വിട്ടുപോയ കാമുകി തിരിച്ചുവരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന്‍ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞു. സ്‌ഫോടനത്തില്‍ കാമുകന്‍ മരിക്കുകയും കാമുകി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. തായ്‌ലന്റില്‍ നടന്ന സംഭവത്തില്‍ ഒരു 35 കാരനാണ് പ്രതിയും ഇരയുമായത്. മെയ് 25 ന് തായ്‌ലന്റിലെ താ ചാന ജില്ലയിലാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രണയികള്‍ വേര്‍പിരിഞ്ഞതിന് ശേഷം അനുരഞ്ജനം എന്ന നിലയില്‍ കാമുകന്‍ സുരപോംഗ് തോങ്‌നാക്ക് തന്റെ മുന്‍ കാമുകിയുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അയാളുമായി ഒത്തുപോകാന്‍ അവര്‍ Read More…
ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ 16 കാരന്‍ അനന്തരവനെ ഭര്‍ത്താവാക്കി 35 കാരി …! പോക്സോ കേസ്
ഡല്‍ഹിയില്‍ നിന്നുള്ള 35 കാരിയായ വിധവ ഭര്‍ത്താവിന്റെ അനന്തരവനായ 16 വയസ്സുള്ള കുട്ടിയെ പുതിയ ഭര്‍ത്താവായി സ്വീകരിച്ചു. വിചിത്രമായ സംഭവം ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് പുറത്തുവന്നത്. ഭര്‍ത്താവ് മരിച്ച ശേഷം തനിച്ചു താമസിക്കുകയായിരുന്ന യുവതിക്കരികിലേക്ക് പയ്യനെ പഠിക്കാനായി അയച്ചതോടെ ഇരുവരും പ്രണയത്തിലാകുകയും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുകയും ആയിരുന്നു. സംഭവത്തില്‍ പയ്യന്റെ കുടുംബം പോലീസിനെ സമീപിക്കുകയും കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. മീററ്റിലെ ദൗരാല ടൗണില്‍ താമസിക്കുന്ന കൗമാരക്കാരനെ എയര്‍കണ്ടീഷണറും റഫ്രിജറേറ്റര്‍ നന്നാക്കാനുള്ള കോഴ്‌സ് പഠിക്കാന്‍ വേണ്ടിയാണ് വിധവയായ അമ്മായിയുടെ കൂടെ Read More…
വിവാഹംകഴിഞ്ഞ് അഞ്ചാംനാൾവന്ന ‘സമ്മാനം’; പൊട്ടിത്തെറിയിൽ നവവരൻ മരിച്ചു; ആദ്യ പാർസൽ ബോംബ് കേസിൽ വിധി
രാജ്യത്തെ ഞെട്ടിച്ച പാര്‍സല്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ മുന്‍ കോളേജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. ഒഡീഷയിലെ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന പുഞ്ചിലാല്‍ മെഹെറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2018 ഫെബ്രുവരി 23-നാണ് ഒഡീഷയിലെ പട്‌നാഘട്ടില്‍ പാര്‍സല്‍ ബോംബ് പൊട്ടിത്തെറിച്ച് നവവരനായ യുവാവും ബന്ധുവായ 85 വയസ്സുകാരിയും കൊല്ലപ്പെട്ടത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സൗമ്യ ശേഖര്‍ സാഹു, ഇദ്ദേഹത്തിന്റെ ബന്ധുവായ ജെനമണി എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്. സൗമ്യ ശേഖറിന്റെ Read More…
കള്ളന്‍മാരെ കരുതിയിരിക്കുക; ഏറ്റവും കൂടുതല്‍ കളവു നടക്കുന്നത് മഴക്കാലരാത്രികളില്‍
