Featured Good News

തുറന്ന ജയിലില്‍ വിവാഹിതരായി മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍, വധൂവരന്മാരുടെ ബന്ധുക്കളായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ!

റാഞ്ചി: തോക്കുകൾ താഴെവെച്ച് മുഖ്യധാരയിലേക്ക്  തിരിച്ചെത്തിയ രണ്ട് മുൻ മാവോയിസ്റ്റ് കമാൻഡർമാർ ഹസാരിബാഗ് ഓപ്പൺ ജയിലിൽ വെച്ച് വിവാഹിതരായി. മുൻ നക്സലുകളുടെ പുനരധിവാസത്തിന് കരുത്തേകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് അപൂർവ്വമായ ഈ മംഗളകർമ്മത്തിന് നേതൃത്വം നൽകിയത്. സുരേഷ് സിംഗ് മുണ്ട, സോംവാരി ഹെംബ്രാം എന്നിവരാണ് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. ജാർഖണ്ഡിലെ ഓപ്പൺ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവർ തമ്മിൽ നടക്കുന്ന ആദ്യത്തെ വിവാഹമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. റാഞ്ചിയിലെ ബുണ്ടു സ്വദേശിയായ സുരേഷും തമർ സ്വദേശിയായ സോംവാരിയും Read More…

Featured Sports

WPL ലേലചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, 15-കാരി ഉമ കശ്വി! കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിൽ

ഡൽഹി ക്യാപിറ്റൽസ് 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയതോടെ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) താരലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് പതിനഞ്ചുകാരിയായ ഉമ കശ്വി . കർണാടകയിൽ നിന്നുള്ള ഈ യുവ ക്രിക്കറ്റ് താരം തന്റെ മികച്ച സ്പിൻ ബോളിങ് മികവ കൊണ്ടും ഓൾറൗണ്ട് പ്രകടനം കൊണ്ടും ശ്രദ്ധനേടി. കർണാടകയിൽ നിന്നുള്ള വലങ്കയ്യൻ സ്പിൻ ബോളറും ഓൾറൗണ്ടറുമാണ് ഉമ കശ്വി. വെറും 15-ാം വയസ്സിൽ തന്നെ ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യ അണ്ടർ-19 ടീമിനെ Read More…

Featured Spotlight

‘ഞാന്‍ പെട്ടെന്ന് തോന്നുന്നു, ഇനി എന്ന് താഴോട്ട് വരുമെന്ന് അറിയില്ല’; ട്രക്കിങ്ങിനിടെ മലയാളി പർവതാരോഹക സീന സാറ കുടുങ്ങി- വീഡിയോ

നേപ്പാളിലെ പർവതാരോഹണത്തിനിടെ മലയാളി വനിത കുടുങ്ങി. തിരുവല്ല സ്വദേശിനിയായ സീന സാറ മജ്നുവാണ് ലൊബൂച്ചെ പർവതത്തിൽ അപകടത്തിൽപ്പെട്ടത്. തിരികെ താഴേക്ക് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നുവെന്ന് സീന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കുടുംബത്തിന്റെ അഭ്യർഥനയെത്തുടർന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വിദേശകാര്യ മന്ത്രാലയവുമായും നേപ്പാളിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 21-നാണ് സീന നേപ്പാളിലേക്ക് യാത്രതിരിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വളരെ അവശന നിലയിലാണ് സീന കാണപ്പെടുന്നത്. പർവതത്തിൽ നിന്ന് താഴേക്ക് Read More…

Crime

ജിം ട്രെയ്നറുമായി ഭാര്യയ്ക്ക് അവിഹിതം; ചോദ്യം ചെയ്ത ഭര്‍ത്താവിനെ മകളുടെ മുന്നില്‍ വെച്ച് കുത്തിവീഴ്ത്തി കാമുകന്‍ !

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭർത്താവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും ജിം ട്രെയ്നറും അറസ്റ്റിലായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കേന്ദ്രസർക്കാർ അക്കൗണ്ടന്റായ ശശാങ്ക് കാന്താരിയ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ശശാങ്കിന്റെ ഭാര്യ പ്രിയ ശർമ്മ, ജിം ട്രെയിനറായ പ്രതാപ് സിങ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് വയസ്സുള്ള ഒരു മകളുള്ള പ്രിയയും ശശാങ്കും തമ്മിൽ കുറച്ചുനാളുകളായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ജിമ്മിൽ വെച്ച് പരിചയപ്പെട്ട ട്രെയിനർ പ്രതാപ് സിങ്ങുമായി പ്രിയ അടുപ്പത്തിലാവുകയും ഇരുവരും Read More…

Spotlight

പണമൊഴുക്കി ‘തടി സലാമത്താ’ക്കാന്‍ സൗദി; ഹൂതികള്‍ക്ക് ശതകോടി ഡോളർ പാക്കേജ്! രഹസ്യ ചർച്ച നടത്തി ഖാലിദ് രാജകുമാരൻ ?

