Spotlight

‘കോമണ്‍സെന്‍സില്ലേ നിങ്ങള്‍ക്ക്, മാറി നില്‍ക്ക്’; പൊതുയോഗത്തിനിടെ കയര്‍ത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്‍

പത്തനംതിട്ടയില്‍ പൊതുയോഗത്തിനിടെ സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരോട് കയര്‍ത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്നലെയായിരുന്നു സംഭവം . വേദിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞതോടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ ശാന്തരാക്കാനും നിയന്ത്രിക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ മൈക്കിന് മുന്നില്‍ നിന്ന മുഖ്യമന്ത്രി മൈക്ക് ഓഫാക്കിയ ശേഷം, ‘കോമണ്‍സെന്‍സില്ലേ മാറി നില്‍ക്ക്’ എന്ന് പറയുകയായിരുന്നു. കൈ കൊണ്ട് ആളുകളോട് മാറാന്‍ ആംഗ്യം കാണിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗിച്ച മുഖ്യമന്ത്രി പക്ഷേ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടങ്ങുകയാണ് ചെയ്തത്. തനിക്കുള്ള സുരക്ഷ Read More…

Health

ഭക്ഷണത്തിനു ശേഷമുള്ള കുഞ്ഞു നടപ്പ്; രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ എത്ര സമയം നടക്കണം?

ഭക്ഷണത്തിനു ശേഷമുള്ള ചെറിയ നടപ്പ് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ഭക്ഷണശേഷം എഴുന്നേറ്റു നടക്കുമ്പോൾ പേശികൾ രക്തത്തിലെ ഗ്ലൂക്കോസ് ഊർജ്ജത്തിനായി വിനിയോഗിക്കുകയും, ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുന്നു. തുടർച്ചയായ ഇരിപ്പ് ഒഴിവാക്കി ഏതാനും മിനിറ്റുകൾ നടക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് നില മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 53 പഠനങ്ങളെ ആസ്പദമാക്കി ‘ഒബീസിറ്റി റിവ്യൂസ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഭക്ഷണത്തിന് ശേഷം ചെറിയ ഇടവേളകളിൽ നടക്കുന്നത് ഗ്ലൂക്കോസ്, ഇൻസുലിൻ വ്യതിയാനങ്ങൾ Read More…

Featured Sports

ആരാണപ്പാ.. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഈ ടി.ടി.വി.നമ്പൂരിയും എസ്.വിശ്വനാഥും, ഡബ്ല്യു.എസ്.മണിയും വൈറലായി സ്കോർകാർഡ്

നഗോയ: ഡബ്ല്യു.എസ്.മണി സുന്ദർ, എസ്.വിശ്വനാഥ്, ടി.ടി.വി.നമ്പൂരി. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ ഇവരെ ആദ്യവായനയിൽ മനസ്സിലാക്കാൻ കുറച്ചു പാടാണ്. എന്നാൽ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ കളിച്ചപ്പോൾ ഔദ്യോഗിക സ്കോർകാർഡിൽ തെളിഞ്ഞ പേരുകളാണിത്. യഥാക്രമം വാഷിങ്ടൻ സുന്ദർ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരാണ് ഈ വിചിത്രമായ പേരുകൾക്ക് പിന്നിലുള്ള താരങ്ങൾ. സാധാരണയായി ആരാധകർ വിളിക്കുന്ന പേരുകൾക്ക് പകരം, താരങ്ങളുടെ പാസ്‌പോർട്ടിലുള്ള പൂർണനാമങ്ങളാണ് ഏഷ്യൻ ഗെയിംസ് ഗ്രാഫിക്സിലും സ്കോർബോർഡിലും ഉപയോഗിച്ചത്. ഇതോടെ Read More…

Crime

‘ഗുരുദക്ഷിണ ‘! അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ

പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. സ്വന്തം സ്കൂളിലെ അധ്യാപികമാരുടെ മോശമാക്കിയ ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട മറ്റു വിദ്യാർഥികളാണ് വിവരം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ ജൂൺ മാസത്തിലാണ് ഈ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്കൂൾ മാനേജ്മെന്റും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി Read More…

Featured Sports

പ്രസിദ്ധ് കൃഷ്ണ പുറത്ത്, കംബോജ് ഇന്ത്യൻ ടീമിൽ, ട്വന്റി20 ടീമിൽ വാഷിങ്ടന് പകരം നമൻ ധീർ! കാരണം ഇതാണ്

ഗുവാഹത്തിയിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കി. ശനിയാഴ്ച ന്യൂ ചണ്ഡിഗഡിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ താരം കളിക്കില്ല. പ്രസിദ്ധിനു പകരം ഹരിയാന പേസറും ചെന്നൈ സൂപ്പർ കിങ്സ് താരവുമായ അൻഷുൽ കംബോജിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി. ഗുവാഹത്തിയിൽ അഞ്ച് ഓവറിൽ 45 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത പ്രസിദ്ധിന് പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് 31-ാം ഓവറിൽ മൈതാനം വിടേണ്ടിവരുകയായിരുന്നു. ബെംഗളൂരുവിലേക്ക് മടങ്ങിയ താരത്തിന് ഒക്ടോബർ 11ന് തുടങ്ങുന്ന Read More…

Featured Spotlight

VD സതീശനെതിരെ അസാധാരണ പടയൊരുക്കം; AICCയെ അതൃപ്തി അറിയിക്കാന്‍ അടൂര്‍ പ്രകാശ്, സർക്കാരിനെതിരെ സ്വന്തം കൺവീനർ!

