Health

ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും അടുക്കളയിലെ ഈ മസാലകള്‍

ഹൃദയ സംബന്ധമായ അസുഖത്തിന്റെ പേരില്‍ ആശുപത്രി കയറിയിറങ്ങുന്നവരാണ് പലരും. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതിയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ അവശ്യം വേണ്ട ഒന്നാണ്. ശരിയായ രീതിയില്‍ പോഷക ഗുണമുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാം. മഞ്ഞള്‍, കറുവപ്പട്ട, വെളുത്തുള്ളി, ഉലുവ, കുരുമുളക് തുടങ്ങിയ നമ്മുടെ അടുക്കളയിലെ മസാലകള്‍ ആന്റിഓക്സിഡന്റുകളാലും ഹൃദയസംരക്ഷണ സംയുക്തങ്ങളാലും സമ്പന്നമാണ്. ഇവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു…

Featured Lifestyle

പുരുഷന്മാരേ…..സൗന്ദര്യ സംരക്ഷണകാര്യത്തില്‍ പിന്നോക്കം പോകരുതേ……

സൗന്ദര്യ സംരക്ഷണകാര്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്നവരാണ് പുരുഷന്മാര്‍. സ്ത്രീകള്‍ കൃത്യമായി സൗന്ദര്യസംരക്ഷണത്തില്‍ മുന്‍കൈ എടുക്കുമ്പോള്‍ പുരുഷന്മാര്‍ തുടങ്ങി വെച്ചാല്‍ പോലും പകുതിക്ക് വെച്ച് പിന്മാറുന്നവരാണ്. എന്നാല്‍ പ്രായം മുന്നോട്ട് പോകുമ്പോഴാണ് ചര്‍മ്മത്തിന്റെ മാറ്റം പലരും ശ്രദ്ധിയ്ക്കുന്നത്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. ഇതോടൊപ്പം Read More…

Featured Good News

കണ്ണീരല്ല, കരുത്താണ് മകൾ! ജോലി നഷ്ടപ്പെട്ട ആമസോൺ ജീവനക്കാരന് തുണയായത് കുഞ്ഞു മകളുടെ വാക്കുകൾ.

വാഷിംഗ്ടണ്‍ ആസ്ഥാനമായി ജോലി ചെയ്തിരുന്ന 47-കാരനായ ഹേമന്ത് വിര്‍മണി, 11.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ആമസോണില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത്. വാഷിംഗ്ടണില്‍ താമസിക്കുന്ന ഹേമന്ത് വിര്‍മാനി, ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം വ്യക്തമാക്കിയത്. 2025 ഒക്ടോബറില്‍ അപ്രതീക്ഷിതമായി ലഭിച്ച ഇമെയില്‍ വഴി ജോലി നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ മകളുടെ പോസിറ്റീവ് മനോഭാവമാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. 11.5 വര്‍ഷത്തോളം ആമസോണിന്റെ ഭാഗമായിരുന്ന വിര്‍മാനി, Read More…

Featured Healthy Food

മത്തങ്ങ ആള് അത്ര നിസാരക്കാരനല്ല ; ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കും

നമ്മുടെ വീട്ടില്‍ കറികളിലോ, സാമ്പാറിലോ, തോരനായോ ഒക്കെ ഇടം പിടിയ്ക്കുന്ന ആളാണ് മത്തങ്ങ. പണ്ടു കാലം മുതലേ പല വിഭവങ്ങളായി ആഹാരക്രമത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നതിനും ചില കാരണങ്ങള്‍ ഉണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ (fiber) എന്നിവയാല്‍ സമ്പന്നമായ ഒരു പോഷകപ്രദമായ പച്ചക്കറിയാണ് മത്തങ്ങ. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കാഴ്ചശക്തി സംരക്ഷിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ മത്തങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം കൃത്യമായി Read More…

Featured Oddly News

അധ്യാപകജോലി ഉപേക്ഷിച്ച് യുവതി യൂറോപ്പിലേക്ക് ശവപ്പെട്ടികള്‍ വില്‍ക്കുന്നു ; സമ്പാദ്യം 6 ദശലക്ഷം ഡോളര്‍

ശവപ്പെട്ടി നിര്‍മ്മാണവും കയറ്റുമതിയുമൊക്കെ കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള ഹെസെ (Heze) എന്ന നഗരത്തില്‍ ഒരു വന്‍കിട ബിസിനസ്സായി മാറിയിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദമായ ഉല്‍പ്പന്നങ്ങളും ഇലക്ട്രോണിക് റീത്തുകളും ഇവര്‍ തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2020-ല്‍ ഈ ഗ്രാമത്തിലെ ശവസംസ്‌കാര വിതരണ വ്യവസായം 100 കോടി യുവാന്‍ വാര്‍ഷിക ഉല്‍പ്പാദന മൂല്യം കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹെസെയില്‍ നിന്നുള്ള ലിസ ലിയു (29) എന്ന യുവതി മുന്‍പ് ഒരു അധ്യാപികയായിരുന്നു. ക്ലാസ് മുറിയിലെ Read More…

Featured Oddly News

“എന്നെ ജോലിക്ക് എടുക്കരുത്, കാരണം…” CEOയുടെ കുഴപ്പിക്കുന്ന ചോദ്യം; യുവതിയുടെ മറുപടി വൈറൽ!

