മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി ബി.ആർ.എം. ഷഫീർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷഫീർ തന്റെ പ്രതികരണം അറിയിച്ചത്. ശരിയായ ദിശയിൽ അതിവേഗത്തിൽ പറക്കുന്ന വിമാനത്തിലെ പ്രധാന പൈലറ്റിനെ, കൂടെയിരിക്കുന്ന സഹപൈലറ്റ് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചതു പോലെയായിരുന്നു അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം എന്നായിരുന്നു ഷഫീറിന്റെ ഉപമ. ഷഫീറിന്റെ ഈ കുറിപ്പിന് താഴെ നിരവധി കോൺഗ്രസ് അനുകൂലികളുടെ കമന്റുകളും വരുന്നുണ്ട്. അടൂർ പ്രകാശിന് മന്ത്രിയാകാൻ കഴിയാത്തതിന്റെ വിഷമമാണെന്ന് ചിലർ Read More…
Author: Soorya
‘വിഷകന്യക’? ഇരട്ടിഡോസ് വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല, കൂർക്കം വലിച്ച് ഉറക്കം! ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല
നാഷ്‌വിൽ: യുഎസിലെ ടെന്നീസിയിൽ വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള നീക്കം പരാജയപ്പെട്ടു. രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും മരണത്തെ അതിജീവിച്ച ക്രിസ്റ്റയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ഇവർ. യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നത്. സെപ്റ്റംബർ 30 ന് രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കാൻ Read More…
കടക്കെണി, രക്ഷപ്പെടാൻ ഓൺലൈനിലൂടെ കള്ളനോട്ട് അടിക്കാൻ പഠിച്ചു, പച്ചക്കറി വ്യാപാരി അറസ്റ്റിൽ
ഗാന്ധിനഗർ: കടക്കെണിയിലായി നാട്ടിൽനിൽക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് കള്ളനോട്ട് നിർമിക്കാൻ തുടങ്ങിയ പച്ചക്കറി വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിൽ പച്ചക്കറി ബിസിനസ് നടത്തിയിരുന്ന കിഷൻ സോളങ്കി എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ചേർന്ന് നടത്തിയ റെയ്ഡിൽ 65,500 രൂപയുടെ പ്രിന്റിങ് ഉപകരണങ്ങളും ഇരുന്നൂറിലധികം വ്യാജ കറൻസി നോട്ടുകളും പിടിച്ചെടുത്തു. പച്ചക്കറി കച്ചവടത്തിൽ കടം കുമിഞ്ഞുകൂടിയതിനെ തുടർന്നാണ് കിഷൻ സോളങ്കി കള്ളനോട്ടിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് Read More…
ഭര്‍ത്താവിന് മര്‍ദനം, കാമുകിയെ റാഞ്ചി കൂട്ടബലാത്സംഗം ചെയ്തു, ലൊക്കേഷൻ പിടിച്ച് ഭാര്യയുടെ ക്വട്ടേഷൻ
തൃശൂരിലെ ലോഡ്ജിൽ ആൺസുഹൃത്തിനൊപ്പം മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യുവാവിനെ ക്രൂരമായി മർദിച്ച് കയ്യും കാലും തല്ലിയൊടിച്ച ശേഷം തമിഴ്നാട്ടിലെ ആശുപത്രിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഈ ഞെട്ടിക്കുന്ന സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെ പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ കെഎസ്ആർടിസി Read More…
പേര് ‘Donkey’, കഴുതയുടെ ഫോട്ടോ വെച്ച് അപേക്ഷ; 5 മിനിറ്റിൽ നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്! തട്ടിപ്പ് വെളിപ്പെടുത്തി വിദ്യാർത്ഥി നേതാവ്
മധ്യപ്രദേശ് നഴ്‌സസ് രജിസ്‌ട്രേഷൻ കൗൺസിലിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികളിലെ ഗുരുതരമായ പിഴവുകൾ തുറന്നുകാട്ടാൻ വ്യാജ വിവരങ്ങളും കഴുതയുടെ ചിത്രവും നൽകി അപേക്ഷ സമർപ്പിച്ചയാൾക്ക് മിനിറ്റുകൾക്കകം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യു.ഐ) സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമാറാണ് ഈ വിചിത്രമായ രീതിയിലൂടെ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാണിച്ചത്. 2,050 രൂപ ഫീസടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചതായി പർമാർ വ്യക്തമാക്കി. അപേക്ഷയിൽ പേരിന്റെ സ്ഥാനത്ത് Read More…
