Crime

യുവതിയെ അതിക്രൂരമായി മർദ്ദിച്ച് ഭർതൃവീട്ടുകാർ: വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് നടപടി

ഗാർഹിക പീഡനത്തിന്റെ അസ്വസ്ഥതയുളവാക്കുന്ന നിരവധി സംഭവങ്ങൾ ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ , ഉത്തർപ്രദേശിലെ ഒരു നഗരത്തിൽ ഒരു സ്ത്രീയെ ഭർതൃകുടുംബക്കാർ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വൻ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ ഡിയോറിയയിൽ തർകുൽവ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബരായ് പട്ടി ഗ്രാമത്തിലാണ് സംഭവം. സംഭവം കണ്ടുനിന്ന ചിലർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ആക്രമണത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. @Bawaala Shots എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു വീടിനു വെളിയിൽ Read More…

Crime

പ്രസവത്തിന് മുന്‍പ് ദത്തെടുക്കാന്‍ കരാര്‍, കുഞ്ഞ് HIV ബാധിത, രണ്ട് ‘അമ്മ’മാര്‍ക്കും കുഞ്ഞിനെ വേണ്ട !

അനധികൃതമായി ദത്തെടുക്കല്‍ വിഷയമായ ഒരു കേസില്‍ കുഞ്ഞിന് എച്ച്‌ഐവിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസവിച്ച മാതാവും ദത്തെടുത്തയാളും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായി. നാലുമാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി രണ്ടു സ്ത്രീകള്‍ ഉണ്ടാക്കിയ കരാറും പിന്നീട് ഇരുവരും കുഞ്ഞിനെ ഉപേക്ഷിച്ച സാഹചര്യവും കണക്കിലെടുത്ത് രണ്ടുപേര്‍ക്കുമെതിരേ കേസും എടുത്തിരിക്കുകയാണ്. കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കാത്ത ഹിന്ദു യുവതിയും ഇവര്‍ക്ക് തന്റെ ആധാര്‍ കാര്‍ഡ് നല്‍കി പ്രസവിക്കാന്‍ പിന്തുണ നല്‍കിയ മുസ്‌ളീം സ്ത്രീയ്ക്കുമെതിരേയാണ് കേസ്. മുസ്ലീം യുവതിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഹിന്ദു യുവതി Read More…

Crime

എന്നെ ഒന്നു കൊന്നു തരു​മോയെന്ന് മകന്‍, ജന്മദിനത്തലേന്ന് 17കാരനെ അമ്മ കൊന്നു, കാരണം…

18 വയസ്സ് തികയുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ മകനെ ജന്മദിനത്തിന്റെ തലേന്ന് കൊലപ്പെടുത്തിയ കേസില്‍ മാതാവ് കാറ്റി ലീ കുറ്റക്കാരി. മിഷിഗണിനെ ഒരു മാതാവിനെതിരേ യാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കു ന്നുവെന്ന് അവര്‍ പോലീസിനോട് അവകാശപ്പെട്ടതായി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം, അറസ്റ്റിനെ എതിര്‍ത്തു തുടങ്ങിയ കുറ്റങ്ങളാണ് കാറ്റി ലീ നേരിടുന്നത്. ഫെബ്രുവരി 21-ന് ലീയുടെ വീട്ടില്‍ നടന്ന ഒരു സംഭവത്തോട് ഉദ്യോഗസ്ഥര്‍ പ്രതികരിച്ച തായി ഹോളണ്ട്, മിഷിഗണ്‍, പൊതു സുരക്ഷാ വകുപ്പ് റിപ്പോര്‍ട്ട് Read More…

Crime

വിദ്യാര്‍ത്ഥികളുടെ പുസ്തക താളുകള്‍ക്കിടയില്‍ 4 ലക്ഷം ഡോളര്‍: വിദേശത്തേയ്ക്ക് കടത്താനുള്ള ശ്രമം പൊളിച്ചു

പൂനെ: കഴിഞ്ഞയാഴ്ച ദുബായില്‍ നിന്ന് വന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ പുസ്തകത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 400,100 ഡോളര്‍ (3.5 കോടി രൂപ). പൂനെ വിമാനത്താവളത്തില്‍ ഇവരെ തടഞ്ഞ് നടത്തിയ പരിശോധനയില്‍ കസ്റ്റംസ് വകുപ്പിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) ആണ് പണം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ട്രോളി ബാഗുകള്‍ പൂനെ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്റ് ഖുശ്ബു അഗര്‍വാളിന്റെത് ആണെന്ന് കണ്ടെത്തി. മിസ് അഗര്‍വാള്‍ മുഖേന ദുബായ് യാത്രയ്ക്കായി വിദ്യാര്‍ത്ഥികള്‍ ഒരു യാത്രാ പാക്കേജ് ബുക്ക് ചെയ്തിരുന്നു. ചോദ്യം Read More…

Crime

ഗര്‍ഭിണിയായെന്ന് അംഗീകരിക്കാനാവുന്നില്ല; 18കാരി പ്രസവിച്ചയുടന്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു

