തെന്നിന്ത്യൻ സിനിമയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഒന്നായിരുന്നു പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വേർപാട്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. പ്രിയപ്പെട്ട കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ, മാധ്യമങ്ങളോട് കൈകൂപ്പി വൈകാരികമായി സംസാരിക്കുന്ന നടി രാധിക ശരത്കുമാറിന്റെ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഭാഗ്യരാജിന്റെ ഭൗതികശരീരം ആംബുലൻസിൽ വീട്ടിലേക്ക് എത്തിച്ചപ്പോഴായിരുന്നു ആ സംഭവം നടന്നത്. എന്നാൽ ആംബുലൻസിൽ നിന്നും മൃതദേഹം Read More…
അന്ന് സംവിധായകരുടെ‘ഭാഗ്യനായിക, ‘ഫെയര്‍ ആന്റ് ലൗലി’യുടെ മുഖം’; ഇന്ന് കോഴി കച്ചവടക്കാരി; സമ്പാദ്യം 120 കോടി
2000-കളുടെ തുടക്കത്തിൽ ബിഗ് സ്‌ക്രീനിലെ മികച്ച പ്രകടനങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ മുദ്ര പതിപ്പിച്ച നടിയാണ് പെരിസാദ് സൊറാബിയൻ. സിനിമയിലെ തന്റെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമിതാഭ് ബച്ചൻ, ഷബാന ആസ്മി, വിക്ടർ ബാനർജി, ഓം പുരി തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അവർ സ്‌ക്രീൻ പങ്കിട്ടു. എന്നാൽ തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് സിനിമ ഉപേക്ഷിക്കാനും കുടുംബത്തിന്റെ കോഴി വളർത്തൽ ബിസിനസ്സായ ‘സൊറാബിയൻ ചിക്കൻ’ എന്ന ബ്രാൻഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും അവർ തീരുമാനിച്ചത്. അടുത്തിടെ സുകേതു ഷായ്ക്ക് നൽകിയ അഭിമുഖത്തിൽ, Read More…
ഭർത്താവിനേക്കാൾ ഇഷ്ടം ഷാരൂഖിനെയെന്നു പറഞ്ഞ ആരാധകയോട് കിങ് ഖാന്റെ തഗ് മറുപടി!
ന്യൂഡൽഹി: ഷാരൂഖ് ഖാന്റെ നർമ്മബോധം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ആകർഷണീയത പോലെ തന്നെ പ്രശസ്തമാണ്. തന്റെ ഭർത്താവിനേക്കാൾ കൂടുതൽ തനിക്ക് ഇഷ്ടം ഷാരൂഖിനെയാണെന്ന് ഒരു ആരാധക പറഞ്ഞതിന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച. മംഗളൂരുവിൽ ഒരു റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സൂപ്പർതാരം പങ്കെടുത്തപ്പോഴായിരുന്നു ഈ രസകരമായ സംഭവം നടന്നത്. വേദിയിൽ തന്റെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവെച്ചും കാണികളോട് സംസാരിച്ചും ഷാരൂഖ് ഖാൻ സദസ്സിനെ കയ്യിലെടുത്തു. ഭർത്താവിനേക്കാൾ കൂടുതൽ സ്നേഹം തന്നോടാണെന്ന് ആരാധക പറഞ്ഞപ്പോൾ, Read More…
‘11 വയസുമുതല്‍ ഞാന്‍ നോക്കിയ കുട്ടി എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല, എന്ത് ദ്രോഹം ചെയ്തിട്ടാണ്?’; സങ്കടം പറഞ്ഞ് രേണു
തനിക്ക് കാൻസർ ബാധിച്ച വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയ താരം രേണു സുധി ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ, രോഗവിവരം അറിഞ്ഞിട്ടും കിച്ചു സുധി തന്നെ കാണാൻ എത്തിയില്ലെന്ന സങ്കടം തുറന്നു പറയുകയാണ് ഇപ്പോൾ രേണു. പതിനൊന്ന് വയസ്സു മുതൽ താൻ പോറ്റിവളർത്തിയ കുട്ടിയായിട്ടും കിച്ചു തിരിഞ്ഞുനോക്കിയില്ലെന്നും, എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നോട് ഈ അവഗണന കാണിക്കുന്നതെന്ന് അറിയില്ലെന്നും രേണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഈ തുറന്നുപറച്ചിൽ വലിയ വിവാദമാകുമെന്ന് അറിയാമെന്നും എന്നാൽ ആരോടും ഒരു Read More…
‘ആദ്യം മേത്തച്ചിയാക്കി, ശേഷം ജിഹാദിയാക്കി, കൂട്ടുനിന്നത് ജനപ്രതിനിധി മുതല്‍ പലരും‘ കടുത്ത ആരോപണങ്ങളുമായി അന്‍സിബ
കൊച്ചി: സിനിമ മേഖലയിൽ തനിക്കെതിരെ മനപ്പൂർവം നടക്കുന്ന വ്യക്തിഹത്യക്കും നിരന്തര വേട്ടയാടലുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അൻസിബ ഹസൻ വീണ്ടും രംഗത്തെത്തി. തന്നെ ആദ്യം ‘മേത്തച്ചി’യെന്നും പിന്നീട് ‘ജിഹാദി’യെന്നും വിളിച്ച് ആക്ഷേപിച്ചതായും, മതപരിവർത്തനം നടത്തിയെന്ന പേരിൽ തനിച്ചാക്കാൻ ശ്രമിച്ചതായും താരം വെളിപ്പെടുത്തി. ഒരു ജനപ്രതിനിധി ഉൾപ്പെടെയുള്ള പലരും ഈ ക്രൂരതകൾക്ക് ഒത്താശ ചെയ്തതായും അൻസിബ കുറ്റപ്പെടുത്തി. തന്നെ ക്രൂശിക്കാൻ കൂട്ടുനിന്ന ആ ജനപ്രതിനിധിയുടെ മകൻ പിന്നീട് ‘തളരരുത്’ എന്ന് പറഞ്ഞ് തനിക്ക് മെസ്സേജ് അയച്ചതായും നടി കൂട്ടിച്ചേർത്തു. Read More…
‘കൈപ്പണിയാണ് സാറേ’ … രശ്മികയുടെ ഓറഞ്ച് കുർത്തയുടെ വില 33,000 രൂപ! എന്താണ് ഈ കോസ്റ്റ്യൂമിന്റെ വലിയ പ്രത്യേകത?
