തായ്‌ലൻഡിലെ ബാങ്കോക്കിൽ അവധിയാഘോഷിക്കാനെത്തിയ വിനോദ സഞ്ചാരി ഒരു ഹോട്ടൽ ജീവനക്കാരനോട് പേയ്മെന്റിന്റെ പേരിൽ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. കുടുംബത്തോടൊപ്പം എത്തിയ ഇയാൾ ഹോട്ടലിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട പണമിടപാട് പ്രശ്‌നത്തെ തുടർന്നാണ് ഹോട്ടൽ ജീവനക്കാരനോട് തട്ടിക്കയറിയത്. വൈറൽ വീഡിയോയിൽ, രോഷാകുലനായ ഇയാൾ ഹോട്ടലിലെ ഫ്രണ്ട് ഡെസ്‌ക് ജീവനക്കാരോട് അമിതമായി പണം ഈടാക്കുന്നുവെന്ന് ആരോപിച്ചു ശബ്ദമുണ്ടാക്കുന്നത് കാണാം. മറ്റു ജീവനക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ശാന്തനാകാൻ തയ്യാറാകുന്നില്ല. ഇതിനിടയിൽ ഇയാൾ ഒരു Read More…
യുവാവിനെ സ്റ്റേഷനിൽ ബെൽറ്റ് കൊണ്ട് അതിക്രൂരമായി മർദ്ദിച്ച് പോലീസുകാർ : പിന്നാലെ നടപടി
ഉത്തർപ്രദേശിലെ ജൗൻപൂരിൽ നടന്ന ഒരു കസ്റ്റഡി പീഡനത്തിന്റെ അതിദാരുണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഒരു യുവാവിനെ രണ്ട് പോലീസുകാർ ചേർന്ന് ബെൽറ്റ്കൊണ്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. രണ്ട് പോലീസുകാർ ഒരു തൂണിന് ചുറ്റും യുവാവിനെ തടഞ്ഞുവെക്കുകയും മൂന്നാമത്തെ പോലീസ് ഉദ്യോഗസ്ഥൻ ബെൽറ്റുകൊണ്ട് യുവാവിനെ ആഞ്ഞടിക്കുന്നതുമാണ് കാണുന്നത്. പോലീസിൻ്റെ പീഡനത്തെ തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കസ്റ്റഡി മർദ്ദനത്തിൻ്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. Read More…
‘മദ്യപിച്ച് എന്നും അമ്മയെ ഉപദ്രവിക്കുന്നു’; അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് 15കാരി മകള്‍
മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തി എന്നും അമ്മയെ ഉപദ്രവിക്കുന്നത് പതിവായതോടെ അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് മകള്‍. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് മദ്യപാനിയായ അച്ഛനെ വെട്ടി കൊലപ്പെടുത്തിയത്. ഛത്തിസ്ഗഡിലെ ജഷ്പുറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ കസ്റ്റഡിയിലെടുത്ത മകളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. ഏപ്രില്‍ 21നാണ് സംഭവം. മദ്യപിച്ച് അച്ഛന്‍ പതിവായി ഉണ്ടാക്കുന്ന ഉപദ്രവം സഹിക്കാനാകാതെയായതോടെയാണ് കൃത്യം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് 50കാരനെ കണ്ടെത്തിയത്. ഏപ്രില്‍ 21ന് രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് അച്ഛന്‍ വീട്ടിലെത്തിയെന്നും Read More…
യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി; കൗമാരക്കാരന്‍ പോലീസ് പിടിയില്‍, ദുരൂഹത
കോഴിക്കോട്: യുവതിയെ നഗ്നയാക്കി ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ കൗമാരക്കാരന്‍ കസ്റ്റഡിയില്‍. രണ്ടു പേര്‍ ഒളിവില്‍. വയനാട് സ്വദേശിയായ യുവതിയാണ് മെഡിക്കല്‍ കോളജ് പോലീസിനു പരാതി നല്‍കിയിരിക്കുന്നത്. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായതെന്നു പരാതിയില്‍ പറയുന്നു. യുവാക്കള്‍ കൂട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. ദേശീയ പാത ബൈപ്പാസില്‍ സുഹൃത്തായ കൗമാരക്കാരനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതി ഇയാളുടെ സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് നഗ്‌നയാക്കി ദൃശ്യങ്ങള്‍ Read More…
‘ഒരെണ്ണം അടിക്കുന്നോ’? പിന്തുടർന്ന പോലീസുകാർക്ക് മദ്യം വാഗ്ദാനം ചെയ്ത് കള്ളന്‍; വൈറലായി വീഡിയോ
ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് പോലീസ് പിന്തുടരുന്ന ഫ്ലോറിഡക്കാരൻ ഒരു പോലീസുകാരന് മദ്യം വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഫോക്‌സ് 35 ഒർലാൻഡോ പറയുന്നതനുസരിച്ച്, 39 കാരനായ റിച്ചാർഡ് ക്രിസ്റ്റഫർ സ്മിത്ത് എന്ന യുവാവാണ് തന്നെ പിന്തുടർന്ന പോലീസുകാർക്ക് ഒരു വോഡ്ക സ്‌പ്രിറ്റ്‌സർ വാഗ്ദാനം ചെയ്തത്. സ്മിത്ത് നിരവധി ലഹരിപാനീയങ്ങൾ മോഷ്ടിച്ചതായി കരുതപ്പെടുന്ന സ്പ്രിംഗ് ലേക്ക് മാർക്കറ്റിൽ നിന്നു ലഭിച്ച സന്ദേശത്തെ തുടർന്നാണ് പോലീസ് ഇയാളെ Read More…
ഫെയ്‌സ്ബുക്ക് ഫ്രണ്ടായ വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി; യുവാവ് പിടിയില്‍
പത്തനംതിട്ട: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പക്ക പെരുംകൊല്ലംതൊടി സി.കെ പ്രജിതി (39) നെയാണ് കീഴ്‌വായ്പ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ആനിക്കാട് സ്വദേശിനിയായ 52 കാരിയില്‍നിന്നു പലതവണയായി പ്രതി, 6,80,801 രൂപ കൈക്കലാക്കി. ഗ്രൂപ്പിന്റെ അഡ്മിന്‍ ആയ പ്രതി പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്നക്ക ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള്‍പേ വഴി Read More…
50 ലക്ഷവും 100 പവനും വാങ്ങി 51കാരിയെ 28കാരന്‍ വിവാഹം കഴിച്ചു, രണ്ടരമാസത്തിനുള്ളില്‍ ഷോക്കടിപ്പിച്ചു കൊന്നു
തിരുവനന്തപുരം: അന്‍പത്തിയൊന്നുകാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 28 വയസുകാരനായ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. കാരക്കോണം സ്വദേശിയായ ശാഖ കുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് അരുണ്‍ കുറ്റക്കാരനെന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ശിക്ഷ ഇന്നു വിധിക്കും. 50 ലക്ഷം രൂപയും നൂറ് പവനും വാങ്ങിയാണ് ശാഖാകുമാരിയെ അരുണ്‍ വിവാഹം കഴിച്ചത്. ലക്ഷങ്ങളുടെ സ്വത്തിനു ഉടമയായ ഭാര്യയെ വിവാഹം കഴിച്ചു രണ്ടര മാസത്തിനുള്ളിലാണ് അരുണ്‍ കൊലപ്പെടുത്തിയത്. ശാഖയെ കിടപ്പു മുറിയില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഹാളില്‍ Read More…
അതിഭീകരം! 60 കാരിയുടെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമണം നടത്തി അയൽവാസി, ദൃശ്യങ്ങൾ പുറത്ത്
60 വയസ്സുള്ള ഒരു സ്ത്രീയെ അയൽവാസിയായ ഒരു യുവാവ് ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോഹലിയിലെ ധക്കോളിയിലെ ഗ്രീൻ സിറ്റിയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കടുത്ത രോഷത്തിലാണ് നാട്ടുകാർ. വീഡിയോയിൽ പ്രകോപിതനായ ധീരജ് ഭാട്ടിയ എന്ന യുവാവ് സരോജ് അറോറ എന്ന സ്ത്രീയെ ആക്രമിക്കുന്നതും ഉടൻ Read More…
കോട്ടയത്തെ ഇരട്ടക്കൊലപാതകം: പ്രതിയെ പിടികൂടിയ അതേവേഗത്തില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടിയ അതേ വേഗത്തില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും. കൊലപാതക വിവരം അറിഞ്ഞ നിമിഷം മുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ജില്ലാ പോലീസിന് അഭിമാനിക്കാവുന്ന നേട്ടവുമായി അറസ്റ്റും തെളിവെടുപ്പും. തിങ്കളാഴ്ച പുലര്‍ച്ചെ കൊലപാതകം നടന്നുവെങ്കിലും സംഭവം പുറംലോകമറിയുന്നത് രാവിലെ ഒമ്പതരയോടെയാണ്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യ നിമിഷങ്ങളില്‍ തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഒരു നിമിഷം Read More…














