അച്ഛന്‍ സിനിമയില്‍ അടിച്ചുതകര്‍ക്കുമ്പോള്‍ മകന്‍ മൈതാനത്ത് സിക്‌സറുകളും ഫോറുകളും അടിച്ചു തകര്‍ക്കുകയാണ്. ബോളിവുഡില്‍ വന്‍ ഹിറ്റായി മുന്നേറുന്ന 12 ത് ഫെയ്ല്‍ സംവിധായകന്‍ വിധുവിനോദ് ചോപ്രയുടെ മകന്‍ രഞ്ജിട്രോഫിയില്‍ സെഞ്ച്വറിയുമായി കുതിക്കുന്നു. മേഘാലയയ്ക്ക് എതിരേ നടന്ന മത്സരത്തില്‍ മിസോറം താരമായ അഗ്നിദേവ് ചോപ്ര സെഞ്ച്വറികള്‍ നേടി മുന്നേറുകയാണ്. 2023-24 സീസണില്‍ കളിച്ച നാലു ഫസ്റ്റ്ക്ലാസ്സ് മത്സരത്തിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന നിലയില്‍ റെക്കോഡും നേടി. ഇപ്പോള്‍ രഞ്ജിട്രോഫിയില്‍ അഞ്ചു സെഞ്ച്വറികള്‍ ആയിക്കഴിഞ്ഞിരിക്കുന്ന അഗ്നി കഴിഞ്ഞ ദിവസമാണ് Read More…
Author: Priya
ആരാധകര്‍ക്ക് നിരാശയുമായി അല്‍ നസറിന്റെ പരിശീലകന്‍ ; സൗദിയില്‍ മെസ്സി-റൊണാള്‍ഡോ പോരാട്ടം നടന്നേക്കില്ല…!
ഫുട്‌ബോള്‍ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളപ്പോള്‍ ആരാധകര്‍ക്ക് നിരാശയായേക്കാവുന്ന വാര്‍ത്തകളും പുറത്തുവരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകഫുട്‌ബോളിലെ രാജാക്കന്മാരായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലിയോണേല്‍ മെസ്സിയും നേര്‍ക്കുനേര്‍ വരുന്ന റിയാദിലെ പോരാട്ടത്തില്‍ പോര്‍ച്ചുഗീസ് താരം കളിച്ചേക്കില്ല. ലയണല്‍ മെസ്സി നായകനായ ഇന്റര്‍ മിയാമിക്കെതിരായ തങ്ങളുടെ റിയാദ് സീസണ്‍ കപ്പ് മത്സരത്തില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുക്കില്ലെന്ന് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നാസറിന്റെ മാനേജര്‍ ലൂയിസ് കാസ്‌ട്രോയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. Read More…
ഈ ഗ്രാമത്തില്‍ ആകെയുളള ത് 75 വീടുകള്‍; 51 വീട്ടിലും ഐഎഎസുകാര്‍, ഒരു വീട്ടില്‍ നാലു സഹോദരങ്ങള്‍ വരെ
ഇന്ത്യയിലെ മദ്ധ്യവര്‍ത്തി കുടുംബങ്ങളിലെ യുവതീയുവാക്കളുടെ അതുല്യ സ്വപ്‌നനേട്ടങ്ങളിലാണ് ഐപിഎസും ഐഎഎസും. യുപിഎസ്സി പരീക്ഷയില്‍ വിജയം നേടുക എന്നത് പലരുടെയും ആഗ്രഹമാണെങ്കിലും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മത്സരാധിഷ്ഠിത പരീക്ഷ വിജയിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയും വര്‍ഷങ്ങളുടെ സമര്‍പ്പിത പരിശ്രമവും ആവശ്യമായ കാര്യവുമാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ മധോപട്ടി ഗ്രാമത്തില്‍ ശ്രദ്ധേയമായ ഒരു പ്രതിഭാസം അരങ്ങേറുന്നുണ്ട്. 75 കുടുംബങ്ങള്‍ മാത്രമുള്ള ഇവിടെ 51 ലധികം ഐഎഎസ്, പിസിഎസ് ഓഫീസര്‍മാര്‍ ജനിച്ചനാടാണ്. ‘ഐഎഎസ് ഫാക്ടറി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രാമം വര്‍ഷാവര്‍ഷം Read More…
കൂട്ടുകാരന്‍ സമ്മാനമായി കൊടുത്ത ഫിഷ്‌ഫ്രൈ കഴിച്ച് ബ്രസീലില്‍ യുവാവ് വിഷം തീണ്ടി മരിച്ചു