കൗമാരക്കാരി തന്റെ നവജാത ശിശുവിനെ ഹോട്ടല്‍ ജനാലയില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി. 30 അടി താഴ്ചയിലേക്ക് വീണ കുഞ്ഞ് മരണത്തിന് കീഴടങ്ങി. ജനിച്ചയുടന്‍ പാരീസിലെ ഐബിസ് സ്‌റ്റൈല്‍സ് ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്ന കുറ്റത്തിന് അമേരിക്കക്കാരിയായ മിയ മക്ക് വില്ലന്‍ എന്ന 18 കാരിയാണ് അറസ്റ്റിലായി. ഒറിഗോണിലെ ബെന്‍ഡില്‍ നിന്നുള്ള മിയ, സഹപാഠികള്‍ക്കൊപ്പം ഫ്രഞ്ച് തലസ്ഥാനത്തേയ്ക്ക് ഒരു പഠന യാത്ര നടത്തുന്നതിനിടെ ആയിരുന്നു പ്രസവിച്ചത്. യാതൊരു വൈദ്യസഹായവും കൂടാതെ ഹോട്ടല്‍ മുറിയില്‍ Read More…

Crime

തടവുകാരനുമായി അവിഹിതബന്ധം, അശ്‌ളീല സന്ദേശം; ജയില്‍ ഉദ്യോഗസ്ഥയ്ക്ക് ഒരു വര്‍ഷം തടവ്

തടവുകാരനുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ജയില്‍ ഓഫീസര്‍ക്ക് ബ്രിട്ടനില്‍ ഒരു വര്‍ഷം തടവുശിക്ഷ. തടവുകാരനുമായി ബന്ധപ്പെട്ടിരുന്നതായി സമ്മതിച്ച 28 കാരി ഉദ്യോഗസ്ഥ ടോണി കോളിനാണ് ശിക്ഷ കിട്ടിയത്. നോര്‍ത്താംപ്ടണ്‍ഷെയറിലെ വെല്ലിംഗ്ബറോയിലെ എച്ച്എംപി ഫൈവ് വെല്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു ടോണി. ജയില്‍ ശിക്ഷയ്ക്ക് പുറമെ, 187 പൗണ്ട് സര്‍ചാര്‍ജ് നല്‍കുകയും ചെയ്യണം. ഫെബ്രുവരി 13-ന് നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അറസ്റ്റിനിടെ ഇവരുടെ ലോക്കറില്‍ നിന്ന് സാംസങ് എസ്22 എന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അഞ്ച് മാസത്തിനിടെ 4,431 Read More…

Crime

തിരക്കേറിയ റോഡിൽ വാൾ വീശി യുവാക്കളുടെ അപകടകരമായ ബൈക്ക് യാത്ര: അഞ്ച് യുവാക്കൾ അറസ്റ്റിൽ

ബംഗളുരു നഗരത്തിൽ കൈയിൽ വാളുമായി അപകടകരമായ നിലയിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ബംഗളുരുവിലെ ഡിജെ ഹള്ളി, രാമമൂർത്തി നഗർ എന്നീ മേഖലകളിൽ ബൈക്ക് യാത്ര നടത്തി വാളുവീശി ഭീതി സൃഷ്‌ടിച്ച നയീം, അറഫാത്ത്, സാഹിൽ, നഞ്ചമത്ത്, അദ്‌നാൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു. വീഡിയോയിൽ തിരക്കേറിയ നഗരത്തിലൂടെ രാത്രിയിൽ യുവാക്കൾ വടിവാൾ വീശി ബൈക്ക് സ്റ്റണ്ട് നടത്തുന്നതാണ് കാണുന്നത്. ചുറ്റുമുള്ള യാത്രക്കാർ ഭയത്തോടെ ഇവരുടെ Read More…

Crime

വര്‍ഷങ്ങളോളം പോലീസിന് തൊടാനായില്ല; ഡല്‍ഹിയിലെ ‘ലേഡിഡോണ്‍’ ഒടുവില്‍ മയക്കുമരുന്നുമായി പിടിയില്‍

ന്യൂഡല്‍ഹി: വര്‍ഷങ്ങളോളം പോലീസിന് തൊടാന്‍ പോലും കഴിയാതെ പോയ ഡല്‍ഹിയിലെ ‘ലേഡി ഡോണ്‍’ ഒടുവില്‍ പിടിയില്‍. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിന്‍ കൈവശം വെച്ചതിന് കുപ്രസിദ്ധ ഗുണ്ടാസംഘം ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് അറസ്റ്റിലായിരിക്കുന്നത്. 33 കാരിയായ സോയയെ വളരെക്കാലമായി പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന ക്രിമിനലാണ്. രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വെല്‍കം കോളനിയില്‍ നിന്നാണ് ലഹരിമരുന്നുമായി സോയയെ പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍നിന്നാണ് ഹെറോയിന്‍ എത്തിച്ചതെന്നാണു വിവരം. കവര്‍ച്ചയും കൊലപാതകും മുതല്‍ Read More…

Crime

ഭാര്യമാരും മകളും വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താക്കന്മാരും മകനും കാറപകടത്തില്‍പെട്ട നിലയിലും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ട്വിസ്റ്റ്

കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മരണമടഞ്ഞ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും അവരില്‍ ഒരാളുടെ മകനും ഉള്‍പ്പെടെ മൂന്ന് പേരെ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിലെ ക്രോസിംഗിന് സമീപം പുലര്‍ച്ചെ 4 മണിയോടെ Read More…