ഇന്‍സ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ ഒരു വീഡിയോ ഇട്ട് വൈറലാകാനുള്ള തിരക്കിലാണ് ആളുകള്‍. എന്നാല്‍ അതിനായി ഒരു വയോധികന്‍ കണ്ടെത്തിയ മാര്‍ഗം അല്‍പം കടുത്തുപോയി. സൈബറിടത്ത് ഇപ്പോള്‍ വൈറലാണ് ഈ വീഡിയോ. ഇതിനായി ഇയാള്‍ വാണപ്പടക്കം വായില്‍ വച്ച് കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. ഇയാള്‍ക്ക് എന്ത് സംഭവിച്ചെന്ന് വീഡിയോയില്‍ കാണുന്നില്ല. വീഡിയോയുടെ ഉറവിടവും വ്യക്തമല്ല. View this post on Instagram A post shared by Drawing Trollan Read More…
Author: Priya
പതിവുകാരേ, നിങ്ങള്‍ക്ക് പണിയായി? 20 കോടിയിലധികം പോണ്‍ഹബ്ബ് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നു ?
ലോകത്തിലെതന്നെ ഏറ്റവും വലിയ പോണ്‍സൈറ്റാണ് പോണ്‍ഹബ്ബ്. ദിവസേന പത്ത് കോടി ആളുകളാണ് ഈ സൈറ്റില്‍ കയറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ പോണ്‍ഹബ്ബിന്‍റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൈറ്റ് ഹാക്ക് ചെയ്ത് പ്രീമിയം യൂസര്‍മാരുടെ ഡാറ്റ ചോര്‍ത്തി. ഷൈനിഹണ്ടേഴ്സ് എന്ന ഹാക്കിങ് ഗ്രൂപ്പാണ് ഈ വന്‍ഹാക്കിങ്ങിന് പിന്നില്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍, അവര്‍ കണ്ട വിഡിയോ ടൈപ്പ്, അവര്‍ ഏത് സമയത്താണ് ഇവ കണ്ടത്, പ്രമുഖരായ ഉപഭോക്താക്കള്‍ കാണുന്ന പോണ്‍ എങ്ങനെയാണ് എന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വിവരം. സൈറ്റിന്റെ Read More…
‘കിംഗ്’ സിനിമയിൽ ഷാരൂഖിന്റേയും ദീപിക പദുകോണിന്റേയും ലിപ് ലോക്ക് ?വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം
ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന, സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ 2026-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഈ വർഷം ഷാരൂഖിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷാരൂഖും ദീപികയും പ്രണയിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ‘മേം തോ ബെഹക് ഗയാ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘കിംഗ്’ സിനിമയിൽ നിന്ന് ചോർന്ന ഗാനമാണിതെന്ന അവകാശവാദത്തോടെയാണ് ഒരു എക്സ് (X) Read More…
വാതുവെപ്പ് കേസ്: യുവരാജ് സിംഗ്, സോനു സൂദ്, ഉർവശി റൗട്ടേല എന്നിവരുടെ 7.9 കോടി ഇഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, സിനിമ താരങ്ങളായ ഉര്‍വശി റൗട്ടേല, സോനു സൂദ്, ടി.എം.സി: മുന്‍ എം.പി. മിമി ചക്രബര്‍ത്തി എന്നിവരുടെതോയി മൊത്തം 7.9 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നടി നേഹ ശര്‍മ്മ, ബംഗാളി നടന്‍ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട 1,000 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് Read More…
‘മുഖം എല്ലാവരും കാണും, ബുര്‍ഖ ധരിച്ചില്ല’; ആധാര്‍ എടുക്കുന്നത് വിലക്കി, ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊന്നു കുഴിച്ചിട്ട യുവാവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിക്കാത്തതിന് ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവാവ് പിടിയില്‍. ഷാംലി ജില്ലയിലെ ഘാരി ദൗലത്ത് സ്വദേശി ഫാറൂഖ്(33) ആണ് അറസ്‌റ്റിലായത്. ഭാര്യയും പെണ്‍മക്കളും ബുര്‍ഖ ധരിക്കാത്തതില്‍ പ്രകോപിതനായാണു പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നു പോലീസ് പറഞ്ഞു. ആധാര്‍ കാര്‍ഡിനായി ഫൊട്ടോയെടുത്താല്‍ മുഖം മറ്റുള്ളവര്‍ കാണുമെന്നതിനാലാണ് ഫറൂഖ് ഇങ്ങനെ ചെയ്തതെന്നും ഭാര്യ താഹിറയുടെ മുഖം മറ്റാരും കാണേണ്ടതില്ലെന്നും ഫറൂഖ് വാശി പിടിച്ചതായും പൊലീസ് പറയുന്നു. ഫൊട്ടോ ആവശ്യമുള്ള തിരിച്ചറിയല്‍ രേഖകളൊന്നും വേണ്ടെന്നായിരുന്നു ഫറൂഖ് Read More…
‘കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ സിഐ
കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗര്‍ഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രതികരിച്ച് സിഐ പ്രതാപചന്ദ്രന്‍ ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. . കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിഐ പറഞ്ഞു. ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചിൽ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ Read More…
ശുഭ്മൻ ഗിൽ പുറത്ത്; നിർണ്ണായക മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറാകും?
അഹമ്മദാബാദ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിട്ടു നില്‍ക്കുകയാണ്. ലഖ്‌നൗവില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി20 മൂടല്‍ മഞ്ഞ് മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. അഭിഷേക് ശർമ്മ-സഞ്ജു സാംസൺ സഖ്യത്തെ ഓപ്പണർമാരായി പരീക്ഷിക്കാനുള്ള അവസരം ഇതോടെ ഇന്ത്യൻ മാനേജ്‌മെന്റിന് നഷ്ടമായി. പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ശുഭ്മൻ ഗില്ലിന് Read More…
20തവണ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല, ഹോട്ടലിൽ വെച്ച് മറ്റൊരാൾക്കൊപ്പം പിടികൂടി ഭർത്താവ്, ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് യുവതി
ന്യൂഡൽഹി: തന്റെ ഭാര്യയെ മറ്റൊരാൾക്കൊപ്പം ഹോട്ടൽ മുറിയിൽ വെച്ച് പിടികൂടിയെന്ന അമൃത്സർ സ്വദേശിയായ യുവാവിന്റെ ആരോപണം വലിയ ചർച്ചയാകുന്നു. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഭർത്താവ് ആരോപിക്കുന്നു. 2010 ഏപ്രിൽ 25-നായിരുന്നു രവി ഗുലാത്തിയും ഹിമാനിയും തമ്മിലുള്ള വിവാഹം. 2018-ലും സമാനമായ രീതിയിൽ ഭാര്യയെ മറ്റൊരു പുരുഷനൊപ്പം ഹോട്ടലിൽ വെച്ച് പിടികൂടിയിരുന്നതായി രവി പറഞ്ഞു. അന്ന് ഭാര്യയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും, അവർ മകളോട് സംസാരിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. Read More…
പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് സിനിമ “ദൂരം 2” വരുന്നു
വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് ‘ദൂരം’. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ദൂരത്തിന്റെ രണ്ടാം ഭാഗമായ ദൂരം 2വിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നു. ഹിറ്റ് സംവിധായകരായ വൈശാഖ്, അജയ് വാസുദേവ്, ഷാജി കൈലാസ്, വിഷ്ണു മോഹൻ തിരക്കഥാകൃത്തായ ഉദയകൃഷ്ണ തുടങ്ങിയ പ്രമുഖരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. Read More…









