തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കുടുംബത്തെ അറിയിക്കാതെ പുറത്തുവിട്ട രോഗിയെ കാണാനില്ലെന്ന് പരാതി. വർക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് കാട്ടി കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഹസീബിനെ ജൂലൈ 30-നാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ആഴ്ചയിൽ ഒന്നിലധികം ദിവസങ്ങളിൽ ഹസീബിനെ കാണാൻ സഹോദരി ആസ്പത്രിയിൽ എത്താറുണ്ടായിരുന്നു. ഓണത്തിനുശേഷം ഇവർ വീണ്ടും എത്തിയപ്പോഴാണ് ഉത്രാട ദിവസം 200 രൂപ യാത്രാച്ചെലവായി നൽകി ഹസീബിനെ ഡിസ്ചാർജ് ചെയ്ത് അയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. Read More…
Author: ashtagon
‘പെണ്ണ് ടാറ്റൂ അടിച്ചിട്ടുണ്ടോ? എന്നാല്‍ കല്യാണം വേണ്ടെ’ന്ന് യുവാവ്! വൈറലായി എക്സ് പോസ്റ്റ്
വിവാഹത്തിനായി പങ്കാളികളെ കണ്ടെത്തുമ്പോൾ ജോലി, ശമ്പളം, പ്രായം, നിറം തുടങ്ങി പല നിബന്ധനകളും ആളുകൾ മുന്നോട്ടുവെക്കാറുണ്ട്. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു വിചിത്രമായ നിബന്ധനയെക്കുറിച്ച് ഒരു മാട്രിമണി ആപ്പ് സിഇഒ പങ്കുവെച്ച എക്സ് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മാട്രിമോണിയൽ, ഡേറ്റിങ് പ്ലാറ്റ്ഫോമായ ‘നോട്ട് ഡേറ്റിംഗ്’ സഹസ്ഥാപകനും സിഇഒയുമായ ജസ്വീര് സിംഗ് ആണ് തങ്ങളുടെ ഉപയോക്താവിന്റെ ഈ ആവശ്യം വെളിപ്പെടുത്തിയത്. മാട്രിമോണിയൽ ആപ്പ് നടത്തുമ്പോൾ ഉയരം, ശമ്പളം, വിദ്യാഭ്യാസം എന്നിവയിലെ നിബന്ധനകൾ സ്വാഭാവികമാണെങ്കിലും ടാറ്റൂ ചെയ്ത പെൺകുട്ടികളെ വേണ്ടെന്ന Read More…
യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും! ഭക്ഷണമല്ലാത്തതും കഴിക്കുന്ന അവസ്ഥ, എന്താണ് പിക്ക സിൻഡ്രോം ?
അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും. ആന്ധ്രപ്രദേശിലെ പാലനാട് ജില്ലയിലാണ് സംഭവം. 33കാരിയുടെ വയറ്റിൽനിന്നാണ് ഇരുപതോളം അപൂർവ്വ വസ്തുക്കൾ ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകൾക്കൊടുവിൽ ഉള്ളിൽ ഇത്തരം വസ്തുക്കൾ കണ്ടെത്തിയതോടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടർമാർ ഇവ പുറത്തെടുത്തത്. പുറത്തെടുത്ത 14 പേനകളിൽ ഒരെണ്ണം മൂടിയില്ലാത്ത അവസ്ഥയിലായിരുന്നു. Read More…
നിരീക്ഷിക്കാന്‍ CCTV, നൈറ്റ് പാർട്ടിക്ക് പോകുന്നതില്‍ വിലക്ക്; അമ്മായിയപ്പനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ- ‘കാരണവര്‍ മോഡല്‍’ കൊല
ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാപാരിയെ കൊലപ്പെടുത്താൻ മരുമകൾ ക്വട്ടേഷൻ നൽകി. കാണ്‍പൂർ സ്വദേശിയായ മരുന്ന് വ്യാപാരി വിനീത് മിനോച്ച (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മരുമകൾ ഷാലുവിനെയും കൊലപാതകം നടത്തിയ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ മുൻ ജീവനക്കാരനായ വിശാൽ, ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി. ഞായറാഴ്ച വൈകിട്ടോടെ കസ്റ്റഡിയിലായ പ്രതികളെ Read More…
പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന് ഡിജിപിയോട് ഇ.ഡി; തെളിവുകളും നൽകി, അസാധാരണ നീക്കം!
