Crime

സ്‌നേഹം നടിച്ച്‌ യുവതി വിളിച്ചു; തേന്‍കെണിയില്‍ പെടുത്തി കവര്‍ച്ച: ദമ്പതികളടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍

ആലപ്പുഴയില്‍ ആശുപത്രിയില്‍വച്ചു പരിചയപ്പെട്ടയാളെ സ്‌നേഹം നടിച്ച്‌ വിളിച്ചുവരുത്തി കവര്‍ച്ച നടത്തിയ കേസില്‍ ദമ്പതികളടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍. എഴുപുന്ന ചാപ്രകളം വീട്ടില്‍ അനാമിക, ഭര്‍ത്താവ്‌ നിധിന്‍, നിധിന്റെ സുഹൃത്ത്‌ സുനില്‍ കുമാര്‍ എന്നിവരെയാണ്‌ കുത്തിയതോട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. തൈക്കാട്ടുശേരി സ്വദേശിയാണു തട്ടിപ്പിനിരയായത്‌. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ചു പരിചയപ്പെട്ട ഇയാളെ അനാമിക സ്‌നേഹം നടിച്ച്‌ ചമ്മനാട്‌ അയ്യപ്പക്ഷേത്രത്തിനു സമീപത്തേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്‌ ദേഹോപദ്രവം ഏല്‍പിച്ചശേഷം ഒന്നര പവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന്‌ സ്‌ഥലംവിട്ടു. കഴിഞ്ഞ Read More…

Crime

10 സെക്കന്റിനുള്ളിൽ 9 അടി: വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠിയുടെ കാമുകൻ, ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ എസ്ഡി ഡിഗ്രി കോളജ് വളപ്പിൽ വിദ്യാർഥിനിയെ സഹപാഠിയുടെ കാമുകൻ മർദിച്ചതായി പരാതി. 10 സെക്കൻഡിനുള്ളിൽ 9 തവണയാണ് ഇയാൾ വിദ്യാർത്ഥിനിയെ അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം. ഒന്നാം വർഷ ബിഎ വിദ്യാർഥിനിയാണ് സഹപാഠിയുടെ കാമുകന്റെ പീഡനത്തിനിരയായത്. അമർജീത് എന്നയാളാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമർജീത് പെൺകുട്ടിയെ ആവർത്തിച്ച് അടിക്കുന്നതും പെൺകുട്ടിക്ക് സ്വയം പ്രതിരോധിക്കാൻ കഴിയാതെ വരുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇതിനിടയിൽ പെൺകുട്ടിയുടെ നിലവിളികളും സഹായത്തിനായി കേഴുന്നതും Read More…

Crime

കാത്തിരിപ്പ് വിഫലം; തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി ∙ തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്‌സും സ്‌കൂബാ ഡൈവർമാരും നാട്ടുകാരും ചേർന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് Read More…

Crime

കളിയ്ക്കിടെ കാറിനുള്ളിൽ കയറി, ഡോർ അബദ്ധത്തിൽ ലോക്കായി, നാല് ശ്വാസംമുട്ടി കുട്ടികൾ മരിച്ചു

ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് കളിക്കുന്നതിനിടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കയറിയ നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. വിജയനഗരം ജില്ലയിലാണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. പാർക്കിങ് സ്ഥലത്തിട്ടിരുന്ന കാറിന്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിന്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് രാവിലെ മുതൽ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്. എല്ലാവരും രാവിലെ കളിക്കാനായി വീട്ടിൽ നിന്ന് Read More…

Crime

യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടി വനിതാ ഊബർ ഡ്രൈവർ അലറി, ‘ഗെറ്റ് ഔട്ട്’, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

യുഎസിലെ ഫ്ലോറിഡയിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. യാത്രയ്ക്കിടെ ഒരു ഊബർ ഡ്രൈവർ യാത്രക്കാർക്ക് നേരെ തോക്കു ചൂണ്ടുകയും അവരോട് പുറത്തുപോകാൻ ആക്രോശിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്. മിയാമി റാപ്പർ ക്രിസ്സി സെലെസ്, എന്നറിയപ്പെടുന്ന ബോംബ് ആസ് ക്രിസ്സി ഓൺലൈനിൽ പങ്കിട്ട വീഡിയോയിൽ, ക്രിസ്സിയും ഒരു സുഹൃത്തും ഊബർ ഡ്രൈവറോട് വിയോജിക്കുന്നതും ഇത് പെട്ടെന്ന് ഒരു ആക്രമണാത്മകമായ തർക്കത്തിലേക്ക് നീങ്ങുന്നതുമാണ് കാണുന്നത്. ഏത് വഴിയാണ് തിരിയേണ്ടത് എന്ന് ക്രിസ്സി സെലെസ് ഊബർ Read More…

Crime

പാക് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം, ചാരവൃത്തി നടത്തി; ആരാണ് ജ്യോതി മൽഹോത്ര?

