കാസർകോട് മുളിയാറിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കും അയൽവാസികൾക്കും പൊലീസിനുമെതിരെ കുടുംബം രംഗത്തെത്തി. താൻ നിരപരാധിയാണെന്നും ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നും വ്യക്തമാക്കുന്ന 24-കാരിയായ ജസീലയുടെ മരണമൊഴി വീഡിയോ കുടുംബം പുറത്തുവിട്ടു. അയൽവീട്ടിലെ വിവാഹത്തിനിടെ സ്വർണമാല കാണാതായതുമായി ബന്ധപ്പെട്ട് ജസീലയ്ക്കെതിരെ ആരോപണമുയരുകയും ആദൂർ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന ജസീല വിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണത്തിന് മുൻപ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. താൻ Read More…
Author: Soorya
‘ഇസ്തിരിപ്പാടുള്ള’ കുപ്പായത്തിന് വില 1 ലക്ഷം രൂപ” ; അമ്മ ഇത് സൗജന്യമായി ചെയ്തു തരുമെന്ന് സോഷ്യല്‍ മീഡിയ
ഫാഷന്‍ ലോകം വിചിത്രമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് തര്‍ക്കമില്ല. അത്തരത്തില്‍ സ്വിസ് ലക്ഷ്വറി ബ്രാന്‍ഡായ വെറ്റ്മെന്റ്സ് (Vetements) പുറത്തിറക്കിയ പുതിയ ഡിസൈന്‍ കണ്ട് ഇന്റര്‍നെറ്റ് ലോകം മൊത്തം അമ്പരപ്പിലാണ്. ഷര്‍ട്ടില്‍ അബദ്ധത്തില്‍ ഇസ്തിരിപ്പെട്ടി തട്ടി പൊള്ളിയതു പോലെയുള്ള അടയാളം (Iron burn) പ്രിന്റ് ചെയ്ത ഷര്‍ട്ടാണ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. വൈറ്റ് അയണിംഗ് ബേണ്‍ ഗ്രാഫിക് ഷര്‍ട്ട് എന്നാണ് ഇതിന്റെ പേരെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നെഞ്ചിന്റെ പോക്കറ്റിന് സമീപം കരിഞ്ഞ അടയാളത്തോടു കൂടിയ ഓവര്‍സൈസ്ഡ് ഷര്‍ട്ടാണ് Read More…
ഫാറ്റി ലിവറിനെ സ്വാഭാവികമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നു ഈ സൂപ്പര്‍ ഫുഡുകള്‍
സൈലന്റ് കില്ലേഴേസ് അഥവാ ‘നിശബ്ദഘാതകര്‍’ എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. കരള്‍വീക്കം അഥവാ ‘ഫാറ്റി ലിവര്‍ ഡിസീസ്’ ആണ് മറ്റൊരു ‘സൈലന്റ് കില്ലര്‍’. രണ്ട് തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് ‘ലിവര്‍ സിറോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. ‘ഫാറ്റി ലിവര്‍ Read More…
10വർഷത്തെ അധ്വാനം ഒറ്റരാത്രികൊണ്ട് ‘മെറ്റ’ തൂത്തുവാരി; കണ്ണീരോടെ പ്രശസ്ത ക്രിയേറ്റർ ദമ്പതികൾ!
ഒരു മുന്നറിയിപ്പുമില്ലാതെ മെറ്റാ തങ്ങളുടെ പേജുകള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഇതിലൂടെ 10 വര്‍ഷത്തെ കഠിനാധ്വാനം ഒറ്റരാത്രി കൊണ്ട് ഇല്ലാതായെന്നും ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ ദമ്പതികള്‍. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ (Humans of Bombay) എന്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ‘യുവര്‍ ഇന്ത്യന്‍ കണ്‍സ്യൂമര്‍’ (UIC) സ്ഥാപകനായ പ്രസാദ് വേദ്പഥക് തങ്ങള്‍ക്കുണ്ടായ ഈ ദുരനുഭവം വിവരിച്ചത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റാ മുന്നറിയിപ്പില്ലാതെ സസ്‌പെന്‍ഡ് ചെയ്‌തെന്നും, ഇത് ഒരു പതിറ്റാണ്ടു കാലത്തെ അധ്വാനം ഇല്ലാതാക്കുകയും തങ്ങളുടെ ടീമിന്റെ Read More…
മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായിക്കും ഈ നെല്ലിക്ക ഹെയര്‍ പാക്കുകള്‍
കൃത്യമായ പരിചരണമില്ലെങ്കില്‍ മുടി കൊഴിച്ചില്‍ മിക്ക ആളുകളേയും ബാധിയ്ക്കാറുണ്ട്. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. നല്ല ഭക്ഷണശൈലി പിന്തുടരുന്നത് മുടിയ്ക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്. പ്രത്യേകിച്ച് അയണ്‍, വൈറ്റമിന്‍ ബി 12, ഫോളിക് ആസിഡ് പോലെയുള്ളവ ഉള്‍പ്പെത്തുക. Read More…
