Celebrity

‘നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം കള്ളമായിരുന്നു’; കുറ്റംസമ്മതിച്ച് ശിൽപ ഷിൻഡെ

ഹിന്ദി ടെലിവിഷൻ നടി ശിൽപ ഷിൻഡെ, നിർമാതാവിനെതിരെ താൻ മുമ്പ് ഉന്നയിച്ച ലൈംഗികാരോപണം തെറ്റായിരുന്നുവെന്ന് വെളിപ്പെടുത്തി. ഈ പരാതി നൽകി ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് നടി പരസ്യമായി സമ്മതിക്കുന്നത്. താൻ മുൻപ് അഭിനയിച്ച ‘ഭാഭിജി ഘർ പർ ഹേ’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയുടെ നിർമാതാവായ സഞ്ജയ് കോലിക്കെതിരെയായിരുന്നു ശിൽപ അന്ന് ലൈംഗികാരോപണം ഉന്നയിച്ചിരുന്നത്. ഏറെ പ്രേക്ഷകപ്രീതിയുള്ള ഈ കോമഡി ഷോയിൽ നിന്ന് 2016-ലാണ് ശിൽപ ഷിൻഡെ പുറത്തുപോകുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് Read More…

Featured Good News

ഗംഗേ… ഇനി കൂലിപ്പണിക്ക് പോകേണ്ട; വാക്കു പാലിച്ചു, ഓട്ടോ നൽകി സുരേഷ് ഗോപി

രാജകുമാരി∙ സ്വയംതൊഴിൽ ചെയ്യുന്നതിനായി ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടർന്ന് സങ്കടം പറഞ്ഞ വീട്ടമ്മയ്ക്ക് സ്വന്തം ചെലവിൽ ഓട്ടോറിക്ഷ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബൈസൺവാലി മുട്ടുകാട് സ്വദേശിനിയായ അമ്പാട്ട് ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രിയുടെ ഈ കാരുണ്യ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളായി ഏലത്തോട്ടങ്ങളിൽ കഠിനമായ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം നോക്കുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ 13 വർഷമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇതോടെ Read More…

Spotlight

‘UDF. കൈയടിവേണ്ട, ഞാന്‍ സ്വതന്ത്ര MLA, സാംസ്‌കാരിക നായകര്‍ ‘കാലുനക്കികളായി, കരിമണല്‍ കൊള്ള അന്വേഷിക്കണം’- ജി. സുധാകരന്‍

തിരുവനന്തപുരം: ഇന്നത്തെ സാംസ്‌കാരിക നായകര്‍ ‘കാലുനക്കികള്‍’ ആയി മാറിയെന്ന്‌ ജി. സുധാകരന്‍ നിയമസഭയില്‍ . നവകേരളം, നവോത്‌ഥാന കേരളം എന്നൊക്കെ വെറുതെ പറയുന്നതിൽ ഒരു കാര്യവുമില്ല. വെറുതെ എഴുതി വായിക്കുന്നതോ സഭയിൽ ഇരുന്നിട്ട്‌ എഴുന്നേല്‍ക്കുന്നതോ അല്ല യഥാർത്ഥ നവോത്‌ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം. ബന്ധം ഉപേക്ഷിച്ച്‌, യു.ഡി.എഫ്‌. പിന്തുണയോടെ അമ്പലപ്പുഴയില്‍നിന്ന്‌ ജയിച്ച്‌ വലിയൊരു ഇടവേളയ്‌ക്കുശേഷം വീണ്ടും നിയമസഭയിലെത്തിയപ്പോഴും തന്റെ മൂർച്ചയേറിയ പ്രതികരണ ശേഷി ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സുധാകരന്റെ ഇന്നലത്തെ പ്രസംഗം. ഇടതുപക്ഷ സർക്കാരിനെതിരെ അദ്ദേഹം കടുത്ത Read More…

