Crime

അവിഹിതം കണ്ടെത്തി; ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് പാമ്പിനെ കിടക്കയിലിട്ടു ഭാര്യയും കാമുകനും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കള്ളി വെളിച്ചത്തായി

സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി ഭാര്യയെ കൊല്ലാൻ 10,000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി അതിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസ് കേരളത്തിലുണ്ടായി. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ ഇവിടെ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിടക്കയില്‍ പാമ്പിനെ ഉപേക്ഷിച്ചാണ് ഭാര്യയുടെ ക്രൂരത. കൂലിപ്പണിക്കാരനായ അമിത് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രതികയെയും കാമുകന്‍ അമര്‍ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മീററ്റിലെ അക്ബർപൂർ Read More…

Crime

‘തായ്‌ലാന്‍ഡിൽ പോയത് ഭാര്യ അറിയരുത്’; പാസ്‌പോര്‍ട്ട്‌ പേജുകള്‍ കീറിയയാള്‍ അറസ്‌റ്റില്‍

മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രകള്‍ ഭാര്യയിൽ നിന്നും കുടുംബത്തിൽ നിന്നും മറച്ചുവെക്കാൻ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതിന് 51-കാരന്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി പൂനെ നിവാസിയായ വിജയ്‌ ഭലേറാവു(51)വാണ്‌ അറസ്‌റ്റിലായത്‌. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ പരിശോധനയ്‌ക്കിടയിലാണ്‌ അയാളുടെ പാസ്‌പോര്‍ട്ടില്‍ സംശയമുണ്ടായത്‌. റാവുവിന്റെ പാസ്‌പോര്‍ട്ടിലെ ചില പേജുകള്‍ കീറിയതായി സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. ഭലേറാവു കഴിഞ്ഞ വര്‍ഷം നാല്‌ തവണ ബാങ്കോക്ക്‌ സന്ദര്‍ശിച്ചതായി അന്വേഷണത്തില്‍ വ്യക്‌തമായി. ബാങ്കോക്ക്‌ സന്ദര്‍ശനം കുടുംബത്തില്‍നിന്ന്‌ മറച്ചുവയ്‌ക്കാനാണു പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ കീറിയതെന്ന്‌ അദ്ദേഹം സമ്മതിച്ചു. ഭലേറാവുവിനെ സഹര്‍ Read More…

Crime

ജലദോഷം മാറാന്‍ 5വയസുകാരനെ സിഗരറ്റ് വലിപ്പിച്ച് ഡോക്ടര്‍! അന്വേഷണം, സ്ഥലംമാറ്റം

ജലദോഷത്തിന് ചികില്‍സ തേടിയെത്തിയ അഞ്ചുവയസുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍. ഉത്തര്‍പ്രദേശിലെ ജലൗണിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡോക്ടറെ സ്ഥലം മാറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ ചുണ്ടിലേയ്ക്ക് ഡോക്ടര്‍ സിഗരറ്റ് വച്ച് നല്‍കുന്നതും അതിന് തീ കൊളുത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സിഗരറ്റ് കത്തിച്ച് കൊടുത്തശേഷം പുകയെടുക്കേണ്ടത് എങ്ങനെയാണെന്നുകൂടി ഡോക്ടര്‍ ക്ലാസ് എടുക്കുന്നുണ്ട്. കുട്ടി വലിച്ചപ്പോള്‍ പുക വരുന്നത് ശരിയായ രീതിയിലല്ലെന്ന് പറഞ്ഞ് സിഗരറ്റ് വാങ്ങി ഡോക്ടര്‍ വലിച്ച് കാണിക്കുന്നുമുണ്ട്. Read More…

Crime Featured

ആക്ഷൻ മൂവി തോറ്റുപോകും! ‘4 സെക്കൻഡിനുള്ളിൽ 7 അടി’! ടോൾ ജീവനക്കാരനെ മർദ്ദിച്ച് യുവതി

ഞായറാഴ്ച ഹാപൂരിലെ ചിജാർസി ടോൾ പ്ലാസയിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. വെറും നാല് സെക്കന്റുകൾക്കൊണ്ട് ഒരു സ്ത്രീ ടോൾ ജീവനക്കാരനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. അപ്രതീക്ഷിതമായി ബൂത്തിലേക്ക് കയറിവന്ന സ്ത്രീയുടെ പെരുമാറ്റം കണ്ട് ടോൾ ജീവനക്കാരനും അമ്പരന്നുപോയി. വീഡിയോയിൽ ഒരു സ്ത്രീ ബൂത്തിലേക്ക് ഇരച്ചുകയറുന്നതും തുടർന്ന് ജീവനക്കാരനെ അടിക്കുന്നതും ഇതുകണ്ടുനിന്നവർ പൂർണ്ണമായും നിശബ്ദരാക്കുന്നതുമാണ് കാണുന്നത്. ടോൾ തൊഴിലാളി സ്ത്രീയോട് പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ, സ്ത്രീയുടെ ഫാസ്ടാഗിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നതാണ് Read More…

