Spotlight

‘അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും, എതിര്‍ക്കുന്നത്‌ അമ്മ ആരാണെന്ന്‌ അറിയാത്തവര്‍’; വിവാദ പരാമർശവുമായി കേരള വി.സി

അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടുമെന്നും അമ്മ ആരെന്ന് അറിയാത്തവരാണ് അതിനെ എതിർക്കുന്നതെന്നും കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഭാരതം അമ്മയായതിനാലാണ് വന്ദേമാതരം ആലപിക്കുന്നതെന്നും ആർ.എസ്.എസിന്റെ ‘സങ്കൽപ്പ് യുവ സംഗമം’ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വികസിത ഭാരതത്തിനുവേണ്ടി കുട്ടികളെ വീടുകളിൽ ഏൽപ്പിച്ചിരിക്കുകയാണ് ഭാരതമാതാവെന്നും, അവരെ മികച്ച വ്യക്തികളായി വളർത്തിയെടുക്കേണ്ട ചുമതല ഓരോ ഗൃഹനാഥനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തെ സംബന്ധിച്ച് അമ്മയാണ് ഏറ്റവും പ്രധാനം എന്നതുകൊണ്ടാണ് രാജ്യം ഭാരതാംബയാകുന്നത്. അമ്മയെ അറിയുന്നവർ എപ്പോഴും വന്ദേമാതരം Read More…

Health

യു.എസിൽ 37 ലക്ഷം, ഇന്ത്യയിൽ 3.7 ലക്ഷം! അമ്മയുടെ ചികിത്സയ്ക്ക് ഇന്ത്യയിലെത്തിയ അമേരിക്കൻ യുവതിയുടെ പോസ്റ്റ് വൈറൽ

അമ്മയുടെ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് അമേരിക്കൻ യുവതി. യു.എസിൽ ആവശ്യപ്പെട്ട തുകയുടെ 10% മാത്രമാണ് ഇന്ത്യയിൽ ചികിത്സയ്ക്കായി ചെലവായതെന്ന് അമലിയ (@amelia_tweetz) എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവ് വ്യക്തമാക്കുന്നു. ചികിത്സയ്ക്കായി ആദ്യം ദക്ഷിണ കൊറിയയിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നതെന്നും, എന്നാൽ ഡോക്ടറായ ഒരു സുഹൃത്താണ് ഇന്ത്യയെക്കുറിച്ച് നിർദ്ദേശിച്ചതെന്നും അവർ പറഞ്ഞു. യു.എസിൽ അമ്മയുടെ ശസ്ത്രക്രിയയ്ക്കായി ഏകദേശം 45,000 ഡോളറാണ് (ഏകദേശം 37 ലക്ഷത്തിലധികം രൂപ) ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രമുഖ ആശുപത്രിയിൽ ശസ്ത്രക്രിയയും ആശുപത്രിവാസവും Read More…

Spotlight

വിഡിയോ കോളിൽ കണ്ട ‘സുന്ദരി’യുമായി വിവാഹം; നേരിൽ കണ്ടതോടെ വിവാഹമോചനം! എഐ കെണിയില്‍ വീണ മുൻ പാക് മന്ത്രി കോടതിയിലേക്ക്

കറാച്ചി ∙ സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച്, വീഡിയോ കോളിലൂടെ വിവാഹിതനായ ശേഷം വിവാഹബന്ധം വേർപെടുത്തിയ പാക്കിസ്ഥാൻ മുൻ മന്ത്രി, മുൻഭാര്യയ്‌ക്കെതിരെ നിയമനടപടിയുമായി കോടതിയിൽ. സിന്ധ് പ്രവിശ്യയിലെ മുൻ മന്ത്രി ഗുലാം റസൂൽ ഉന്നാർ, തന്റെ മുൻഭാര്യ റസിയ അർബാബിനെതിരെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമം (PECA) പ്രകാരം എഫ്‌ഐ‌ആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കറാച്ചിയിലെ സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങൾ കാണിച്ചാണ് റസിയ അർബാബ് ഗുലാം റസൂൽ Read More…

Featured Sports

ഫുട്ബോൾഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ച താരം മോർച്ചറിയിൽ വച്ച് കൈകൾ ചലിപ്പിച്ചു? ‘തിരിച്ചുവരവ്’ അഭ്യൂഹത്തിൽ പ്രതികരിച്ച് ക്ലബ്

അബൂജ (നൈജീരിയ)∙ പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ നൈജീരിയൻ ഫുട്ബോൾ താരം കുഴഞ്ഞുവീണ് മരിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നൈജീരിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ കാറ്റ്സിന യുണൈറ്റഡിന്റെ 27 വയസ്സുകാരനായ റൈറ്റ് ബാക്ക് താരം ചിനെഡു ഓസർ ആണ് നൈജർ ടൊർണാഡോസിനെതിരായ കളിക്കിടെ മരണപ്പെട്ടത്. ക്ലബ്ബും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില അഭ്യൂഹങ്ങൾ വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചു. മരണം സ്ഥിരീകരിച്ച ശേഷം ചിനെഡു ഓസർ ജീവനോടെ തിരിച്ചുവന്നുവെന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. മോർച്ചറിയിൽ Read More…

Spotlight

വിമാനം റദ്ദാക്കി; ദേഷ്യം മൂത്ത് യാത്രക്കാരി കമ്പ്യൂട്ടര്‍ തല്ലി തകര്‍ത്തു, സംഭവം CISF നോക്കിനില്‍ക്കെ- വീഡിയോ

