കൊൽക്കത്ത: ആഴ്ചകളായി ഒളിവിൽ കഴിഞ്ഞിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാൻ ഒടുവിൽ പിടിയിലായി. നേപ്പാൾ അതിർത്തിക്ക് സമീപത്തുനിന്നാണ് ബംഗാൾ പ്രത്യേക അന്വേഷണ സംഘം (STF) ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യ വിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിൽ നിന്നുള്ള താൽക്കാലിക സംരക്ഷണം കൽക്കട്ട ഹൈക്കോടതി നീക്കുകയും ജാമ്യാപേക്ഷ തള്ളുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് നടപടി. ബംഗാളിലെ ഫാൽറ്റ മണ്ഡലത്തിൽ നടന്ന നിയമസഭാ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയാണ് ജഹാംഗീർ ഖാൻ വാർത്തകളിൽ നിറഞ്ഞത്. Read More…
Author: ashtagon
സ്വകാര്യ വീഡിയോ പുറത്താക്കുമെന്ന് ഭീഷണി, 12കാരിക്ക് നേരെ 61പ്രാവശ്യം ലൈംഗികാതിക്രമം; 32കാരന് തടവ്
അമേരിക്കയില്‍ ഓൺലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് അഞ്ച് വർഷവും 11 മാസവും തടവ് ശിക്ഷ . 32കാരനായ സിംഗപ്പൂര്‍ സ്വദേശി സെബാസ്റ്റ്യൻ ലൈ ചീ വെങ്ങിനെയാണ് സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചത്. 17 വയസ്സുകാരനെന്ന് തെറ്റിധരിപ്പിച്ചാണ് ക്യാമറയ്ക്ക് മുന്നിൽ വിവസ്ത്രയാകാന്‍ പെണ്‍കുട്ടിയോട് ഇയാള്‍ ആവശ്യപ്പെട്ടത്. 61 തവണയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ഇയാള്‍ ദുരുപയോഗിച്ചത്. 16 കുറ്റങ്ങളാണ് സിംഗപ്പൂര്‍ കോടതി ഇയാള്‍ക്കെതിരെ ചുമത്തിയത്. പരോളിൽ ആയിരുന്നപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്തതിനാൽ 66 ദിവസം കൂടി ജയിൽ ശിക്ഷ അനുഭവിക്കാനും കോടതി Read More…
ഋഷഭ് പന്ത് അടിച്ച പന്ത് തട്ടി മുകളിൽ പറന്ന ഡ്രോൺ തകർന്നുവീണോ? വീഡിയോയിലെ സത്യാവസ്ഥ ഇതാണ്!
ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിൽ മുല്ലൻപുരിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനിടയിൽ, ഋഷഭ് പന്ത് അടിച്ച പന്ത് മുകളിൽ പറന്ന ഡ്രോണിൽ ഇടിച്ചുവീഴ്ത്തുന്ന ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് വ്യക്തമാകുന്നത്. പ്രചരിക്കുന്ന വീഡിയോ പ്രകാരം അഫ്ഗാൻ നായകൻ ഹഷ്മത്തുല്ല എറിഞ്ഞ 74-ാം ഓവറിലെ നാലാമത്തെ പന്തിലാണ് ഈ സംഭവം നടക്കുന്നത്. എന്നാൽ യഥാർത്ഥ മത്സരത്തിൽ ആ പന്തിൽ പന്ത് ഒരു പ്രതിരോധ Read More…
‘നിനക്ക് ക്യാപ്റ്റൻസി ആരും തന്നതല്ല, ഓരോ അംശവും നേടിയെടുത്തത്’: ശ്രേയസിനെക്കുറിച്ച് ശ്രേഷ്ഠ അയ്യർ
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകനായി നിയമിതനായ ശ്രേയസ് അയ്യർക്ക് ആശംസകളുമായി സഹോദരി ശ്രേഷ്ഠ അയ്യർ രംഗത്ത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് ശ്രേയസിന്റെ ഈ നേട്ടം തങ്ങൾക്ക് എത്രത്തോളം അഭിമാനകരമാണെന്ന് ശ്രേഷ്ഠ വ്യക്തമാക്കിയത്. പരുക്കുകളും പ്രതിസന്ധികളും കാരണം ടീമിന് പുറത്തായ കാലത്ത് അനുഭവിച്ച വിഷമങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് പോലും ശ്രേയസ് മറച്ചുവെച്ചിരുന്നതായി സഹോദരി വെളിപ്പെടുത്തി. സൂര്യകുമാർ യാദവിന് പകരക്കാരനായാണ് ശ്രേയസിനെ ബിസിസിഐ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. View this post on Instagram A Read More…
‘കാണാനൊരു ലുക്കില്ലെന്നേയുള്ളൂ, ഒടുക്കത്തെ ബുദ്ധിയാ’; മലയാളി എപ്പോഴും ‘കാച്ചുന്ന’ സലിംകുമാറിന്റെ ഡയലോഗുകൾ
ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന ഡയലോഗുകളുമായാണ് സലിംകുമാറിന്റെ ഓരോ സിനിമകളും പ്രേക്ഷകരുടെ മുമ്പിലെത്തിയത് . കടുത്ത പിരിമുറുക്കത്തിനിടയിലും അന്തരീക്ഷം ഒന്നു ശാന്തമാക്കാൻ മലയാളി ഇപ്പോഴും സലിംകുമാറിന്റെ ഡയലോഗുകൾ എടുത്തുപ്രയോഗിക്കാറുണ്ട്. ‘ഇത്രയും ഫേമസായ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡത്തെണ്ടീ’ എന്ന ഡയലോഗ് എന്നും സൗഹൃദസംഭാഷത്തില്‍ പലരും ഉപയോഗിക്കാറുണ്ട്. ഏത് പരിപാടിയും ഭംഗിയായി തീരുമ്പോൾ നമ്മളിപ്പോഴും നന്ദി പറയാൻ ഉപയോഗിക്കുന്നത് ‘പുലിവാൽ കല്യാണം’ സിനിമയിലെ സലിംകുമാറിന്റെ വാക്കുകളാണ്. ‘കേരള ഫയർഫോഴ്സിനും ഇവിടുത്തെ നാട്ടുകാർക്കും, മണവാളൻ ആൻഡ് സൺസിന്റെ പേരിലും എന്റെ Read More…
