പഞ്ചാബിലെ വീട്ടില്‍ മാതാവിനെ ഉപദ്രവിക്കുന്നത് ഓസ്‌ട്രേലിയയില്‍ ഇരുന്നു കണ്ട യുവതി നല്‍കിയ വിവരം അനുസരിച്ച് വൃദ്ധയുടെ മകനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ലുധിയാനയില്‍ 85 കാരി അമ്മയെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ വൃദ്ധയായ സ്ത്രീ ഗുര്‍നാം കൗറിന്റെ മകന്‍ ജസ്വീര്‍ സിങ്ങിനും മരുമകള്‍ ഗുര്‍പ്രീത് കൗറിനുമെതി രേയാണ് കേസ്. റായ്കോട്ട് പട്ടണത്തിലെ മൊഹല്ല ബാങ്ക് കോളനിയിലാണ് സംഭവം ആക്രമണം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ സഹോദരി വിവരം നാട്ടിലുള്ള ഒരു എന്‍ജിഒയെ അറിയിക്കുകയും Read More…
മോഷണശ്രമം തടഞ്ഞ യുവതിയെ ആക്രമിച്ച് മോഷ്ടാവ്: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മോഷണശ്രമത്തെ അതിധീരതയോടെ എതിർത്ത യുവതിയെ മക്കളുടെ മുന്നിൽവെച്ച് ആക്രമിക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത രോഷം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പബ്ലിക് സ്റ്റെയർകേസ് നടന്നു കയറുന്നതിനിടയിലാണ് സംഭവം. കുറ്റം ചെയ്തിട്ടും കുറ്റവാളി നിഷ്പ്രയാസം രക്ഷപെട്ടത് കാഴ്ചക്കാരിൽ കടുത്ത അസ്വസ്ഥത ഉളവാക്കിയിരിക്കുകയാണ്. വൈറൽ വീഡിയോയുടെ തുടക്കത്തിൽ നീല ജാക്കറ്റ് ധരിച്ച ഒരു മനുഷ്യൻ, ഒരു ഫോൺ കോളിൽ മുഴുകി, രണ്ട് ബാഗുകളുമായി കോണിപ്പടികൾ നടന്നു കയറുന്നതാണ് കാണുന്നത്. ഈ സമയം ഇയാൾക്ക് പിന്നിലായി തവിട്ട് നിറത്തിലുള്ള ജാക്കറ്റ് Read More…
8 നായ്ക്കളും 16 CCTV കാമറയുമുള്ള വീട്ടിൽനിന്ന് കവര്‍ന്നത് 80ലക്ഷത്തിന്റെ സ്വർണം
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പെർമുദെ ടൗണിൽ വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം 80ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങൾ കവർന്നു. ചൊവ്വാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്. ജാൻവിൻ പിന്റോയുടേതാണ് കവർച്ച നടന്ന വീട്. അദ്ദേഹത്തിന്റെ മകൻ പ്രവീൺ പിന്റോ നിലവിൽ കുവൈറ്റിലാണ്. വീട്ടിൽ ആരുമില്ലാത്തതിനാൽ നിരീക്ഷണത്തിന് 16 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ഫോക്കസ് ഇല്ലാത്തിടം വഴിയാണ് മോഷ്ടാവ് വീട്ടുപറമ്പിൽ എത്തിയത്. തുടർന്ന് കാമറ ആംഗിളുകൾ മാറ്റിയ ശേഷം ഒരു ജനലിന്റെ ഇരുമ്പഴി തകർത്ത് Read More…
ജോലിക്ക് വരാതെ, ഒപ്പിടാന്‍ പണം നല്‍കി മറ്റൊരാളെ ചുമതലപെടുത്തി; അധ്യാപികയ്ക്ക് സസ്‌പെൻഷന്‍
അനുമതിയില്ലാതെ ലീവ് എടുക്കുകയും സ്കൂളിൽ ഹാജർ രേഖപ്പെടുത്താൻ മറ്റൊരു സ്ത്രീയെ ചുമതലപെടുത്തുകയും ചെയ്ത സംഭവത്തിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഭോർ മേഖലയിലെ ഒരു സ്‌കൂളിലെ അധ്യാപികയായ ഭാരതി ദീപക് മോറെയാണ് ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ സസ്‌പെൻഡ് ചെയ്യപ്പെട്ടത്. സ്‌കൂൾ സിഇഒ ഗജാനൻ ഷിൻഡെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജ്കുമാർ ബമനെയും സ്‌കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയിൽ മുൻകൂർ ലീവ് അപ്രൂവൽ ഇല്ലാതിരുന്നിട്ടും മോർ ഹാജരാകാത്തതായി കണ്ടെത്തി. എന്നാൽ, ഹാജർ Read More…
‘യേശു യേശു സുവിശേഷകന്‍’ ബാജീന്ദര്‍ സിങ്ങിന് ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ്
സ്വയംപ്രഖ്യാപിത സുവിശേഷ പ്രസംഗകന്‍ ബാജീന്ദര്‍ സിങ്ങിന് ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ്. 2018 ല്‍ ഒരു സ്‌ത്രീ നല്‍കിയ പരാതിയെത്തുടര്‍ന്നുണ്ടായ കേസില്‍ പഞ്ചാബിലെ മൊഹാലി കോടതിയാണു ശിക്ഷ വിധിച്ചത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ പട്യാല ജയിലില്‍ കഴിയുകയായിരുന്നു. നാല്‍പ്പത്തിരണ്ടുകാരനായ ബാജീന്ദര്‍ സിങ്ങ് ‘യേശു യേശു സുവിശേഷകന്‍’ എന്ന പേരില്‍ പ്രശസ്‌തനാണ്. വിദേശത്തേക്കു കൊണ്ടുപോകാമെന്നു പറഞ്ഞ് ഇയാള്‍ പ്രലോഭിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് പരാതിക്കാരിയുടെ ആരോപണം. മൊഹാലിയിലെ വസതിയില്‍വച്ചായിരുന്നു അതിക്രമം. അതിന്റെ വീഡിയോ ഇയാള്‍ Read More…
