ജോർജിയ: ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം കാമുകിയുടെ വീട്ടിലേക്ക് പോയി, അവിടെ വെച്ച് കാമുകിയെയും വെടിവെച്ച് കൊലപ്പെടുത്തി, തുടർന്ന് സ്വയം വെടിവെച്ച് ആത്മഹത്യചെയ്ത് ഭര്‍ത്താവ്. വടക്കുപടിഞ്ഞാറൻ ജോർജിയയിലെ ഡാൽട്ടണിലാണ് ഇരട്ട കൊലപാതക ആത്മഹത്യ നടന്നതായി സംശയിക്കപ്പെടുന്നത്. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ജീവനക്കാർ വീട്ടിൽ പ്രവേശിപ്പിച്ചപ്പോൾ തലയിൽ വെടിയേറ്റ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഡിറ്റക്ടീവുകൾ ഉടൻ അന്വേഷണം ആരംഭിച്ചു, ബുധനാഴ്ച രാവിലെ 6 മണിയോടെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരു പുരുഷ സംശയിക്കപ്പെടുന്നയാൾ ഇറങ്ങുന്നത് കാണിക്കുന്ന നിരീക്ഷണ വീഡിയോ കണ്ടെത്തി. Read More…
കൂട്ടബലാത്സംഗക്കേസില്‍ ജാമ്യം; ജയില്‍ മോചനം വിജയഘോഷമാക്കി; ഗുണ്ടകള്‍ വീണ്ടും അറസ്റ്റില്‍..!
കര്‍ണാടക സംസ്ഥാനത്തെ ഞെട്ടിച്ച ഹാവേരി കൂട്ടബലാത്സംഗക്കേസ് പ്രതികളായ നാല് പേര്‍ ജാമ്യം കിട്ടി ജയില്‍മോചനം ആഘോഷമാക്കിയപ്പോള്‍ വീണ്ടും അറസ്റ്റിലായി. 2024 ജനുവരിയില്‍ ഹംഗല്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പ്രതികളിലെ ഏഴുപേര്‍ക്കാണ് കഴിഞ്ഞദിവസം ജാമ്യം കിട്ടിയത്. മെയ് 20 ന് അക്കി അല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്, എന്നാല്‍ ആഘോഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് വ്യാപകമായ പൊതു വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് നടപടി സ്വീകരിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും Read More…
തെരുവുനായ്ക്കളെ പകല്‍ ദത്തെടുക്കും; രാത്രി കൊന്നുതിന്നും; ഒടുവില്‍ യുവതിക്ക് പിടിവീണു
കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണല്ലോ. സഹജീവികളോട് അതിരില്ലാത്തെ സ്നേഹമുള്ളവരുണ്ട്. തെരുവുനായ്ക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ദത്തെടുക്കും . മറ്റുള്ളവര്‍ കാണ്‍കെ അവയെ സ്നേഹത്തോടെ ഊട്ടും. മറോടണച്ച് വീട്ടില്‍ കൊണ്ടുപോകും. വീട്ടിലെത്തിയാല്‍ പക്ഷേ കഥമാറും. നിന്ന നില്‍പ്പില്‍ കശാപ്പ് ചെയ്യും. നല്ല മസാല ചേര്‍ത്ത് പാകം ചെയ്ത് മൂന്നോ നാലോ ദിവസം കൊണ്ട് തിന്നു തീര്‍ക്കും . പറഞ്ഞുവരുന്ന് ചൈനയിലെ ലിയോണിങ് പ്രവിശ്യയിലുള്ള സിക്‌സുവാനെ കുറിച്ചാണ്. തെരുവുനായ്ക്കളെ കൊന്നുതിന്നതിന്റെ പേരില്‍ ഇപ്പോള്‍ നടപടി നേരിടുകയാണ് സിക്സുവാന്‍. ലിയോണിങ്ങിലെ അറിയപ്പെടുന്നൊരു Read More…
50 ടാക്‌സി ഡ്രൈവര്‍മാരെ കൊന്ന പരമ്പരക്കൊലയാളി ഡോക്ടര്‍ ; 21 കേസുകളില്‍ പിടിയിലായി, ഏഴു കേസുകളില്‍ ശിക്ഷിച്ചു
പോലീസ് ഫയലുകളില്‍ ‘ഡോക്ടര്‍ ഡെത്ത്’ എന്നറിയപ്പെടുന്ന ഒരു പരമ്പര കൊലയാളിയെ തിങ്കളാഴ്ച വൈകുന്നേരം രാജസ്ഥാനില്‍ നിന്ന് ദില്ലി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 50 ലധികം കൊടും കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിക്കപ്പെടുന്ന ഡോ.ദേവേന്ദര്‍ ശര്‍മ്മ ഒന്നിലധികം കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ മുങ്ങി പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു. ഒന്നരവര്‍ഷമായി ദൗസയിലെ ഒരു ആശ്രമത്തില്‍ പുരോഹിതനായി ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം പരോള്‍ നേടി പുറത്തുവരികയും 2023 ഓഗസ്റ്റില്‍ ഒളിവില്‍പ്പോകുകയും ചെയ്തു. ഇത് Read More…
സ്വന്തം നഗ്നചിത്രം പ്രദർശിപ്പിച്ച് യുഎസ് കോൺഗ്രസ് അംഗം; മുൻ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണം
യു.എസിലെ നിയമനിര്‍മാണ ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്കന്‍ സഭാംഗം നാന്‍സി മേസ് നാടകീയമായി തന്റെ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ചു. മുന്‍ പ്രതിശ്രുത വരന്‍ തന്റെ സമ്മതമില്ലാതെ രഹസ്യമായി പകര്‍ത്തിയതാണു ചിത്രമെന്ന് അവര്‍ അവകാശപ്പെട്ടു. വീഡിയോ വോയൂറിസത്തിനെതിരേയുള്ള ശക്തമായ നിയമങ്ങള്‍ക്കുവേണ്ടി വാദിച്ച നാന്‍സി മോസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സെഷനിലാണ് ഇങ്ങനെ ചെയ്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് കരോലിനയില്‍നിന്നുള്ള വനിതാപ്രതിനിധിയായ നാന്‍സി വിഷയത്തില്‍ ശക്തമായ നിലപാടാണെടുത്തത്. സ്വാതന്ത്ര്യം ഒരു സിദ്ധാന്തമല്ലെന്നു പറഞ്ഞ അവര്‍ ആരുടെയെങ്കിലും ക്യാമറ നിങ്ങളുടെ നഗ്നശരീരം പകര്‍ത്തിയിട്ടില്ലെന്ന് Read More…
‘പാകിസ്താന്‍കാരനെ പരിണയം ചെയ്യാന്‍ ആഗ്രഹം’; ചാരവനിതയുടെ വാട്സ്ആപ് ചാറ്റ് എൻ.ഐ.എക്ക്
ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉദ്യോഗസ്ഥന് അലി ഹസനുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ പുറത്ത്. പാകിസ്താനെ പ്രശംസിച്ചതിനൊപ്പം അവിടെനിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അലി ഹസന് അയച്ച സന്ദേശത്തില്‍ ജ്യോതി പറയുന്നു. ഇരുവരും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിനുള്ള തെളിവുകളും എന്‍.ഐ.എക്കു ലഭിച്ചു. പാക് ഹൈക്കമീഷന് ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ചാറ്റുകൾ പുറത്തുവന്നത്. ജോ(ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, Read More…
‘കൊള്ളക്കാരി വധു’; വിവാഹം കഴിച്ചത് 26 പുരുഷന്മാരെ, വിവാഹത്തട്ടിപ്പുകാരി അറസ്റ്റില്‍…!
ജയ്പൂര്‍: വിവാഹത്തട്ടിപ്പില്‍ പുരുഷന്മാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി മുങ്ങുന്ന തട്ടിപ്പുകാരി അറസ്റ്റില്‍. ‘ലൂട്ടറി ദുല്‍ഹന്‍’ അല്ലെങ്കില്‍ ‘കൊള്ളക്കാരിയായ വധു’ എന്ന് വിശേഷണം കിട്ടിയ അനുരാധാ പാസ്വാന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. 25 ലധികം പുരുഷന്മാരാണ് ഇവരുടെ വിവാഹക്കൊള്ളയ്ക്ക് ഇരയായത്. വേറെ നഗരങ്ങളില്‍ പുതിയ പേരിലും ഐഡന്റിറ്റിയിലും പ്രത്യക്ഷപ്പെടുന്ന അവര്‍ പുരുഷന്മാരെ കബളിപ്പിച്ച് വ്യാജ വിവാഹങ്ങളില്‍ ഏര്‍പ്പെടും. സംഭവം മനസ്സിലാക്കിയ സവായ് മധോപൂര്‍ പോലീസ് അവര്‍ നടപ്പിലാക്കിയ അതേ തന്ത്രം തന്നെ തിരിച്ചു ഉപയോഗിച്ച് കുടുക്കുകയായിരുന്നു. Read More…
ഭാര്യയ്ക്ക് രഹസ്യബന്ധം; പിടിക്കാന്‍ ക്യാമറവയ്ക്കാന്‍ തീരുമാനിച്ച ഭര്‍ത്താവിനെ അടിച്ചു കൊന്ന് ഭാര്യയും കാമുകനും
ഉത്തര്‍പ്രദേശ് കാന്‍പൂരിലെ ലക്ഷ്മൺ ഖേഡ ഗ്രാമത്തില്‍ രഹസ്യ ബന്ധം പുറത്തായതിന് പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ മരത്തടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. ധീരേന്ദ്ര പാസി എന്ന യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ റീനയും കാമുകന്‍ സതീശുമാണ് അറസ്റ്റിലായത്. മേയ് 11 ന് രാത്രി വീട്ടില്‍വച്ചായിരുന്നു കൊലപാതകം നടന്നത്. റീനയും ഭര്‍ത്താവിന്റെ സഹോദരന്റെ മകനായ സതീഷും തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നു. ധീരേന്ദ്ര ഇക്കാര്യം അറിഞ്ഞതോടെ ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ തെളിവിനായി ധീരേന്ദ്ര വീട്ടില്‍ ക്യാമറ സ്ഥാപിക്കുമോ എന്ന Read More…
കുടുംബവഴക്ക് ; അച്ഛന്മാര്‍ തമ്മിലുള്ള അടിപിടിയായി; മക്കള്‍ കത്തിക്കുത്താ ക്കി, മൂന്ന് മരണം
മുംബൈ: രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഒരു പഴയ തര്‍ക്കം വിനാശകരമായ രീതിയിലേക്ക് മാറിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ബോറിവാലിയിലെ ഗണപത് പാട്ടീല്‍ നഗര്‍ ചേരി പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ ഇരു വിഭാഗങ്ങളും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടിയതായി പോലീസ് പറയുന്നു. അച്ഛന്മാര്‍ തുടങ്ങിവെച്ച കൈകൊണ്ടുള്ള തല്ലിലേക്ക് മക്കള്‍ ആയുധപ്രയോഗം നടത്തിയതോടെയാണ് കൂട്ടക്കുരുതിക്ക് കാരണമായത്. രാം നവല്‍ ഗുപ്ത, മകന്‍ അരവിന്ദ്, ഹമീദ് ഷെയ്ഖ് എന്നിവര്‍ കൊല്ലപ്പെട്ടു. റാം Read More…














