Featured Oddly News

യുദ്ധത്തിന് പോകും മുൻപ് പ്രണയം നടിച്ച് താലികെട്ട്, കൊല്ലപ്പെട്ടാൽ കോടികൾ ഭാര്യക്ക്; റഷ്യൻ യോദ്ധാക്കളെ ലക്ഷ്യമിട്ട് “ബ്ലാക്ക് വിഡോസ്”

റഷ്യൻ സൈനിക നിയമങ്ങൾ അനുസരിച്ച്, യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബങ്ങൾക്ക് അഞ്ച് ദശലക്ഷം റൂബിൾ (ഏകദേശം 60 ലക്ഷം രൂപ) മുതൽ നഷ്ടപരിഹാരം ലഭിക്കാറുണ്ട്. സൈനികർ കൊല്ലപ്പെട്ടാൽ അവരുടെ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വേണ്ടിയാണ് സർക്കാർ ഈ തുക നൽകുന്നത്. എന്നാൽ ഈ ആനുകൂല്യം തട്ടിയെടുക്കാൻ “ബ്ലാക്ക് വിഡോസ്” (കറുത്ത വിധവകൾ) എന്ന് വിളിക്കപ്പെടുന്ന ചില സ്ത്രീകൾ വ്യാജ വിവാഹ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് റഷ്യൻ ഉദ്യോഗസ്ഥരും മാധ്യമങ്ങളും വ്യക്തമാക്കുന്നു. യുദ്ധത്തിന് പോകുന്നതിന് തൊട്ടുമുമ്പ് സാമ്പത്തികമായി പിന്നാക്കം Read More…

Sports

ക്രിക്കറ്റില്‍ കാലുകൊണ്ട് ‘ഗോൾ’ അടിച്ച് കളി തിരിച്ചു! ഹിമ്മതിന്റെ മാജിക്, ഇതാ ‘സൂപ്പർ റണ്ണൗട്ട്’– വൈറൽ വിഡിയോ

ഡൽഹി പ്രിമിയർ ലീഗ് 2026 സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിന് അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം വേദിയായി. ന്യൂഡൽഹി ടൈഗേഴ്സും ഔട്ടർ ഡൽഹി വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടിയ ആവേശകരമായ മത്സരം ഒടുവിൽ സൂപ്പർ ഓവറിലാണ് അവസാനിച്ചത്. അവസാന നിമിഷം വരെ പതറാതെ പോരാടിയ വാരിയേഴ്സ് തകർപ്പൻ വിജയം കൈക്കലാക്കി. മത്സരം സമനിലയിലാക്കി സൂപ്പർ ഓവറിലേക്ക് എത്തിച്ച അസാധാരണമായ റണ്ണൗട്ടിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മഴ കാരണം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം Read More…

Oddly News

എട്ടാം ക്ലാസുകാരൻ പഠിക്കാനെന്ന് പറഞ്ഞ് അച്ഛന്റെ ഫോൺ വാങ്ങി, ഗെയിം കളിച്ച് കളഞ്ഞത് 42,000 രൂപ !

പഠനാവശ്യത്തിന് എട്ടാം ക്ലാസുകാരനായ മകന് ഫോണ്‍ കൊടുത്ത പിതാവിന് ‘എട്ടിന്റെ’ പണി. അച്ഛന്റെ ഫോൺ ഉപയോഗിച്ച് രഹസ്യമായി റോബ്‌ലോക്സ് (Roblox) എന്ന ഗെയിമിൽ 42,000 രൂപയാണ് മകന്‍ കളിച്ചു കളഞ്ഞത്. കാര്യം മനസ്സിലാക്കിയപ്പോഴേക്കും ഈ തുക മുഴുവൻ ഗെയിമിലെ വെർച്വൽ കറൻസിയാക്കി കുട്ടി ഉപയോഗിച്ചു തീർത്തുവെന്നും, അക്കൗണ്ടിൽ വെറും 100 റോബക്സ് (Robux) മാത്രമേ ബാക്കിയുള്ളൂവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ കുട്ടിയുടെ ജേഷ്ഠന്‍ വെളിപ്പെടുത്തി. അടിയന്തരമായി അടക്കേണ്ട സ്‌കൂൾ ഫീസിനും വായ്പാ തിരിച്ചടവുകൾക്കും മാറ്റിവെച്ച തുക Read More…

