മണ്ണന്തലയിൽ ഭാര്യ ഹസീനയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഭർത്താവ് സുരേഷിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരം റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. സ്വന്തം മൊബൈൽ ഫോൺ തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് ഉപേക്ഷിച്ച ശേഷം കാർ ബാലരാമപുരത്ത് ഇട്ടിട്ടാണ് സുരേഷ് ട്രെയിൻ മാർഗം തമിഴ്‌നാട്ടിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സുരേഷ് കാറിൽ രക്ഷപ്പെട്ടിരുന്നത്. നാലാഞ്ചിറ മഠത്തുനടയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന(36)യാണ് കഴിഞ്ഞ ദിവസം Read More…
Author: Priya
‘രണ്ടരമാസം ഗർഭിണി’; റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവുമായി സജ്ന നൂര്‍; തുറന്നുപറച്ചിൽ ചർച്ചയാകുന്നു
മുൻ ബിഗ് ബോസ് താരം സജ്‌ന നൂർ ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. താൻ 9 ആഴ്ച ഗർഭിണിയാണെന്ന കാര്യം ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജ്ന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. സജ്നയുടെ സുഹൃത്തും പ്രശസ്ത സിനിമാപ്രവർത്തകനുമായ റസൂൽ പൂക്കുട്ടിയും ഈ ചിത്രത്തിലുണ്ട്. താൻ അമ്മയാകാൻ പോകുന്നു എന്ന സൂചനകൾ താരം മുൻപും നൽകിയിരുന്നെങ്കിലും, കൃത്യമായ വിവരം പുറത്തുവിടുന്നത് ഇതാദ്യമായാണ്. പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് താരത്തിന് ആശംസകൾ നേർന്ന് Read More…
നെഹ്‌റുവിന്റെ റെക്കോഡ് മറികടക്കാന്‍ മോദി, രാജ്യം ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ച പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി ഈ മാസം 10-ാം തീയതിയോടെ ഔദ്യോഗിക പദവിയിൽ തുടർച്ചയായി 4,399 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. ഇതോടെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റുവിന്റെ ചരിത്ര റെക്കോഡ് അദ്ദേഹം മറികടക്കും. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി, രാജ്യം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രിയെന്ന അപൂർവ നേട്ടമാണ് മോദി ഇതിലൂടെ സ്വന്തമാക്കുന്നത്. 2014 മേയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം 1952 Read More…
വിരാട് കോഹ്‌ലിയുടെ അപരനെ കണ്ട് അമ്പരന്ന് കുരുന്ന്; നെറ്റിസൺസിന്റെ മനസ്സ് നിറച്ച വൈറൽ നിമിഷം- വീഡിയോ
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. അദ്ദേഹം പോകുന്നിടത്തെല്ലാം സെൽഫിയെടുക്കാനും ഒരുനോക്ക് കാണാനും ആരാധകർ തടിച്ചുകൂടാറുണ്ട്. അത്തരത്തിൽ വിരാട് കോഹ്‌ലിയെ നേരിൽ കണ്ടെന്ന് കരുതി ആവേശഭരിതനായ ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എന്നാൽ, കുട്ടി കണ്ടത് യഥാർത്ഥ വിരാട് കോഹ്‌ലിയെ ആയിരുന്നില്ല, മറിച്ച് അദ്ദേഹവുമായി അസാധ്യ സാദൃശ്യമുള്ള കാർത്തിക് ശർമ്മ എന്ന വ്യക്തിയെയായിരുന്നു. വൈറൽ വീഡിയോയിൽ, കാർത്തിക് ശർമ്മയെ കണ്ട് വിരാട് കോഹ്‌ലി തന്നെയെന്ന് കുട്ടി ഉറച്ചു Read More…
‘എന്തുകൊണ്ട് എന്റെ മകൾക്ക് മുസ്‌ലിം പേരിട്ടു?’; ഈ അമ്മ നൽകിയ മറുപടി ഹൃദയം കവരുന്നു!
