Crime

കാമുകനെ കാണാൻ ജയിലിലെത്തിയ കൗമാരക്കാരിയുടെ പോക്കറ്റിൽ 10 വെടിയുണ്ടകള്‍! കാരണം വിചിത്രം !

ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ടയിൽ കാമുകനെ കാണാൻ ജയിലിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 10 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. സ്കൂൾ വിദ്യാർഥിനിയായ ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡും പണവും കണ്ടെടുത്തു. പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗോണ്ടയിലെ ഡിവിഷണൽ ജയിലിൽ തടവിൽ കഴിയുന്ന ഹർഷു കശ്യപിനെ കാണാനാണ് പെൺകുട്ടിയും മറ്റൊരു വ്യക്തിയും വ്യാഴാഴ്ച എത്തിയത്. പ്രധാന കവാടത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ വ്യാജ പേര് നൽകിയതാണ് ജീവനക്കാരിൽ സംശയം ജനിപ്പിച്ചത്. പെൺകുട്ടി പറഞ്ഞ പേരും ആധാർ കാർഡിലെ പേരും വ്യത്യസ്തമായിരുന്നുവെന്ന് Read More…

Uncategorized

മദ്യപിച്ച് സ്കൂളിലെത്തി മലമൂത്ര വിസർജനം; കുട്ടികളെക്കൊണ്ട് കഴുകിച്ച് ഹെഡ്‌മാസ്‌റ്ററുടെ ക്രൂരത!

പട്‌ന: മദ്യപിച്ചെത്തിയ പ്രൈമറി സ്കൂൾ ഹെഡ്‌മാസ്‌റ്റർ സ്കൂളിൽ മലമൂത്രവിസർജനം നടത്തുകയും വിദ്യാർഥികളെക്കൊണ്ട് അത് വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെഡ്‌മാസ്‌റ്ററെ സസ്പെൻഡ് ചെയ്തു. ബിഹാറിലെ മൈഹാർ ജില്ലയിലുള്ള അമുറ പ്രൈമറി സ്കൂളിലാണ് അധ്യാപകസമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. മദ്യപിച്ച് സ്കൂളിലെത്തിയ ഇയാൾ അവിടെത്തന്നെ മലമൂത്രവിസർജനം നടത്തുകയും വിദ്യാർഥികളെക്കൊണ്ട് അത് വൃത്തിയാക്കിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. അധ്യാപകൻ ദിവസവും ഉച്ചയോടെ മാത്രമാണ് സ്കൂളിലെത്തുന്നതെന്നും ആ സമയമത്രയും കുട്ടികൾ പുറത്ത് അലഞ്ഞു Read More…

Uncategorized

ചിക്കനിൽ ഗർഭനിരോധന ഉറ! പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിനെതിരെ 12 കോടിയുടെ കേസ്

പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ പോപ്‌യേസിൽ നിന്നും വാങ്ങിയ ചിക്കനിൽ ഗർഭനിരോധന ഉറയോട് സാദൃശ്യമുള്ള വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താവ് ഒന്നര ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വാർത്തയാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഭക്ഷണശാലകളുടെ ഗുണനിലവാരത്തെയും ശുചിത്വത്തെയും കുറിച്ച് വലിയ ചോദ്യചിഹ്നങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ആഹാരം കഴിക്കുന്നതിനിടയിലാണ് അതിൽ സംശയകരമായ രീതിയിൽ ആ പ്രത്യേക വസ്തു ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷ്മ പരിശോധനയിൽ അതൊരു ഗർഭനിരോധന ഉറയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉപഭോക്താവ് Read More…

Uncategorized

പോയി..ഗെയ്സ്… എന്റേത് പോയി….. മദ്യപിച്ച് വണ്ടിയോടിച്ചതിന് ലൈസന്‍സ് പോയി, ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ പരിഹാസം- വീഡിയോ

കാസർകോട് ∙ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പ്രശസ്ത യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ (എസ്.ആർ. ധന്യ) ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ നടപടി. ഇതിനു പുറമേ, മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ബോധവൽക്കരണ പരിശീലന ക്ലാസിലും ധന്യ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. ഇതിനു പിന്നാലെ തന്റെ പ്രതികരണവുമായി ഇന്‍സ്റ്റഗ്രാമില്‍ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യയെത്തി. മൂന്ന് മാസത്തേയ്ക്ക് തന്റെ ലൈസന്‍സ് സസ്പെൻഡ് ആയിരിക്കുകയാണെന്നും Read More…

Spotlight

‘നിനക്ക് താല്പര്യമില്ലാത്ത ലൈംഗികബന്ധത്തിന് മുതിർന്ന എന്റെ വിവേകക്കുറവിന് ഞാൻ മാപ്പ് ചോദിക്കുന്നു’ തരുൺ തേജ്പാലിനെ കുടുക്കിയ വാക്കുകൾ

