Crime

‘അമ്മയുടെ പരിചയക്കാരനാ മോളേ, വാ’; വിദ്യാർത്ഥിനിയെ കാറിൽക്കയറ്റി പീഡിപ്പിച്ച 44കാരന് 20 വർഷം തടവ്

സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 44 വയസ്സുകാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. സുജയാണ് കോവളം ചൊവ്വര സ്വദേശിയായ കുഞ്ഞുമോനെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി മൂന്നു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. 2015-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ അമ്മയുടെ പരിചയക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയും സ്കൂളിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി Read More…

Movie News

അഭിഷേക്-കരിഷ്മ ബന്ധം പിരിയാൻ കാരണമെന്ത്? വർഷങ്ങൾക്കുശേഷം തുറന്നുപറഞ്ഞ് സംവിധായകൻ

ബോളിവുഡിൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു കരിഷ്മ കപൂറിന്റെയും അഭിഷേക് ബച്ചന്റെയും പ്രണയം. എന്നാൽ പെട്ടെന്ന് ആ ബന്ധം വേർപിരിഞ്ഞത് ആരാധകർക്ക് വലിയ ആഘാതമായിരുന്നു. ഇരുവരും തമ്മിൽ പിരിയാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നിർമാതാവും സംവിധായകനുമായ സുനീൽ ദർശൻ. ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. ‘ഏക് റിഷ്താ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുൻപേ തന്നെ ഇവരുടെ പ്രണയം ആരംഭിച്ചിരുന്നുവെന്ന് സുനീൽ ദർശൻ പറയുന്നു. പിന്നീട് ‘ഹാ മേംനേ ഭി Read More…

Crime

മരണ വെപ്രാളത്തിനിടെ കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്ത് നൽകി 19കാരി, കാമുകൻ പിടിയിൽ

റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്ത് നൽകി 19 കാരി. ഛത്തീസ്ഗഡിലെ സൂരജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നെഹ്‌റു പാർക്കിൽ വച്ച് ഞായറാഴ്ച രാത്രി 8 മണിയോടെയാണ് രാധിക രാജ്വാഡെയെ കാമുകൻ റിതേഷ് (23) കഴുത്തിൽ കത്തികൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ഇരയായ പെൺകുട്ടി പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. പാർക്കിൽ വച്ച് മറ്റൊരു യുവാവുമായി രാധിക സംസാരിക്കുന്നത് കണ്ടതാണ് റിതേഷിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ രാധികയെ കത്തികൊണ്ട് Read More…

Crime

മുഖത്ത്‌ മുളകുപൊടി വിതറി, കഴുത്ത് മുറിച്ചുകൊന്നു, സ്വര്‍ണം മോഷ്‌ടിച്ച്‌ സ്‌ഥലംവിട്ടു; റിട്ട. അധ്യാപികയുടെ കൊലപാതകത്തില്‍ യുവതി കുറ്റക്കാരി

ആലപ്പുഴ: തുമ്പോളിയിൽ റിട്ടയർഡ് അധ്യാപിക ഏലിയാമ്മ സെബാസ്റ്റ്യൻ (74) കൊല്ലപ്പെട്ട കേസിൽ അയൽവാസിയും ബന്ധുവുമായ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെ (39) ആണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയായി വിധിച്ചത്. ഇവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2010 ഓഗസ്റ്റ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനഡയിൽ നിന്ന് മടങ്ങിയെത്തി കുടുംബവീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഏലിയാമ്മയെ വൈകുന്നേരത്തോടെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവദിവസം വീട്ടുപറമ്പിൽ Read More…

Featured Spotlight

‘അല്ലായിരുന്നേൽ, പോക്രിത്തരം പറഞ്ഞതിന് ഞാൻ നിങ്ങളെ തന്തയ്ക്ക് വിളിച്ചേനെ..’; ടി.ജി.ക്കെതിരെ പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ

ആലപ്പുഴ: ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭക്കാർക്കെതിരെ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ. ‘നമ്മുടെ മക്കളെ വെടിവെച്ചുകൊന്നേനേ’ എന്നാണ് അയാൾ പറയുന്നതെന്നും, ഈ പോക്രിത്തരത്തിന് തന്തയ്ക്ക് വിളിക്കാൻ തനിക്കും അറിയാമെങ്കിലും മാന്യത കാത്തുസൂക്ഷിക്കേണ്ടതുകൊണ്ട് മാത്രമാണ് കൂടുതൽ ഒന്നും പറയാത്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിച്ച് പിരിഞ്ഞുപോകാത്തവരെ വെടിവെച്ചുകൊല്ലുമെന്നും ശവങ്ങൾ പെറുക്കി ആശുപത്രിയിലാക്കുമെന്നുമുള്ള Read More…

