Oddly News

ഫര്‍ണീച്ചര്‍ മാറ്റാന്‍ അമ്മയെ സഹായി ക്കാന്‍ പോയി ; യുവാവിന് കിട്ടിയത് 50,000 ഡോളര്‍ സമ്മാനമുള്ള ലോട്ടറി

അമ്മയെ സഹായിക്കാന്‍ പോയ യുവാവിന് 50,000 ഡോളര്‍ സമ്മാനത്തുക വരുന്ന ലോട്ട റിയടിച്ചു. അമേരിക്കയിലെ മേരിലാന്റില്‍ വീട് നവീകരണത്തിന്റെ ഭാഗമായി തന്റെ അമ്മയെ ഫര്‍ണിച്ചര്‍ മാറ്റാന്‍ സഹായിക്കുന്നതിനിടയിലാണ് ഭാഗ്യം തേടിവ ന്നത്. ഫര്‍ണീച്ചറുകള്‍ മാറ്റുന്നതിനിടയില്‍ നോട്ടിംഗ്ഹാം സ്വദേശിയായ യുവാവിനാണ് ഒരു കൂട്ടം സ്‌ക്രാച്ച് ആന്റ്‌വിന്‍ ലോട്ടറി ടിക്കറ്റുകള്‍ കിട്ടിയത്. . അതില്‍ ഒന്നിന് 50,000 ഡോളര്‍ അടിക്കുകയും ചെയ്തു. സമ്മാനത്തുകയ്ക്കായി യുവാവ് ഇപ്പോള്‍ മേരിലാന്‍ഡ് ലോട്ടറി ഉദ്യോഗസ്ഥരെ സമീപിച്ചു. മറന്നുപോയ ടിക്കറ്റുകളുടെ ഒരു ചെറിയ കൂട്ടമാണ് അയാള്‍ക്ക് Read More…

Movie News

അല്ലു അര്‍ജുന്‍- ആറ്റ്‌ലി സിനിമ വിവാദത്തില്‍; ഹോളിവുഡ് സിനിമ ഡ്യൂണിനോട് സാമ്യമെന്ന് ആരാധകര്‍

അല്ലു അര്‍ജുനും സംവിധായകന്‍ ആറ്റ്ലിയും ഒരുമിക്കുന്ന സിനിമ ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായിരിക്കും ഇതെന്ന സൂചനകളാണ് ആദ്യം പുറത്തുവന്നത്. സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ വിവാദങ്ങള്‍ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. സിനിമ തിമോത്തി ചലമെറ്റും സെന്‍ഡയയും അഭിനയിച്ച ഇതിഹാസ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണില്‍ നിന്നുള്ള പോസ്റ്ററിനോട് സാമ്യമുള്ളതാണെന്ന് ആരാധകര്‍ കണ്ടെത്തി. പ്രൊഡക്ഷന്‍ ഹൗസായ സണ്‍ പിക്ചേഴ്സ് ഏപ്രില്‍ 8 ന്, യൂട്യൂബ് വീഡിയോയില്‍ പുറത്തുവിട്ട പോസ്റ്ററിന് Read More…

Featured Good News

കുട്ടികള്‍ക്കും പരിശീലനം; ആന്റിവെനമുണ്ടാക്കാന്‍ പാമ്പുകളെ പിടിച്ച് വിഷമെടുക്കുന്ന ഒരു ജനത

ഇന്ത്യയില്‍ ഓരോ വര്‍ഷവും പാമ്പുകടിയേറ്റു മരിക്കുന്നവരുടെ എണ്ണം 81,000 മുതല്‍ 1,38,000 വരെയാണ്. ഈ ദുരന്തത്തെ പ്രതിരോധിക്കാനുള്ള ഒരേയൊരു പ്രതിവിധിയായി കണക്കാക്കുന്നത് ആന്റിവെനമാണ്. ഇന്ത്യയിലെ വിഷവിരുദ്ധ സ്റ്റോക്കിന്റെ വലിയൊ രു ഭാഗം വരുന്നത് തമിഴ്‌നാട്ടില്‍ നിന്നുമാണ്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യ വൈദഗ്ധ്യമുള്ള ഇന്ത്യയിലെ ഏറ്റവും പഴയ തദ്ദേശീയ സമൂഹങ്ങളി ലൊന്നാണ് ഇരുള ഗോത്രമാണ് ഈ വിദ്യ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ഇരുളര്‍ വിഭാഗത്തിലെ ആള്‍ക്കാര്‍ വിഷശേഖരണം ലക്ഷ്യമിട്ട് പിടികൂടിയത് ഒരു ലക്ഷത്തിലധികം Read More…