തന്റെ മകൾക്ക് എന്തുകൊണ്ടാണ് ഒരു “മുസ്‌ലിം പേര്” നൽകിയതെന്ന് വ്യക്തമാക്കി ഒരു അമ്മ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടിയുടെ പേരിനെച്ചൊല്ലി ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള വൈകാരികവും അർത്ഥവത്തുമായ ഒരു മറുപടിയാണ് ഈ കുറിപ്പ്.മതപരമായ അതിർവരമ്പുകൾക്ക് അപ്പുറത്തുള്ള സ്നേഹത്തിന്റെ വലിയൊരു സന്ദേശം നൽകുന്നതാണ് ഈ സന്ദേശം. ഗൈനക്കോളജിസ്റ്റായ ഡോ. ബബിത തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഈ കുറിപ്പ് എഴുതിയത്. “എന്തുകൊണ്ടാണ് നിങ്ങളുടെ മകൾക്ക് ഒരു മുസ്‌ലിം പേരിട്ടത്?” എന്ന് പലരും Read More…
വെള്ളി ഗ്ലാസിൽ വെള്ളം കുടിക്കുന്ന കങ്കണ റണാവത്; അറിഞ്ഞിരിക്കേണ്ട ആയുർവേദ ആരോഗ്യ രഹസ്യം
സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖയായ കങ്കണ റണാവത് വീണ്ടും ഓൺലൈനിൽ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ഭാരത് ഭാഗ്യ വിധാതാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ, വർഷങ്ങളായി താൻ കൂടെക്കരുതുന്ന ഒരു വെള്ളി ഗ്ലാസിൽ നിന്ന് അവർ വെള്ളം കുടിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ആയുർവേദ ജീവിതശൈലിയുമായി ബന്ധപ്പെടുത്തി തന്റെ ഈ ശീലത്തിന് പിന്നിലെ കാരണം കങ്കണ മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഒരു അഭിമുഖത്തിൽ കങ്കണ ഈ വെള്ളി ഗ്ലാസിനെക്കുറിച്ച് ഇത് തന്റെ പക്കലുള്ള വളരെ Read More…
സ്കൂളിൽ പോകാനൊരുങ്ങിയ മക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അമ്മയുടെ മൃതദേഹം: ഹസീനബീവിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലീസ് തെരയുന്നു
തിരുവനന്തപുരം: നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ ഹസീന ബീവി(36)യെ ഭർത്താവ് സുരേഷ് (46) കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി മണ്ണന്തല പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ഈ ദാരുണ സംഭവം നടക്കുന്നത്. നാല് മക്കളും ഹസീനയുടെ അമ്മയും വീട്ടിലുള്ളപ്പോഴാണ് കൊലപാതകം നടന്നത്. കുടുംബകലഹവും സുരേഷിന്റെ സംശയരോഗവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുരേഷും ഹസീനയും നാല് മക്കളുമടങ്ങുന്ന കുടുംബം നാല് മാസം മുൻപാണ് ഇവിടെ Read More…
ഓടുന്ന കാറിൽ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി; വാഹനം തടഞ്ഞ നാട്ടുകാര്‍ കണ്ടത് അർധനഗ്നയായ കുട്ടിയെ
ഗുവാഹത്തി∙ ഓടുന്ന കാറിൽ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. സംശയാസ്പദമായ രീതിയിൽ ഓടിയ കാർ നാട്ടുകാർ തടഞ്ഞുനിർത്തിയതോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. അർധനഗ്നയായ അവസ്ഥയിലാണ് നാട്ടുകാർ കുട്ടിയെ കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന പലരും തന്നെ ക്രൂരമായി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ തന്ന കാറിൽ കയറ്റിയതെന്നും അതിനുശേഷമാണ് കൂട്ടബലാത്സംഗം ചെയ്തതെന്നും പെൺകുട്ടി വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ Read More…
ഒടുവിൽ സൂര്യകുമാർ യാദവ് പുറത്ത്; ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റനാകാൻ ഈ 2 പേർ , ഗംഭീറിന്റെ നിലപാട് നിർണായകം
മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യം ബോർഡിന്റെ അപെക്സ് കൗൺസിലിനെ അറിയിക്കും. സൂര്യകുമാറിനെ മാറ്റുന്നതിൽ സെലക്ടർമാരും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യം ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ കൗൺസിലിന് മുന്നിൽ വ്യക്തമാക്കും. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഫോമിലല്ലാത്ത Read More…