Spotlight

ബൈക്കപകടത്തിൽ സഹോദരന്‍ മരിച്ചു; താങ്ങാനായില്ല, വിവരമറിഞ്ഞ സഹോദരി മിനിറ്റുകൾക്കകം ഹൃദയാഘാതത്തില്‍ മരിച്ചു

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരനും സഹോദരിയും മരണപ്പെട്ട സംഭവം നാട്ടുകാ​രായ ഗ്രാമവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സഹോദരൻ വാഹനാപകടത്തിൽ മരിച്ച വാർത്തയറിഞ്ഞ് ഉണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്ന സഹോദരിയും മരണത്തിന് കീഴടങ്ങി. ഞായറാഴ്ച കർണാടകയിലെ ഗദഗ് ജില്ലയിലുള്ള മുണ്ടരഗി താലൂക്കിലെ ബുദിഹാൽ ഗ്രാമത്തിലാണ് ദുഃഖകരമായ ഈ സംഭവം. ഹൂവിനഹഡഗലി താലൂക്കിലെ തഹസിൽദാർ ഓഫീസിൽ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന മല്ലമ്മ (48) ആണ് മരിച്ച സഹോദരി. ഇവരുടെ സഹോദരൻ നിംഗപ്പ ജെസ്കോമിൽ (GESCOM) ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ Read More…

Featured Oddly News

യുവാവിന്റെ പിന്‍ഭാഗത്തു വന്നിരുന്ന് ‘റാണി’, പുറകെ പാഞ്ഞെത്തി തേനീച്ചക്കൂട്ടം; മരണത്തെ മുഖാമുഖം കണ്ട് 30 മിനിറ്റ്, അത്ഭുത രക്ഷപ്പെടൽ!

ആയിരക്കണക്കിന് തേനീച്ചകൾ ശരീരത്തിനുചുറ്റും വട്ടമിട്ട് മൂളിപ്പറന്നിട്ടും അരമണിക്കൂറോളം മനസാന്നിദ്ധ്യം ഒട്ടും കൈവിടാതെനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വേരെൽ എന്ന യുവാവ്. എക്സിലൂടെ (ട്വിറ്റർ) പങ്കുവെക്കപ്പെട്ട ഈ അപൂർവ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചെറിയൊരു പാളിച്ച പോലും ജീവന് തന്നെ ഭീഷണിയാകുമായിരുന്ന അവസ്ഥയിൽ നിന്നാണ് യുവാവ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പതിവുപോലെ ജോലിസ്ഥലമായ ഗാരേജിലേക്ക് നടന്നുപോവുകയായിരുന്ന വേരെലിന്റെ വസ്ത്രത്തിൽ അപ്രതീക്ഷിതമായി ഒരു റാണിത്തേനീച്ച വന്നിരിക്കുകയായിരുന്നു. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. റാണിത്തേനീച്ച യുവാവിന്റെ പാന്റിൽ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ, നിമിഷങ്ങൾക്കകം Read More…

Crime

അവിഹിതം എതിര്‍ത്തു; 15കാരനായ മകനെ കൊന്ന് കുഴിച്ചിട്ട് യുവതി; കാണാനില്ലെന്ന് പരാതി, ഒടുവില്‍ അറസ്റ്റില്‍

തന്റെ അവിഹിതബന്ധം എതിർത്ത പതിനഞ്ചുകാരനായ മകനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം, മകനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ യുവതി പിടിയിലായി. ആന്ധ്രാപ്രദേശിലെ കർണൂലിൽ നടന്ന ഈ കൊടുംക്രൂരതയുടെ ചുരുളഴിയുന്നത് കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞപ്പോഴാണ്. വീരേന്ദ്ര എന്ന പതിനഞ്ചുകാരനാണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായത്. വീരേന്ദ്രയുടെ അമ്മ ഗംഗമ്മയും ദർഗപ്പ എന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ മകൻ ഇതിനെ ചോദ്യം ചെയ്യുകയും വിവരങ്ങൾ ബന്ധുക്കളോടും അയൽവാസികളോടും പറയുകയും ചെയ്തു. ഇതേച്ചൊല്ലി ഗംഗമ്മ Read More…

