ന്യൂഡൽഹി: വിപണിയിൽ വ്യാജ ‘പ്ലാസ്റ്റിക് മുട്ടകളും’ കൃത്രിമ നിറം കുത്തിവെച്ച തണ്ണിമത്തനും വ്യാപകമായി വിൽക്കപ്പെടുന്നുണ്ടെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഇതുകണ്ട് ജനങ്ങൾ ഒട്ടും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ആനിമേഷൻ വീഡിയോകളിലൂടെയാണ് അതോറിറ്റി ഈ വ്യാജ പ്രചാരണങ്ങളുടെ പിന്നിലെ വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ Read More…
Author: Priya
പന്നിക്കുഞ്ഞുങ്ങള്‍, അവയവ പ്രിന്‍റിങ്; 150 വയസ്സ് വരെ ജീവിക്കാൻ പറ്റും..! കോടികൾ ഒഴുക്കി പുടിന്‍ നടത്തുന്ന പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്ത്
പണക്കാരനോ സാധാരണക്കാരനോ, വില്ലനോ ഹീറോയോ, കടലിലെ ഏറ്റവും വലിയ തിമിംഗലമോ ഇത്തിരിക്കുഞ്ഞന്‍ ബാക്ടീരിയയോ ആകട്ടെ, എല്ലാവരുടെയും അവസാനം മരണമാണ്. മരണം എന്നത് തികച്ചും അനിവാര്യമായ ഒരു യാഥാർത്ഥ്യമാണ്. എന്നാൽ മരണമില്ലാത്ത ഒരു ലോകമുണ്ടായാലോ? മരണമില്ലാത്ത അത്തരമൊരു ഭാവിയിലേക്ക് ശാസ്ത്രലോകം ഓരോ ദിവസവും കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ അത് ഇന്നോ നാളെയോ സാധ്യമായെന്ന് വരില്ല. എങ്കിലും അമരത്വം എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇപ്പോൾ റഷ്യയിൽ നിന്ന് പുറത്തുവരുന്നത്. ഈ പുതിയ നീക്കങ്ങൾ റഷ്യൻ പ്രസിഡന്റ് Read More…
എന്തുകൊണ്ടാണ് അന്റാർട്ടിക്കയ്ക്ക് മുകളിലൂടെ വിമാനങ്ങൾ പറക്കാത്തത്? മഞ്ഞുഭൂമിയിലെ ആ രഹസ്യം ഇതാണ്!
ഓരോ ദിവസവും പതിനായിരക്കണക്കിന് വിമാനങ്ങളാണ് സമുദ്രങ്ങൾക്കും മരുഭൂമികൾക്കും യുദ്ധമേഖലകൾക്കും മഞ്ഞുമൂടിയ ആർട്ടിക് പ്രദേശങ്ങൾക്കും മുകളിലൂടെ ലോകമെമ്പാടും സഞ്ചരിക്കുന്നത്. എന്നാൽ ഭൂമിയിലെ ഒരു പ്രദേശം മാത്രം വിമാന സർവീസുകൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്; അതാണ് അന്റാർട്ടിക്ക. ഫ്ലൈറ്റ് ട്രാക്കർ എടുത്തു നോക്കിയാൽ യൂറോപ്പിലും വടക്കൻ അറ്റ്ലാന്റിക്കിലും തെക്കുകിഴക്കൻ ഏഷ്യയിലുമെല്ലാം നൂറുകണക്കിന് വിമാനങ്ങൾ കാണാമെങ്കിലും, തെക്കേ അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും തെക്കേ അറ്റത്തിന് താഴെയുള്ള ഭാഗം പൂർണ്ണമായും ശൂന്യമായിരിക്കും. ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമല്ല, മറിച്ച് ഭൗതികശാസ്ത്രവും ഭൂമിശാസ്ത്രവും വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട Read More…
വേനൽക്കാലത്ത് മുട്ട കഴിച്ചാൽ ശരീരത്തിന് കൂടുതൽ ചൂട് കൂടുമോ? യാഥാർത്ഥ്യം ഇതാണ്
വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ശരീരത്തിലെ ചൂട് കൂട്ടുമെന്നും ദഹനപ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുമെന്നുമുള്ള ആശങ്കകൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. എന്നാൽ, ആരോഗ്യവാനായ ഒരാൾ വേനൽക്കാലത്ത് മുട്ട ഒഴിവാക്കേണ്ടതില്ലെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. ഉയർന്ന അളവിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഒന്നാണ് മുട്ട. എങ്കിലും, കടുത്ത ചൂടുള്ള സമയത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലായതിനാൽ, മുട്ട സൂക്ഷിക്കുന്നതിലും പാകം ചെയ്യുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുട്ട പോലുള്ള പ്രോട്ടീൻ അടങ്ങിയ Read More…
മരിച്ചത് മൃഗീയപീഡനങ്ങളേറ്റ്; സംശയത്തിന്റെ ആനുകൂല്യം, തമിഴ് ബാലിക പൊള്ളലേറ്റു മരിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു
മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നു വീട്ടുവേലയ്ക്കായി എത്തിച്ച ഏഴു വയസുകാരി പൊളളലേറ്റു മരിച്ച കേസില്‍ ദമ്പതികളുള്‍പ്പെടെ മൂന്നു പ്രതികളെയും മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ആലുവ അശോകപുരം അനന്താശ്രമം വീട്ടില്‍ സിന്ധു നായര്‍ (52), ഭര്‍ത്താവും ഹൈക്കോടതി അഭിഭാഷകനുമായ ജോസ് കുര്യന്‍ (51), കുട്ടിയെ ജോലിക്കായി എത്തിച്ച ഏജന്റ് കടലൂര്‍ സ്വദേശി നാഗപ്പന്‍ (61) എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി ജഡ്ജി മഹേഷ് ജി. വിട്ടയച്ചത്. കേസിലുണ്ടായിരുന്ന മറ്റൊരു ഏജന്റ് ചേരാനല്ലൂര്‍ സ്വദേശി ഷൈല Read More…
പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ എൽ.ഇ.ഡി ബൾബ്; ജീവൻ രക്ഷിച്ച് സൈനിക ഡോക്ടർമാർ
പുനെയിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി. ബള്‍ബ് വിജയകരമായി പുറത്തെടുത്ത് ജീവൻ രക്ഷിച്ച് ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍. പുനെയിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-തൊറാസിക് സയന്‍സസിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് അപൂര്‍വവും അതീവ സങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ പിഞ്ചുകുഞ്ഞിന് പുതുജീവൻ നൽകിയത്. കുഞ്ഞിന്റെ ഇടതു ശ്വാസകോശത്തിലെ ശ്വാസനാളത്തിലാണ് എല്‍.ഇ.ഡി. ബള്‍ബ് കുടുങ്ങിക്കിടന്നിരുന്നത്. ഡോക്ടർമാർ ഏറെ പ്രയത്നപ്പെട്ട് ‘ബ്രോങ്കോസ്‌കോപ്പിക്’ എന്ന അതിസങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് ഇത് സുരക്ഷിതമായി പുറത്തെടുത്തത്. കുഞ്ഞിന്റെ ശ്വാസകോശം പൂർണ്ണമായി തകരാറിലാകാനും ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുള്ള Read More…
കാമുകന് മറ്റൊരു വിവാഹം; കാമുകിയെ മർദിച്ച ശേഷം മരിച്ചെന്നു കരുതി റോഡിൽ തള്ളി; തിങ്കളാഴ്ച വിവാഹിതനാകേണ്ട യുവാവ് അറസ്റ്റിൽ
വിവാഹബന്ധത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ശേഷം മരിച്ചെന്നു കരുതി റോഡരികിൽ ഉപേക്ഷിച്ച കേസിൽ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് വധശ്രമത്തിന് പൊലീസ് ഇയാളെ പിടികൂടിയത്. പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. നിതിന്റെ വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ Read More…
ബക്രീദിന് ആടിനെ അറുത്തില്ല, പകരം ‘ആട് കേക്ക്’ മുറിച്ച് ആഘോഷം; ആഗ്രയിലെ മുസ്ലിം കുടുംബത്തിന്റെ വേറിട്ട മാതൃക!
രാജ്യമെമ്പാടും ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മൃഗബലി നടത്തുമ്പോൾ, ആഗ്രയിലെ ഒരു മുസ്ലിം കുടുംബം ആചാരപരമായ ബലി ഒഴിവാക്കി ആടിന്റെ ചിത്രമുള്ള കേക്ക് മുറിച്ച് പെരുന്നാൾ ആഘോഷിച്ചു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ വേറിട്ട ആഘോഷത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. ആഗ്രയിലെ ഷാഗഞ്ച് പ്രദേശത്താണ് ഈ സംഭവം നടന്നത്. ഷെർവാണി മാർഗിലെ ‘തിരംഗ മൻസിലിൽ’ താമസിക്കുന്ന അഡ്വക്കേറ്റ് ഗുൽ ചമൻ ഷെർവാണിയും കുടുംബവുമാണ് തങ്ങളുടെ വീട്ടിൽ ഇത്തരമൊരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. ആടിന്റെ ചിത്രം വരച്ച കേക്ക് ഒരുമിച്ച് Read More…
ചുരുട്ടിയ ഈ മുഷിഞ്ഞ 10 രൂപ നോട്ടിനേക്കാൾ വലുതല്ല മറ്റൊരു വിവാഹ സമ്മാനവും ! ഇന്റർനെറ്റിന്റെ നെഞ്ചുരുക്കി ഈ മനുഷ്യന്‍
അസമിലെ ഒരു വിവാഹച്ചടങ്ങിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന മനോരഞ്ജൻ എന്നയാള്‍ അവിചാരിതമായി ഒരു വിവാഹപ്പന്തലിൽ എത്തിയതായിരുന്നു സംഭവം. അവിടെയെത്തിയ അദ്ദേഹം മറ്റ് അതിഥികൾക്കൊപ്പം ശാന്തനായി ഇരുന്ന് സദ്യ കഴിച്ചു. അദ്ദേഹത്തെ മാറ്റിനിർത്താനോ പുറത്താക്കാനോ ശ്രമിക്കാതെ, വിവാഹവീട്ടുകാർ സ്നേഹത്തോടെ സ്വീകരിക്കുകയും മറ്റുള്ളവർക്കൊപ്പം ഭക്ഷണം നൽകുകയും ചെയ്തു. വീട്ടുകാരുടെ ഈ കാരുണ്യം നിറഞ്ഞ പെരുമാറ്റം ഇന്റർനെറ്റിൽ വലിയ പ്രശംസ പിടിച്ചുപറ്റി. എന്നാൽ അവിടെനിന്നും ഇറങ്ങുന്നതിന് തൊട്ടുമുമ്പ് Read More…









