Crime

ഡ്രൈ ഐസില്‍ 10 മണിക്കൂര്‍ കാല്‍ മുക്കിയിട്ടു; ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് 10 ദശലക്ഷം ഡോളര്‍ തട്ടി

തട്ടിപ്പ് അപകടമുണ്ടാക്കി ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് ഒരു മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് നടത്തിയതിന് തായ്വാന്‍ സ്വദേശിക്ക് രണ്ട് വര്‍ഷത്തെ തടവ്. ഴാങ് എന്ന് തിരിച്ചറിഞ്ഞ പ്രതിക്ക് ജൂണ്‍ 20 ന് തായ്വാന്‍ ഹൈക്കോടതി ജയില്‍ ശിക്ഷ വിധിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പദ്ധതിയുടെ സൂത്രധാരനായ ലിയാവോയ്ക്ക് ആറ് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു. ഇന്‍ഷുറന്‍സ് പേഔട്ടുകള്‍ ക്ലെയിം ചെയ്യാനുള്ള ശ്രമത്തില്‍, ഷാങ് തന്റെ മുന്‍ സെക്കന്‍ഡറി സ്‌കൂള്‍ സഹപാഠിയായ ലിയാവോയുമായി 2023 Read More…

Crime

ജയിലില്‍ തൂക്കുമരം കാത്തുകിടന്നത് 50 വര്‍ഷം; മിസിസിപ്പിയില്‍ ഏറ്റവും പഴയ കുറ്റവാളിയെ കുത്തിവെച്ച് കൊന്നു

വധശിക്ഷയില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നയാള്‍ക്ക് ഒടുവില്‍ വധശിക്ഷ നടപ്പാക്കി. മിസിസിപ്പിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് അമേരിക്കക്കാാരനായ 79 കാരനെ കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണശിക്ഷ നടപ്പാകുന്നതും കാത്ത് ഇയാള്‍ 50 വര്‍ഷത്തോളമാണ് ജയിലില്‍ കിടന്നത്. മിസിസിപ്പിയിലെ പ്രാദേശികസമയം ബുധനാഴ്ച രാവിലെ 6.16 നായിരുന്നു വധശിക്ഷ നടപ്പാക്കിയത്്. പാര്‍ച്ച്മാനിലെ മിസിസിപ്പി സ്റ്റേറ്റ് പെനിറ്റന്‍ഷ്യറിയില്‍ മാരകമായ വിഷ കുത്തിവയ്പ്പിലൂടെയാണ് കൊന്നത്. മോചനദ്രവ്യത്തിനായി ഒരു ബാങ്ക് ലോണ്‍ ഓഫീസറുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റത്തിനായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. എഡ്വിന Read More…

Crime Featured

സെല്‍ഫി ഉണ്ടാക്കുന്ന പൊല്ലാപ്പ് ; മോഷണമുതല്‍ ഫോട്ടോയില്‍ കണ്ടു ; ജ്വല്ലറി ജീവനക്കാരിയെ പൊക്കി

മോഷണമുതല്‍ ഇട്ട് നല്ല കലക്കന്‍ സെല്‍ഫിയെടുത്ത് കൂട്ടത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് അയച്ചുകൊടുത്തത് വിനയായി മാറി. യുകെയിലെ ഒരു മുന്‍ ജ്വല്ലറി സ്റ്റോര്‍ മാനേജര്‍ക്ക് 28 മാസത്തെ തടവ് ശിക്ഷ ലഭിച്ചു. ഹാംബുര്‍ഗ് പോലീസിന്റേതാണ് നടപടി. 39 കാരിയായ ലൂസി റോബര്‍ട്ട്‌സ് ഒരു വലിയ ജ്വല്ലറിഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. കടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുറേശ്ശെ ആഭരണങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംശയിച്ച സഹപ്രവര്‍ത്തകരോട് വീട്ടിലിരുന്ന ജോലി ചെയ്യുമെന്നും വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റുകയാണെന്നുമായിരുന്നു മറുപടി. എന്നാല്‍ ജോലി ഉപേക്ഷിച്ച് Read More…