ഒരു ജോലിയുടെ ഇന്റര്‍വ്യൂവിന് പോകുന്ന ഓരോ ഉദ്യോഗാര്‍ത്ഥികളും നന്നായി തയ്യാറായി മാത്രമായിരിയ്ക്കും പോകുന്നത്. കാരണം ഏതു തരത്തിലുള്ള ചോദ്യമാണ് തങ്ങള്‍ക്ക് വരുന്നത് എന്നത് പ്രവചിയ്ക്കാന്‍ സാധ്യത കുറവാണ്. ഏത് ചോദ്യത്തിനും തയ്യാറായി മാത്രമായിരിയ്ക്കും പോകുന്നതെങ്കിലും, അപ്രതീക്ഷിതമായ ചില ചോദ്യങ്ങള്‍ കുരുക്കിലാക്കാറുമുണ്ട് എന്നത് സത്യവുമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള അപ്രതീക്ഷിതമായ ഒരു ചോദ്യം നേരിടേണ്ടി വന്ന കാത്യാനയനി ശുക്ല എന്ന യുവതിയുടെ അനുഭവമാണ് ശ്രദ്ധേയമാകുന്നത്. ജോലിക്കായുള്ള ഇന്റര്‍വ്യൂവിനിടെ കാത്യാനയനിയോട് സിഇഒ ചോദിച്ച ചോദ്യം ഇതായിരുന്നു : ‘നിങ്ങളെ ജോലിക്ക് എടുക്കാതിരിക്കാന്‍ Read More…

Featured Oddly News

അലന്‍ ഹില്‍സിലെ വിസ്മയം : 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുപാളികള്‍ കണ്ടെത്തി

അന്റാര്‍ട്ടിക്കയിലെ അലന്‍ ഹില്‍സില്‍ നിന്ന് ശാസ്ത്രജ്ഞര്‍ അതിശയിപ്പിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. അലന്‍ ഹില്‍സ് മേഖലയില്‍ നിന്ന് 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുകട്ടകളാണ് അവര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ മഞ്ഞു കട്ടയാണിതെന്നാണ് വിസ്മയിപ്പിയ്ക്കുന്നത്. മനുഷ്യര്‍ ഭൂമിയില്‍ എത്തുന്നതിനും എത്രയോ കാലം മുമ്പുള്ള പുരാതന വായുവിന്റെ കുമിളകള്‍ ഈ മഞ്ഞുകട്ടകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു എന്നതാണ് ഇതിനെ കൂടുതല്‍ വിസ്മയമാക്കുന്നത്. ഇത്രയും പഴക്കമുള്ള മഞ്ഞുകട്ടകള്‍ കണ്ടെത്തുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അന്റാര്‍ട്ടിക്കയിലെ അതിശൈത്യവും Read More…

Featured Health

ആരോഗ്യവാനായ ആളിലും ഹൃദ്രോഗ സാധ്യത കൂടുതല്‍ : 40-കളില്‍ തന്നെ ജാഗ്രത വേണമെന്ന് പഠനം

വ്യായാമം ചെയ്യുന്നവരിലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ദക്ഷിണേഷ്യക്കാരിലും (ഇന്ത്യക്കാര്‍ ഉള്‍പ്പെടെ) 40-കളില്‍ തന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ‘ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍’ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയില്‍ താമസിക്കുന്ന ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. വെളുത്ത വര്‍ഗക്കാര്‍, ചൈനക്കാര്‍, ഹിസ്പാനിക് വംശജര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേഷ്യക്കാര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണക്രമവും കുറഞ്ഞ മദ്യപാനശീലവും ഉണ്ടായിരുന്നിട്ടും ഈ രോഗസാധ്യതകള്‍ ഉയര്‍ന്ന നിലയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 45 വയസ്സുള്ള Read More…

Crime

16കാരിയുടെ മരണം; ‘ബ്ലാക്ക്‌ വെനം’ എന്ന അക്കൗണ്ട്‌ ദുരൂഹം; ഫോളോവേഴ്‌സ് മുങ്ങി, ഒരു ഫോണില്‍ 8 ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകള്‍

കൊച്ചി: ചോറ്റാനിക്കരയിലെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിനാറുകാരിയുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട്‌ വിവരങ്ങള്‍ പരിശോധിച്ച്‌ പോലീസ്‌. മാമല കക്കാട്‌ സ്വദേശിയുടെ ഏകമകളാണ്‌ മരിച്ചത്‌. കുട്ടിയുടെ ഒരു ഫോണില്‍ മാത്രം തുറന്നത്‌ എട്ട്‌ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകളാണെന്നു ഫോറന്‍സിക്‌ പരിശോധനയില്‍ കണ്ടെത്തി. ഇവയുടെ ലോഗ്‌ ഇന്‍ വിവരങ്ങളും പോലീസിനു ലഭിച്ചു. പെണ്‍കുട്ടി ഫോളോ ചെയ്‌ത ‘ബ്ലാക്ക്‌ വെനം’ എന്ന പേരിലുള്ള അക്കൗണ്ടില്‍ കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുണ്ട്‌. മുപ്പതിലേറെപ്പേര്‍ പിന്തുടര്‍ന്ന പേജാണിത്‌. എന്നാല്‍, പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ പേജ്‌ പിന്തുടരുന്നത്‌ പലരും അവസാനിപ്പിച്ചതായി Read More…