Crime

ഹംലത്ത് കൊലക്കേസില്‍ ട്വിസ്റ്റ്; പിടിയിലായ അബൂബക്കര്‍ നിരപരാധി? കൊലപ്പെടുത്തിയത് മോഷ്ടാക്കളായ ദമ്പതികള്‍

വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ആലപ്പുഴ ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്ത് എന്ന സ്ത്രീയുടെ കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത അമ്പനാകുളങ്ങര സ്വദേശി അബൂബക്കറല്ല യഥാര്‍ഥ പ്രതി . യഥാര്‍ഥ പ്രതികള്‍ കൊല്ലപ്പെട്ട ഹംലത്തിന്റെ അയല്‍വാസികള്‍ ആയിരുന്ന മോഷണക്കേസിലെ പ്രതിയും ഭാര്യയുമാണ്. ഇരുവരും മൈനാഗപ്പള്ളിയില്‍ നിന്നാണ് പിടിയിലായത്. കൊലപാതകത്തിനുശേഷം റംലത്തിന്റെ ഫോണ്‍ കാണാതായിരുന്നു. ഈ ഫോണാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. എന്നാല്‍ ഇക്കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. Read More…

Crime

മൂന്ന്ദിവസത്തിനുള്ളില്‍ പരസ്യമായി രണ്ടാമത്തെ വധശിക്ഷ; കുറ്റകൃത്യം നടന്ന സ്ഥലത്ത് ക്രെയിനിൽ കെട്ടി തൂക്കിലേറ്റി

വധശിക്ഷ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇസ്‌ളാമിക രാജ്യങ്ങള്‍ കുപ്രസിദ്ധമാണ്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വധശിക്ഷയാണ് ഇറാന്‍ നടപ്പാക്കിയത്. ഓഗസ്റ്റ് 21 വ്യാഴാഴ്ച, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു ഇറാനിയന്‍ പുരുഷനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെ വധിച്ചു. വ്യക്തിയെ പരസ്യമായി തൂക്കിലേറ്റിയത് ഒരു ക്രെയിനില്‍ കെട്ടി ഉയര്‍ത്തിയായിരുന്നു. 2024 അവസാനത്തില്‍ തോക്ക് ഉപയോഗിച്ച് ദമ്പതികളെയും ഒരു യുവതിയെയും കൊലപ്പെടുത്തിയ കേസില്‍ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോര്‍ഡ്കുയിയില്‍ പുലര്‍ച്ചെ ഒരു ക്രെയിനിനാണ് പ്രതിയെ പരസ്യമായി തൂക്കിലേറ്റിയത്. കവര്‍ച്ചയ്ക്കിടെ അമ്മയെയും മൂന്ന് Read More…

Crime

‘അടുക്കള വാതിൽ കുത്തിത്തുറന്ന് കയറി, പീഡനശ്രമത്തിനിടെ ശ്വാസതടസം’; റംലത്തിന്റെ മരണത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റില്‍

വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ വയോധികന്‍ അറസ്‌റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍ വീട്‌ അബൂബക്കറി (68)നെയാണ്‌ അമ്പലപ്പുഴ ഡിവൈ.എസ്‌.പി: കെ.എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ 17 നായിരുന്നു പുറക്കാട്‌ പഞ്ചായത്ത്‌ 12 -ാം വാര്‍ഡില്‍ ചെമ്പകപള്ളി വീട്ടില്‍ റംലത്തിനെ (58) മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഒറ്റപ്പന ജുമാ മസ്‌ജിദ്‌ ജീവനക്കാരന്‍ കൂടിയായ അബൂബക്കര്‍ 16ന്‌ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി Read More…

Crime

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ തള്ളി

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിന് കാമുകിയായ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കിണറ്റില്‍ തള്ളിയ സംഭവത്തില്‍ രണ്ടുപര്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മുന്‍ ഗ്രാമത്തലവനായിരുന്നയാളാണ് കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിലിട്ടത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെ സഹായിച്ച ബന്ധുവും പൊലീസ് പിടിയിലായിട്ടുണ്ട്. സഞ്ജയ് പട്ടേല്‍ എന്നയാള്‍ രചന യാദവ് എന്ന സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയതാണെന്നും അതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നുമാണ് പൊലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന് രചന സഞ്ജയോട് Read More…

Crime

‘അവനോട് പറ, ഞാനാണ് കൊന്നതെന്ന്‘; 10-ാംക്ലാസുകാരനെ കുത്തിക്കൊന്ന് 9-ാംക്ലാസുകാരൻ; ഞെട്ടിക്കുന്ന ചാറ്റ്