മഴ കനക്കുന്നതോടെ ഉറക്കമുള്ള രാത്രികളില്‍ കരുതിയിരിക്കുക. കള്ളന്‍മാര്‍ സജീവമാകുന്ന സമയമാണിത്. തിമര്‍ത്തു പെയ്യുന്ന മഴയില്‍ വീട്ടുകാര്‍ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വീഴുമ്പോഴാണ് കള്ളന്‍മാര്‍ എത്തുക. ഇതുകാരണം മഴക്കാലത്ത് നഗരവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിപ്പില്‍ വ്യക്തമാക്കുന്നു. അപരിചിതമായ ശബ്ദങ്ങള്‍ മഴക്കാലത്ത് വീട്ടുകാര്‍ കേള്‍ക്കാത്തതാണ് കള്ളന്‍മാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.ഒച്ചവെച്ചാലും മഴയുടെ ശബ്ദത്തില്‍ അയല്‍വാസികളും കേള്‍ക്കില്ല.ഇടക്കിടെയുള്ള വൈദ്യുതിയുടെ ഒളിച്ചുകളിയും ഇവര്‍ക്ക് ഗുണം ചെയ്യുന്നു. മോഷ്ടാക്കളുടെ ഇഷ്‌ടനേരമായ പുലർച്ചെ രണ്ടുമുതൽ നാലു വരെ ചുറ്റും എന്തു നടന്നാലും കാണാൻ ആളുണ്ടാകില്ല. ആകാശം Read More…
കാന്‍സറാണെന്ന് ഭയന്ന് ലൈംഗിക ബന്ധം നിഷേധിച്ചു; 65 കാരിയെ കഴുത്തുഞെരിച്ച് കൊന്ന് കാമുകന്‍
ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തിന്റെ പേരില്‍ 65കാരിയെ കഴുത്തുഞെരിച്ച് കൊന്ന് കാമുകന്‍ . ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ നടന്ന ക്രൂരകൃത്യത്തില്‍ ബറായി ഗ്രാമത്തിലെ സ്വരയ് ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അതേ ഗ്രാമത്തില്‍ നിന്നുള്ള ദിനേശ് കുമാര്‍ സെന്നിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. 25-ാം തീയതി വീട്ടില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം വന്നതോടെ അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും പിന്നീട് വീട്ടില്‍നിന്നും നഷ്ടമായ ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചതോടെയാണ് Read More…
ലേഡി സുകുമാരക്കുറുപ്പ് ! കാമുകനൊപ്പം ഒളിച്ചോടാന്‍ 56 കാരനെ കൊന്നുകത്തിച്ച് സ്വന്തം മരണം ചിത്രീകരിച്ചു, പ്രചോദനം ദൃശ്യം സിനിമ
ഗുജറാത്തില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. വിവാഹിതയായ യുവതിയും കാമുകനും ചേര്‍ന്ന് അമ്പത്തിയാറുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കൊല്ലപ്പെട്ടത് താനാണെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സ്വന്തം വസ്‌ത്രങ്ങളും ആഭരണവും മൃതദേഹത്തില്‍ ധരിപ്പിച്ചശേഷമാണ് യുവതി ജഡം പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. ആസൂത്രിത കൊലപാതകത്തിനു പ്രചോദനം ദൃശ്യം സിനിമയില്‍ നിന്നെന്നാണെന്നാണ് പ്രതികള്‍ പറഞ്ഞത്. ഗുജറാത്തിലെ പത്താന്‍ ജില്ലയിലാണ് സംഭവം. പ്രതികളായ ഗീത അഹിറിനെ(21)യും ഭരതിനെ(21)യും ഇന്നലെ പാലന്‍പുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പോലീസ് പിടികൂടി. മരിച്ചതു താനാണെന്ന് ബന്ധുക്കളെ കബളിപ്പിച്ചശേഷം കാമുകനൊപ്പം നാടുവിടാനായിരുന്നു Read More…