Health

അമ്മയ്ക്ക് പനിയുള്ളപ്പോൾ കുഞ്ഞിന് മുലപ്പാൽ കൊടുക്കാമോ? ഡോക്ടർമാർ പറയുന്നത്

ലോകവ്യാപകമായി മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനു എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നു. മുലയൂട്ടൽ മെച്ചപ്പെടുത്തുന്നതിനുള്ള വിജയകരമായ രീതികൾ വികസിപ്പിക്കുന്നതിനും അതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുമാണ് ഈ വർഷത്തെ ദിനാചരണം പ്രാധാന്യം നൽകുന്നത്. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ ജീവൻരക്ഷാ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുലയൂട്ടൽ. ആവശ്യമായ വിറ്റാമിനുകൾക്കും മിനറലുകൾക്കും പുറമെ, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങളും കുഞ്ഞുങ്ങളെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. മുതിരുമ്പോൾ ഉണ്ടാകാൻ Read More…

Featured Fitness

ഹൃതിക് റോഷന്റെയല്ലേ അമ്മ ! 71-ാം വയസ്സിലും തകർപ്പൻ വർക്കൗട്ട്! കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ

ബോളിവുഡ് താരം ഹൃതിക് റോഷന്റെ അമ്മ പിങ്കി റോഷൻ 71-ാം വയസ്സിലും തന്റെ കഠിനമായ വർക്കൗട്ട് രീതികളിലൂടെ ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട് തന്റെ വ്യായാമ വീഡിയോകൾ പിങ്കി പതിവായി പങ്കുവെക്കാറുണ്ട്. ശരീരത്തിന്റെ പേശീബലം, ചലനശേഷി എന്നിവ സംരക്ഷിക്കുന്നതിനുള്ള വ്യായാമങ്ങളായിരുന്നു അവരുടെ സമീപകാല റൂട്ടീനിൽ ഉൾപ്പെട്ടിരുന്നത്. ഡംബെൽ സ്‌ക്വാട്ടുകൾ, ലഞ്ചുകൾ, ഡംബെൽ പ്രസ്സുകൾ, ലാറ്റ് പുൾഡൗണുകൾ, മെഡിസിൻ ബോൾ സ്ലാമുകൾ എന്നിവ അടങ്ങിയതായിരുന്നു ഈ വ്യായാമങ്ങൾ. ഇതിൽ ഡംബെൽ Read More…

Featured Health

തടി കുറയ്ക്കാൻ മാത്രമല്ല, മദ്യപാനവും നിർത്തിക്കും! ശാസ്ത്രലോകത്ത് നിന്ന് ആവേശകരമായ വാർത്ത

ശരീരഭാരം കുറയ്ക്കുന്നതിനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും പ്രധാനമായും ഉപയോഗിക്കുന്ന ഒരു മരുന്ന്, മദ്യപാന ശീലം (Alcohol Use Disorder – AUD) ചികിത്സിക്കുന്നതിനായി ഉപയോഗിക്കാമോ എന്ന കാര്യത്തിൽ ഇപ്പോൾ പുതിയ ഗവേഷണം നടക്കുകയാണ്. ഒസെംപിക് (Ozempic), വെഗോവി (Wegovy) എന്നീ പ്രശസ്ത മരുന്നുകളിലെ പ്രധാന ചേരുവയായ ‘സിൽഡെനാഫിൽ’ പോലെയുള്ള സെമാഗ്ലൂറ്റൈഡ് (Semaglutide), ആളുകളിൽ മദ്യപിക്കാനുള്ള പ്രവണത കുറയ്ക്കാൻ സഹായിക്കുമോ എന്ന് കണ്ടെത്താനായി യുഎസ് ഡെപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സ് (VA) രാജ്യവ്യാപകമായി ഒരു ക്ലിനിക്കൽ ട്രയൽ Read More…

Featured Oddly News

ദുഃഖം മനുഷ്യർക്ക് മാത്രം ഉള്ളതല്ല; മരിച്ച കുഞ്ഞിനെയും ചുമന്ന് 6 ദിവസം നീന്തിയ ഡോൾഫിൻ; വിങ്ങലായി വീഡിയോ