‘അവന്‍ കുട്ടിയല്ലേ?… ആ ചെലവും ബിസിസിഐ വഹിക്കും’: വൈഭവ് സൂര്യവംശിക്കായി ബോർഡിന്റെ നിർണായക തീരുമാനം
പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ഒരു നിർണായക തീരുമാനവുമായി ബിസിസിഐ രംഗത്ത്. ഇന്ത്യൻ ടീമിന്റെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ട്വന്റി20 ടീമിലാണ് വൈഭവിന് ഇടം ലഭിച്ചത്. താരം പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ, പര്യടനത്തിലുടനീളം വൈഭവിനൊപ്പം യാത്ര ചെയ്യാൻ മാതാപിതാക്കൾക്കും ബിസിസിഐ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. “വൈഭവ് പ്രായത്തിൽ ഒരു കുട്ടിയായതിനാൽ അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കും അവനൊപ്പം മാതാപിതാക്കളെയും അയക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവർക്ക് അവനെ സഹായിക്കാൻ കഴിയും. അവരുടെ Read More…
‘എനിക്കുള്ളത് ആകെ എട്ടു പാന്‍റ്സും 15 ഷര്‍ട്ടും, മൂന്ന് ജോടി ചെരുപ്പുകളും’; തുറന്ന് പറഞ്ഞ് എറണാകുളം കലക്ടര്‍ പ്രിയങ്ക
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാകണം ദൈനംദിന ജീവിതമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക . വടക്കൻ പറവൂരിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിൽ സംസാരിക്കവെ, സ്വന്തം ജീവിതശൈലിയെ ഉദാഹരണമാക്കിയാണ് കളക്ടർ ഇക്കാര്യം പങ്കുവെച്ചത്. തന്റെ പക്കൽ ആകെ എട്ട് പാന്റുകളും 15 ഷർട്ടുകളും മൂന്ന് ജോടി ചെരുപ്പുകളും മാത്രമാണുള്ളതെന്നും ഇവ മാറിമാറി ഉപയോഗിക്കുകയാണ് പതിവെന്നും അവർ പറഞ്ഞു. അനാവശ്യമായ വാങ്ങിക്കൂട്ടലുകൾ ഒഴിവാക്കി, അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കുന്ന ‘ബോധപൂർവ്വമുള്ള ഉപഭോഗ രീതി’ (കോൺഷ്യസ് കൺസ്യൂമറിസം) എല്ലാവരും Read More…
ഇന്ത്യയിൽ ‘സ്ലീപ്പ് ഡിവോഴ്സ്’ വർദ്ധിക്കുന്നു: ദമ്പതികൾ ഉറങ്ങാൻ രണ്ടു കട്ടിലുകള്‍ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?
ലോകമെമ്പാടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന “സ്ലീപ്പ് ഡിവോഴ്സ്” എന്ന പുതിയ റിലേഷൻഷിപ്പ് ട്രെൻഡിൽ ഇന്ത്യയും മുൻപന്തിയിലാണെന്ന് റിപ്പോർട്ടുകൾ . ദമ്പതികൾ തമ്മിലുള്ള ബന്ധം വേർപിരിയുക എന്നതല്ല ഇതിനർത്ഥം, മറിച്ച് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനായി പങ്കാളികൾ ഒരേ കട്ടിലിലോ മുറിയിലോ ഉറങ്ങുന്നതിന് പകരം വെവ്വേറെ ഉറങ്ങാൻ തീരുമാനിക്കുന്ന രീതിയാണിത്. സമീപകാലത്തെ ഒരു ആഗോള സർവ്വേ പ്രകാരം, പകുതിയിലധികം ഇന്ത്യൻ ദമ്പതികളും ഇപ്പോൾ ഇടയ്ക്കെങ്കിലും വെവ്വേറെ ഉറങ്ങാറുണ്ട്. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധമാണ് ഇതിന് കാരണം. കൂർക്കംവലി, വ്യത്യസ്തമായ ജോലി Read More…
തലയിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്ന് പോലീസുകാരൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
തലയ്ക്ക് പിന്നിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്നുപോകുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായത്. ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പലരും പലവിധത്തിലുള്ള വിവരങ്ങളാണ് പ്രചരിപ്പിച്ചത്. അതേസമയം, മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം തലയ്ക്ക് പിന്നിൽ തറച്ചുകയറിയ അമ്പുമായി നടന്നുനീങ്ങുന്ന പോലീസുകാരനെ വീഡിയോയിൽ വ്യക്തമായി കാണാം. ബീഹാറിലെ പൂർണിയയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബീഹാറിലെ പൂർണിയയിൽ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. സർക്കാർ ഉത്തരവ് Read More…