ഭുവനേശ്വർ: വിമാനം റദ്ദാക്കിയതിനെത്തുടർന്ന് കലിപൂണ്ട യാത്രക്കാരി ബിജു പട്‌നായിക് രാജ്യാന്തര വിമാനത്താവളത്തിൽ 49,000 രൂപയുടെ ഉപകരണങ്ങൾ തകർത്തതായി പരാതി. കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ്, പാസ്‌പോർട്ട് സ്വൈപ്പിംഗ് മെഷീൻ എന്നിവയാണ് ഇവർ അടിച്ച് തകർത്തത്. സംഭവത്തിൽ വിമാനത്താവള അധികൃതർ യാത്രക്കാരിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതാണ് മമോണി ഖരത്ത് എന്ന യാത്രക്കാരിയെ പ്രകോപിപ്പിച്ചത്. 6E 7352 നമ്പർ ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനെത്തിയതായിരുന്നു ഇവർ. കഴിഞ്ഞ 13-ന് വൈകിട്ട് ആറുമണിയോടെയായിരുന്നു Read More…

Crime

നഗ്നവീഡിയോ കാണാൻ ഡിജിറ്റൽ ടോക്കൺ; 10-ാംക്ലാസുകാരന്‍ യുവതികളെ താമസിപ്പിച്ചത് ആഡംബര ഫ്ലാറ്റുകളില്‍, ലക്ഷങ്ങളുടെ തട്ടിപ്പ്

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ഓൺലൈൻ നഗ്ന വീഡിയോ കോൾ തട്ടിപ്പുസംഘത്തെ പോലീസ് പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മനീഷ് പധിനാർ എന്ന പ്രധാന സൂത്രധാരൻ പിടിയിലായത്. മഞ്ചൽപൂരിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നില ആസ്ഥാനമാക്കിയാണ് ഈ സംഘം പ്രവർത്തിച്ചുപോന്നിരുന്നത്. ‘സ്ട്രിപ്പ് ചാറ്റ്’ എന്ന സ്ട്രീമിങ് ആപ്പ് വഴിയാണ് പ്രതി ഇത്തരം അനധികൃത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും വലിയ തുക വാഗ്ദാനം Read More…

Spotlight

37വര്‍ഷം നീണ്ട വേദനകൾക്കൊടുവിൽ ഹസീന യാത്രയായി; എൻഡോസൾഫാൻ ദുരന്തത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയായ കല്ലക്കട്ട ചിത്താരിക്കുന്നിലെ ഷെക് ഹസീന (37) അന്തരിച്ചു. ജന്മനാ കിടപ്പിലായിരുന്ന ഹസീന ബുദ്ധിപരമായ വെല്ലുവിളികളും നേരിട്ടിരുന്നു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുണ്ടായിരുന്ന ഇവർ വർഷങ്ങളായി ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ അവശതയിലായിരുന്നു. അടുത്തിടെ അർബുദം കൂടി പിടിപെട്ടതോടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. കല്ലക്കട്ട ചിത്താരിക്കുന്നിലെ കരീമിന്റെയും ബൾക്കീസിന്റെയും മകളായ ഹസീനയ്ക്ക് സിനിമാതാരം സുരേഷ് ഗോപി വീട് നിർമിച്ചു നൽകിയിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളജ് സാഹിത്യവേദിയുടെ ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വീട് നൽകിയത്. അഷ്റഫ് Read More…

Crime

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, യുവതിയെ ആൺസുഹൃത്ത് വീട്ടില്‍വിളിച്ചുവരുത്തി കുത്തിക്കൊന്നു, പോലീസിൽ കീഴടങ്ങി

പറവൂർ: പ്രണയത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എൻ.എ.ഡി. കവല പുറത്തുപാറ വീട്ടിൽ ശശികുമാർ-സാബിത ദമ്പതികളുടെ മകൾ പി.എസ്. സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി വീട്ടിൽ ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലുള്ള ഷിബിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. അഞ്ചു വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും നാലു മാസം മുൻപ് സുരമ്യ ഈ ബന്ധത്തിൽനിന്നു പിന്മാറിയിരുന്നു. പ്രശ്നങ്ങൾ സംസാരിച്ചു തീർക്കാമെന്ന് Read More…

Crime

ഭർത്താവിന് ഉറക്കഗുളിക നൽകി ക്രൂരമർദ്ദനം, വീട്ടിൽ അറയുണ്ടാക്കി മൂടാനുള്ള ശ്രമം പാളി; ഭാര്യ അറസ്റ്റിൽ, കലണ്ടറിലെ ദുരൂഹ കുറിപ്പുകളും മന്ത്രവാദവും

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഭർത്താവിനെ കൊല്ലാൻ ആസൂത്രിതമായി ശ്രമിച്ച 38-കാരിയായ ശർമിളയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് പ്രവീൺ ജഗ്താപിന് മയക്കുമരുന്ന് നൽകിയ ശേഷം ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി വീടിനുള്ളിൽ നിർമിച്ച പ്രത്യേക അറയിലിട്ട് മൂടാനായിരുന്നു ഭാര്യയുടെ പദ്ധതി. എന്നാൽ, അവിശ്വസനീയമായ വിധത്തിൽ പ്രവീൺ മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജൂലൈ 30-നാണ് ശർമിള കൊലപാതകത്തിനായുള്ള ഗൂഢാലോചന തുടങ്ങിയത്. ആദ്യപടിയായി ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയതിനെ തുടർന്ന് പ്രവീൺ രണ്ടുദിവസത്തോളം അബോധാവസ്ഥയിലായി. ഈ സമയത്ത് ശർമിള ഇയാളെ Read More…