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഒരു ഹൃദയസ്പർശിയായ വീഡിയോ, ദുഃഖം മനുഷ്യർക്ക് മാത്രം ഉള്ള ഒന്നല്ലെന്ന് ആളുകളെ ഓർമ്മിപ്പിക്കുകയാണ്. ചത്ത കുഞ്ഞിനെ ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന അമ്മ ഡൊൾഫിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളെയാണ് കണ്ണീരണിയിച്ചത്. ഇന്നു കണ്ടതിൽ വെച്ച് ഏറ്റവും സങ്കടകരമായ വന്യജീവി നിമിഷങ്ങളിലൊന്ന് എന്നാണ് ആളുകൾ ഇതിനെ വിശേഷിപ്പിച്ചത്. ദ ഇന്‍ഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഫ്രാഗിൾ എന്ന് പേരുള്ള പെൺ ഡൊൾഫിൻ, തന്റെ കുഞ്ഞ് ചത്തതിനു ശേഷവും ആറു ദിവസത്തോളമാണ് അതിന്റെ മൃതദേഹം വഹിച്ചുകൊണ്ട് ഇന്ത്യൻ Read More…

Featured Oddly News

‘നിഗൂഢതകളുടെ പ്രേതഗ്രാമം’; ഗ്രാമീണർ ഒഴിഞ്ഞുപോയി, അവശേഷിക്കുന്നത് ഒരൊറ്റ കുടുംബം മാത്രം! വിചിത്ര ഗ്രാമത്തിന്റെ കഥ

പശ്ചിമ ബംഗാളിൽ ഭയപ്പെടുത്തുന്ന അനുഭവം സമ്മാനിക്കുന്ന അനേകം സ്ഥലങ്ങളുണ്ട്. നാഷണൽ ലൈബ്രറി മുതൽ റോയൽ കൽക്കത്ത ടർഫ് ക്ലബ് വരെ, പ്രത്യേകിച്ച് കൊൽക്കത്ത നഗരം, ആകാംഷയുണർത്തുന്ന പ്രേതകഥകളാൽ സമ്പന്നമാണ്. യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നതും, ചരിത്രം വർത്തമാനകാലവുമായി ലയിക്കുന്നതുമായ നിരവധിയേറെ സ്ഥലങ്ങൾ ഈ നഗരത്തിലുടനീളം കാണാം. കൊൽക്കത്തയിലെ തിരക്കുകളിൽ നിന്ന് വളരെ അകലെ, ബങ്കുറ ജില്ലയിൽ സ്ഥിതി ചെയ്യുന്ന, നാട്ടുകാർക്കിടയിൽ “പ്രേതങ്ങളുടെ ഗ്രാമം” എന്നറിയപ്പെടുന്ന ഒരു ഗ്രാമത്തെക്കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ബങ്കുറ ജില്ലയിലെ Read More…

Oddly News

കുടുംബത്തെ രക്ഷിക്കാൻ പോരാട്ടം; പാമ്പിനെ കടിച്ചുകൊന്നു, ജീവൻ വെടിഞ്ഞ് വളർത്തുനായ , വിങ്ങലായി വീഡിയോ!

ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്ന് മനസ്സിനെ ഈറനണിയിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. സ്വന്തം കുടുംബത്തെ മാരകവിഷമുള്ള പാ7മ്പിൽ നിന്ന് രക്ഷിക്കുന്നതിനിടയിൽ ഒരു വളർത്തുനായയ്ക്ക് ജീവൻ നഷ്ടമായി. ടോമി എന്ന് പേരുള്ള ഈ നായ, പാമ്പ് വീട്ടിനുള്ളിലേക്ക് കടക്കാതിരിക്കാൻ ഏകദേശം ഒരു മണിക്കൂറോളമാണ് അതിനോട് പൊരുതിയത്. ഒടുവിൽ വിഷപ്പാമ്പിന്റെ കടിയേറ്റ് നായ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ കുടുംബാംഗങ്ങളെല്ലാം ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പ് വീടിന് സമീപത്തേക്ക് എത്തിയത്. പുലർച്ചെ രണ്ടുമണിയോടെയാണ് വിഷപ്പാമ്പ് വീടിന് നേരെ ഇഴഞ്ഞുനീങ്ങിയത്. അപകടം കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് Read More…