ജിമ്മില്‍ കയറി മോഷണം നടത്തിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ കേസ്. വിലപ്പെട്ട രേഖകളും 10,000 രൂപയും മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജിന്റോ ജിമ്മില്‍ രാത്രി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി വെണ്ണലയിൽ ജിന്റോ ലീസിന് നൽകിയ ജിമ്മിലാണ് മോഷണം നടത്തിയത്. ഈ ജിം ഏറ്റെടുത്തുനടത്തുന്നയാളാണ് പരാതിക്കാരന്. ഇന്നലെ അര്‍ദ്ധരാത്രി ഒരുമണിക്കു ശേഷം ജിമ്മില്‍ ജിന്റോ അതിക്രമിച്ച് കയറി എന്നാണ് ആരോപണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന ചില വിലപ്പെട്ട രേഖകളും പതിനായിരം രൂപയും മോഷ്ടിച്ചുവെന്നും ജിമ്മിലെ സിസിടിവി കാമറകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരന് പറയുന്നു.
ജിന്റോ ജിമ്മില്‍ കയറുന്നത് സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഡ്യൂപ്പിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് ജിം തുറന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.