Oddly News

യേശുവിന്റെ ചിത്രം പങ്കുവെച്ച് മുടി മുറിക്കണമെന്ന്; ‘ടിക് ടോക്ക്’ ഇന്‍ഫ്‌ളു വെന്‍സര്‍ക്ക് മൂന്ന് വര്‍ഷം തടവ്

യേശുക്രിസ്തുവിനെ തന്റെ പിതാവിനെ പോലെ തോന്നണമെങ്കില്‍ ‘മുടി മുറിക്കണമെന്ന്’ സോഷ്യല്‍മീഡിയയില്‍ കമന്റിട്ടയാള്‍ക്ക് രണ്ടുവര്‍ഷവും പത്തുമാസവും തടവുശിക്ഷ. ഇന്തോനേഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രതു താലിസയ്ക്കാണ് ശിക്ഷ കിട്ടിയത്. ഒരു ടിക് ടോക്കില്‍ പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്ക് ശേഷം, അഞ്ച് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ അവര്‍ക്കെതിരെ ദൈവനിന്ദ ആരോപിച്ച് പരാതി നല്‍കി. ക്രിസ്തുമതത്തിനെതിരെ വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും തായ് സമൂഹത്തില്‍ ‘മത സൗഹാര്‍ദ്ദം’ തകര്‍ത്തതിനും താലിസ കുറ്റക്കാരിയാണെന്ന് സുമാത്രയിലെ മേദാനിലെ ഒരു കോടതി കണ്ടെത്തി. ജയില്‍ ശിക്ഷയ്ക്ക് പുറമേ, ഏകദേശം Read More…

Featured Good News

ഒരൊറ്റ മാവ്, ഉല്‍പ്പാദിപ്പിക്കുന്നത് 350 തരംമാങ്ങകള്‍; ഏഴാംക്ലാസ്സുകാരന്‍ കലിമുള്ളഖാന്‍ എന്ന ശാസ്ത്രജ്ഞന്‍

ഏഴാം ക്ലാസ്സില്‍ തോറ്റതോടെ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കലിമുള്ളാഖാന്‍ ഒരിക്കലും ഒരു ശാസ്ത്രജ്ഞനാകാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ ജീവിതം അദ്ദേഹത്തെ അക്കാദമികയോഗ്യതകള്‍ക്ക് അപ്പുറത്ത് ശാസ്ത്രജ്ഞന്‍ തന്നെയാക്കി മാറ്റി. മറ്റാരും സങ്കല്‍പ്പിക്കാന്‍ ധൈര്യപ്പെടാത്ത ഒരു മരത്തില്‍ നിന്നും നൂറുകണക്കിന് വ്യത്യസ്ത മാങ്ങകള്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പത്മശ്രീ അവാര്‍ഡ് ജേതാവായ അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത് ‘ഇന്ത്യയുടെ മാമ്പഴ മനുഷ്യന്‍’ എന്നാണ്. തന്റെ ലബോറട്ടറിയായ ഒരു ജീവനുള്ള മാവില്‍ നിന്നും അദ്ദേഹം സൃഷ്ടിക്കുന്നത് 350-ലധികം വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ്. ഗ്രാഫ്റ്റിംഗില്‍ ഖാന്റെ Read More…

Movie News

ഒമാനില്‍ നടിയുടെ ജന്മദിനം ആഘോഷിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

രശ്മികയോ വിജയ് യോ ഊഹാപോഹങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഇവര്‍ ഡേറ്റിംഗിലാണെന്ന അഭ്യൂഹമുണ്ട്. നടി രശ്മികാമന്ദനയും നടന്‍ വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയവര്‍ത്തമാനം കൊണ്ടു നിറയുകയാണ് ഗോസിപ്പ് കോളങ്ങള്‍. ഇതുവരെ ഔദ്യോഗികമായി ഇരുവരും ഒരു കാര്യവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആഘോഷമെല്ലാം ഇരുവരും ഒരുമിച്ചാണ്. View this post on Instagram A post shared by Rashmika Mandanna (@rashmika_mandanna) രശ്മികയുടെ ഇരുപത്തൊമ്പതാമത് ജന്മദിനം ഏപ്രില്‍ 5 ന് ഇരുവരും ഒരുമിച്ച് ഒമാനില്‍ ആഘോഷിച്ചതായിട്ടാണ് വിവരം. ഒമാനിലെ കടല്‍ത്തീരത്ത് Read More…

