കോട്ടയം ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി വര്‍ങ്ങളോളം വിജയകുമാറിന്റെ വിശ്വസ്തന്‍. ഭാര്യയ്‌ക്കൊപ്പമാണ് ഇയാള്‍ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നത്. മകന്‍ മരിച്ച ശേഷം വിജയകുമാറിന്റെ ഭൂരിഭാഗം കാര്യങ്ങള്‍ക്കും ഇയാള്‍ ആശ്രയമായിരുന്നു. എന്നാല്‍, തന്നിലുള്ള വിശ്വാസം മുതലെടുത്ത് വിജയകുമാറിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ പണം തട്ടിയതോടെ പോലീസില്‍ പരാതി നല്‍കി. രണ്ടര ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിയിരുന്നു. ഇതിനൊപ്പം ശകാരിയ്ക്കുകയും ചെയ്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതോടെ വൈരാഗ്യമേറി. കഴിഞ്ഞ മൂന്നു വരെ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതിനു Read More…
ചികിത്സയ്ക്കിടെ നായ മരിച്ചു, വനിതാ മൃഗ ഡോക്ടറെ കയ്യേറ്റം ചെയ്ത് ഉടമ, ദൃശ്യങ്ങൾ പുറത്ത്
മെക്‌സിക്കോയിലെ ഡുറങ്കോയിലെ നാവെറ്റ് വെറ്ററിനറി ക്ലിനിക്കിൽ ചികിത്സയ്ക്കിടെയില്‍ ഒരു നായയുടെ മരണത്തെത്തുടർന്ന് ജീവനക്കാർ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൽബെർട്ടോ ടെറോൺസ് സ്ട്രീറ്റിൽ ക്ലിനിക്ക് നടത്തുന്ന വെറ്ററിനറി ഡോക്ടർ ഇമ്മാനുവൽ നവയാണ് തന്റെ ടീമിനെ ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഡോ.നവയുടെ പറയുന്നതനുസരിച്ച്, ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഒരു സ്ത്രീ തന്റെ നായയെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും നായയെ രക്ഷിക്കാനായില്ല. നായയുടെ മരണശേഷം നടന്ന Read More…
അമ്മാവൻ ശകാരിച്ചു, വടിവാൾ കൊണ്ട് ബസിന്റ ചില്ല് തകർത്ത് 16കാരൻ: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈയിൽ പൊതുസ്ഥലത്ത് വാളെടുത്ത് ബസുകളുടെയും ട്രക്കുകളുടെയും ചില്ലുകൾ തകർത്ത് 16-കാരൻ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ ഭാണ്ഡൂപ്പ് ഏരിയയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ മുംബൈ പോലീസ് ഉടൻ നടപടിയെടുക്കുകയും കൂടുതൽ ചോദ്യം ചെയ്യലിനായി കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ, അമ്മാവൻ തന്നെ ശകാരിച്ചെന്നും, ഇത് തന്നെ പ്രകോപിപ്പിച്ചു എന്നുമാണ് പതിനാറുകാരൻ വെളിപ്പെടുത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുറ്റും നിരവധി വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ള ടീ Read More…
വിവാഹഘോഷയാത്രയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിയ വരൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹത്തിന് തൊട്ടുമുൻപ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് യുവാവ്. അസംഗഡിലേക്കുള്ള വിവാഹ ഘോഷയാത്ര യാത്രയ്ക്കിടെ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ ട്രെയിനിന് മുന്നിൽ ചാടി 30 വയസുകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലിസ് ശനിയാഴ്ച വ്യക്തമാക്കി. അമേഠി ജില്ലയിലെ ലഖ്‌നൗ-വാരാണസി റെയിൽവേ സെക്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. റായ്ബറേലി ജില്ലയിലെ സലോണിൽ താമസിക്കുന്ന രവിയുടെ വിവാഹ ഘോഷയാത്ര വെള്ളിയാഴ്ച വൈകുന്നേരം അസംഗഢിലേക്ക് പോകുകയായിരുന്നുവെന്നു. തുടർന്ന് ഗൗരിഗഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബാനി റെയിൽവേ സ്‌റ്റേഷനു Read More…
ട്രെയിൻതട്ടി മരിച്ച കുട്ടിയെ സംസ്‌കരിച്ചു, 4 ലക്ഷം സഹായവും കിട്ടി, 70 ദിവസം കഴിഞ്ഞപ്പോൾ ‘പരേതൻ’ ജീവനോടെ വീട്ടിൽ ! ആ മൃതദേഹം ആരുടേത്?
