ഗർഭിണിയായശേഷവും പലരും പഠിക്കാനും ജോലിക്കുമൊക്കെ പോകാറുണ്ട്. ജോലി സ്ഥലത്താണെങ്കിലും ഗർഭിണികള്‍ക്ക് തൊഴിലുടമകള്‍ പ്രത്യേക പരിഗണനയും നൽകാറുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഗർഭിണികൾക്ക് വേണ്ട പരിരക്ഷ തൊഴിലിടങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. യൂണിവേഴ്സിറ്റികൾ പോലും ഗർഭിണിയായ വിദ്യാർഥിനികൾ ഉണ്ടെങ്കിൽ അവർക്ക് പഠനത്തിന് തടസ്സം ഉണ്ടാക്കാതെ അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ഇപ്പോഴിതാ ജോലി സ്ഥലത്ത് വെച്ച് ഗർഭിണിയായ ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിലുസ്ക എന്ന യുവതി റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡിൽ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റായി ജോലി Read More…
ഗൈനക്കോളജി ഹോസ്പിറ്റലിൽ സ്ത്രീകളെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ; സിസിടിവി ചോര്‍ന്നു
മെറ്റേണിറ്റി ഹോസ്പിറ്റലിൽ സ്ത്രീകളെ ഡോക്ടർമാർ പരിശോധിക്കുന്നതിന്റെയും കുത്തിവയ്പ്പെടുക്കുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ രാജ്‌കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നിന്നാണ് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ദൃശ്യങ്ങൾ ഓൺലൈനിലൂടെ ചോർന്നെന്ന് ആരോപണം ഉയര്‍ന്നത്. യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയുടെ ലിങ്കുകളും പ്രചരിക്കുന്നുണ്ട് . ഒരുമാസത്തിനിടെ അഞ്ചുലക്ഷത്തിലേറെപേര്‍ ഈ വീഡിയോകള്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായി സുരക്ഷിത ഇടമായി കണക്കാക്കപ്പെടുന്ന മെറ്റേണിറ്റി ഹോസ്പിറ്റലിലെ സ്ത്രീകളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ടെലിഗ്രാമും യു ട്യൂബും Read More…
ഒരു വിവാഹഫോട്ടോ; എട്ടുമാസം മുമ്പ് തട്ടിക്കൊണ്ടുകപ്പെട്ട 18 കാരിയെ കണ്ടെത്താന്‍ സഹായിച്ചു…!!
ആഗ്ര: ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വിവാഹ ഫോട്ടോ 2024 മെയ് 18 ന് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന് വിരാമമിട്ടു. പതിനൊന്നാം ക്ലാസ്സുകാരിയെ എട്ടു മാസത്തോളം മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് വ്യാഴാഴ്ച മെയിന്‍പുരിയിലെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നീരജ് എന്ന യുവാവിനെയും ഇയാള്‍ അവസാനം പെണ്‍കുട്ടിയെ വില്‍ക്കുകയും അവളെ വിവാഹം കഴിക്കുകയും ചെയ്ത മാലി എന്ന യുവാവിനെയും പോലീസ് പിടികൂടി. Read More…
കാനഡയിലെ 20 മില്യൺ ഡോളറിന്റെ സ്വർണ്ണക്കൊള്ള: പ്രതി സിമ്രാനെ ഭാര്യയ്ക്കൊപ്പം ചണ്ഡീഗഡിൽ കണ്ടെത്തി
കാനഡയിലെ ഏറ്റവും വലിയ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന എയർ കാനഡയുടെ മുൻ മാനേജർ സിമ്രാൻ പ്രീത് പനേസർ, കുടുംബത്തോടൊപ്പം ചണ്ഡീഗഡിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്നതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പത്രം സിബിസി ന്യൂസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിമ്രാന്‍പ്രീത് പനേസറിനെ കണ്ടെത്തിയത്. 2023 ഏപ്രിൽ 17 ന്, ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത സംഭരണ കേന്ദ്രത്തിൽ നിന്ന് 22 മില്യൺ കനേഡിയൻ ഡോളറിലധികം (20 മില്യൺ യുഎസ് ഡോളറിൽ കൂടുതൽ) സ്വർണ്ണക്കട്ടികളും Read More…
കാമുകന്‍ വിവാഹം കഴിച്ചതറിഞ്ഞു; യുവാവിന്റെ വീടിന് മുന്നില്‍ രണ്ടു മക്കളുള്ള യുവതിയുടെ പ്രതിഷേധം
ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് വിവാഹിതനായ കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ യുവതി കാമുകന്റെ വീട്ടിലെത്തി പ്രതിഷേധം നടത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള സ്ത്രീയാണ് ഇപ്പോള്‍ വിവാഹിതനായ മറ്റൊരു മതത്തില്‍പ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ ഭഗല്‍പൂരിലെ നവഗാച്ചിയയിലെത്തി പ്രശ്‌നമുണ്ടാക്കിയത്. ഇവരുടെ പ്രശ്‌നത്തില്‍ പിന്നീട് പോലീസ് ഇടപെട്ടു. നവഗാച്ചിയയിലെ ടെട്രിയില്‍ താമസിക്കുന്ന കാമുകന്‍ മുഹമ്മദ് മെരാജ് അലി യുടെ വീടിന് മുന്നില്‍ ബിന്ദിയ കുമാരി എന്ന യുവതി പ്രതിഷേധം നടത്തി യത്. മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും അലിയ്ക്കൊപ്പം കഴിയാന്‍ Read More…
ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം ; വായില്‍ സൂപ്പര്‍ഗ്‌ളൂ ഒഴിച്ച് ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു
ബെംഗളൂരു: സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ വായില്‍ സൂപ്പര്‍ഗ്‌ളൂ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബംഗളൂരു റൂറലിലെ നെലമംഗലയിലെ ഹരോക്യതനഹള്ളിയിലുള്ള വസതിയില്‍ വച്ച് നടന്ന സംഭവത്തില്‍ 38 ജിദ്ദലിംഗസ്വാമിയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മഞ്ജുള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. റായ്ച്ചൂര്‍ സ്വദേശികളായ ഇരുവരും പ്രണയ വിവാഹിതരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ ബന്ധത്തെക്കുറിച്ച് കുടുംബവൃത്തങ്ങള്‍ പോലീസിനെ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഞെട്ടിക്കുന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനാല്‍ Read More…
പരീക്ഷക്ക് പഠിക്കാതെ മൊബൈലിൽ കളി, അമ്മ ശകാരിച്ചു: ബംഗളുരുവിൽ 15 കാരി ജീവനൊടുക്കി
ഇന്നത്തെ കാലത്ത് കുട്ടികളുടേമേൽ മൊബൈൽ ഫോണുകൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പഠനത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനും മനോഹരമായ പുറം ലോകത്തെ കാഴ്ച്ചകൾ അവരിൽ നിന്ന് മൂടിവെക്കാനും മാതാപിതാക്കളിൽ നിന്ന് അവരെ അകറ്റാനും മൊബൈൽ ഫോണുകൾക്ക് കഴിയും എന്നത് വേദനജനകമായ സത്യമാണ്. മൊബൈൽ ആണ് തങ്ങളുടെ ലോകം എന്നു ചിന്തിച്ചു നടക്കുന്ന കുട്ടികളും നമ്മുക്ക് ചുറ്റുമുണ്ട്. അവ ഇല്ലാതെ വരുമ്പോൾ പലരും മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതും കടുത്ത ആശങ്ക ഉയർത്തുന്നു. ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാർത്തകൾ സമൂഹ Read More…
ദക്ഷിണകൊറിയയില്‍ ഒന്നാം ക്ലാസ്സുകാരിയെ 40 വയസ്സുള്ള ടീച്ചര്‍ കുത്തിക്കൊലപ്പെടുത്തി
സോള്‍: ദക്ഷിണകൊറിയയില്‍ 40 വയസ്സുള്ള സ്‌കൂള്‍ടീച്ചര്‍ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. ദക്ഷിണകൊറിയയിലെ ഡെജിയോണ്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ പ്രൈമറിസ്്കൂള്‍ അധ്യാപകനെ പോലീസ് പിടികൂടി. തിങ്കളാഴ്ച സ്‌കൂള്‍ സമയത്തിന് ശേഷമായിരുന്നു കൊലപാതകം. ഇതോടെ രാജ്യത്തെ സ്‌കൂള്‍ സുരക്ഷാമാനദണ്ഡങ്ങളും ആശങ്കയിലായി. സ്‌കൂളിന്റെ രണ്ടാം നിലയിലെ ഓഡിയോ വിഷ്വല്‍ മുറിയില്‍ പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് അദ്ധ്യപിക സ്വന്തം ശരീരത്ത് മുറിവുകള്‍ വരുത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കൊലപാതകം രാജ്യത്തെ ഞെട്ടിക്കുകയും സ്‌കൂള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യാന്‍ ഉത്തരവിടാന്‍ രാജ്യത്തിന്റെ ആക്ടിംഗ് Read More…
വ്യാജ വിവാഹം നടത്തി, ബന്ധുക്കളെ വഞ്ചിച്ച് യുവതി 12.8 കോടി തട്ടി, കാര്‍ ഡ്രൈവര്‍ റീയല്‍ എസ്‌റ്റേറ്റുകാരനായി
വാടകയ്ക്ക് എടുത്ത കാര്‍ ഡ്രൈവറെ സമ്പന്നനായ റീയല്‍ എസ്‌റ്റേറ്റുകാരനായി വേഷമിടുവിച്ച് വ്യാജമായി ബന്ധുക്കളില്‍ നിന്നും വന്‍തുക തട്ടിയെടുത്ത് യുവതി. തട്ടിപ്പ് നടത്താന്‍ വ്യാജ എസ്‌റ്റേറ്റ് മുതലാളിയുമായി തട്ടിപ്പ് കല്യാണവും നടത്തി. മെയിന്‍ ലാന്‍ഡ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഒരു കഥയില്‍, മെങ് എന്ന് വിളിക്കപ്പെടുന്ന 40 കാരിയായ സ്ത്രീ തട്ടിപ്പ് നടത്തിയത് ബന്ധുക്കള്‍ക്ക് കുറഞ്ഞവിലയില്‍ വസ്തുവകകള്‍ വാങ്ങാമെന്ന് വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് അവരില്‍ നിന്ന് 12 ദശലക്ഷം യുവാന്‍ (1.6 ദശലക്ഷം യുഎസ് ഡോളര്‍) തട്ടിയെടുത്തെന്നാണ് ആരോപണം. Read More…