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മുന്നണിയിൽ കൂടിയാലോചനകൾ നടത്താതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് രംഗത്തെത്തി. ഈ അതൃപ്തി എ.ഐ.സി.സിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷപദവി മുസ്‌ലിം ലീഗിന് നൽകിയതിന് പിന്നാലെയാണ് പാർട്ടിയിലെ ഗ്രൂപ്പ് പോര് പരസ്യമായത്. കാബിനറ്റ് പദവികളിലേക്കുള്ള പുതിയ നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. കഴിഞ്ഞ നാലുമാസമായി യു.ഡി.എഫ് യോഗം ചേർന്നിട്ടില്ലെന്നും Read More…

Lifestyle

പുണ്യനഗരത്തിലെന്ന് യുവാവ്; കാമുകിക്കായി വാങ്ങിയ ചോള ബട്ടൂര ചതിച്ചു !; ഭർത്താവിനെ കൈയ്യോടെ പൊക്കി ഭാര്യ

ഹാപ്പൂർ (ഉത്തർപ്രദേശ്): കാമുകിക്കൊപ്പം സമയം ചെലവഴിക്കാനെത്തിയ ഭർത്താവിനെ രണ്ട് പ്ലേറ്റ് ‘ചോള ബട്ടൂര’യുടെ പേരിൽ നടുറോഡിൽ തടഞ്ഞുവെച്ച് കൈകാര്യം ചെയ്ത് ഭാര്യയും ബന്ധുക്കളും. ഉത്തർപ്രദേശിലെ ഹാപ്പൂരിലുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ ബ്രിജ്ഘട്ടിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. രണ്ട് കുട്ടികളുടെ പിതാവായ അജയ് എന്നയാൾക്കാണ് ഭാര്യ കവിതയുടെയും ബന്ധുക്കളുടെയും കയ്യിൽ നിന്ന് കടുത്ത മർദ്ദനമേറ്റത്. ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന അജയ് സ്ഥിരമായി കാമുകിയെ കാണാൻ പോകാറുണ്ടായിരുന്നുവെന്നാണ് കവിതയുടെ ആരോപണം. Read More…

Spotlight

ചെണ്ടകൊട്ടിന് പിന്നാലെ കിണ്ണം മുട്ടലും ഔട്ട്! അപമാനകരമായ ജപ്തി അറിയിപ്പുകൾ ഇനി പഴങ്കഥ

കൊച്ചി: സ്ഥാവര വസ്തുക്കളുടെ ജപ്തി ചെണ്ട കൊട്ടി നാട്ടുകാരെ അറിയിക്കുന്ന രീതി അവസാനിപ്പിച്ചതിനു പിന്നാലെ, കിണ്ണം മുട്ടി വിളംബരം ചെയ്യുന്ന നടപടിയും ചരിത്രമാകുന്നു. രാജഭരണകാലത്ത് തുടങ്ങി സിവിൽ നടപടിക്രമത്തിന്റെ ഭാഗമായി ഇന്നും തുടരുന്ന ഈ കാലഹരണപ്പെട്ട രീതി ഒഴിവാക്കാൻ ഹൈക്കോടതി റൂൾ കമ്മിറ്റി തീരുമാനിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ജപ്തി ചെയ്യുന്ന വസ്തുവിന് സമീപത്തു വെച്ച് ചെണ്ടകൊട്ടിയോ മറ്റു പരമ്പരാഗത രീതികളിലോ വിളംബരം ചെയ്യണമെന്നും ഉത്തരവിന്റെ പകർപ്പ് കോടതിയിലും വസ്തുവിലും പതിപ്പിക്കണമെന്നുമാണ് നിലവിലെ നിയമം. ചെണ്ടകൊട്ടിയുള്ള വിളംബരം Read More…

Featured Sports

അരങ്ങേറ്റം അമ്പേ പാളി ! മോശം റെക്കോർഡുമായി ആഖ്വിബ് നബി, 51 വർഷം മുമ്പുള്ള റെക്കോർഡ് പഴങ്കഥയായി

ഗുവാഹത്തി: അരങ്ങേറ്റ മത്സരം ഓർത്തു വെക്കാൻ ആഗ്രഹിച്ചെത്തിയ ഇന്ത്യൻ പേസർ ആഖ്വിബ് നബിക്ക് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനം നിരാശ സമ്മാനിച്ചു. അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബൗളറെന്ന മോശം റെക്കോർഡാണ് കശ്മീരിൽ നിന്നുള്ള ഈ പേസർക്ക് നേരിടേണ്ടി വന്നത്. മത്സരത്തിൽ 8.5 ഓവർ എറിഞ്ഞ ആഖ്വിബ് 84 റൺസാണ് വിട്ടുനൽകിയത്. ഇതോടെ 1975-ൽ ഇംഗ്ലണ്ടിനെതിരെ കർസൻ ഘവ്രി വഴങ്ങിയ 83 റൺസിന്റെ പഴയ റെക്കോർഡ് പഴങ്കഥയായി. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ Read More…