Featured Lifestyle

എൻജിനീയർമാരുണ്ടാകും, പക്ഷെ പൈപ്പ് നന്നാക്കാൻ ആളുണ്ടാവില്ല! വിദേശത്ത് വൻ ഡിമാൻഡ്, ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലാളി ക്ഷാമം

ഇന്ത്യയിൽ എൻജിനീയർമാർ ഇല്ലാതാകുന്നതിനേക്കാൾ വേഗത്തിൽ പ്ലംബർമാർക്ക് ക്ഷാമം നേരിട്ടേക്കാമെന്ന് മാക്രോ ട്രെൻഡ്സ് ഗവേഷണ സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിൻ മുന്നറിയിപ്പ് നൽകുന്നു. വികസിത രാജ്യങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ ആഗോള തൊഴിൽ വിപണിയിൽ വലിയൊരു മാറ്റത്തിന് കാരണമാകുകയാണെന്നും, ഇത് ഇന്ത്യൻ ബ്ലൂ-കോളർ (തൊഴിൽ വൈദഗ്ധ്യമുള്ള അടിസ്ഥാന തൊഴിലാളികൾ) തൊഴിലാളികളുടെ വന്‍ കുടിയേറ്റത്തിന് വഴിതുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ആശാരിമാർ, ഡ്രൈവർമാർ, നഴ്സുമാർ, പരിചാരകർ എന്നിവർക്ക് കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്നാണ് Read More…

Featured Spotlight

നീരവ് മോദിയെയും മല്യയെയും പൂട്ടിയ സിങ്കം പടിയിറങ്ങുന്നു; വിരമിക്കാൻ 11 വർഷം ബാക്കിനില്‍ക്കെ VRS എടുത്ത് സത്യബ്രത കുമാർ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ അന്വേഷിച്ച് ശ്രദ്ധേയനായ ഇ.ഡി. മുൻ സ്പെഷ്യൽ ഡയറക്ടർ സത്യബ്രത കുമാർ (48) ഔദ്യോഗിക സർവീസിൽ നിന്നും സ്വയം വിരമിച്ചു (വി.ആർ.എസ്). വിരമിക്കാൻ ഇനിയും 11 വർഷം ബാക്കിനിൽക്കെയാണ് അദ്ദേഹം സർക്കാർ ജോലി ഉപേക്ഷിച്ചിരിക്കുന്നത്. 2004 ബാച്ചിലെ കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ് കേഡറിലെ ഐ.ആർ.എസ് ഉദ്യോഗസ്ഥനായ സത്യബ്രത കുമാർ, ഒരു വർഷം മുൻപാണ് ഇ.ഡിയിലെ സേവനം അവസാനിപ്പിച്ച് സ്വന്തം മാതൃവകുപ്പിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ Read More…

Crime

അഷ്‌കര്‍ കൊടുംക്രൂരന്‍; ആദ്യഭാര്യയെ മര്‍ദിച്ച്‌ കോമയിലാക്കി, കുഞ്ഞിനെ മര്‍ദ്ദിച്ചത് വായിൽ തുണി തിരുകി

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ്സുകാരൻ അർഷിതിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കർ അതിക്രൂരനാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ ആദ്യ ഭാര്യയായ ആമിനയെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ച് അബോധാവസ്ഥയിലാക്കിയ പഴയ സംഭവം ഇതോടെ വീണ്ടും ചർച്ചയായി . ആമിനയുടെ തല ചുവരിലും ക്ലോസറ്റിലും ഇടിപ്പിച്ച് മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ദീർഘനാൾ വെന്റിലേറ്ററിൽ കഴിഞ്ഞ ആമിനയ്ക്ക് ഓർമശക്തി തിരിച്ചുകിട്ടിയെങ്കിലും സംസാരിക്കാനുള്ള ശേഷി ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല. നിലവിൽ ഇവർ മെഡിക്കൽ കോളേജ് റീഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയിലാണ്. Read More…