Crime

‘ബന്ധം ഉഭയസമ്മതപ്രകാരം, ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെ’; നിര്‍ണായക പരാമര്‍ശങ്ങളുമായി ഹൈക്കോടതി

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ഒന്നാം ബലാത്സംഗക്കേസിൽ മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയത് സുപ്രധാന പരാമർശങ്ങൾ. ഇരുവരും തമ്മിലുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗർഭച്ഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയായിരുന്നെന്നും ഹൈക്കോടതി വിലയിരുത്തി. ദീർഘകാലത്തെ അടുത്ത വ്യക്തിബന്ധം വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകൾ കോടതി പരിശോധിച്ചു. വിവാഹിതയും പക്വമതിയുമായ പരാതിക്കാരി പ്രതിയെ സ്വന്തം അപ്പാർട്‌മെന്റിലേക്ക് ക്ഷണിക്കുകയും പിന്നീട് അയാളുടെ പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് Read More…

Featured Oddly News

ലഹരി നൽകി മയക്കി; 22കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു, വിഡിയോ പ്രചരിപ്പിച്ചു

പട്ന: 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിൽ സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി 7നാണ് സംഭവം. നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു. ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്നാണ് നിതീഷ് പൊലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നത്. നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം പൂട്ടിയിട്ടു. Read More…

Celebrity Featured

‘എന്റെ അനുവാദമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു’; ഉദിത് നാരായണിനെതിരെ ആദ്യ ഭാര്യ

പ്രശസ്ത ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആദ്യ ഭാര്യ രഞ്ജന . ബിഹാറിലെ സുപൗൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്ന് രഞ്ജന ആരോപിക്കുന്നു. ഇതിന് പിന്നിൽ ഉദിത് നാരായണനും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ ദീപയും സഹോദരന്മാരും ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു. 1984 ഡിസംബർ ഏഴിന് ഹിന്ദു ആചാരപ്രകാരം ഉദിത് നാരായണനെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു വിവാഹിതരായ ശേഷം ഉദിത് നാരായണൻ മുംബൈയിലേക്ക് Read More…

Featured Oddly News

കുടുംബം പോറ്റാന്‍ പുരുഷവേഷം കെട്ടി ജോലി ചെയ്തു; യുവതിയെ അറസ്റ്റ് ചെയ്ത് താലിബാൻ

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ നിന്നുള്ള നൂരിയ എന്ന യുവതിയുടെ വാർത്ത അതീവ സങ്കടകരമാണ്. കുടുംബത്തിലെ ഏക വരുമാനമാർഗമായിരുന്ന പിതാവിൻ്റെ മരണശേഷം, കൊടും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനാണ് നൂരിയ പുരുഷവേഷം ധരിച്ച് ജോലിക്ക് ഇറങ്ങിയത്. നൂർ അഹ്‌മദ് എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരു കഫേയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. എന്നാൽ അടുത്തിടെ താലിബാൻ ഭരണകൂടം ഇവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നൂരിയയെ Read More…

Crime Featured

ലൈംഗിക പീഡനത്തിന് ഇരയായി സ്കൂൾ പ്രിൻസിപ്പൽ! പ്രതി ഭർതൃപിതാവ്; ഭർ‌ത്താവിനോട് പറഞ്ഞിട്ടും രക്ഷയില്ല

ബെംഗളൂരു: കഴിഞ്ഞ ആറ് വർഷമായി ഭര്‍ത്താവിന്റെ പിതാവ് തന്നെ നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് വടക്കൻ ബെംഗളൂരുവിലെ സ്കൂൾ പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. എഫ്‌ഐആർ പ്രകാരം, പരാതിക്കാരി 2007 മുതൽ ബെംഗളൂരുവിലെ ആർ.ടി നഗറിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയാണ്. ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് ഇവർ താമസിക്കുന്നത്. ഇവരുടെ അമ്മായിയച്ഛനും ഇതേ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് പരാതിയിൽ പറയുന്നു. വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും Read More…