കുത്തേറ്റിട്ടും 174 ജീവനുകൾ കാത്ത് ഇന്ത്യൻ പൈലറ്റ്, ആകാശദുരന്തം ഒഴിവായി! സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി
മുംബൈ: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ‘ഫ്ളൈ ദുബായ്’ വിമാനത്തെ വൻ ദുരന്തത്തിൽനിന്ന് രക്ഷിച്ചത് ഇന്ത്യൻ വംശജനായ പൈലറ്റ് സ്മിത്ത് മചാറിന്റെ സമയോചിതമായ ഇടപെടൽ. കോക്പിറ്റിനുള്ളിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റ്, ക്യാപ്റ്റനായ സ്മിത്തിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിമാനം തകർക്കാനുമായിരുന്നു സഹപൈലറ്റിന്റെ ശ്രമം. കുത്തേറ്റ ശേഷവും മച്ചാർ സഹപൈലറ്റിനെ വീര്യത്തോടെ ചെറുത്തുതോൽപ്പിച്ചു. വിമാനം സുരക്ഷിതമാക്കിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. പൈലറ്റിന്റെ Read More…
എന്റെ മകനേ…. പരിചരിച്ചു മടുത്തു; കിടപ്പിലായ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മകൻ; നെഞ്ചുലയ്ക്കുന്ന ദാരുണസംഭവം
തൃശൂർ വരാക്കരയിൽ കിടപ്പിലായ വയോധികയായ അമ്മയെ പരിചരിക്കാനുള്ള മടി കാരണം മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു. വരാക്കര സ്വദേശി എൽസിയാണ് (72) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (48) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. എൽസിയും മകൻ ബിനോയിയും കഴിഞ്ഞ രണ്ട് വർഷമായി വരാക്കരയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മറ്റംഗങ്ങൾ പുറത്തുപോയ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം കടുത്ത മദ്യലഹരിയിലായിരുന്ന ബിനോയ്, Read More…
പതിനെട്ടാം വയസ്സിൽ മുടി കൊഴിയുന്നോ? ചെറുപ്പക്കാരുടെ കഷണ്ടിയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഇവയാണ്!
യുവതീ യുവാക്കളിലെ മുടികൊഴിച്ചിൽ എന്നത് ഇപ്പോൾ 30-കളിലോ 40-കളിലോ ഉള്ളവരിൽ മാത്രം കണ്ടുവരുന്ന ഒന്നല്ല. പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള ചെറുപ്പക്കാരിലും ഇരുപതുകളിലുള്ളവരിലും നെറ്റിയിലെ മുടി പിന്നോട്ട് പോകുന്നതും, അമിതമായ മുടികൊഴിച്ചിലും കണ്ട് ചർമ്മരോഗ വിദഗ്ദ്ധരെ സമീപിക്കുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം എന്താണ്? ജനിതകപരമായ കാരണങ്ങളാണോ, മാനസികസമ്മർദ്ദമാണോ, ആഹാരരീതിയാണോ, അതോ ക്രിയേറ്റീൻ പോലുള്ള ഫിറ്റ്‌നസ് സപ്ലിമെന്റുകളാണോ ഇതിന് പിന്നിലെന്ന് വിശദമായി പരിശോധിക്കാം. ചെറുപ്പക്കാരിൽ നെറ്റിയിലെ മുടി പിന്നോട്ട് പോകുന്നതിനും തലയോട്ടിക്ക് മധ്യത്തിൽ മുടി Read More…
അമിത സമ്മർദ്ദം; ഉയർന്ന ശമ്പളമുള്ള ഡോക്ടർ കുപ്പായമഴിച്ച് പബ് ഗായികയും ഡെലിവറി ഗേളായും യുവതി
ഉയർന്ന ശമ്പളവും കഠിനാധ്വാനവും നിറഞ്ഞ മെഡിക്കൽ കരിയർ ഉപേക്ഷിച്ച് വേറിട്ട ജീവിതരീതി തിരഞ്ഞെടുത്തിരിക്കുകയാണ് 31-കാരിയായ ചൈനീസ് യുവതി. സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടാനായി ഡോക്ടറായിരുന്ന ലിയു സിഹാൻ എന്ന യുവതിയാണ് ജോലി ഉപേക്ഷിച്ച് ഡെലിവറി ഡ്രൈവറായും പബ് ഗായികയുമായും മാറിയത്. ചെറിയ ജോലികളിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം സമാധാനപരമായ ജീവിതത്തിന് ധാരാളമാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്ത ഈ വാർത്തയിൽ ലിയു വ്യക്തമാക്കുന്നു. കഠിനമായ വിദ്യാഭ്യാസ രീതിക്ക് പേരുകേട്ട ഹെബെയ് പ്രവിശ്യയിലാണ് ലിയു Read More…









