പാകിസ്ഥാനില്‍ നിന്നുള്ള 17 കാരി ടിക് ടോക് താരം സ്വന്തം വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍. പാകിസ്താനില്‍ ഏറെ പ്രശസ്തിയുള്ള സന യൂസഫ് എന്ന പെണ്‍കുട്ടിയാണ് തിങ്കളാഴ്ച ഇസ്ലാമാബാദിലെ വീട്ടില്‍ മരണമടഞ്ഞത്. ഒരു അജ്ഞാത അക്രമി സനയെ വളരെ അടുത്തുനിന്ന് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം പറഞ്ഞു. കൊലയാളി വീട്ടില്‍ കയറി വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. ഷൂട്ടര്‍ ചിരപരിചിതരായരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സുംബല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്, Read More…
രഹസ്യഭാഗത്തടക്കം സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തി കാമുകിയെ കൊലപ്പെടുത്തി; ബ്രേക്കപ്പിനു ക്രൂരപ്രതികാരം
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തന്റെ കാമുകിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. 20കാരി സൈറയുടെ രഹസ്യഭാഗത്തടക്കം സ്ക്രൂ ഡ്രൈവറുപയോഗിച്ച് പതിനെട്ടോളം തവണ കുത്തിയാണ് യുവാവ് കൊലപാതകം നടത്തിയത്. റാഫി എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സൈറക്കുനേരെ അതിക്രൂരമായ ആക്രമണം നടന്നത്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഉമ്മ ഷെഫീനയാണ് വീടിനു സമീപത്തുള്ള ചോളപ്പാടത്തില്‍ സൈറയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഫീനയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സൈറയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സൈറയും റാഫിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് Read More…
മകളുടെ മൃതദേഹവുമായി 300 കിലോമീറ്റർ യാത്ര ചെയ്ത് യുവതിയും കാമുകനും; അലമാരയിൽ ഒളിപ്പിച്ചു: അറസ്റ്റ്
നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിച്ച് യുവതിയും കാമുകനും. രാജസ്‌ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌തതശേഷം കുടുംബവീട്ടിലെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു. ജയ്‌പുരില്‍ താമസിച്ചിരുന്ന റോഷന്‍ബായിയും കാമുകന്‍ മഹാവീര്‍ ബൈര്‍വയുമാണ് ക്രൂരകൃത്യം നടത്തിയത്. ജയ്‌പുരിലെ വീട്ടില്‍ വച്ച് റോഷനും മഹാവീറുമായി വഴക്കിട്ടിരുന്നു. ഇതു പിന്നീട് ഇഷികയുടെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌ത് ഇവര്‍ മഹാവീറിന്റെ കുടുംബവീട്ടിലെത്തി. മൃതദേഹം ഒരു ദുപ്പട്ട Read More…
അഞ്ചു വയസുകാരനെ ഉപദ്രവിച്ച പ്രതി അമ്മയുടെ ആണ്‍സുഹൃത്ത് ആശുപത്രിയില്‍ മരിച്ചു
യു.കെ.ജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ ഉപദ്രവിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് ആശുപത്രിയില്‍ മരിച്ചു. ഇടുക്കി ആലങ്കോട് കോരമംഗലം ജയ്‌സണ്‍ ഫ്രാന്‍സീസാ (45) ണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ മരിച്ചത്. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ 25 നാണ് ജയ്‌സണ്‍ ഫ്രാന്‍സീസിനെ അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് റിമാന്‍ഡില്‍ ആലപ്പുഴ സബ് ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്‌നം നേരിട്ടതോടെയാണ് ആശുപത്രിയിലേക്ക് Read More…
അഭിഭാഷകയെ ഒതുക്കാന്‍ ജഡ്ജി അവരുടെ ചിത്രങ്ങള്‍ വേശ്യാവൃത്തി ചെയ്യുന്നവരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു
അഭിഭാഷകയെ ഒതുക്കാന്‍ ജഡ്ജി അവരുടെ ചിത്രങ്ങള്‍ സെക്‌സ്‌വര്‍ക്കേഴ്‌സിന്റെ മെസേജ് ഫോറത്തില്‍ പങ്കുവെച്ചു. ബള്‍ഗേറിയയിലെ സോഫിയയില്‍ നടന്ന സംഭവത്തില്‍ അന്ന ആദമോവയുടെ ചിത്രങ്ങള്‍ വെലിസര്‍ കോസ്റ്റാഡിനോവ് എന്ന ജഡ്ജിയാണ് ടെലിഗ്രാമിലെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. ലൈംഗികത്തൊഴില്‍ ചെയ്യുന്ന 5,000 അംഗങ്ങളുള്ള ഒരു വേശ്യാവൃത്തി ഗ്രൂപ്പിലായിരുന്നു അഭിഭാഷകയുടെ വിവരങ്ങള്‍ പങ്കുവെച്ചത്. ഇതോടെ ഇവര്‍ക്ക് മണിക്കൂറുകള്‍ ഇടവിട്ട കോളുകളും ഗ്രാഫിക് ചിത്ര സന്ദേശങ്ങളും ലഭിക്കാന്‍ തുടങ്ങി. നൂറോളം അജ്ഞാതരായ പുരുഷന്മാരാണ് തന്നെ രാപ്പകലില്ലാതെ വിളിക്കുകയും നഗ്‌ന ഫോട്ടോകള്‍ അയയ്ക്കുകയും ചെയ്തതെന്ന് അവര്‍ പറഞ്ഞു. Read More…
‘10,000 രൂപയ്ക്ക് ശരീരം വിൽക്കാനില്ല’, നിർണായകമായ ചാറ്റ്; 19-കാരിയുടെ ക്രൂരകൊലപാതത്തിൽ ശിക്ഷാവിധി
ഉത്തരാഖണ്ഡിലെ വിവാദമായ അങ്കിത ഭണ്ഡാരി(19) കൊലക്കേസില്‍ കോട്ഡ്വാര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തി. മുന്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. റിസോർട്ടിലെ അതിഥികൾക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. പൗരി ജില്ലയിലെ യാമകേശ്വറിലെ വനാന്ത്ര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിതയെ 2022 സെപ്റ്റംബര്‍ 18 ന് റിസോര്‍ട്ട് ഓപ്പറേറ്ററായ പുല്‍ക്കിത് ആര്യയും അയാളുടെ ജീവനക്കാരായ സൗരഭ് ഭാസ്‌കറും Read More…
ഭാര്യയുടെ അത്ര സൗന്ദര്യം ഇല്ല: പരിഹാസത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്, ഒടുവിൽ രക്ഷ
‘അവൻ അവളെ എങ്ങനെ വിവാഹം കഴിച്ചു?’: ഭാര്യയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള പരിഹാസത്തിൽ മനംനൊന്ത് ബറേലി യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; 5 മണിക്കൂർ നീണ്ട നാടകീയ രക്ഷാദൗത്യത്തിന് ശേഷം രക്ഷപ്പെട്ടു. തന്നെപ്പോലെ ഒരാള്‍ക്ക് ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ എങ്ങനെ കിട്ടി? വിവാഹശേഷം ഈ തരത്തിലുള്ള പരിഹാസങ്ങളും തമാശകളും അപമാനകരമായ പരാമർശങ്ങളും കേട്ട് സഹികെട്ട യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുദേവ് എന്ന 25 കാരനെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസ് രക്ഷപ്പെടുത്തിയത് . ബറേലിയിലെ സിറൗളിയിലാണ് സംഭവം. രണ്ട് നില Read More…
വിജിലന്‍സ് വീട്ടില്‍ റെയ്ഡിനു വന്നു ; എൻജിനീയറുടെ ജനലിലൂടെ 500ന്റെ നോട്ടുമഴ, പിടിച്ചെടുത്തത് 2.1 കോടി
അഴിമതിക്കാരനായ എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡിന് വന്നപ്പോള്‍ ജനലിലൂടെ നോട്ടുമഴ. ഒഡീഷയിലെ ആര്‍ഡബ്ല്യു ഡിവിഷനിലെ പ്ലാന്‍ റോഡ്സിന്റെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയാണ് റെയ്ഡിന് ഇരയായത്. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദന കേസ് വിജിലന്‍സ് ടീമിന്റെ റഡാറിന് കീഴിലായിരുന്നു. ഏഴു സ്ഥലത്ത് ഒരേസമയം പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 2.1 കോടി രൂപ. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഭുവനേശ്വറിലെ തന്റെ ഫ്‌ലാറ്റിന്റെ ജനലിലൂടെ 500 രൂപ നോട്ടുകളുടെ കെട്ടുകള്‍ വലിച്ചെറിയുകയും ചെയ്തു. തന്റെ കെട്ടിടത്തിലേക്ക് ഉദ്യോഗസ്ഥര്‍ Read More…
സംശയം; ഭാര്യയെ കശാപ്പുശാലയില്‍ കഴുത്തറുത്തു കൊലപ്പെടുത്തി; ഭര്‍ത്താവിന് വധശിക്ഷ
യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീന്‍ എന്ന ബാബു(44) വിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ.വി. ടെല്ലസാണു ശിക്ഷ വിധിച്ചത്. 2017 ജൂലൈ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ചാരിത്ര്യ ശുദ്ധിയിലുള്ള സംശയംമൂലം ആദ്യഭാര്യയായ റഹീന (30) യെ പ്രതിയുടെ ഉടമസ്ഥതയില്‍ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ രണ്ടിനും 4.45നും ഇടയിലാണു സംഭവം നടന്നത്. Read More…