സിഎംആര്‍എല്‍ മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസാധാരണ നീക്കം. പിഎംഎൽഎ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഡിജിപിക്കു നൽകിയ ഇ.ഡി, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് Read More…
പിറന്നാൾ ആഘോഷം; കടലിൽ നീന്തി സൽമ ഹയക്, പ്രായം വെറും നമ്പർ- ദൃശ്യങ്ങള്‍ വൈറല്‍
അഭിനയമികവും സൗന്ദര്യവും കൊണ്ട് ഹോളിവുഡിനെ കീഴടക്കിയ നടി സൽമ ഹയക് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലും പ്രായം തോന്നിക്കാത്ത ലുക്കിൽ ആരാധകരെ വിസ്മയിപ്പിക്കുന്ന താരം, തന്റെ അറുപതാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. കടലിൽ നീന്തിക്കൊണ്ടുള്ള വേറിട്ട രീതിയിലായിരുന്നു താരത്തിന്റെ ഈ പിറന്നാൾ ആഘോഷം. 1966 സെപ്റ്റംബർ രണ്ടിന് മെക്സിക്കോയിലെ വെറാക്രൂസിലുള്ള കോട്ട്സാകോൾകോസിലാണ് ലെബനീസ് വംശജനായ പിതാവിന്റെയും മെക്സിക്കൻ-സ്പാനിഷ് വംശജയായ മാതാവിന്റെയും മകളായി സൽമ ജനിച്ചത്. സെപ്റ്റംബർ രണ്ടിനായിരുന്നു Read More…
പത്രികയിൽ വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതി: റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം
തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യ ടി. വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യക്കും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് കോടതിയുടെ നിർദ്ദേശം. നെയ്യാറ്റിൻകര സ്വദേശിയായ നാഗരാജ് നൽകിയ റിവിഷൻ ഹർജിയിലാണ് സെഷൻസ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപയുടെ വരുമാന വിവരങ്ങൾ മുഹമ്മദ് റിയാസ് Read More…
മെഹന്ദിയിടാൻ മണിക്കൂറിന് ₹9,500; അമേരിക്കയിൽ തരംഗമായി ഇന്ത്യൻ യുവതി! ഒറ്റ കല്യാണത്തിന് സമ്പാദിച്ചത് ലക്ഷങ്ങൾ
അമേരിക്കയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ യുവതി മെഹന്ദി ആർട്ടിസ്റ്റായും മികച്ച വരുമാനം നേടുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. മണിക്കൂറിന് ഏകദേശം 9,500 രൂപ നിരക്കിലാണ് ഇവർ മെഹന്ദി ഇടുന്നതെന്നും ഒരു ബ്രൈഡൽ ഗിഗിലൂടെ മാത്രം ഒരു ലക്ഷം രൂപയോളം വരുമാനം സ്വന്തമാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ വിവാഹങ്ങളുടെയും ആഘോഷങ്ങളുടെയും പ്രധാന ഭാഗമായ മെഹന്ദിക്ക് വിദേശത്തും വലിയ ആവശ്യക്കാരുണ്ടെന്നതിന്റെ തെളിവായാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എൻജിനീയറിംഗ് മേഖലയിലെ സ്ഥിരം Read More…
‘പരീക്ഷയിൽ കൂടുതൽ മാർക്ക് വേണമെങ്കിൽ ലൈംഗികമായി വഴങ്ങണം!’; ജെഎൻയു പ്രഫസർക്കെതിരെ പരാതിയുമായി 11 വിദ്യാർഥിനികൾ
ന്യൂഡൽഹി ∙ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരെ 11 വിദ്യാർഥിനികൾ ഒന്നിച്ച് നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. കഴിഞ്ഞ മേയ് മാസത്തിലാണ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി നൽകിയതെന്ന് സർവകലാശാലാ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മേയ് ആദ്യവാരത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെ പ്രഫസർ തങ്ങളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് വിദ്യാർഥിനികളുടെ പരാതി. തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്ന് ഇയാൾ വാഗ്ദാനം Read More…









