തന്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ചും അതിലുണ്ടായ കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ആ ബന്ധത്തിൽ ഉണ്ടായിരുന്നത് സ്നേഹമായിരുന്നില്ലെന്നും തന്നെ പൂർണ്ണമായി നിയന്ത്രിക്കാനാണ് അയാൾ ശ്രമിച്ചതെന്നും അനുപമ വ്യക്തമാക്കി. ബന്ധം തുടങ്ങി അധികനാൾ കഴിയും മുൻപ് തന്നെ വിവാഹത്തിനായി അയാൾ നിർബന്ധിച്ചിരുന്നുവെന്നും താനാണ് അത് തുടർച്ചയായി മുടക്കിയതെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുപമ വെളിപ്പെടുത്തി. ഏതാനും ഡേറ്റുകൾക്ക് ശേഷം തന്നെ വീട്ടിൽ കൊണ്ടുപോവുകയും കുടുംബത്തെ കാണിക്കുകയും ചെയ്തതായി അനുപമ പറയുന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോൾ Read More…
Author: Soorya
വിരമിക്കൽ സൂചന?… ‘താങ്കൾ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്നറിയില്ല, ഐ ലവ് യു, പാ….’: വികാരനിർഭരനായി മെസ്സി
പിതാവിന്റെ മരണത്തിനു പിന്നാലെ വികാരനിർഭരമായ കുറപ്പുമായി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. പിതാവും തന്റെ മാനേജറുമായിരുന്ന ഹോർഹെ മെസ്സിയുടെ വേർപാടിലുണ്ടായ ആഘാതത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് താരം വിരമിക്കൽ സൂചന നൽകിയത്. പിതാവില്ലാതെ ഇനി എത്രനാൾ തന്റെ ഫുട്ബോൾ കരിയർ തുടരാൻ സാധിക്കുമെന്ന് അറിയില്ലെന്ന് മെസ്സി കുറിച്ചു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മാർ തുടങ്ങിയവരും ഈ കുറിപ്പിനു താഴെ അനുശോചനം രേഖപ്പെടുത്തി. ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഹോർഹെ മെസ്സി കഴിഞ്ഞയാഴ്ച റൊസാരിയോയിൽ വച്ചാണ് Read More…
കാലൊടിഞ്ഞു, രോഗിക്ക് കാലില്‍ കെട്ടിക്കൊടുത്തത് കാർഡ്ബോർഡ്; ഫസ്റ്റ് എയ്ഡ് എന്ന് അധികൃതര്‍- വീഡിയോ
എല്ലിന് പൊട്ടലോ ഒടിവോ സംഭവിക്കുമ്പോൾ പ്ലാസ്റ്ററോ തടിയോ മുളയോ ഒക്കെ ഉപയോഗിച്ച് പരുക്കേറ്റ ഭാഗം അനങ്ങാത്ത രീതിയിൽ കെട്ടി ഉറപ്പിച്ചു നിർത്തുകയാണ് പതിവ്. എന്നാൽ ബിഹാറിലെ ഒരു സർക്കാർ ആശുപത്രിയിൽ അപകടത്തിൽപ്പെട്ട രോഗിയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ്ബോർഡ് കെട്ടിവെച്ച് ചികിത്സ നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ബിഹാറിലെ മഞ്ചോൾ സബ് ഡിവിഷണൽ ആശുപത്രിയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഓഗസ്റ്റ് മൂന്നിന് ജോലി കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ Read More…
മൂക്കുത്തിയണിഞ്ഞ യുവതി പെട്ടിയിൽ ഒടിഞ്ഞുമടങ്ങി, കുത്തിക്കീറിയ ശരീരം, ചോരയില്ല! രഹസ്യം ചുരുളഴിഞ്ഞപ്പോൾ…
ഓസ്‌ട്രേലിയയിലെ സിഡ്നിക്ക് സമീപമുള്ള ഓലൻ എന്ന ശാന്തമായ ഗ്രാമത്തിൽ പെട്ടിക്കുള്ളിൽ കുത്തിത്തിരുകിയ നിലയിൽ യുവതിയുടേതെന്ന് തോന്നിക്കുന്ന രൂപം കണ്ടെത്തി. പ്രദേശത്തു കൂടെ കാറോടിച്ചു പോയ രണ്ട് യുവാക്കളാണ് ഭീതിജനകമായ ഈ കാഴ്ച കണ്ട് ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചത്. അക്രമസംഭവങ്ങൾ അപൂർവ്വമായ ഈ ഗ്രാമത്തിൽ, യുവതി കൊല്ലപ്പെട്ട് പെട്ടിയിലാക്കി തള്ളിയെന്ന വാർത്ത പെട്ടെന്ന് തന്നെ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ പാടുകളുള്ള ശരീരം പെട്ടിയടക്കം കസ്റ്റഡിയിലെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ Read More…
അപകടത്തിൽപ്പെട്ട 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു; ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കി
മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ പരുക്കേറ്റ പത്തൊമ്പതുകാരിയെ സഹായിക്കാനെന്ന വ്യാജേനയെത്തിയ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മുംബൈയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള പാൽഘർ ജില്ലയിലെ തലസാരിയിൽ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ മറ്റു മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. തലസാരിയിലെ ആംഗാവിന് സമീപം ആൺസുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേന അടുത്തെത്തിയ പ്രതികൾ, പെൺകുട്ടിയുടെ സുഹൃത്തിനെ തല്ലിച്ചതച്ച ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് Read More…