ഭാര്യ വാട്‌സാപ്പ് ഹാക്ക് ചെയ്തു, തെളിഞ്ഞത് ഭര്‍ത്താവിന്റെ പീഡനപരമ്പര, ഇരയെ കൊണ്ട് പരാതി കൊടുപ്പിച്ച് അറസ്റ്റ് ചെയ്യിച്ചു
നാഗ്പൂര്‍: നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത ഭര്‍ത്താവിനെ ഇരയെക്കൊണ്ടു പരാതി കൊടുപ്പിച്ച് ഭാര്യ കുടുക്കി. നാഗ്പൂരില്‍ നിന്നുള്ള 24 കാരിയാണ് 32 കാരനായ ഭര്‍ത്താവിനെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും പീഡനത്തിന് ഇരയായ സ്ത്രീകളുടെ ലൈംഗിക വീഡിയോകള്‍ കണ്ടെത്തുകയും ഭര്‍ത്താവ് ഇരകളെ ഇതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ നടത്തിയിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്. ഇരകളില്‍ ഒരാളായ കൗമാരക്കാരിയെ കൊണ്ട് പരാതി കൊടുപ്പിച്ചതിന് പുറമേ ഭര്‍ത്താവ് തന്നെ Read More…
ലൈംഗിക ബന്ധത്തിന് ഭർത്താവിന് താൽപര്യമില്ല, ആത്മീയത അടിച്ചേൽപ്പിക്കുന്നു; വിവാഹമോചനം അനുവദിച്ച് കോടതി
അന്ധവിശ്വാസങ്ങള്‍മൂലം ഭര്‍ത്താവിന് ശാരീരികബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന് കാണിച്ച് ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കുടുംബജീവിതത്തിലെ ഭര്‍ത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആയുര്‍വേദ ഡോക്ടറായ ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച മൂവാറ്റുപുഴയിലെ കുടുംബകോടതി വിധി ചോദ്യംചെയ്ത് ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ആത്മീയത, വിവാഹം ഒരു പങ്കാളിക്ക് ഇണയുടെമേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ Read More…
പെരുമ്പാമ്പിനെ കാണിച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിച്ചു: ഗ്യാസ് സ്റ്റേഷനിൽ നടന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്
യുഎസിലെ ടെന്നസിയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നടന്ന ഒരു മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടത്താനായി പെട്രോൾ സ്റ്റേഷനിലെ ക്യാഷറുടെ ശ്രദ്ധ തിരിക്കാൻ മോഷ്ടാക്കൾ പെരുമ്പാമ്പുകളെ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഒരുസ്ത്രീ ഉൾപ്പെടെ നാല് പേരാണ് പെട്രോൾ സ്റ്റേഷനിൽ പ്രവേശിച്ചത്. തുടർന്ന് സ്ത്രീ കാഷ്യറുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഒരാൾ കൗണ്ടറിൽ ഒരു പെരുമ്പാമ്പിനെ എടുത്ത് കാണിക്കുന്നു. വിചിത്രമായ കാഴ്ച്ച കണ്ട് Read More…
ആളുകളെ കുത്തി വീഴ്ത്തി അക്രമിയുടെ പരാക്രമം: രക്ഷകനായി ബ്രിട്ടീഷ് വിനോദ സഞ്ചാരിയായ യുവാവ്
ആംസ്റ്റർഡാമിൽ കത്തിയുമായി എത്തി നിരവധിപേരെ ആക്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുകയും ചെയ്ത അക്രമിയെ അതിസാഹസികമായി കീഴടക്കിയ ഒരു ബ്രിട്ടീഷ് യുവാവാണ് ഇപ്പോൾ ജനങ്ങൾക്കിടയിലെ താരം. “ബ്രിട്ട് ഹീറോ” എന്ന് വിശേഷിപ്പിക്കപ്പെട്ട യുവാവ് അക്രമിയെ അതിവിധഗ്ദമായി നേരിടുകയും തുടരെയുള്ള ആക്രമണങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുകയുമായിരുന്നു. ഡെയ്‌ലി മെയിലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടീഷ് യുവാവ് എത്തുന്നതിനു മുന്നേ അഞ്ചു പേരെയാണ് അക്രമി കുത്തിയത്. എന്നാൽ തുടർന്നുള്ള ആക്രമങ്ങളെ ബ്രിട്ടീഷ് യുവാവ് തടയുകയായിരുന്നു. നിരവധിപേരാണ് സംഭവത്തിന് പിന്നാലെ യുവാവിന്റെ ധീരതയെ പ്രശംസിച്ച് Read More…














