Crime

കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; മൃതദേഹം കത്തിക്കാന്‍ കൊണ്ടുപോകുമ്പോള്‍ സിസിടിവിയില്‍ കുടുങ്ങി

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി പോയ കാമുകിയും കാമുകനും സി സി ടി വിയില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള നിരുപദ്രവകരം എന്ന് തോന്നിയ വീഡിയോയാണ് വലിയൊരു കൊലപാതകം വെളിപ്പെടുത്തിയത്. ഗോപാലി ദേവി എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ ഇരുമ്പ് വടികൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗോപാലി ദേവിയും അവളുടെ കാമുകന്‍ ദീന്‍ദയാല്‍ കുശ്വാഹയും മൃതദേഹം ബൈക്കില്‍ കയറ്റി ഒരു കാട്ടില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതാണ് വീഡിയോ. ഇരുവരും ചേര്‍ന്ന് പിന്നീട് മൃതദേഹം കത്തിച്ചു. ദീന്‍ദയാലുമായുള്ള Read More…

Crime

വിദ്യാർത്ഥികളെ കൂട്ട ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച അദ്ധ്യാപിക അറസ്റ്റിൽ; ലൈംഗികാവയവങ്ങളുടെ ചിത്രത്തിന് 70,000 രൂപ പ്രതിഫലം

ഇൻഡ്യാനയിൽ സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 31 കാരിയായ അധ്യാപിക അറസ്റ്റിൽ. മാർട്ടിൻസ്‌വില്ലെ സ്‌കൂളിൽ പകരക്കാരിയായെത്തിയ മുൻ അധ്യാപിക ബ്രിട്ടാനി ഫോർട്ടിൻബെറിയാണ് വിദ്യാർത്ഥികളെ കൂട്ട ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്. നിരവധി ആരോപണങ്ങളാണ് ഫോർട്ടിൻബെറിക്കെതിരെ ഉയർന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ പത്തിലധികം ബാലപീഡന കുറ്റങ്ങളും, പ്രായപൂർത്തിയാകാത്തവർക്ക് ഹാനികരമായ കാര്യങ്ങൾ നൽകിയതിന് എട്ട് എണ്ണവും, പ്രായപൂർത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനു അഞ്ച് കേസുകളും, പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികതയിൽ ഏർപ്പെട്ടതിനു ഒരു കേസുമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. 2023 Read More…

Crime

ലൈംഗികാതിക്രമം, ജീവനിൽ പേടി; സന്ദേശം അയച്ച് അന്റാർട്ടിക്കയിലെ ശാസ്ത്രജ്ഞർ; കാരണം ‘ക്യാബിൻ ഫീവർ’ എന്ന് റിപ്പോർട്ട്‌

ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്ക 98% മഞ്ഞു മൂടിക്കിടക്കുന്ന വൻകരയാണ്. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാല്‍ ഗവേഷണ ആവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് കുറെ ഗവേഷകര്‍ അവിടെ താമസിക്കാറുണ്ട്. ഇപ്പോള്‍ അന്റാർട്ടിക്കയിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ വിചിത്രമായ ഒരു സംഭവം നടന്നു. എന്താണന്നല്ലേ? ഗവേഷണ കേന്ദ്രത്തിലെ ഒരു ടീം അംഗം തന്റെ സഹപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ പേടിച്ചുപോയ മറ്റു ടീമംഗങ്ങളും സഹായം Read More…

Crime

15കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു: 30കാരി അദ്ധ്യാപിക അറസ്റ്റിൽ

പതിനഞ്ചു വയസുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ വിവാഹിതയായ ഇല്ലിനോയിസ് സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ ക്രിസ്റ്റീന ഫോർമെല്ല അറസ്റ്റിൽ. മാർച്ച് 16 ഞായറാഴ്ചയാണ് ചിക്കാഗോ നഗരപ്രാന്തമായ ഡൗണേഴ്‌സ് ഗ്രോവിൽ വെച്ചാണ് 30 കാരിയായ ക്രിസ്റ്റീന ഫോർമെല്ലയെ അറസ്റ്റ് ചെയ്തത്. 2023 ഡിസംബറിൽ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂൾ ക്ലാസ് റൂമിൽ വച്ച് താൻ പീഡനത്തിനിരയായതായി വിദ്യാർത്ഥി പോലീസിന് പരാതി നൽകിയതിന് പിന്നാലെയാണ് ക്രിസ്റ്റീന അറസ്റ്റിലായത്. ഡ്യൂപേജ് കൗണ്ടി പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, ഫോർമെല്ലയുടെ കീഴിലാണ് വിദ്യാർത്ഥി കോച്ചിംഗ് നേടികൊണ്ടിരുന്നത്. എന്നാൽ Read More…

Crime

യുവാവിന് അതിക്രൂരമായി മർദ്ദനം: പശ്ചാത്തലസംഗീതവുമായി വീഡിയോ പോസ്റ്റ് ചെയ്ത് പ്രതി

കയ്യിൽ ബെൽറ്റുകളും റബ്ബർ പൈപ്പുകളുമുപയോഗിച്ച് ഒരു റൂമിലിട്ട് ഒരു യുവാവിനെ നാലു യുവാക്കൾ സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. സംഭവത്തിനു സാക്ഷ്യം വഹിച്ച സംഘത്തിലെ അഞ്ചാമനാണ് വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. ഉത്തർപ്രദേശിലെ ഔറയ്യയിൽ നടന്ന ദാരുണ സംഭവത്തിന്റെ നാല് വീഡിയോകൾ ജതിൻ എന്ന യുവാവാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ മർദ്ദനമേറ്റ യുവാവ് നിർത്താൻ അപേക്ഷിച്ചുവെങ്കിലും പ്രതികൾ ബെൽറ്റും പൈപ്പും ഉപയോഗിച്ച് മർദ്ദിക്കുന്നത് തുടരുകയായിരുന്നു. ഒരു ദൃശ്യത്തിൽ, Read More…