ആകാശച്ചുഴി: വിമാനം പറത്തിയത് കഞ്ചാവിന്റെ ലഹരിയിൽ? പൈലറ്റിന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ്
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കൂടുതൽ പരിശോധനകളിൽ വ്യക്തമായി. പൈലറ്റിന്റെ രണ്ടാമത്തെ സാംപിൾ പരിശോധനയിലും ലഹരിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. മുൻപ് നടത്തിയ പ്രാത്യക്ഷിക പരിശോധനയിലും ഫലം പോസിറ്റീവായിരുന്നുവെങ്കിലും, ഇത് ഉറപ്പുവറ വരുത്തുന്നതിനായി കൂടുതൽ വിപുലമായ ലാബ് പരിശോധനകൾക്ക് അയച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ മാസം നാലാം തീയതി തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന എയർബസ് എ320 വിമാനമാണ് ഒഡിഷയ്ക്ക് മുകളിൽ വെച്ച് പെട്ടെന്ന് 300 അടി Read More…
‘കരയ്ക്ക് കയറിയാൽ അമാനുഷിക ശക്തി പിടികൂടും’; ഒരു മാസമായി 16 കാരൻ കുളത്തിൽ, ഭക്ഷണം കഴിക്കുന്നതും വെള്ളത്തിൽ കിടന്ന്
ബംഗാളിലെ മുർഷിദാബാദ് ബെൽദംഗയിൽ, കരയിലേക്ക് കയറാൻ കൂട്ടാക്കാതെ ഒരു കുളത്തിൽത്തന്നെ ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇഖ്‌ബാൽ എന്ന പതിനാറുകാരൻ. വെള്ളത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ തന്നിൽ അമാനുഷിക ശക്തികൾ പ്രവേശിക്കുന്നതായി തോന്നുന്നതാണ് ഇതിന് കാരണമെന്ന് കുട്ടി പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഇയാൾ കുളത്തിലാണെന്ന് വാർത്തകൾ പറയുമ്പോഴും, കഴിഞ്ഞ അഞ്ച് വർഷമായി കുട്ടി ഇത്തരത്തിൽ വെള്ളത്തിലാണ് കഴിയുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. വിവിധ കുളങ്ങളിലായി സമയം ചെലവഴിക്കുന്ന ഈ കൗമാരക്കാരനെ കുടുംബം മുൻപ് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. Read More…
ഈ സ്കിന്‍ പാച്ച് ഒട്ടിച്ചാല്‍ ലൈംഗികശേഷി കൂടും; ലക്ഷ്യം 50 കഴിഞ്ഞ സ്ത്രീകള്‍; ഉടൻ വിപണിയിലേക്ക്
ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ലൈംഗികതാല്‍പര്യം കുറയുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങളും ശാരീരിക മാറ്റങ്ങളും മൂലമാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രായമായ സ്ത്രീകള്‍ക്ക് ലൈംഗികത സുഗമമായി ആസ്വദിക്കുന്നതിനായി ഒരു പുതിയ ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കൻ കമ്പനിയായ ആക്റക്സ്. 30 വയസ്സ് കഴിഞ്ഞ യുഎസ് സൈനികരില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് തളർച്ചയ്ക്കും പോരാട്ടവീര്യം ചോരുന്നതിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തലുകളുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി ചര്‍മ്മത്തില്‍ ഒട്ടിച്ചു ഉപയോഗിക്കാവുന്ന ടെസ്റ്റോസ്റ്റിറോണ്‍ പാച്ചുകൾ വികസിപ്പിക്കാനുള്ള ആലോചനകളും നടന്നു വരികയാണ്. അതുപോലെ തന്നെ സ്ത്രീകളുടെ ശരീരത്തിലും Read More…
നെഞ്ചില്‍ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം പെണ്‍കുട്ടിയേയും കൂട്ടുകാരിയേയും പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്
പ്രണയം നടിച്ച് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരുവനന്തപുരം പോത്തൻകോട് പൊലീസ് കണ്ണൂരിൽ നിന്ന് പിടികൂടി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ.വി. അനുരാജ് (23) രഹസ്യ നീക്കത്തിലൂടെയാണ് പൊലീസിന്റെ വലയിലായത്. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരികളായ പെൺകുട്ടികളെ ഒരേ ദിവസം തന്നെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതിലൊരാളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതിയുടെ നെഞ്ചിൽ ജനനവർഷവും ‘അമ്മ’ എന്ന വാക്കും ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇൻസ്റ്റഗ്രാം വഴിയാണ് Read More…