Crime Featured

മൊബൈല്‍ ഉപയോഗിക്കാതെ മുങ്ങിനടന്നത് 20 കൊല്ലം; ഭാര്യയെ കൊന്ന മുന്‍സൈനികന്‍ പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ സൈനികനെ 20 വര്‍ഷത്തെ തെരച്ചിലിന് ശേഷം പോലീസ് കണ്ടെത്തി. 1989 മെയ് 31 ന് ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ സൈനികന്‍ കൂടിയായ അനില്‍ കുമാര്‍ തിവാരിയെ യാണ് രണ്ടു ദശകങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തത്. ഒളിവിലായിരുന്ന അനില്‍ കുമാര്‍ തിവാരിയെ ശനിയാഴ്ച ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. 1989 മെയ് 31-ന് അനില്‍ കുമാര്‍ തിവാരിയെ Read More…

Crime

ലഹരിയുടെ കെട്ടിൽ സ്വന്തം വീടിനു തീയിട്ട് 71കാരൻ: പിന്നാലെ അറസ്റ്റ്

ലഹരിയുടെ കെട്ടിൽ പൂർണ്ണ നഗ്നനായി സ്വന്തം വീടിനു തീയിട്ട് 71 കാരൻ. യുകെയിൽ നിന്നുള്ള വാൾട്ടർ ഹാരിസൺ എന്ന 71-കാരനാണ് അതികഠിനമായ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം സ്വന്തം വീടിന് തീയിട്ടത്. സംഭവത്തിന്‌ പിന്നാലെ ഇയാളെ നാലര വർഷത്തേക്ക് ജയിലിൽ അടച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്റ്റാഫോർഡ്ഷയറിലെ ലീക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദി മിറർ പറയുന്നതനുസരിച്ച്, ഭ്രാന്തമായ സ്വഭാവത്തിനു കാരണമാകുന്ന ‘മങ്കി ഡസ്റ്റ്’ എന്നറിയപ്പെടുന്ന ഒരു സിന്തറ്റിക് മരുന്നിന്റെ സ്വാധീനത്തിലായിരുന്നു ഹാരിസൺ. ഇതിനു പിന്നാലെയാണ് ഇയാൾ നിയന്ത്രണം Read More…

Crime

18 കാരിയായ കൊച്ചുമകളെ ചെരുപ്പ് കൊണ്ടു തല്ലി; 80 കാരിക്ക് കിട്ടിയത് നാലു വര്‍ഷം തടവ്

തര്‍ക്കത്തിനിടെ 18 വയസ്സുള്ള തന്റെ ചെറുമകളെ ചെരുപ്പുകൊണ്ട് കൈയ്യില്‍ അടിച്ചതിന് തുര്‍ക്കിയിലെ 80 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത് നാലു വര്‍ഷത്തിലധികം. തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡെനിസ്ലിയിലെ ടോപ്രക്ലിക്ക് സമീപപ്രദേശത്താണ് അസിയെ കെയ്തന്‍ എന്ന സ്ത്രീയ്ക്ക് തടവുശിക്ഷ നേരിടേണ്ടി വന്നത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് തന്റെ ചെറുമകള്‍ വുറലിനോടൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. വൃദ്ധയാണ് ചെറുമകളെ സംരക്ഷിക്കുന്നതും. കഴിഞ്ഞ വര്‍ഷം ആഗസ്ത് 9ന് ജോലി കഴിഞ്ഞ് വന്ന വൂറല്‍ ചില സുഹൃത്തുക്കളോടൊപ്പം പുറത്ത് പോവുകയാണെന്ന് അമ്മൂമ്മയോട് പറഞ്ഞു. Read More…

Crime

പെണ്‍കുഞ്ഞിനു ജന്മം നല്‍കി; ഭാര്യയെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ്

കാശിപുരില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ‘ദേഷ്യത്തില്‍’ യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അതിക്രൂര ആക്രമണത്തിനിരയാക്കി ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ കാശിപുര്‍ സ്വദേശിയായ ഹര്‍ജീന്ദര്‍ കൗറിനാണ് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്നും ഭര്‍ത്തൃവീട്ടുകാരില്‍നിന്നും ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. സ്ത്രീധനമായി ഭര്‍തൃവീട്ടുകാര്‍ അഞ്ചു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടതായും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചതായും യുവതി ആരോപിച്ചു. ആക്രമണദൃശ്യങ്ങളടക്കം തെളിവായി ഹാജരാക്കിയതോടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ജീന്ദര്‍ കൗറിനെ ഭര്‍ത്താവ് വീടിനുള്ളില്‍ നിലത്തിട്ട് മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോ Read More…

Crime

ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടി; പ്രതി പൊലീസുകാരനെ കേസിൽ കുടുക്കിയ യുവതി

കോട്ടയം സ്വദേശിയായ യുവതിയും ഭര്‍ത്താവും ചേര്‍ന്നു യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയെടുത്തതായി പരാതി. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിയും എന്‍ജീനീയറുമായ യുവാവാണ് പരാതിക്കാരന്‍. ദമ്പതികള്‍ക്കൊപ്പം തിരുവഞ്ചൂര്‍ സ്വദേശിയായ യുവാവും പ്രതിയാണ്. ഭാര്യ എം.ജി. സര്‍വകലാശാലയില്‍ പഠിച്ചിരുന്ന 2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ സമയത്ത് അയല്‍വാസിയായിരുന്ന യുവതി, അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് 2022 മുതല്‍ ഈ Read More…