Crime Featured

രഹസ്യത്തിന് ₹50,000: ‘പ്രിയ’യിൽ വീണ് നാവിക ഉദ്യോഗസ്ഥൻ, ഓപ്പറേഷൻ സിന്ദൂർ അടക്കം പാകിസ്താന് ചോർത്തി

പാക്‌ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്‌.ഐയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഡല്‍ഹി നാവികസേനാ ആസ്‌ഥാനത്തെ യു.ഡി. ക്ലാര്‍ക്ക്‌ വിശാല്‍ യാദവിനെ കുടുക്കിയത്‌ ക്രിപ്‌റ്റോ കറന്‍സി. അതീവ രഹസ്യാത്മക പ്രതിരോധ വിവരങ്ങളും അടുത്തിടെ ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റേതടക്കമുള്ള വിവരങ്ങൾ ഇയാൾ പാകിസ്താന് ചോർത്തിയെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയതിന് ഇയാൾക്ക് 50,000 രൂപ പ്രതിഫലം ലഭിച്ചെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് ഇയാളെ രാജസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം 1923-ലെ ഒദ്യോഗിക Read More…

Crime

യുദ്ധത്തില്‍നിന്നു രക്ഷപ്പെട്ടെത്തിയ ഇറാനിയന്‍ കുഞ്ഞിനെ തറയിലടിച്ചു; ഗുരുതര പരുക്ക്‌

മോസ്‌കോ വിമാനത്താവളത്തില്‍ രണ്ടുവയസുള്ള ഇറാനിയന്‍ കുഞ്ഞിനെ തറയിലടിച്ച്‌ യാത്രക്കാരന്റെ കൊടുംക്രൂരത. തലയോട്ടിക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ കുട്ടി അബോധാവസ്‌ഥയില്‍ ജീവനുവേണ്ടി പൊരുതുന്നു. ഇറാനിലെ ഇസ്രേലി ബോംബാക്രമണത്തില്‍നിന്ന്‌ ജീവനുംകൊണ്ടു രക്ഷപ്പെട്ട്‌ അമ്മയ്‌ക്കൊപ്പം റഷ്യയില്‍ എത്തിയ കുട്ടിയ്‌ക്കാണ്‌ ഈ ദുരനുഭവം. ആക്രമണത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. യാതൊരു പ്രകോപനവുമില്ലാതെയാണ്‌ കുഞ്ഞിനുനേരേ റഷ്യന്‍ പൗരന്റെ ആക്രമണമുണ്ടായത്‌. ഇയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. വിമാനത്താവളത്തില്‍ ട്രോളി ബാഗിന്റെ ഹാന്‍ഡില്‍ പിടിച്ചു നില്‍ക്കുന്ന കുട്ടിയെ വീഡിയോയില്‍ കാണാം. നെറ്റിയില്‍ കറുത്ത കണ്ണട ധരിച്ച്‌ Read More…

Crime

വെടിനിര്‍ത്തലിന് ശേഷം, ഇസ്രായേലിനായി ചാരവൃത്തി ആരോപിച്ച് 3 പേരെ ഇറാന്‍ തൂക്കിലേറ്റി

തീവ്രമായ സംഘട്ടനത്തിനും ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനും ശേഷം 24 മണിക്കൂറിനുള്ളില്‍ ചാരവൃത്തി ആരോപിച്ച് മൂന്ന് പേരെ തൂക്കിലേറ്റി ഇറാന്‍. ഇറാനിയന്‍ ജുഡീഷ്യറിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘കൊലപാതകങ്ങള്‍’ നടത്തുന്നതിനായി രാജ്യത്തേക്ക് ഉപകരണങ്ങള്‍ കടത്താന്‍ ശ്രമിച്ചതിനും ഇവര്‍ ശിക്ഷിക്കപ്പെട്ടതായി മിസാന്‍ ഏജന്‍സി പറയുന്നു. ഇദ്രിസ് അലി, ആസാദ് ഷോജായ്, റസൂല്‍ അഹമ്മദ് റസൂല്‍ എന്നീ മൂന്ന് പേരെയാണ് ഇറാന്‍ വധിച്ചത്. തുര്‍ക്കിയുടെ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ജുഡീഷ്യറി പറഞ്ഞു, നീല Read More…