ബീഹാറിലെ ദർബംഗയിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. മരിച്ചുവെന്നു കരുതപ്പെട്ട 17കാരന്‍ ആൺകുട്ടിയെ നീണ്ട 70 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണു കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം, വീട്ടുകാർക്ക് 45,000 രൂപ ആവശ്യപ്പെട്ട് മോചനദ്രവ്യ കോൾ ലഭിക്കുകയും ഇതിൽ 5,000 രൂപ കൈമാറുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 28 ന്, ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഒരു റെയിൽവേ Read More…
‘ ഞാന്‍ ആ രാക്ഷസനെ കൊന്നു’; സുഹൃത്തിനെ വിളിച്ച് പല്ലവി, പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ച മുൻ ഡിജിപിയെ
കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിനെ (68) വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം. ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോ കോളിൽ വിളിച്ചു താൻ “ഒരു രാക്ഷസനെ കൊന്നു” എന്ന് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവർ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് വീട്ടിൽ രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടത്. ഓം Read More…
‘ഭർത്താവില്ലാത്തപ്പോൾ അർധരാത്രി വിളിച്ചുവരുത്തും’: മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി 43കാരി
മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി നാലു മക്കളുടെ അമ്മയായ 43 വയസ്സുകാരി. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാമെടുത്താണ് ഷൈലേന്ദ്രയ്ക്കൊപ്പം മമ്ത ഒളിച്ചോടിയതെന്ന് മമ്തയുടെ ഭർത്താവ് സുനിൽ കുമാർ പോലീസിനോട് പറഞ്ഞു. ലോറി ഡ്രൈവറായ സുനിൽ ദൂരയാത്രകൾക്കായി പോകാറുണ്ടെന്നും അച്ഛന്‍ വീട്ടില്‍നിന്നു പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമെന്നും മകൻ പൊലീസിൽ മൊഴി നൽകി. അയാള്‍ വരുമ്പോഴൊക്കെ Read More…
ചുറ്റികയില്ല, ശബ്ദമില്ല: 30 സെക്കൻഡിനുള്ളിൽ കള്ളൻ പൂട്ട് പൊളിച്ചു; വൈറൽ വീഡിയോ, കള്ളന്മാർക്ക് ക്ലാസ്സ് എടുക്കുന്നോ എന്ന് നെറ്റിസൺസ്
തങ്ങളുടെ വീടുകൾ എപ്പോഴും സുരക്ഷിതമാക്കുവാൻ അലിഗഡ് ലോക്കുകൾ മുതൽ ഇന്നത്തെ സുഗമമായ സ്മാർട്ട് ലോക്കുകൾ വരെ ഉപയോഗിക്കാറുണ്ട്. എന്നാൽ മോഷ്ടാക്കൾ നിരവധി വാഴുന്ന ഈ കാലത്ത് വീടുകൾ സംരക്ഷിക്കാൻ പൂട്ടുകളെക്കാൾ വലിയ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയാണ്. കാരണം ഓരോ സമയത്തും വീടുകളില്‍ കടന്നുകയറാനുള്ള പുതിയ വഴികൾ തേടുകയാണ് മോഷ്ടാക്കൾ. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വെറും 30 സെക്കൻഡുകൊണ്ട് എങ്ങനെ പൂട്ട് തകർക്കാമെന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. മുൻകാലങ്ങളിൽ, ഒരു വീട്ടിൽ അതിക്രമിച്ചുകയറാന്‍ കള്ളന്മാർ Read More…
ക്ഷേത്ര സന്ദർശനത്തിനിടെ യുവതിയുടെ കാലുകളുടെ ദൃശ്യങ്ങൾ പകർത്തി വയോധികൻ: ആളികത്തി ജനരോഷം- വീഡിയോ
രാജസ്ഥാനിലെ മൗണ്ട് അബുവിലുള്ള ദിൽവാര ജൈന ക്ഷേത്ര സന്ദർശനത്തിനിടെ തന്റെ കാലുകളുടെ അനധികൃത ഫോട്ടോകൾ പകർത്തിയ ഒരു വൃദ്ധനെ നേരിടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. യുവതിയുടെ സുഹൃത്തായ അനുരാഗ് എന്ന യുവാവാണ് സംഭവം റെക്കോഡ് ചെയ്യുകയും യുവതിയുടെ പ്രതികരണവും പുരുഷനുമായുള്ള സംഭാഷണവും പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വൈറൽ ക്ലിപ്പിൽ, അനുവാദമില്ലാതെ തന്റെ ഫോട്ടോകൾ എടുത്തത് എന്തുകൊണ്ടാണെന്ന് യുവതി പുരുഷനോട് ചോദിക്കുകയാണ്. തുടക്കത്തിൽ, അയാൾ അത് നിഷേധിച്ചെങ്കിലും ഒടുവിൽ തന്റെ ഫോൺ ഗാലറി തുറന്ന് Read More…