റിയാദ്‌/ടെഹ്‌റാന്‍: തങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ ഉറപ്പാക്കാനുമായി യെമനിലെ ഹൂതി സായുധസംഘത്തിന് സൗദി അറേബ്യ സാമ്പത്തിക പാക്കേജ് വാഗ്ദാനം ചെയ്തതായി വിവരമുണ്ട്. ഇറാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ 100 കോടി ഡോളറിന്റെ (ഏകദേശം 9,492 കോടിയിലധികം രൂപ) പാക്കേജാണ് സൗദി വാഗ്ദാനം ചെയ്തതെന്ന് പ്രമുഖ ഇസ്രയേലി ദിനപത്രം റിപ്പോർട്ട് ചെയ്തു. സൗദിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ ഇതിനിടയിലും സൗദിക്കുനേരെയുള്ള ആക്രമണങ്ങൾ ഹൂതികൾ തുടരുകയാണ്. റിയാദിലെ Read More…

Featured Good News

മണ്ണിൽ തിരഞ്ഞത് പഴയ ഇരുമ്പ്, കൈയിലെത്തിയത് 1.3 കോടിയുടെ ‘സ്വര്‍ണ്ണമുട്ട’ ! ഭാഗ്യം തെളിഞ്ഞ കഥ- വീഡിയോ

ഓസ്‌ട്രേലിയയിൽ വിനോദത്തിനായി സ്വർണം തിരഞ്ഞിറങ്ങിയ ഒരാൾക്ക് ഏകദേശം 1.3 കോടിയോളം രൂപ വരെ മൂല്യം വരുന്ന ഭീമൻ സ്വർണ്ണക്കട്ടി ലഭിച്ചു. ന്യൂ സൗത്ത് വെയിൽസിലെ വിദൂര പ്രദേശത്തുനിന്നാണ് അപൂർവ്വമായ ഈ സ്വർണ്ണശേഖരം കണ്ടെത്തിയത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ വ്യക്തി, വടക്കുപടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ ടിബൂബുറയ്ക്ക് അടുത്തുള്ള മൗണ്ട് സ്റ്റുവർട്ട് സ്റ്റേഷനിൽ വച്ചാണ് ഈ അപൂർവ്വ സ്വർണ്ണക്കട്ടി കണ്ടെത്തിയത്. പല ദിവസങ്ങളായി ഇവിടെ തെരച്ചിൽ നടത്തുകയായിരുന്ന ഇയാൾക്ക് ഒടുവിൽ വിചാരിച്ചതിലും എത്രയോ ഇരട്ടി മൂല്യമുള്ള നിധിയാണ് Read More…

Featured Sports

ഇന്ത്യയെ എങ്ങനെ തോല്‍പ്പിക്കും? ഡാരിൽമിച്ചലിന്റെ മൊട്ടത്തലയിൽനിന്ന് ‘പുക’ ; വീഡിയോ- സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം!

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ 89 റൺസ് നേടിയ ശേഷം നടത്തിയ പോസ്റ്റ്-മാച്ച് അഭിമുഖത്തിനിടെ, ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന്റെ തലയിൽ നിന്ന് ആവി ഉയരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തണുത്ത രാത്രി അന്തരീക്ഷത്തിൽ മൈക്കും പിടിച്ച് അഭിമുഖത്തിന് നിൽക്കുമ്പോൾ മിച്ചലിന്റെ മൊട്ടത്തലയിൽ നിന്നും വൻതോതിൽ ആവി ഉയരുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. “എ ഹെഡ് ഓഫ് സ്റ്റീം അപ്പ്!” (തലയിൽ നിന്ന് ആവി പറക്കുന്നു!) എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ Read More…

Celebrity

മേജർ രവിക്കെതിരെ പരാമര്‍ശം, സൈനികരെ അവഹേളിച്ചെന്ന് പരാതി; ശാന്തിവിള ദിനേശിനെതിരെ കേസ്

തിരുവനന്തപുരം: സൈനികരെ അവഹേളിച്ചെന്ന പരാതിയിൽ സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു. ‘അനന്തപുരി സോൾജിയേഴ്‌സ്’ എന്ന സൈനിക കൂട്ടായ്മയുടെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഈ നടപടി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ്, സംവിധായകൻ മേജർ രവിയെ അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മ പരാതി നൽകിയത്. ദിനേശിന്റെ പരാമർശങ്ങൾ സൈനികരെ ഒന്നാകെ അവഹേളിക്കുന്നതാണെന്നാണ് ഇതിലെ പ്രധാന ആരോപണം. “വിരമിച്ച സൈനികർക്ക് പട്ടിയുടെ വിലയുണ്ടോ” എന്ന് Read More…

Celebrity

അധിക്ഷേപിച്ചവർക്ക് നസ്രിയയുടെ ‘സീൻ’ മറുപടി; അതേ വസ്ത്രത്തിൽ മാസ് ഫോട്ടോഷൂട്ടുമായി താരം

വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നതോടെ അതേ വസ്ത്രത്തിൽ തന്നെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി നസ്രിയ നസിം രംഗത്തെത്തി. ആളുകൾ കുറ്റപ്പെടുത്തിയ ഒലിവ് മസ്റ്റാർഡ് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രമണിഞ്ഞ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് താരം വിമർശകർക്ക് മറുപടി നൽകിയത്. ‘സീൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനായി ദുബായിൽ നടന്ന പരിപാടിയിൽ നസ്രിയ പങ്കെടുത്ത വീഡിയോകൾ പ്രചരിച്ചതോടെയാണ് വിമർശനങ്ങൾ തുടങ്ങിയത്. പൊതുവേദിയിൽ ആദ്യമായി ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട നടിയുടെ വസ്ത്രധാരണം അനുയോജ്യമല്ലെന്നും നസ്രിയയിൽ നിന്ന് Read More…