സിനിമയിലെ ഏറ്റവും സ്റ്റൈലിഷായ നടിമാരിൽ ഒരാളാണ് താനെന്ന് രശ്മിക മന്ദാന വീണ്ടും തെളിയിച്ചിരിക്കുകയാണ്. തൻ്റെ പുതിയ ചിത്രമായ ‘കോക്ടെയിൽ 2’വിൻ്റെ പ്രചാരണ പരിപാടികൾക്കായി മനോഹരമായ ഒരു ഓറഞ്ച് എത്നിക് വസ്ത്രമണിഞ്ഞാണ് താരം എത്തിയത്. ഫാഷൻ പ്രേമികളുടെ ഇടയിൽ ഈ ലുക്ക് ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ‘ആംറ ബൈ ലാവണ്യ’ എന്ന ബ്രാൻഡിൻ്റെ കൈകൊണ്ട് തുന്നിയ കുർത്ത സെറ്റാണ് രശ്മിക ധരിച്ചിരുന്നത്. വസ്ത്രത്തിൻ്റെ കഴുത്തുഭാഗത്ത് മനോഹരമായ എംബ്രോയ്ഡറി വർക്കുകൾ ഉണ്ടായിരുന്നു. ഇതിനൊപ്പം സാരി-സ്ട്രിപ്പ്ഡ് സ്ട്രെയിറ്റ് പാന്റും, പൂക്കളുടെ Read More…
‘ഇന്ത്യൻ ഡൊണാൾഡ് ട്രംപ്’; ഇന്ത്യാസ് ഗോട്ട് ലേറ്റന്റിലൂടെ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് അവിനാഷ് അഗർവാൾ!
സെലിബ്രിറ്റി അതിഥികളും വലിയ ചിരികളും ഒരുപാട് വൈറൽ നിമിഷങ്ങളുമായി ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ സീസൺ 2 തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ ഇതിന്റെ ആദ്യ എപ്പിസോഡിൽ മറ്റാരേക്കാളും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റാൻ ഒരു മത്സരാർത്ഥിക്ക് കഴിഞ്ഞു. ഡോണൾഡ് ട്രംപിനെ അനുകരിച്ച് പ്രശസ്തനായ അവിനാഷ് അഗർവാൾ എന്ന കോമഡി താരം, തന്റെ മൂർച്ചയേറിയ തമാശകൾ കൊണ്ടും വേദിയിലെ പ്രകടനം കൊണ്ടും ജഡ്ജുമാരുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കി ആ രാത്രിയിലെ സർപ്രൈസ് താരമായി മാറി. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമയ് Read More…
പണത്തിന് മുകളിൽ കിടന്നുറങ്ങണം, ഈ റഷ്യൻ ഹെയറിന് മാത്രം 12 ലക്ഷം രൂപ; ആഡംബര മുടിയഴകിനെക്കുറിച്ച് രാഖി സാവന്ത്
വിവാദങ്ങൾക്കും തുറന്നുപറച്ചിലുകൾക്കും പേരുകേട്ട നടിയും പെർഫോമറുമാണ് രാഖി സാവന്ത്. തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ ധീരമായി നേരിട്ട രാഖിയുടെ സാന്നിധ്യം എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ ബ്യൂട്ടി ബ്രാൻഡായ ‘ബിഇ’യുടെ സിഇഒ ക്വീനി സിംഗ് നടത്തിയ പോഡ്കാസ്റ്റിൽ രാഖി പങ്കെടുത്തപ്പോഴുള്ള വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പണമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്നാണ് രാഖി ഈ അഭിമുഖത്തിൽ പറയുന്നത്. എത്രത്തോളം പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന്, പണത്തിന് മുകളിൽ കിടന്നുറങ്ങാൻ കഴിയുന്നത്രയും സമ്പാദിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് രാഖി മറുപടി നൽകി. Read More…
ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ചുക്കാൻപിടിച്ചത് ആദ്യ ഭർത്താവ്; ചർച്ചയായി ഗണേഷിന്റെ കുറിപ്പ്
ഗായിക ഗൗരി ലക്ഷ്മിയുടെയും വിഷ്വൽ ആർട്ടിസ്റ്റായ കലേഷിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ഞായറാഴ്ച . വിവാഹത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഗൗരിയുടെ മുൻ ഭർത്താവ് ഗണേഷ് വെങ്കട്ടരമണി ഫെയ്സ്ബുക്കിൽ കുറിച്ച ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. “എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തിൽ പെട്ടവരാകണം എന്ന് നിർബന്ധമില്ല” എന്ന മനോഹരമായ കുറിപ്പോടെയാണ് ഗണേഷ് നവദമ്പതികൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിവാഹച്ചടങ്ങുകളിൽ ഗൗരിയുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സജീവമായി ഗണേഷും പങ്കെടുത്തു. View this post Read More…