30വര്‍ഷംമുമ്പ് കേസില്‍പ്പെടുത്തി ജോലി കളഞ്ഞു; CBI ഓഫീസറെ അമ്പെയ്ത് ആക്രമിച്ച് 65കാരന്‍- വീഡിയോ
തന്നെ കേസില്‍ പെടുത്തി തെറ്റായി പുറത്താക്കിയെന്ന് ആരോപിച്ച് സിബിഐ ഓഫീസില്‍ കയറി ഉദ്യോഗസ്ഥന് നേരെ അമ്പ് എയ്ത് ആക്രമിച്ച് 65 കാരന്‍. 30 വര്‍ഷത്തിന് മുമ്പുണ്ടായ കേസിലാണ് പകതീര്‍ത്തതെന്നാണ് 65 കാരനായ ദിനേഷ് മുര്‍മുവിന്റെ ആരോപണം. സിബിഐ എഎസ്‌ഐ ആയ വീരേന്ദ്ര സിംഗിന് നേരെയാണ് മുര്‍മു അമ്പ് എയ്തത്. 1993-ല്‍ സിംഗ് നയിച്ച ട്രാപ്പ് കേസില്‍ തന്നെ തെറ്റായി പെടുത്തി ജോലിയില്‍ നിന്നും പുറത്താക്കിയെന്നും അന്നുമുതല്‍ പകയിലായിരുന്നുവെന്നും മുര്‍മു അവകാശപ്പെട്ടു. മുന്‍ റെയില്‍വേ ജീവനക്കാരനാണ് മുര്‍മു. ഇയാളെ Read More…
‘റോളക്സ് വാച്ച്, ഐഫോൺ, കോടികളുടെ ഭൂമി’; വൈറല്‍ പോലീസുകാരി വീണ്ടും അറസ്റ്റിൽ
ഹെറോയിന്‍ കൈവശം വച്ചതിന് സര്‍വീസില്‍ നിന്നും പിരിച്ച വിട്ട സീനിയര്‍ പോലിസ് കോണ്‍സ്റ്റബിള്‍ അമന്‍ദീപ് കൗറിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റ് ചെയ്തു. കൗറിന്റെ പേരിൽ കോടികളുടെ ഭൂമിയും റോളക്സ് വാച്ച്, ഐഫോണുകൾ, മഹീന്ദ്ര താർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയുമുണ്ട്. നിലവിൽ അനധികൃത സ്വത്ത് സമ്പാദനത്തിനാണ് കൗറിനെതിരെ പഞ്ചാബ് പൊലീസിന്റെ വിജിലൻസ് വിഭാഗം കേസെടുത്തിരിക്കുന്നത്. 2018 മുതല്‍ 2025 വരെ അമന്‍ദീപിന്റെ വരുമാനം 1,08,37,550 രൂപയാണെന്നും ചെലവ് 1,39,64,802.97 രൂപയാണെന്നും വിജിലന്‍സ് അറിയിച്ചു. ഇത് ഇവർ Read More…
‘ ഞാന്‍ മാത്രമാണ് ഉത്തരവാദി. ഭാര്യാപിതാവിനെ ഉപദ്രവിക്കരുത്’; ഏഴംഗകുടുംബത്തിന്റെ കൂട്ടമരണം, ആത്മഹത്യാക്കുറിപ്പ്
ഹരിയാനയിലെ പഞ്ച്കുളയില്‍ ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണം വന്‍ സാമ്പത്തികബാധ്യതയെന്ന് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ സ്‌ഥലത്തിനടുത്ത് പാര്‍ക്ക് ചെയ്‌തിരുന്ന കാറിലാണ് ബിസിനസുകാരനെയും ഭാര്യയെയും മൂന്ന് കുട്ടികളെയും മാതാപിതാക്കളെയും അര്‍ധദ്ധബോധാവസ്‌ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്കും ഏഴുപേര്‍ക്കും ജീവന്‍ നഷ്‌ടമായിരുന്നു. ‘സാമ്പത്തികബാധ്യതയും മാനസിക പ്രശ്‌നങ്ങളുമാണ് കൂട്ട ആത്മഹത്യക്കു കാരണമെന്നു പറയപ്പെടുന്നു. 20 കോടിയോളം രൂപയുടെ സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി ബന്ധുവായ സന്ദീപ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവീണ്‍ മിത്തല്‍, ഭാര്യ റീന, അമ്മ വിമല, അച്‌ഛന്‍ ദേശ്രാജ്, ഇരട്ട പെണ്‍മക്കളായ ധ്രുവിക, ദലിഷ Read More…