കൂട്ടുകാരന്‍ സമ്മാനമായി കൊടുത്ത മീന്‍ കഴിച്ച് ബ്രീസീലില്‍ യുവാവിന് വിഷം തീണ്ടി മരിച്ചു. ബ്രസീലില്‍ നടന്ന സംഭവത്തില്‍ സെര്‍ജിയോ ഗോമസ് എന്ന യുവാവാണ് മരണമടഞ്ഞത്. ആഗോളതലത്തില്‍ വിവിധ പ്രദേശങ്ങളില്‍ സ്വാദിഷ്ടമായി കരുതുന്ന മാരകമായ പഫര്‍ഫിഷ് കഴിച്ചാണ് ജീവന്‍ നഷ്ടമായത്. സ്വാദിഷ്ടമാണെങ്കിലും പല വിഷങ്ങളേക്കാളും വീര്യമുള്ള ഒരു വിഷവസ്തുവിന്റെ കാര്യത്തിലും കുപ്രസിദ്ധമാണ് ഈ മീന്‍. വൃത്തിയാക്കലും പാചക രീതികളും ശരിയായ നിലയില്‍ അല്ലെങ്കില്‍ കൊടും വിഷം ഉണ്ടാകാന്‍ സാധ്യത കൂടുതലുമാണ്്. മരണപ്പെട്ടയാള്‍ക്ക് പഫര്‍ഫിഷ് വൃത്തിയാക്കുന്നതില്‍ മുന്‍ പരിചയമില്ലാതിരുന്നതാണ് ദാരുണമായ Read More…
മക്കള്‍ക്ക് കാലാവസ്ഥ പിടിക്കുന്നില്ല, ഷൂട്ടിംഗിനെത്താതെ നയന്‍സ്; ചെന്നൈയില്‍ ഊട്ടിയുടെ സെറ്റിടേണ്ട ഗതികേടില്‍ നിര്‍മാതാവ്
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നയന്‍താര ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയിട്ട് നാളുകളായി. താരത്തിന്റെ അവസാന ചിത്രങ്ങളായ കണക്ട്, ലോര്‍ഡ്, അന്നപൂരണി എന്നിവയ്ക്ക് കാര്യമായ സ്വീകാര്യത ലഭിച്ചില്ല. പക്ഷേ പുതിയ സിനിമയുമായി ബന്ധപ്പെട്ട് താരം നിര്‍മ്മാതാവിനെ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ക്ക്. തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. താന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി നിര്‍മ്മാതാവിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും നടിയുടെ വിസമ്മതം കാരണം നിര്‍മ്മാതാവിന് ചെന്നൈയില്‍ ഊട്ടിയുടെ സെറ്റിടാന്‍ നിര്‍ബ്ബന്ധിതനായെന്നുമാണ് റിപ്പോര്‍ട്ട്. മന്നങ്ങാട്ടി എന്ന ചിത്രത്തിലാണ് നയന്‍താര Read More…
‘ഭ്രമയുഗ’ ത്തിന്റെ പ്‌ളോട്ട് പുറത്തുവന്നു ; മമ്മൂട്ടി വില്ലനായി മാറുന്ന സിനിമ ഒരു കാലഘട്ടത്തിന്റെ കഥ
പുതിയപുതിയ വേഷങ്ങള്‍ കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ സിനിമ ‘ഭ്രമയുഗ’ ത്തിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ സിനിമയുടെ പ്‌ളോട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നെറ്റിസണ്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നു. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ മന്ത്രവും തന്ത്രവും വിഷയമാക്കുന്ന പഴയ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന സിനിമയായിരിക്കും എന്നാണ് വിവരം. ദൈവങ്ങളെയും ഭരണാധികാരികളെയും കുറിച്ച് സ്തുതിഗീതങ്ങള്‍ പാടുന്ന തേവന്‍ എന്ന പാണനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഒരു അടിമ കമ്പോളത്തില്‍ നിന്ന് കഷ്ടിച്ച് Read More…