Crime

നല്ലനടപ്പിന് ജയില്‍ മോചിതനായി ; സ്വതന്ത്രനായി എട്ടാം മാസം കൊള്ളയും കൊലപാതകവും

കല്യാണ്‍: നല്ലനടപ്പിനെ തുടര്‍ന്ന് ജയില്‍മോചിതനായ തടവുപുള്ളി പുറത്തുവന്ന് എട്ടാം മാസത്തിനുള്ളില്‍ കൊള്ളയ്ക്കും കൊലപാതകത്തിനും വീണ്ടും അറസ്റ്റിലായി. ഒരു കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച ജയില്‍പ്പുള്ളിയാണ് ചന്ദ് ഷെയ്ഖ് എന്നയാളാണ് വീണ്ടും പിടിയിലായത്. ഒരു 60 കാരി രഞ്ജന പടേക്കറെ കൊല പ്പെടുത്തി അവരുടെ ഒരുലക്ഷം രൂപ വിലവരുന്ന വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തു. വെള്ളം ചോദിച്ച വീട്ടിലേക്ക് കയറി വൃദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ടിവി സെറ്റിന്റെ വോളിയം കൂട്ടിയ ശേഷം സ്ത്രീയെ കൊലപ്പെടുത്തി ഒരു ലക്ഷം Read More…

Oddly News

കട്ടിലിനടിയില്‍ ‘ഭൂത’മില്ലെന്ന് കുഞ്ഞിന് തെളിയിച്ച് കൊടുക്കാന്‍ ശ്രമിച്ചു ; പക്ഷേ ശരിക്കും അവിടെ ആളുണ്ടായിരുന്നു…!

കുട്ടികളെ ഭയപ്പെടുത്തി അനുസരിപ്പിക്കാന്‍ മിക്ക മാതാപിതാക്കളും ഉപയോഗിക്കുന്ന തന്ത്രമാണ് കട്ടിലനടിയില്‍ ഭൂതമുണ്ടെന്ന് നടത്തുന്ന പ്രസ്താവന. എന്നാല്‍ താന്‍ നോക്കുന്ന കുഞ്ഞിനെ ഈ ഭയത്തില്‍ നിന്നും അകറ്റാന്‍ അങ്ങിനെ പറയുന്നത്് നുണയാണെന്നും വ്യാജമാണെന്നും തെളിയിക്കാന്‍ ശ്രമിച്ച ആയയ്ക്ക് പക്ഷേ കണ്ടെത്താനായത് കുട്ടിയുടെ കട്ടിലിനടിയില്‍ കിടക്കുന്ന നിലയിലുള്ള ശരിക്കുമുള്ളയാളെ. കന്‍സാസിനെ ഒരു ബേബി സിറ്റര്‍ക്കായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ അനുഭവം. തന്റെ കട്ടിലിനടിയില്‍ ഒരു ‘ഭൂതം’ ഇല്ലെന്ന് ഒരു കുട്ടിയെ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ കട്ടിലിനടിയില്‍ ഒരു അപരിചിതന്‍ ഒളിച്ചിരിക്കുന്നതായി അവര്‍ കണ്ടെത്തി. Read More…

Oddly News

ഒരു ഫോട്ടോ വൈറലായി; തെരുവ് തൂപ്പുകാരി ഇപ്പോള്‍ സൂപ്പര്‍മോഡല്‍…! ഒറ്റ സെക്കന്‍ഡില്‍ മാറിമറിഞ്ഞ ജീവിതം

സമയം തെളിയുമ്പോള്‍ എല്ലാം ഒറ്റരാത്രികൊണ്ട് മാറിമറിയുമെന്ന് പറയുന്നത് ഇതാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത തെരുവിലെ ശുചീകരണ തൊഴിലാളി ഒറ്റരാത്രികൊണ്ട് സൂപ്പര്‍മോഡലായി മാറി. ബാങ്കോക്കില്‍ പണിയെടുത്തിരുന്ന അവര്‍ ഒറ്റ ഫോട്ടോ കൊ ണ്ടാണ് ജന്മനാട്ടില്‍ സെന്‍സേഷനായി മാറിയത്. രണ്ട് കുട്ടികളുടെ അമ്മയായ 28 കാരി ഒരു റഷ്യന്‍ ഫോട്ടോഗ്രാഫറുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് താരമായി ഉയര്‍ന്നതും വിവിധ മോഡലിംഗ് വേദികളില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരിക്കുന്നത്. നോപ്പജിത് ‘മീന്‍’ സോംബൂണ്‍സേറ്റിന്റെ സിനിമയെ വെല്ലുന്ന കഥ ആരംഭിച്ചത് കഴി ഞ്ഞ മാസം Read More…