Spotlight

പഹൽഗാം ആക്രമണത്തിലെ അവസാന ഭീകരനെയും വധിച്ച് ഇന്ത്യൻ സേന; കൊല്ലപ്പെട്ടത് പർവേസ് മുഷാറഫിന്റെ സുരക്ഷാഭടന്‍

ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ പങ്കാളിയായ അവസാന ഭീകരനെയും വധിച്ച് ഇന്ത്യൻ സൈന്യം. മധ്യ കശ്മീരിലെ ബദ്ഗാമിൽ രാത്രി നടന്ന ഏറ്റുമുട്ടലിലാണ് ലഷ്കറെ തോയ്ബ (എൽ.ഇ.ടി) ഭീകരൻ ഹാഷിം മൂസയെ (മുഹമ്മദ് ആസിഫ്) സുരക്ഷാ സേന വധിച്ചത്. പാക് സൈന്യത്തിലെ മുൻ കമാൻഡോയായ ഹാഷിം മൂസ, 2006-നും 2008-നും ഇടയിൽ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ സുരക്ഷാ സംഘത്തിലും പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. സേവനത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ ലഷ്കറെ തോയ്ബയിൽ ചേർന്നത്. പാകിസ്താൻ സൈന്യത്തിന്റെ സ്പെഷ്യൽ സർവീസസ് Read More…

Featured Sports

406 റൺസൊക്കെ ഇന്ത്യയ്ക്കെന്ത്? ഗില്ലിന് ചരിത്ര ഡബിൾ (223*), രോഹിതിനും സെഞ്ച്വറി, വിൻഡീസിനെ നാണംകെടുത്തി ഇന്ത്യ

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ ജയത്തോടെ പരമ്പര സ്വന്തമാക്കി. വിൻഡീസ് മുന്നോട്ടുവെച്ച 405 റൺസ് എന്ന കൂറ്റൻ ലക്ഷ്യം വെറും 43.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ ട്രോഫി ഉറപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ഒന്നാം ഏകദിനത്തിലും ഇന്ത്യക്കായിരുന്നു ജയം. പരമ്പരയിലെ അവസാന മത്സരം മൂന്നിന് ചണ്ഡീഗഡിൽ നടക്കും. ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്റെ വെടിക്കെട്ട് ഇരട്ട Read More…

Crime

‘പഠിക്കണം, മോഡലാകണം;, കുട്ടികൾ തടസ്സം’; മക്കളെ കൊലപ്പെടുത്തിയതുതന്നെ, കുറ്റം സമ്മതിച്ച് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മയായ നിവേദ്യയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ചോദ്യംചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മരണത്തിൽ തുടക്കം മുതൽ തന്നെ സംശയങ്ങളുണ്ടായിരുന്നതിനാൽ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് അമ്മയെ വിളിച്ച് വിശദമായി ചോദ്യം ചെയ്തതും കൊലപാതക വിവരം പുറത്തുവന്നതും. സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികൾ തടസ്സമാണെന്ന് കരുതിയാണ് ഈ Read More…

Celebrity

‘ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു’; ബോഡി ഷെയ്മിങ്, കിടിലൻ മറുപടിയുമായി അപർണ തോമസ്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസ് പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് എപ്പോഴും മികച്ച ജനശ്രദ്ധ ലഭിക്കാറുണ്ട്. തന്‍റെ കരിയറിലെയും ജീവിതത്തിലെയും പ്രധാന വഴിത്തിരിവുകളെക്കുറിച്ചും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ച കുറിപ്പ് അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകനായ ജീവയുമായുള്ള 11 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമുള്ള വേർപിരിയലും വലിയ തോതിൽ വാർത്തയായി മാറുകയായിരുന്നു. നിലവിൽ തന്‍റെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് അപർണ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപർണയുടെ വസ്ത്രധാരണത്തെ ലക്ഷ്യമിട്ട് ‘ഇതിലും ഭേദം Read More…

Crime

വിവാഹാഭ്യർത്ഥന നിരസിച്ചു, ദിൻഷയ്ക് മറ്റൊരാളുമായി അടുപ്പം; റിസോർട്ടിലെ ജോലി വാങ്ങിക്കൊടുത്തും ജിത്തു; കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക

കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരിയായ ദിൻഷയെ കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് പിടിയിലായ പ്രതി ജിത്തു പൊലീസിന് മൊഴി നൽകി. ദിൻഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതും, ഇതിന്റെ പേരിൽ ദിൻഷയുടെ ഫോണിലെ സന്ദേശത്തെച്ചൊല്ലി ഉണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ സമ്മതിച്ചു. ഏകദേശം ഒൻപത് മാസം നീണ്ട പ്രണയത്തിനൊടുവിൽ ഓൺലൈൻ വഴി വാങ്ങിയ കത്തി ഉപയോഗിച്ചാണ് ജിത്തു ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയത്. ജിത്തുവും ദിൻഷയും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നെങ്കിലും, ഈ കൊലപാതകം കൃത്യമായ പ്ലാനിംഗോടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Read More…

Featured Spotlight

നെഞ്ചിലെ ടാറ്റൂ അവളുടെ പേര്; വിവാഹത്തിന് 28 ജോഡി വസ്ത്രം, 15 സ്വർണാഭരണങ്ങൾ; പക്ഷേ, കേതനെ കാത്തിരുന്നത് ദാരുണമരണം

പുണെയിലെ പ്രമുഖ വ്യാപാരി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്തെത്തി. കേതൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഭാവിവധു സിയ ഗോയലിന് ജന്മദിന സമ്മാനമായി തന്റെ ശരീരത്തിൽ അവളുടെ പേര് ടാറ്റൂ ചെയ്തിരുന്നുവെന്ന് പിതാവ് വിശാൽ അഗർവാൾ വെളിപ്പെടുത്തി. സിയയെയോ അവളുടെ കുടുംബത്തെയോ തങ്ങൾക്ക് ഒട്ടും സംശയമില്ലായിരുന്നുവെന്ന് പിതാവ് പറയുന്നു. വിവാഹനിശ്ചയത്തിനായി 28 വസ്ത്രങ്ങളും 15 സെറ്റ് സ്വർണാഭരണങ്ങളുമാണ് സിയയ്ക്ക് വാങ്ങി നൽകിയിരുന്നത്. ജൂൺ 19-ന് മഹാബലേശ്വറിൽ വച്ച് സിയയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാൻ കേതൻ Read More…

Crime Featured

വൻ ലഹരിമരുന്ന് വേട്ട: പിടിച്ചെടുത്തത് കോടികള്‍, ‘ലേഡി ഡോണ്‍’ പാർവതിയും സംഘവും വലയിൽ

ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയെ ഡൽഹി പൊലീസിലെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് തകർത്തു. സംഘത്തിലെ പ്രധാനിയായ പാർവതി (42), ഇവരുടെ സഹായി ബുരാരി സ്വദേശി വികാസ് കുമാർ എന്ന ഷാനു (30), രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നിന്നുള്ള പ്രധാന വിതരണക്കാരൻ സാഹബ് ഖാൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിലെ വാടകവീട്ടിലും മറ്റ് കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. Read More…

Featured Sports

സെമിയിലും മഴ പെയ്താൽ ഫൈനലിൽ വരിക ഇന്ത്യയും പാക്കിസ്ഥാനും, അന്നും മഴയെങ്കിൽ വമ്പൻ ട്വിസ്റ്റ് !

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ മഴ കാരണം ഉപേക്ഷിച്ചതിനെത്തുടർന്ന്, ഐസിസി റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ശ്രീലങ്കയെയും രണ്ടാം സെമിയിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെയും നേരിടും. എന്നാൽ മത്സരങ്ങൾ നടക്കേണ്ട കൊറോഗി അത്‍ലറ്റിക്സ് പാർക്ക് മേഖലയിൽ വ്യാഴാഴ്ച 60 ശതമാനം മഴ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ ഈ പോരാട്ടങ്ങൾക്കും ഭീഷണിയുണ്ട്. മഴ കാരണം സെമി ഫൈനൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നാൽ Read More…

Crime

9 മാസത്തെ പ്രണയം; സംശയം, ദിന്‍ഷയുടെ ഫോണ്‍ പരിശോധിച്ചു; കത്തി ഓണ്‍ലൈനില്‍ വാങ്ങി കുത്തിക്കൊന്ന് ജിത്തു

പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ ജീവനക്കാരിയായ ഇരുപതുകാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുമായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായ പ്ലാനിംഗിന് ശേഷം ഓൺലൈൻ വഴി പ്രത്യേക കത്തി വാങ്ങിയാണ് ജിത്തു ദിൻഷയെ ആക്രമിച്ചതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജിത്തു ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഒമ്പത് മാസം മുൻപ് ദിൻഷ പഠന ആവശ്യത്തിനായി Read More…