ജൂനിയർ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തഹൽക്ക മാഗസിൻ സ്ഥാപകനും മുൻ എഡിറ്ററുമായ തരുൺ തേജ്പാലിന് വ്യാഴാഴ്ച 10 വർഷത്തെ തടവുശിക്ഷ വിധിച്ചപ്പോൾ, പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാന തെളിവുകളിലൊന്ന് സംഭവത്തിനുശേഷം അദ്ദേഹം ഇരയായ യുവതിക്കയച്ച ഇമെയിൽ സന്ദേശമായിരുന്നു. 2013 നവംബർ 7, 8 തീയതികളിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ തഹൽക്ക സംഘടിപ്പിച്ച ‘തിങ്ക് ഫെസ്റ്റ്’ പരിപാടിക്കിടെ ലിഫ്റ്റിനുള്ളിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരെയുള്ള കേസ്. 2021 മേയിൽ വിചാരണക്കോടതി ഇയാളെ വെറുതെ വിട്ടിരുന്നെങ്കിലും, ഗോവ Read More…

Crime

തെറ്റിപ്പിരിഞ്ഞ കാമുകി സ്വകാര്യദൃശ്യം കാമുകന്റെ ഭാര്യയ്ക്കയച്ചു; സ്ത്രീവേഷത്തിലെത്തി വധശ്രമം, വീണ്ടും ട്വിസ്റ്റ് !

തൃശ്ശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയ ഭർത്താവ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞതിനെത്തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതകാസൂത്രണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവതിയുടെ താമസസ്ഥലം കണ്ടെത്താനാകാതെ അലഞ്ഞുതിരിഞ്ഞ പ്രതികൾ പോലീസിന്റെ പിടിയിലായതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. തൊടുപുഴയിലെ ഒരു സ്പായിൽവെച്ചാണ് യുവതിയും പ്രതിയായ പ്രസാദും പരിചയപ്പെടുന്നത്. പ്രസാദിന്റെ ഭാര്യ വിദേശത്തായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും തർക്കങ്ങളെത്തുടർന്ന് യുവതി ബന്ധം വേർപെടുത്തി ഗുരുവായൂരിലേക്ക് പോയി. ഇതിനിടെ Read More…

Crime

‘ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്ത്?; വിഷം തന്നാൽ കുടിക്കുമോ’: അമ്മയെ കൊല്ലാൻ ശ്രമിച്ച് മകൻ, ആത്മഹത്യയ്ക്ക് ശ്രമിച്ച് വയോധിക

മാനന്തവാടി ∙ മദ്യപിച്ചെത്തി വയോധികയായ അമ്മയെ ദൂരൂഹമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത മകനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ ദിനേശൻ (50) ആണ് പിടിയിലായത്. ഈ മാസം ഒന്നിന് വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന അമ്മ സരോജിനിയെ (80) തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും, കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ചുപിടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. ഇത്രയും പ്രായമായിട്ടും ചത്തുകൂടേ, നിന്നെ കാലനു വേണ്ടേ എന്ന് ആക്രോശിച്ച് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴുത്തു ഞെരിച്ച് Read More…

Featured Spotlight

മറ്റൊരു ജീവൻ കാത്തു, രക്ഷകന്റെ ജീവന്‍ പുഴയെടുത്തു; പേമാരിയുടെ കണ്ണീരായി രാജേഷ്‌; മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെറുപുഴയിൽ കനത്ത മഴയ്ക്കിടെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നീന്തൽ പരിശീലകൻ തിരുവനന്തപുരം സ്വദേശി ആർ. രാജേഷി (37) ന്റെ മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയ്ക്കു നടുവിലെ തുരുത്തിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാജേഷ് രക്ഷപ്പെട്ട് വനത്തിൽ കയറിപ്പറ്റിയിട്ടുണ്ടാകാമെന്ന കുടുംബാംഗങ്ങളുടെ സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കേരള, കർണാടക വനംവകുപ്പുകളുടെ സംയുക്ത സംഘം കർണാടക വനത്തിനുള്ളിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും Read More…

Celebrity

‘മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’; പരിപാടി’യിലെ നായിക ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ

പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ആളുകൾ മാന്യമായ വസ്ത്രധാരണം സൂക്ഷിക്കണമെന്ന് നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ചിത്രങ്ങൾ പകർത്തുന്ന വീഡിയോയ്ക്ക് താഴെ കമന്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഐശ്വര്യയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ച തെസ്നി ഖാൻ, മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നത നിലവാരമുള്ള ഒരു ചടങ്ങിൽ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നതായിരുന്നു അനുയോജ്യം എന്ന് അഭിപ്രായപ്പെട്ടു. ‘എനിക്ക് പലപ്പോഴും തോന്നാറുള്ള ഒരു കാര്യമാണിത്; ശരിയാണോ തെറ്റാണോ എന്ന് ഉറപ്പില്ല. പുതിയ തലമുറയ്ക്ക് അവർക്കിഷ്ടമുള്ള രീതിയിൽ നടക്കാനുള്ള Read More…