ഗുജറാത്തിലെ ഖോക്രയില്‍ ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് പത്താംക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കൊലപാതകം സംബന്ധിച്ച് പ്രതിയായ വിദ്യാർഥിയും സഹപാഠിയും തമ്മിൽ നടത്തിയ ചാറ്റ് ആണ് പുറത്തുവന്നത്. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ ഇവര്‍ പഠിച്ച സ്‌കൂളിന് പുറത്ത് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തില്‍ സ്‌കൂള്‍ അധികര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആരോപണം. കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം അധികൃതര്‍ സ്‌കൂള്‍ പരിസരം കഴുകി വെടിപ്പാക്കാന്‍ വാട്ടര്‍ ടാങ്കര്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്നു രക്ഷിതാക്കള്‍ ആരോപിച്ചു. മുറിവേറ്റ വയറ്റില്‍ കൈവച്ച് Read More…

Crime

മകനെ കൊന്നശേഷം ഇന്ത്യയിലേക്ക് കടന്നു; FBI രണ്ടുകോടി വിലയിട്ട സിന്‍ഡി സിങ് ഇന്ത്യയില്‍ അറസ്റ്റില്‍

എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്‌സ് പട്ടികയിലുള്‍പ്പെട്ട വനിത ഇന്ത്യയില്‍നിന്ന് അറസ്റ്റിലായി. മകനെ കൊലപ്പെടുത്തിയശേഷം യു.എസില്‍നിന്നു മുങ്ങിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍. സിന്‍ഡി സിങ് റോഡ്രിഗസ്(40) ആണ് അറസ്റ്റിലായത്. എഫ്.ബി.ഐയുടെ കുറ്റവാളി പട്ടികയില്‍ ഇന്ത്യന്‍ വംശജരില്‍ നാലാം സ്ഥാനത്താണു സിന്‍ഡി. 2022ലാണ് സിന്‍ഡി ആറ് വയസ്സുള്ള മകന്‍ നോയല്‍ റോഡ്രിഗസ് അല്‍വാരസിനെ കൊലപ്പെടുത്തിയത്. സിന്‍ഡിയുടെ ആദ്യ വിവാഹത്തിലെ മകനാണു റോയല്‍. ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങിനും ആറുമക്കള്‍ക്കുമൊപ്പം 2023 മാര്‍ച്ച് 23-ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് Read More…

Crime

രാഹുലിന് ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗികതയില്‍ ഏർപ്പെടണമെന്ന് പറഞ്ഞു: ട്രാൻസ് വുമൺ അവന്തിക

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക. രാഹുല്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ പറഞ്ഞതായും അവന്തിക പറഞ്ഞു. ഹൈദരാബാദിലും ബെംഗളൂരുവിലും പോകാമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നും ഡിബേറ്റ് വിത്ത് ഡോ. അരുണ്‍കുമാറില്‍ അവന്തിക വെളിപ്പെടുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു ചര്‍ച്ചയ്ക്കിടെയാണ് രാഹുലുമായി പരിചയപ്പെടുന്നത്. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ശേഷം Read More…

Crime

‘ആ കൊച്ചിനെ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ? -രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന പേരിൽ ഫോൺസംഭാഷണം പുറത്ത്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യുവതിയുമായി നടത്തിയതെന്ന പേരിലുള്ള ​ഫോൺ സംഭാഷണം പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നു എന്ന രീതിയിലാണ് ഫോൺ സംഭാഷണം പ്രചരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് യു​വതിയോട് ചോദിക്കുന്നത് കേൾക്കാം. തന്നെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നാണ് രാഹുലിന്റെ മറുപടി. ‘അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാകുന്നത്’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നതും കേൾക്കാം. പ്രചരിക്കുന്ന സംഭാഷണം ഇങ്ങനെ ? പിന്നെ എങ്ങനെയാടീ അത് വളരുന്നത്, Read More…

Crime Featured

ഞാന്‍ ഭാര്യയെ ഉപേക്ഷിക്കാം, നീ കാമുകിയാകണമെന്ന് യുവാവ്; പറ്റില്ലെന്ന് യുവതി; കൊലപാതകം

പ്രണയാഭ്യര്‍ഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം. ഇരുവരും കാറില്‍ സംസാരിച്ചിരിക്കവേ പ്രകോപിതനായ യുവാവ് കാര്‍ ചന്ദനഹള്ളി തടാകത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. യുവാവ് നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മരിച്ചു. 32കാരി ശ്വേതയാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുവച്ചാണ് കൊല്ലപ്പെട്ട ശ്വേതയും പ്രതിയായ രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ശ്വേത, ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി രവി തന്റെ കാമുകിയാകാൻ ശ്വേതയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു . കാമുകിക്കു Read More…