Featured Spotlight

‘അമ്മയാണേ സത്യം, ‘മറ്റേ മോന്‍’ വിളിയില്‍ ഞാന്‍ അതല്ല ഉദ്ദേശിച്ചത് ’ വിശദീകരണവുമായി സുരേഷ് ഗോപി

കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ തന്റെ ‘മറ്റേ മോൻ’ എന്ന പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആ വാക്കുകൊണ്ട് താൻ ഉദ്ദേശിച്ചത് ‘മറ്റേ മകൻ’ എന്നായിരുന്നുവെന്നും മാധ്യമങ്ങൾ അത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ‘നെഞ്ചത്ത് കൈവെച്ച് പറയാം, ഞാൻ നിങ്ങളൊക്കെ വ്യാഖ്യാനിച്ച അതല്ല ഉദ്ദേശിച്ചത്. എനിക്ക് ആ സമയത്ത് അദ്ദേഹത്തിന്‍റെ പേര് എടുത്ത് പറയാൻ തോന്നിയില്ല. ഇത് പറഞ്ഞ ആ മോൻ ഇല്ലേ, എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. എന്‍റെ അമ്മ സത്യം’ -സുരേഷ് ഗോപി Read More…

Featured Oddly News

കാമുകിക്കൊപ്പം വാലന്റൈൻസ് ഡേ ഷോപ്പിംഗ്; മാളിൽ വെച്ച് ഭർത്താവിനെ പൊക്കി ഭാര്യ, പിന്നെ കൂട്ടത്തല്ല്! വീഡിയോ

സോൻഭദ്ര: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കാമുകിക്കൊപ്പം ഷോപ്പിംഗ് മാളിലെത്തിയ ഭർത്താവിനെ ഭാര്യ കയ്യോടെ പിടികൂടി. നഗരത്തിലെ സിറ്റികാർട്ട് ഷോപ്പിംഗ് മാളിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാലന്റൈൻസ് ഡേ പ്രമാണിച്ച് കാമുകിക്കൊപ്പം സാധനങ്ങൾ വാങ്ങാനെത്തിയ ഭർത്താവിനെ, മകനോടൊപ്പം മാളിലെത്തിയ ഭാര്യ അപ്രതീക്ഷിതമായി നേരിടുകയായിരുന്നു. സംഭവം ഉടൻ തന്നെ മാളിൽ വലിയ തോതിലുള്ള സംഘർഷത്തിന് വഴിമാറി. പ്രകോപിതയായ ഭാര്യ ഭർത്താവിന്റെ കാമുകിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ഇത് കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഇരുവരും പരസ്പരം മുടിയിൽ പിടിച്ചുവലിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. Read More…

Crime

അമ്മായിയമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരുമകന്‍; ക്രൂരത

നാഗർകർണൂൽ ജില്ലയിൽ ഭാര്യാമാതാവിനെ മരുമകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി . ഫെബ്രുവരി 8-ന് കൽവകുർത്തി മണ്ഡലത്തിൽ വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് നേരെയാണ് ക്രൂരതയുണ്ടായത്. 60 കാരിയാണ് കൊല്ലപ്പെട്ടത്. മദ്യത്തിന് അടിമയായ നാൽപ്പതുകാരനായ പ്രതി, തന്റെ ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ട സ്ത്രീയുടെ മകളുമായ യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂലിപ്പണിക്കാരനായ പ്രതി കൃത്യം നടത്തുമ്പോൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയുടെ Read More…

Featured Movie News

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് ഭീഷണി സന്ദേശം ; താരത്തിന്റെ വസതിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് വാട്ട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. അജ്ഞാതരില്‍ നിന്ന് രണ്‍വീര്‍ സിങ്ങിന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഒരു വാട്ട്സ്ആപ്പ് വോയിസ് നോട്ട് ലഭിച്ചതായി ചൊവ്വാഴ്ച പോലീസ് അറിയിച്ചു. ഭീഷണിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും താരത്തിന്റെ വസതിയില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളാകാം ഈ ഭീഷണിക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈ സെന്‍ട്രലിലെ തങ്ങളുടെ ഹൗസിംഗ് Read More…