Crime

ഭാര്യയുടെ ദേഷ്യം മാറ്റാന്‍ മുതലാളിയുടെ റേഞ്ച് റോവര്‍ മോഷ്ടിച്ച് ഡ്രൈവര്‍

മുതലാളിയുടെ ആഡംബര കാര്‍ മോഷ്ടിച്ച ഡ്രൈവറുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇദ്ദേഹം തന്റെ മുതലാളിയുടെ കാര്‍ മോഷ്ടിച്ചതെന്ന് അറിയുമ്പോഴാണ് കൗതകമാകുന്നത്. തന്റെ ഭാര്യയുടെ ദേഷ്യം മാറ്റാനാണ് ഇദ്ദേഹം തന്റെ മുതലാൡയുടെ ഒരു കോടിരൂപ വിലയുള്ള ആഡംബര കാര്‍ മോഷ്ടിച്ചത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദുര്‍ഗേഷ് രാജ്പുത്ത് എന്നയാളാണ് ഒരു കോടിരൂപ വിലയുള്ള റേഞ്ച് റോവര്‍ മോഷ്ടിച്ചത്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശിയായ രാകേഷ് അഗര്‍വാളിന് കീഴില്‍ ജോലി Read More…

Crime

സ്തനവലിപ്പം ഇരട്ടിപ്പിക്കാന്‍ പണം വേണം; കാൻസറാണെന്ന വ്യാജേന ഭർത്താവിൽനിന്ന് 28 ലക്ഷം തട്ടി യുവതി

തനിക്ക് ഒന്നിലധികം അയവങ്ങളില്‍ ക്യാൻസറാണെന്ന് കള്ളം പറഞ്ഞ് യുവതി ഭർത്താവിൽ നിന്ന് തട്ടിയത് 28 ലക്ഷം രൂപ. എന്നിട്ട് ആ പണം ചെലവഴിച്ചതോ സ്തനവലുപ്പം ഇരട്ടിക്കാനുള്ള ശസ്‌ത്രക്രിയയ്ക്. ലോറ മക്‌ഫെർസൺ,എന്ന 35 കാരിയാണ് തനിക്ക് ഒന്നിലധികം ക്യാൻസറുകളുണ്ടെന്ന് കള്ളം പറഞ്ഞ് തന്റെ പങ്കാളിയെ കബളിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ യുവതി കുറ്റക്കാരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം ക്യാൻസർ ചികിൽസയ്ക്കായി പണം ഉപയോഗിക്കുന്നതിനുപകരം, സ്തനവളർച്ച ശസ്ത്രക്രിയയ്ക്കും ഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കുമായി യുവതി പണം Read More…

Crime

ക്ഷേത്രത്തിലെ അക്കൗണ്ടന്റിന് നേരെ ആസിഡ് ഒഴിച്ച് അജ്ഞാതൻ; കടുത്ത പ്രതിഷേധം

ഹൈദരാബാദിലെ സൈദാബാദിൽ ശ്രീ ഭൂലക്ഷ്മി അമ്മവാരി ക്ഷേത്രത്തിലെ അക്കൗണ്ടന്റിന് നേരെ അജ്ഞാതൻ ആസിഡ് ഒഴിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ക്ഷേത്രത്തിലെ അക്കൗണ്ടന്റ് ആയ നർസിങ് റാവു എന്നയാൾക്കു നേരെയാണ് അജ്ഞാതൻ ആസിഡ് പ്രയോഗം നടത്തിയത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് കടുത്ത പ്രതിഷേധം ആളിക്കത്തിയിരിക്കുകയാണ്. ഭക്തരും ബജറംഗ്ദളിന്റെയും ബിജെപിയുടെയും നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നു. സൈദാബാദ് പോലീസ് പറയുന്നതനുസരിച്ച് ലക്ഷ്മി നഗർ കോളനിയിലെ താമസക്കാരനായ നർസിംഗ് റാവു വർഷങ്ങളായി ക്ഷേത്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ആക്രമണം Read More…

Crime

പഠിക്കാന്‍ മോശം, മാര്‍ക്ക് കുറഞ്ഞു ; പിതാവ് രണ്ടു മക്കളെയും ബക്കറ്റില്‍ മുക്കിക്കൊന്ന് ജീവനൊടുക്കി

പഠിക്കാന്‍ മോശമായി മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് തന്റെ രണ്ട് ആണ്‍മക്കളെ ആന്ധ്രാപ്രദേശില്‍ പിതാവ് വെള്ളംനിറഞ്ഞ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കാക്കിനാഡ ജില്ലയിലെ 37 കാരനായ ഒഎന്‍ജിസി ജീവനക്കാരനാണ് തന്റെ കൊച്ചുകുട്ടികളായ മക്കളെ മോശം അക്കാദമിക് പ്രകടനത്തിന്റെ പേരില്‍ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പിതാവ് വി ചന്ദ്ര കിഷോര്‍ ഒരു ബക്കറ്റില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ മത്സര ലോകത്ത് കഷ്ടപ്പെടുമെന്ന് കിഷോര്‍ ഭയന്നിരുന്നു. Read More…