പ്രാഗ് മൃഗശാലയില്‍ ഹൃദ്യമായരംഗം ; ആനക്കുട്ടി കനത്ത മയക്കത്തില്‍ ; അമ്മ മൃഗശാലാ പ്രവര്‍ത്തകരുടെ സഹായം തേടി
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പങ്കിട്ട ഒരു സമീപകാല വീഡിയോയില്‍, പ്രാഗ് മൃഗശാലയിലെ ഒരു ആനക്കുട്ടിയുടെ ദൃശ്യം ലോകം മുഴൂവന്‍ നെറ്റിസണ്‍മാരുടെ മനം കവരുന്നു. കളിച്ചു തളര്‍ന്ന ഒരു ആനക്കൂട്ടി നിലത്തുകിടന്ന് ഉറങ്ങിപ്പോകുന്നതും അതിനെ ഉണര്‍ത്താന്‍ കഴിയാതെ ആനക്കൂട്ടി മൃഗശാലയിലെ അധികൃതരെ വിളിക്കുന്നതും അവര്‍ എത്തി കുഞ്ഞാനയെ ഉണര്‍ത്തിയപ്പോള്‍ അമ്മ ആശ്വസിക്കുന്നതുമാണ് രംഗം. തളര്‍ന്നുപോയ ആനക്കുട്ടി ഉറക്കത്തിനായി നിലത്തു വീണു കിടക്കുന്നതോടെയാണ് ദൃശ്യം തുടങ്ങുന്നത്. ജാഗരൂകരും കരുതലുള്ളതുമായ അമ്മയാന തന്റെ കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമം നടത്തി. മൃദുലമായ സ്പര്‍ശനവും Read More…
കോപ്പാഅമേരിക്കയ്ക്ക് ശേഷം ലിയോണേല്‍ മെസ്സി വിരമിക്കുമോ? ജൂലിയന്‍ അല്‍വാരസ് പറയുന്നത് കേള്‍ക്കു
കോപ്പയും സെന്റിനറിയും ലോകകപ്പും ഉള്‍പ്പെടെ സാധ്യമായ എല്ലാ കിരീടവും പേരിലാക്കിയ ഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണ്‍ മെസ്സി കോപ്പാ അമേരിക്ക ഫുട്‌ബോളിന് ശേഷം വിരമിച്ചേക്കുമെന്ന് വിശ്വസിക്കുന്നവര്‍ അനേകമാണ്. മെസ്സിയുടെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റായി ഇത് മാറുമെന്ന് അനുമാനിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ടീമിലെ ജൂനിയറായ ജൂലിയന്‍ അല്‍വാരസ് പറയുന്നത് മറ്റൊന്നാണ്. 2022 ലോകകപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ആഗ്രഹിക്കുന്നിടത്തോളം കാലം അര്‍ജന്റീനയ്ക്കായി കളിക്കുന്നത് തുടരണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന ഫോര്‍വേഡ് ജൂലിയന്‍ അല്‍വാരസ് ആഗ്രഹിക്കുന്നു. Read More…
ഈ ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള നഗരം; ഡിസംബറില്‍ താപനില മൈനസ് 50; എങ്കിലും ഇവിടെ താമസക്കാരുണ്ട്
ലോകത്ത് ഏറ്റവും മോശമായ ശൈത്യകാലം അനുഭവിക്കുന്ന നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തണുപ്പുകാലത്ത് താപനില മൈനസ് 50 ലേക്ക് വരെ എത്താറുള്ള ഇവിടെ ഡിസംബര്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ മാസമായിരിക്കും. വേനല്‍ക്കാലത്ത് താരതമ്യേന ഊഷ്മളമായ താപനില ആസ്വദിക്കുന്ന സൈബീരിയയിലെ യാകുത്സ് ശൈത്യകാലത്ത് ഈ ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ്. ഈ കഴിഞ്ഞ ശൈത്യകാലത്ത് യാകുത്സ്‌കിലെ നിവാസികള്‍ മൈനസ് 50 ഡിഗ്രിയായിരുന്നു താപനില. ഈ പ്രദേശം ശരാശരി തണുപ്പിനേക്കാള്‍ കൂടുതല്‍ തണുത്തതും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതുമാണ്. 2010ലെ ബിബിസി ലേഖനമനുസരിച്ച്, യാകുത്സ്‌ക് നിവാസികള്‍ Read More…









