ന്യൂഡല്‍ഹി: സ്ത്രീയുടെ സല്‍വാര്‍ അഴിക്കാൻ ശ്രമിക്കുന്നതും നെഞ്ചില്‍ അമര്‍ത്തുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന പട്‌ന ഹൈക്കോടതിയുടെ വിവാദ വിധിയിലെ നിരീക്ഷണങ്ങൾക്കെതിരെ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഈ നിലപാടിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. സമാനമായ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് പട്‌ന ഹൈക്കോടതിയുടെ ഈ ഉത്തരവ് മുതിര്‍ന്ന അഭിഭാഷകയായ ശോഭാ ഗുപ്ത സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം വിഷയങ്ങളില്‍ മുമ്പും സുപ്രീം കോടതി മുന്നറിയിപ്പ് Read More…
Author: Soorya
അവിശ്വസനീയം! അവസാന 5 മിനിറ്റിലെ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് അർജന്റീന ഫൈനലിൽ
അറ്റ്‌ലാന്റ ∙ പരുക്കൻ കളി നിറഞ്ഞ ആദ്യ പകുതിക്ക് ശേഷം മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നു (2–1). ആന്തണി ഗോര്‍ഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചെങ്കിലും, അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസും (85-ാം മിനിറ്റ്) ലൗട്ടാരോ മാർട്ടിനസും (90+2) അർജന്റീനയ്ക്കായി ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ടിക്കറ്റ് നേടിയ നിലവിലെ ചാംപ്യന്മാരായ അർജന്റീന, ഫൈനലിൽ സ്പെയിനിനെ നേരിടും. കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ Read More…
പരാതിക്കാരിയെയും സ്വന്തം കുടുബത്തെയുമടക്കം 6 പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ പോക്സോ കേസ് പ്രതി ജീവനൊടുക്കി
ഹൈദരാബാദ്∙ തെലങ്കാനയിൽ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേരെ ദാരുണമായി കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ ഒടുവിൽ മരിച്ചനിലയിൽ കണ്ടെത്തി. രംഗാ റെഡ്ഡി സ്വദേശിയായ രാജ് കുമാർ (35) എന്നയാളാണ് മരിച്ചത്. രണ്ടു ദിവസം മുൻപ് ഇയാൾ തന്റെ ഭാര്യയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും, കൂടാതെ തനിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അവരുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയിരുന്നു. ഈ ക്രൂരതയ്ക്ക് ശേഷം ഒളിവിൽപ്പോയ ഇയാളെ 60 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രംഗ റെഡ്ഡിയിലെ പൻജർല ഗ്രാമത്തിൽ Read More…
സങ്കടക്കടൽ കടന്ന് ശ്രുതി; ചൂരൽമലയുടെ മകൾ സന്ദീപിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക്!
വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതി ഇനി തനിച്ചല്ല. തുടരെത്തുടരെയുണ്ടായ ദുരന്തങ്ങൾ വലിയ സങ്കടം സമ്മാനിച്ചെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയാണ് ഈ പെൺകുട്ടി. പ്രതിസന്ധികളുടെ വലിയ കടൽ നീന്തിക്കയറിയ ശ്രുതിക്ക് കൂട്ടായി ഇനി സന്ദീപ് ഒപ്പമുണ്ടാകും. ചൂരൽമലയെ തകർത്ത ദുരന്തത്തിൽ ഒറ്റനിമിഷം കൊണ്ടാണ് ശ്രുതിയുടെ പ്രിയപ്പെട്ട ലോകം ഇല്ലാതായത്. അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെയാണ് ആ ഉരുൾപൊട്ടലിൽ അവൾക്ക് നഷ്ടമായത്. ആ വലിയ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രുതിക്ക് തണലായി Read More…
‘ഭാര്യ ഫോണ്‍ കൊണ്ട് തലക്കടിച്ചു’; ഭര്‍ത്താവ് മരിച്ചു; പോസ്റ്റ്മോര്‍ട്ടത്തില്‍ വീണ്ടും ട്വിസ്റ്റ്
കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച യുവാവ് മരണപ്പെട്ടു. ഒഡീഷയിലെ ബൊലന്‍ഗീര്‍ സ്വദേശിയായ സ്വപ്നേശ്വര്‍ മിശ്രയാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് നടന്ന ഒരു വഴക്കിനിടെ സ്വപ്നേശ്വറിന് ഫോൺ കൊണ്ട് അടിയേറ്റിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇയാളെ ആദ്യം ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനകൾക്ക് ശേഷം യുവാവിന്റെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും തുടർന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യം വീണ്ടും വഷളാവുകയും രണ്ടാമതും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ ജീവൻ രക്ഷിക്കാൻ പരമാവധി Read More…
വില്ലനാകാന്‍ എല്‍ നിനോ ! അടുത്തവര്‍ഷം മത്തി ലഭ്യത കുറയും; മല്‍സ്യ കര്‍ഷകര്‍ക്കും മുന്നറിയിപ്പ്
കൊച്ചി: സമുദ്രത്തിലെ താപനില വർദ്ധിക്കാൻ കാരണമാകുന്ന എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വ്യക്തമാക്കുന്നു. കടലിലുണ്ടാകുന്ന കടുത്ത താപതരംഗങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറുമീനുകളെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത്. ഇത് രാജ്യത്തെ ആകെ സമുദ്രമത്സ്യ ലഭ്യതയെത്തന്നെ പിന്നോട്ടടിക്കും. സമുദ്രത്തിലെ താപനില തുടർച്ചയായി ഉയരുന്നത് പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകും. ഇത് പവിഴപ്പുറ്റുകളെ ആശ്രയിച്ച് ജീവിക്കുന്ന ചെമ്പല്ലി പോലുള്ള മത്സ്യങ്ങളുടെ വംശവർദ്ധനവിനെയും Read More…
കശ്മീരി പണ്ഡിറ്റ് നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; ഭീകരന്‍ യാസിൻ മാലിക് സൂത്രധാരൻ, 36 വര്‍ഷത്തിനുശേഷം കുറ്റപത്രം
ശ്രീനഗർ: ജമ്മു കശ്മീരിൽ 36 വർഷം മുൻപ് നഴ്‌സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്.) മുൻ തലവൻ യാസിൻ മാലിക് ഉൾപ്പെടെ അഞ്ച് പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാന അന്വേഷണ ഏജൻസി (എസ്.ഐ.എ.) 737 പേജുകളുള്ള വിശദമായ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്‌സായിരുന്ന സർള ഭട്ട് (27) കൊല്ലപ്പെട്ട കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട സർള ഭട്ടിനെ Read More…
‘കഷണ്ടിക്കാരനെ കെട്ടില്ല’; വരന്റെ കഷണ്ടി കണ്ട് വധു ഞെട്ടി; വിവാഹം മുടങ്ങി, നാടകീയ രംഗങ്ങൾ
ലഖ്‌നൗ: വരന് കഷണ്ടിയുണ്ടെന്ന വിവരം വൈകി അറിഞ്ഞതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ഹാൻഡിയയിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്. വിവാഹ ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് വരന്റെ കഷണ്ടി വധുവിന്റെ ശ്രദ്ധയിൽപ്പെട്ടതും അവർ വിവാഹം വേണ്ടെന്ന് വെച്ചതും. ശനിയാഴ്ച രാത്രി വലിയ ആഘോഷങ്ങളോടും ബാന്റ് മേളത്തോടും കൂടിയാണ് ജൗൺപുർ സ്വദേശിയായ വരനും കൂട്ടരും വധുഗൃഹത്തിൽ എത്തിയത്. വധൂവരന്മാർ പരസ്പരം മാല ചാർത്തുന്ന ‘ജയമാല’ ചടങ്ങിന് തൊട്ടുമുമ്പ് വരെ കാര്യങ്ങളെല്ലാം സാധാരണ നിലയിലായിരുന്നു. Read More…
ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; അമ്മയെ തിരിച്ചറിഞ്ഞ് പോലീസ്, കുഞ്ഞിനെ കണ്ടെത്തിയ ‘രക്ഷകൻ’ തന്നെ ഉപേക്ഷിച്ചയാൾ !
ജനിച്ചയുടനെ ചോരക്കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച ശേഷം പോലീസിനെ പറ്റിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അമ്മ പിടിയിലായി. അരൂര്‍-ഇടപ്പളളി ദേശീയപാതയില്‍ കുണ്ടന്നൂര്‍ ഫോറം മാളിന് സമീപമുള്ള ഒരു തട്ടുകടയിലാണ് ഉപേക്ഷിച്ച നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തട്ടുകടയിലെ ബെഞ്ചില്‍ കുഞ്ഞിനെ കിടത്തിയ നിലയില്‍ കണ്ടുവെന്ന് ഒരു യുവാവാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ ഇയാൾ കുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്ന് പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പുതിയകാവ് സ്വദേശിയായ മിഥുൻ എന്ന യുവാവാണ് വിവരം Read More…