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മൽഹോത്ര പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനെക്കുറിച്ച് പോസിറ്റീവ് ഇമേജ് ഉണ്ടാക്കാനായി നിരവധി വിഡിയോ കണ്ടന്‍റുകള്‍ ഇവര്‍ ചെയ്തുവെന്ന് പൊലീസ്. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന ജ്യോതി, പാക്കിസ്ഥാനിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അവയെപ്പറ്റി റീല്‍സുകളും വിഡിയോകളും ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ പാക്കിസ്ഥാനെപ്പറ്റി പോസിറ്റീവ് ഇമേജ് ഉണ്ടാക്കാന്‍ ഉപകരിക്കുമെന്നായിരിക്കാം പാക് Read More…

Crime

റോഡില്‍നിന്ന് കിട്ടി; സ്വന്തം മകളായി വളര്‍ത്തിയ അമ്മയുടെ ജീവനെടുത്ത് 13 കാരി

മൂന്ന് ദിവസം പ്രായമുള്ളപ്പോള്‍ തെരുവില്‍നിന്ന് തന്നെ ഏറ്റെടുത്ത് വളര്‍ത്തിയ വളര്‍ത്തമ്മയെ കൊലപ്പെടുത്തി 13 വയസുകാരി. ഭുവനേശ്വറിലാണ് സംഭവം. 54 കാരിയായ രാജലക്ഷ്മിയാണ് പരലാഖമുണ്ഡിയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ടത് സംഭവത്തില്‍ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയേയും സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്, ദിനേഷ് സാഹു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്തുക്കളുമായുള്ള മകളുടെ ബന്ധം രാജലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകകാരണമെന്ന് പൊലീസ് പറയുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ളപ്പോൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രാജലക്ഷ്മി എടുത്തുവളർത്തുകയായിരുന്നു. ആൺ Read More…

Crime

മോഷ്ടിച്ച ബനാറസ് സാരിയുമുടുത്ത് ഫേസ്ബുക്കില്‍ ഫോട്ടോയിട്ടു ; മോഷണത്തിന് കയ്യോടെ പൊക്കി

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ ചിലപ്പോഴൊക്കെ യൂസറിനെ തിരിച്ചടിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ നിന്നും മോഷണം പോയ സാരി കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിഞ്ഞത് വമ്പന്‍ മോഷണത്തിന്റെ വിവരം. സാരി പിന്തുടര്‍ന്ന പോലീസ് വ്യാഴാഴ്ച മോഷ്ടാവിനെ അറസ്റ്റ് ചെയ്തതോടെ പുറത്തുവന്നത് സൈബര്‍തട്ടിപ്പ് അടക്കം വഞ്ചനയുടേയും ഭവനഭേദനത്തിന്റെയും ആറ് കേസുകളായിരുന്നു. നാലുമാസം നടത്തിയ അന്വേഷണത്തില്‍ പോലീസ് ബനാറസി സാരി, വിലകൂടിയ ആഭരണങ്ങള്‍, പണം എന്നിവ കണ്ടെത്തി. ഇതിന് പുറമേ ഒരു Read More…

Crime

15കാരിയെ ബലാല്‍സംഗം ചെയ്തു; 59 കുത്ത് കുത്തി കൊന്നു; 43 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളി പിടിയില്‍

യുഎസിലെ കാലിഫോർണിയയില്‍ കാരെൻ സ്റ്റിറ്റിയെന്ന 15 വയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയയാളെ 43 വർഷങ്ങൾക്ക് ശേഷം ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടി. 1982ൽ നടന്ന ബലാത്സംഗക്കേസിലെ പ്രതി ഗാരി റാമിറെസിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1982 സെപ്റ്റംബറിലാണ് കാരെൻ സ്റ്റിറ്റി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടി തന്‍റെ കാമുകനെ കണ്ട് സംസാരിച്ച ശേഷം, അർദ്ധരാത്രിയോടെ തിരികെ വീട്ടിലേക്ക് പോകവേയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാത്രി സ്റ്റോപ്പില്‍ ബസ് കാത്ത് നിൽക്കുമ്പോഴാണ് ഈ പെൺകുട്ടിയെ പ്രതി ആക്രമിച്ചത്. അയാള്‍ക്ക് Read More…