Crime

സ്ത്രീധന പീഡനം; മകളെ മടിയിലിരുത്തി സ്കൂൾ അധ്യാപിക തീകൊളുത്തി മരിച്ചു, ഭർത്താവും സുഹൃത്തും ചേർന്ന് ഉപദ്രവം

രാജസ്ഥാനിലെ ജോധ്പുരിൽ സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃപിതാവും ഭര്‍ത്താവിന്റെ സുഹൃത്തും തന്നെ പീഡിപ്പിക്കുന്നുവെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സഞ്ജു ബിഷ്‌ണോയി എന്ന യുവതിയാണ് മകൾക്കൊപ്പം ആത്മഹത്യ ചെയ്തത്. മകൾ യശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയായിരുന്നു സഞ്ജുവിന്റെ മരണം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, സ്കൂളിൽ നിന്ന് തിരിച്ചെത്തിയ സഞ്ജു, വീട്ടിലെ കസേരയിൽ ഇരുന്നാണ് പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. സഞ്ജുവിന്റെ മടിയിലായിരുന്നു മകൾ. സംഭവ Read More…

Crime

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് മരണംവരെ തടവ്

കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പി.എ. സലീമിന് (40) ഇരട്ട ജീവപര്യന്തം. മരണംവരെ പ്രതി തടവില്‍ കഴിയണമെന്നും ഹോസക്കദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷം മേയ് 15 ന് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പുറത്തുപോയ സമയത്താണ് സലീം വീടിന്റെ മുന്‍വാതിലിലൂടെ കയറി കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അര കിലോമീറ്റര്‍ അകലെയുള്ള വയലില്‍വച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് സ്വര്‍ണക്കമ്മല്‍ Read More…

Crime

യുവതിയുടെ ബാധ ഒഴിപ്പിക്കാൻ പൂജ, ബാധ പോയില്ല ! പൂജാരിക്ക് മര്‍ദനം; 3 പേര്‍ കസ്റ്റഡിയില്‍

ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ ക്ഷേത്രത്തിലെ പൂജാരിക്ക് ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ച് മർദ്ദനം. വിഴുമല ക്ഷേത്രത്തിലെ പൂജാരിയായ സുരേഷിനാണ് മർദനമേറ്റത്. പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ബാധയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൂജ നടത്തി. ബാധ ഒഴിപ്പിക്കാമെന്ന് അറിയിച്ച് പൂജയ്ക്ക് നേതൃത്വം നല്‍കിയത്‌ സുരേഷായിരുന്നു.  ഇരട്ടക്കുളം കൃഷ്ണൻ (54), മക്കളായ രജിൻ (24), വിപിൻ (21), കൃഷ്ണന്റെ സഹോദരി ഭർത്താവ് പരമൻ (51) എന്നിവരാണ് സുരേഷിനെ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ Read More…

Crime

ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി; മുഖം അടിച്ച് നശിപ്പിച്ച നിലയില്‍; ആണ്‍സുഹൃത്തിന്റെ ക്രൂരത?

കണ്ണൂരെ കല്യാട് വീട്ടില്‍നിന്നും സ്വര്‍ണവുമായി കടന്നുവെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ ആണ്‍സുഹൃത്ത് സിദ്ധരാജു കൊലപ്പെടുത്തിയത് അതിക്രൂരമായി. 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി Read More…

Crime

കാമുകനെ പെൺകുട്ടി വിറ്റത് 11 ലക്ഷത്തിന്, മോചിപ്പിക്കാന്‍ കുടുംബം നല്‍കിയത് 42 ലക്ഷം !

പ്രണയബന്ധങ്ങൾ പലപ്പോഴും വിശ്വാസത്തിന്റെയും വികാരങ്ങളുടെയും വിശ്വസ്തതയുടെയും വാഗ്ദാനങ്ങളാൽ നിറഞ്ഞതാണ്. എന്നാൽ, ചില ഞെട്ടിക്കുന്ന സംഭവങ്ങൾ ഏറ്റവും അടുത്ത ബന്ധങ്ങളിൽ നിന്ന് പോലും വഞ്ചനയുണ്ടാകാമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. 17 വയസ്സുള്ള ഒരു പെൺകുട്ടി തന്റെ 19 വയസ്സുള്ള കാമുകനെ മ്യാൻമറിലെ ഒരു ഓൺലൈൻ തട്ടിപ്പ് സംഘത്തിന് 110,000 യുവാൻ (ഏകദേശം 11 ലക്ഷം രൂപ) ന് വിറ്റ സംഭവം ചൈനയിൽ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. ഡെയ്‌ലി സ്റ്റാറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ അനുസരിച്ച്, ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷാൻജിയാങ് Read More…