Crime

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂര്‍ കമാന്‍ഡോയായതിനാല്‍ ഇളവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കമാന്‍ഡോയ്ക്ക് പ്രത്യേക ഇളവു നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ താന്‍ പങ്കാളിയാണെന്ന കമാന്‍ഡോയുടെ വാദം കോടതി അംഗീകരിച്ചില്ല. ദൗത്യത്തിന്റെ ഭാഗമായത് നിങ്ങള്‍ക്കുപ്രത്യേക പ്രതിരോധം നല്‍കുന്നില്ലെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു. പോലീസിനു മുന്നില്‍ കീഴടങ്ങുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമാന്‍ഡോ സമര്‍പ്പിച്ച പ്രത്യേക അവധിഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോയാണെന്നു ഹര്‍ജിക്കാരന്‍ വാദിച്ചപ്പോള്‍ ശാരീരികമായി എത്ര യോഗ്യനാണെങ്കിലും ഭാര്യയെ കഴുത്തു Read More…

Crime

പ്രണയപ്പക! പണി പോലീസിന്, വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍, 12 സംസ്ഥാനങ്ങളിലായി 21 ഭീഷണികള്‍

അഹമ്മദാബാദ്: പ്രണയപ്പകയുടെ പേരില്‍ സഹപ്രവര്‍ത്തകനെ കുടുക്കാന്‍ വ്യാപകമായി വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിനിയും റോബോട്ടിക്‌സ് എന്‍ജിനീയറുമായ റെനെ ജോഷില്‍ഡ(30)യെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. റെനെയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിന്റെ പേരില്‍ ഇ-മെയില്‍ വിലാസങ്ങള്‍ സൃഷ്ടിച്ചാണ് വ്യാജബോംബ് ഭീഷണിസന്ദേശങ്ങള്‍ അയച്ചിരുന്നത്. ദിവിജിനെ വിവാഹം കഴിക്കാന്‍ റെനെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരില്‍ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് പ്രണയപ്പകയുമായി റെനെ ഇറങ്ങിത്തിരിച്ചത്. Read More…

Crime

ഭര്‍ത്താവിന്റെ ലൈവ് ലൊക്കേഷന്‍ കാമുകന് കൊടുത്തു; പിന്നാലെ കൊന്ന് തള്ളി; വധുവിന്റെ അമ്മയും പ്രതിയുടെ കാമുകി

രാജ്യത്ത് വീണ്ടും സോനം രഘുവംശി മോഡല്‍ ഹണിമൂണ്‍ കൊലപാതകം. തെലങ്കാനയിലെ ഗഡ്​വാളില്‍ നവദമ്പതികളില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ കൊടുത്തു കൊന്ന് കനാലില്‍ തള്ളി. സോനം രഘുവംശി കേസിലേതുപോലെ ഇവിടെയും കൊലയാളികള്‍ക്ക് ലൈവ് ലോക്കേഷന്‍ കൈമാറിയതു ഭാര്യയാണ്. 33 കാരനായ നവവരന്‍ തേജേശ്വറിന്റെ മരണം ഭാര്യയും കാമുകനും കൂടി ചേര്‍ന്നു നല്‍കിയ ക്വട്ടേഷനാണന്നാണ് പൊലീസ് കണ്ടെത്തല്‍. തേജേശ്വറും കര്‍ണൂല്‍ സ്വദേശി ഐശ്വര്യയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയില്‍ നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. കല്യാണത്തലേന്ന് ഐശ്വര്യ വീടുവിട്ടിറങ്ങിയതോടെ കല്യാണം മുടങ്ങി. Read More…