Crime

ബുള്ളറ്റ് പ്രൂഫ് ധരിച്ചെത്തി; ജുവലറി തോക്കിൻമുനയിൽ കൊള്ളയടിച്ചു, ആകാശത്തേക്ക് വെടിയുതിർത്ത് സ്വര്‍ണം കൊണ്ടുപോയത് ചാക്കില്‍! വീഡിയോ

പട്ടാപ്പകല്‍ തോക്കുകളുമായി എത്തിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ മൂന്ന് മുഖംമൂടി ധാരികൾ ജുവലറിയിൽ കയറി ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കിൻമുനയിൽ നിർത്തി സ്വർണാഭരണങ്ങളും പണവും കവർന്നു. രക്ഷപ്പെടുന്നതിനിടെ ഇവർ നിരവധി തവണ വെടിയുതിർക്കുകയും തുടർന്ന് ചാക്കില്‍ ​മോഷ്ടിച്ച സ്വര്‍ണ്ണവും പണവുമായി മോട്ടോർ സൈക്കിളിൽ കടന്നുകളയുകയുമായിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. തിരക്കേറിയ വാഹന ഗതാഗതമുള്ള ഡഹാണു നഗരത്തിലെ ഇറാനി റോഡിലുള്ള ലക്ഷ്മി ജുവലേഴ്സിൽ തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. മൂന്ന് അപരിചിതർ ഒരു മോട്ടോർ സൈക്കിളിൽ ജുവലറിക്ക് Read More…

Crime

‘പപ്പാ, എന്നോട് ക്ഷമിക്കണം…; 50 തവണ ശ്രമിച്ചു, സർക്കാർ ജോലി ലഭിച്ചില്ല’, ബി.ടെക്‌ സ്വര്‍ണമെഡല്‍ ജേതാവ്‌ ജീവനൊടുക്കി

ലഖ്‌നൗ: സർക്കാർ ജോലി ലഭിക്കാത്തതിലുള്ള കടുത്ത മാനസികവിഷമത്തെ തുടർന്ന് 23 വയസുകാരനായ ബിടെക് സ്വർണ മെഡൽ ജേതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കാൺപൂർ ഗോവിന്ദ് നഗർ സ്വദേശിയായ ആനന്ദ് ആണ് ജീവനൊടുക്കിയത്. ”പപ്പാ, എന്നോട് ക്ഷമിക്കണം, ഒരു സർക്കാർ ജോലിക്കായി ഞാൻ അമ്പതോളം തവണ ശ്രമിച്ചെങ്കിലും ഒന്നിനും വിജയിക്കാനായില്ല” എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 2024-ൽ കാൺപൂരിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെയാണ് ആനന്ദ് ബിടെക് വിജയിച്ചത്. Read More…

Spotlight

റിക്ഷയിൽ കൊണ്ടുപോയ കമ്പി പിന്നാലെ വന്ന കാറിന്റെ ഡ്രൈവറുടെ നെഞ്ചില്‍ തുളച്ചു കയറി; ദാരുണാന്ത്യം, ജീവനെടുത്ത് അശ്രദ്ധ- വീഡിയോ

ഗുരുഗ്രാമിലെ ദ്വാരക എക്സ്പ്രസ് വേയിൽ റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പികൾ കാറിലേക്ക് തുളച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ടാക്സി കാർ യാത്രക്കാരെ നടുക്കിയ ഈ അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് ദണ്ഡുകളിൽ കാർ ഇടിക്കുകയും, നിയന്ത്രണം വിട്ട് കാറിന്റെ മുൻഗ്ലാസ് തകർത്ത് ഉള്ളിലേക്ക് കയറിയ കമ്പികൾ ഡ്രൈവറുടെ നെഞ്ചിൽ തറയ്ക്കുകയുമായിരുന്നു. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന നീളമുള്ള ഇരുമ്പ് കമ്പികൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും അപായ സൂചനകൾ നൽകാതെയുമാണ് റിക്ഷയിൽ Read More…

Oddly News

കൂറ്റൻ മൂർഖനെ കഴുത്തിലണിഞ്ഞ് ‘സർപ്പമിത്ര’ ജാനകി ദേവി, ഒടുവിൽ മൂർഖന്റെ കടിയേറ്റ് തീവ്രപരിചരണത്തിൽ! വീഡിയോ

സർപ്പമിത്ര’ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത പാമ്പ് പിടുത്തക്കാരിക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ വാൽമീകിനഗറിലുള്ള ഒരു വീട്ടിൽ കയറിയ 10 അടി നീളമുള്ള കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് ഇവർക്ക് കടിയേറ്റത്. മഴക്കാലത്ത് പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. വാൽമീകിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിശാഹ ഗ്രാമത്തിലെ മുന്നിലാൽ എന്നയാളുടെ വീട്ടിലേക്ക് കൂറ്റൻ മൂർഖൻ പാമ്പ് ഇഴഞ്ഞുകയറിയതോടെയാണ് പ്രദേശത്ത് പരിഭ്രാന്തി പരന്നത്. ഭയന്നുപോയ വീട്ടുകാർ ഓടി Read More…