Crime

സിനിമാനടിയാക്കാം, ശല്യം ചെയ്‌തയാളെ വിളിച്ചുവരുത്തി ‘കൈകാര്യം’ ചെയ്‌ത്‌ ഡിഗ്രി വിദ്യാര്‍ഥിനി

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ്‌ സ്‌ഥിരമായി ശല്യപ്പെടുത്തിയ മധ്യവയസ്‌കനെ പെണ്‍കുട്ടിയും ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന്‌ വിളിച്ചുവരുത്തി കൈകാര്യം ചെയ്‌തു. തിരുവനന്തപുരത്ത് തിരുവല്ലത്താണ് സംഭവം. നെടുമങ്ങാട്‌ അഴിക്കോട്‌ സ്വദേശിയായ റഹീ(50)മിനെ ആണ്‌ പതിനേഴുകാരിയുടെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന്‌ മര്‍ദിച്ചത്‌. ഇയാളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും പോലീസ്‌ കസ്റ്റഡിയിലെടുത്തു. വിതുര സ്വദേശിയായ പെണ്‍കുട്ടി ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്‌. തിരുവനന്തപുരത്ത്‌ തിരുവല്ലം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ജഡ്‌ജിക്കുന്നില്‍ വച്ചാണ്‌ ‘ക്വട്ടേഷന്‍’ നടപ്പാക്കിയത്‌. റഹീം സിനിമാ പ്രൊഡക്ഷന്‍ മേഖലയിലാണു ജോലി Read More…

Crime

കണ്ണൂരില്‍ 30 പവനും 4 ലക്ഷവും കാണാതായി; മരുമകൾ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് അറസ്റ്റിൽ

ഇരിക്കൂർ : കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടിൽനിന്നു മകൾ Read More…

Crime

‘അച്ഛൻ എന്റെ അമ്മയെ കത്തിച്ചു,’ ആറ് വയസ്സുകാരൻ; 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

നോയിഡ: നോയിഡയിൽ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ ആറ് വയസ്സുകാരൻ മകൻ നടന്ന ക്രൂരത തുറന്നുപറഞ്ഞു. തന്റെ മുന്നിൽ വെച്ചാണ് അച്ഛൻ അമ്മയെ കൊലപ്പെടുത്തിയതെന്നും കുട്ടി പറഞ്ഞു. സംഭവം ഓർത്തെടുത്ത് ആ കുട്ടി ഇങ്ങനെ പറഞ്ഞു, “എന്റെ അമ്മയുടെ ദേഹത്ത് അവർ എന്തോ ഒഴിച്ചു, എന്നിട്ട് അടിച്ചു, ശേഷം ലൈറ്റർ ഉപയോഗിച്ച് തീയിട്ടു.” “മേരി മമ്മ കേ ഊപ്പർ കുച്ച് ഡാല, ഫിർ ഉൻകോ ചാൻടാ മാരാ ഫിർ ലൈറ്റർ സേ ആഗ് ലഗാ ദി. (അവർ Read More…

Crime

62-കാരിയുടെ കൊലപാതകം; പോലീസിന് വൻവീഴ്ച, നിരപരാധിയെ ആദ്യംപ്രതിയാക്കി, യഥാർഥ പ്രതികൾ ദമ്പതിമാർ

തോട്ടപ്പള്ളിയില്‍ തനിച്ചു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്‌. കൊലപാതകവുമായി ബന്ധപ്പെട്ടു ദമ്പതികള്‍ പിടിയില്‍. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ വയോധികനു കൊലപാതകത്തില്‍ പങ്കില്ലെന്നും കണ്ടെത്തി.കരുനാഗപ്പള്ളിയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന തൃക്കുന്നപ്പുഴ മുട്ടേകാട്ടില്‍ സൈനുലാബ്‌ദീനും(കൊച്ചുമോന്‍ – 44) ഭാര്യ അനീഷയും ചേര്‍ന്നാണ്‌ കൊലചെയ്‌തതെന്നു പോലീസ്‌ അറിയിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്‌.പി: കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെ മൈനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. കഴിഞ്ഞ 17നാണ്‌ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കേസില്‍ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ Read More…