45 വയസ്സിന് ശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന മുട്ടുവേദന അത്ര നിസാരമല്ല ; ഈ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാം
പ്രായമാകുന്തോറും വരുന്ന ഒരു അസുഖമാണ് മുട്ടു വേദന. എന്നാല്‍ ചെറുപ്പക്കാറില്‍ മുട്ടു വേദന വരുന്നത് അപകടവും, കായിക അഭ്യാസമുള്ള ജോലിയും ചെയ്യുന്നതു കൊണ്ടാണ്. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന ഉണ്ടാകാം. 45 വയസ്സിന് ശേഷം സ്ത്രീകളില്‍ മുട്ടുവേദന സാധാരണമായി കണ്ടു വരാറുണ്ട്. എന്നാല്‍ ഈ മുട്ടുവേദന വെറും പ്രായമാകുന്നതിന്റെ ലക്ഷണമായി കണ്ട് തള്ളിക്കളയരുതെന്നാണ് ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. അഖിലേഷ് രതി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയത്. അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്ന പ്രധാന മെഡിക്കല്‍ കാരണങ്ങള്‍ ഇവയാണ്…. മുട്ടുവേദന ഒഴിവാക്കാന്‍ ഡോക്ടര്‍ Read More…
ഓസ്ട്രേലിയയില്‍ സ്വന്തമായി 23 വീടുകള്‍ ; ഇന്ത്യന്‍ യുവാവ് ഇപ്പോഴും താമസിയ്ക്കുന്നത് വാടകയ്ക്ക് !
ഓസ്ട്രേലിയയിലുടനീളം 23 നിക്ഷേപ സ്വത്തുക്കള്‍ (Investment properties) സ്വന്തമായുണ്ടായിട്ടും ഇപ്പോഴും ഒരു വാടക ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവ ഇന്ത്യന്‍ വംശജനായ നിക്ഷേപകനാണ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. രവി ശര്‍മ്മ എന്ന 32-കാരനാണ് ഈ ഇന്ത്യന്‍ വംശജന്‍. രവി ശര്‍മ്മ സെര്‍ച്ച് പ്രോപ്പര്‍ട്ടി ബയേഴ്സ് ഏജന്‍സിയുടെ സ്ഥാപകനും 23 പ്രോപ്പര്‍ട്ടികളുടെ ഉടമയുമാണ്. ഏകദേശം 2.5 കോടി ഡോളര്‍ (25 Million USD) മൂല്യമുള്ള പ്രോപ്പര്‍ട്ടികള്‍ ഇദ്ദേഹത്തിനുണ്ട്. സിഡ്നിയിലെ മക്വാറി പാര്‍ക്കിലുള്ള മൂന്ന് ബെഡ്റൂം പെന്റൗസ് അപ്പാര്‍ട്ട്മെന്റിലാണ് ഇദ്ദേഹം ഭാര്യയോടൊപ്പം താമസിക്കുന്നത്. Read More…
ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും അടുക്കളയിലെ ഈ മസാലകള്‍
ഹൃദയ സംബന്ധമായ അസുഖത്തിന്റെ പേരില്‍ ആശുപത്രി കയറിയിറങ്ങുന്നവരാണ് പലരും. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതിയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ അവശ്യം വേണ്ട ഒന്നാണ്. ശരിയായ രീതിയില്‍ പോഷക ഗുണമുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാം. മഞ്ഞള്‍, കറുവപ്പട്ട, വെളുത്തുള്ളി, ഉലുവ, കുരുമുളക് തുടങ്ങിയ നമ്മുടെ അടുക്കളയിലെ മസാലകള്‍ ആന്റിഓക്സിഡന്റുകളാലും ഹൃദയസംരക്ഷണ സംയുക്തങ്ങളാലും സമ്പന്നമാണ്. ഇവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു…
പുരുഷന്മാരേ…..സൗന്ദര്യ സംരക്ഷണകാര്യത്തില്‍ പിന്നോക്കം പോകരുതേ……
സൗന്ദര്യ സംരക്ഷണകാര്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്നവരാണ് പുരുഷന്മാര്‍. സ്ത്രീകള്‍ കൃത്യമായി സൗന്ദര്യസംരക്ഷണത്തില്‍ മുന്‍കൈ എടുക്കുമ്പോള്‍ പുരുഷന്മാര്‍ തുടങ്ങി വെച്ചാല്‍ പോലും പകുതിക്ക് വെച്ച് പിന്മാറുന്നവരാണ്. എന്നാല്‍ പ്രായം മുന്നോട്ട് പോകുമ്പോഴാണ് ചര്‍മ്മത്തിന്റെ മാറ്റം പലരും ശ്രദ്ധിയ്ക്കുന്നത്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. ഇതോടൊപ്പം Read More…







