ധർമസ്ഥല കേസിൽ നിര്‍ണായക വെളിപ്പെടുത്തല്‍. ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമ്മരോടിക്കെതിരെ കേസിലെ നിർണായക സാക്ഷിയായ ചിന്നയ്യയാണ് മൊഴി നല്‍കിയത്. തലയോട്ടി നൽകിയത് തിമ്മരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തിമ്മരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു തലയോട്ടി എടുത്തതെന്നും ചിന്നയ്യ വെളിപ്പെടുത്തി. റബ്ബർ തോട്ടത്തിലെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കുമെന്നാണ് അറിയുന്നത്. തെളിവുകളെല്ലാം ശേഖരിച്ച ശേഷം, ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മഹേഷ് ഷെട്ടി തിമ്മരോടിക്ക് നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ Read More…
ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം; കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച ഇരയായ 17കാരിയെ തട്ടിക്കൊണ്ടു പോയി
ലക്‌നൗ: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതി തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ ബലാത്സംഗക്കേസിലെ പ്രതിയായ രവിശങ്കര്‍ മിശ്ര എന്ന യുവാവാണ് 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഇയാള്‍ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവ് രവിശങ്കര്‍ മിശ്രയ്ക്കും അയാളുടെ പിതാവിനുമെതിരെ പരാതി നല്‍കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടര്‍ന്ന് മിശ്രയും പിതാവും ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. മകളെ അവര്‍ കൊല്ലുമോ എന്നും ഭയക്കുന്നതായി Read More…
ഇസ്ലാമിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം; ഖുർആൻ കത്തിച്ച് റിപ്പബ്ലിക്കൻ വനിത നേതാവിന്റെ വിദ്വേഷ പരാമർശം
വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ടെക്സസിലെ റിപ്ലബ്ലിക്കൻ വനിതാ നേതാവും സ്ഥാനാർഥിയുമായ വാലന്‍റിന ഗോമസ്. ടെക്സസിലെ 31ാംമത് കോൺഗ്രഷനൽ ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ഖുർആൻ കത്തിച്ച വാലന്‍റിന ഗോമസ്. വീഡിയോ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ടെക്സസിൽ ഇസ്ലാമിനെ ഇല്ലാതാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും മുസ്ലിംകൾ സ്റ്റേറ്റ് വിട്ടുപോകണമെന്നും വീഡിയോയില്‍ അവർ ഭീഷണി മുഴക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വിഡിയോയിലാണ് വാലന്‍റീനയുടെ വിദ്വേഷ പരാമർശങ്ങളുള്ളത്. മുസ്ലിം സമുദായം ക്രിസ്ത്യൻ രാജ്യങ്ങൾക്ക് വലിയ ഭീഷണിയാകുകയാണെന്നും Read More…
പെരിങ്ങോട്ടുകര: പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ് ഹണി ട്രാപ്പ്; പരാതിക്കാരിയടക്കം 5 പേര്‍ കുടുങ്ങി
തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തു പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വന്‍ ട്വിസ്റ്റ്. നടന്നത് ഹണിട്രാപ്പെന്ന് ബെംഗളുരു ബാനസവാടി പൊലീസ് . പരാതിക്കാരിയടക്കം 5പേര്‍ അറസ്റ്റിലുമായി. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നാണു പൊലീസ് കണ്ടെത്തൽ. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ കുടുക്കിയതാണെന്ന് വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു ബെംഗളുരുവില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയായ രത്ന, സഹായി സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോന്‍, Read More…
മജിസ്‌ട്രേറ്റ് സ്വയം പരിശോധിച്ചില്ല, അശ്‌ളീല കസറ്റ് കേസ്; 28 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി കുറ്റവിമുക്‌തന്‍
കടയില്‍ നിന്ന് അശ്ലീല വീഡിയോ കസറ്റുകള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തില്‍ 28 വര്‍ഷം മുന്‍പ് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. ഉപഭോക്‌താക്കള്‍ക്ക് നല്‍കാനായി കസറ്റുകള്‍ കടയില്‍ സൂക്ഷിച്ചുവെന്നാരോപിച്ച കേസില്‍, തെളിവായി ഹാജരാക്കിയ കസറ്റുകള്‍ മജിസ്‌ട്രേറ്റ് സ്വയം പരിശോധിച്ചില്ലെന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്‌തമാക്കി. 1997ലാണ് സംഭവം. കൂരോപ്പട പഞ്ചായത്തില്‍ ഹര്‍ജിക്കാരന്റെ ഉടമസ്‌ഥതയിലുള്ള കടയില്‍നിന്ന് പൊലീസ് 10 വീഡിയോ കസറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഐ.പി.സി 292 വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന് Read More…
‘3 മിനിട്ട് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, മകളെ വിളിച്ചപ്പോള്‍ വിട്ടു’; വനിതാ ബിജെപി നേതാവിനെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റില്‍
ബി.ജെ.പി വനിതാ നേതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വനിതാ നേതാവ് നൽകിയ പരാതില്‍ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ വണ്ടൂർ പൊലീസ് അറസ്റ്റു ചെയ്തു. ജൂലൈ പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞാന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ട് നില്‍ക്കവേയാണ് ഇയാള്‍ വീട്ടിലേക്ക് കയറി വന്നത്. എന്റെ മോളാണ് വാതില്‍ തുറന്ന് കൊടുത്തത്. അവിടെനിന്ന് Read More…
‘എന്റെ ശരീരം വില്‍ക്കാന്‍ ശ്രമിച്ചു; മദ്യപാനിയെന്ന് വരുത്തിത്തീര്‍ത്തു’; ഭാവി വരനെതിരെ ഗായിക സുചിത്ര, വീണ്ടും സുചി ലീക്ക്സ് !
തന്റെ പ്രതിശ്രുതവരന്‍ ചെന്നൈ ഹൈക്കോടതി അഭിഭാഷകനായ ഷണ്‍മുഖരാജിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി തമിഴ് ഗായിക സുചിത്ര. ഷണ്‍മുഖരാജും കുടുംബവും തന്റെ ശരീരം വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ലൈംഗികവൃത്തിക്ക് ഉപയോഗിക്കാന്‍ നീക്കംനടത്തിയെന്നുമാണ് സുചിത്ര സമൂഹമാധ്യമത്തിലൂടെ ആരോപിക്കുന്നത്. തനിക്ക് മാനസിക വിഭ്രാന്തിയാണെന്നും ഷണ്‍മുഖമാണ് പരിചരിക്കുന്നതെന്ന് അടുപ്പക്കാരോടെല്ലാം പറഞ്ഞു പരത്തിയെന്നും സുചിത്ര പോസ്റ്റില്‍ കുറിച്ചു. സുചിത്രയുടെ കുറിപ്പിങ്ങനെ..’ ഷണ്‍മുഖരാജും കുടുംബവും എന്നെ വഞ്ചിച്ചതിങ്ങനെ.. നിങ്ങള്‍ അറിയണം… എന്നെ കുറിച്ചുള്ള അപവാദങ്ങളെല്ലാം ഉപയോഗിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എനിക്ക് ഭ്രാന്താണെന്നും ഷണ്‍മുഖമാണ് എന്നെ നോക്കുന്നതെന്നും എല്ലാവരോടും Read More…
പുതിയ ട്വിസ്റ്റ്; നിക്കി നേരിട്ട അതേ സ്ത്രീധനപീഡനം ഞാനും അനുഭവിച്ചെന്ന് സഹോദര പത്നി
ലക്‌നൗ: ഗ്രേറ്റര്‍ നോയിഡയിലെ സ്ത്രീധന മരണക്കേസില്‍ പുതിയ ട്വിസ്റ്റ് സൃഷ്ടിച്ചുകൊണ്ട് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍. നിക്കിയുടെ സഹോദരന്റെ ഭാര്യയാണ് നിക്കിയുടെ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കും സ്‌ത്രീധനത്തിന്റെ പേരില്‍ നിക്കിയുടെ കുടുംബത്തില്‍നിന്ന് പീഡനം നേരിടേണ്ടിവന്നെന്ന് നിക്കിയുടെ സഹോദരന്‍ രോഹിത് പയ്‌ലയുടെ ഭാര്യ മീനാക്ഷി(31) വെളിപ്പെടുത്തി. കഴിഞ്ഞയാഴ്‌ചയാണ് നിക്കിയെ ഭര്‍ത്താവ് വിപിന്‍ ഭാട്ടിയും മാതാവും ചേര്‍ന്ന് മര്‍ദിച്ചശേഷം തീകൊളുത്തി കൊന്നത്. ഗുരുതരമായി പരുക്കേറ്റ നിക്കിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിപിന്റെ കുടുംബം കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ചെന്നാണ് Read More…
ശാന്തികൃഷ്‌ണ അറസ്‌റ്റില്‍, 35,000 ശമ്പളം, ചിട്ടി അടയ്ക്കുന്നത് 1.25 ലക്ഷം; പെറ്റികേസ് പിഴയില്‍നിന്ന് 20 ലക്ഷം തട്ടിപ്പു നടത്തിയ വനിത സിവില്‍ പോലീസ് ഓഫീസര്‍
ഗതാഗത നിയമലംഘനത്തിനു പെറ്റി കേസ് ഇനത്തില്‍ ഈടാക്കിയ പിഴയില്‍നിന്ന് 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ അറസ്‌റ്റില്‍. മൂവാറ്റുപുഴ ഈസ്‌റ്റ് മാറാടി തടത്തില്‍ ശാന്തി കൃഷ്‌ണ (45) യെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി. പി.എം. ബൈജുവിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന് കസ്‌റ്റഡിയിലെടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനു പിന്നാലെയായിരുന്നു ഇത്. ഇന്നലെ രാവിലെ മൂവാറ്റുപുഴ സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്‌തു. തുടര്‍ന്നായിരുന്നു അറസ്‌റ്റ്. കോട്ടയം വിജിലന്‍സ് കോടതി പ്രതിയെ സെപ്‌റ്റംബര്‍ എട്ടുവരെ Read More…














