മുംബൈ സ്വദേശിയായ എൺപതുകാരന്റെ മൃതദേഹം കഴിഞ്ഞ നാല് വർഷമായി കുടുംബാംഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചുവരികയാണെന്ന വിചിത്രമായ സംഭവം പുറത്തുവന്നു. മലാഡിലെ ഒരു ക്ലിനിക്കിൽ വച്ചിരുന്ന ഫ്രീസറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അമേരിക്കയിലെ ക്രയോണിക്സ് സെന്ററിലേക്ക് മാറ്റണമെന്നാണ് ആഗ്രഹമെന്നും, അതിനാൽ തത്കാലം ഫ്രീസറിൽ തന്നെ സൂക്ഷിക്കാൻ അനുവദിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. തിങ്കളാഴ്ച രാത്രിയിലാണ് മൃതദേഹം അനധികൃതമായി ഫ്രീസറിൽ വച്ചിരിക്കുന്നതിനെക്കുറിച്ച് കുറർ പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ പൊലീസ് വിവരം സ്ഥിരീകരിച്ചു. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ഒരു മാസമായി ഈ Read More…
Author: ashtagon
ജനപ്രിയ 7-സീറ്റർ റെനോ ട്രൈബർ 100പിഎസ് വിപണിയിൽ
കൊച്ചി: റെനോ ഇന്ത്യയുടെ ജനപ്രിയ 7-സീറ്റർ വാഹനമായ ട്രൈബറിന്റെ പുതിയ മോഡൽ ട്രൈബർ 100പിഎസ് വിപണിയിൽ അവതരിപ്പിച്ചു. മികച്ച പ്രകടനവും ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ നിരക്കും ഒരുമിച്ച് ചേരുന്ന പുതിയ മോഡലിന് 7.84 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. ഇതിൽ ഏറ്റവും ഉയർന്ന വകഭേദത്തിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 100 പിഎസ് കരുത്തും ഈ ശ്രേണിയിലെ ഏറ്റവും മികച്ച 180 Read More…
IAS രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിവ്യാ മിത്തൽ! പുതിയ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം
ഐഎഎസ് രാജിവച്ചതിനു ദിവസങ്ങൾക്ക് ശേഷം രാഷ്ട്രീയ പ്രവേശന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് കേഡർ മുൻ ഉദ്യോഗസ്ഥ ദിവ്യാ മിത്തൽ. രാജിക്കു പിന്നാലെ ഉയർന്ന ശക്തമായ അഭ്യൂഹങ്ങൾ ശരിവെച്ച ദിവ്യ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതിന് പകരം ജനങ്ങൾക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് വ്യക്തമാക്കി. തന്റെ കർമ്മഭൂമിയായ ഉത്തർപ്രദേശിൽ നിന്ന് തന്നെയായിരിക്കും രാഷ്ട്രീയ യാത്രയുടെ തുടക്കമെന്നും, വരാനിരിക്കുന്ന നിർണ്ണായകമായ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 2013 ബാച്ച് ഉദ്യോഗസ്ഥയായ ദിവ്യ 13 വർഷത്തെ ഐഎഎസ് സേവനത്തിന് ശേഷമാണ് Read More…
മഴ മത്സരങ്ങള്‍ മുടങ്ങി, ജപ്പാനിൽ കാമുകിയുമൊത്ത് കറങ്ങി അർഷ്ദീപ്; വിമർശനമഴ!
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ കാമുകിയുമൊത്ത് നഗോയ നഗരത്തിൽ കറങ്ങാനിറങ്ങിയ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് വിവാദത്തില്‍. നഗോയ കൊട്ടാരത്തിനു മുന്നിൽ കാമുകി സമ്രീൻ കൗറുമൊത്ത് നിൽക്കുന്ന ചിത്രം അർഷ്ദീപ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പ്രധാന്യമുള്ള ടൂർണമെന്റുകളിൽ കാമുകിമാരെയും കുടുംബത്തെയും ഒപ്പം കൂട്ടുന്നതിൽ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രണങ്ങളുള്ളതിനാലാണ് ചിത്രം വൈറലായതോടെ താരത്തിനെതിരെ ആരാധകരുടെ രോഷം ഉയർന്നത്. ഏഷ്യൻ ഗെയിംസ് സംഘാടകർ ഒരുക്കിയ താമസ സൗകര്യങ്ങൾക്ക് പകരം പഞ്ചനക്ഷത്ര ഹോട്ടലിലാണ് Read More…
വിമാനത്താവളത്തില്‍ വിദ്യാ ബാലന്റെ സ്നേഹചുംബനം’! യാത്രയാക്കി ഭര്‍ത്താവ്, വൈറൽ വീഡിയോ
ബോളിവുഡ് താരം വിദ്യാ ബാലനും ഭർത്താവും നിർമാതാവുമായ സിദ്ധാർഥ് റോയ് കപൂറും തമ്മിലുള്ള സ്നേഹനിമിഷങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈ വിമാനത്താവളത്തിലേക്ക് കടക്കുന്ന വിദ്യയെ സിദ്ധാർഥ് ചുംബിച്ച് യാത്രയാക്കുന്നതാണ് രംഗം. ക്യാമറകൾക്ക് മുന്നിൽ അപൂർവ്വമായി മാത്രം പ്രണയം പ്രകടിപ്പിക്കാറുള്ള ഇവരുടെ ഈ ദൃശ്യങ്ങൾ ആരാധകർ വളരെ വേഗത്തിലാണ് ഏറ്റെടുത്തത്. സ്വകാര്യജീവിതം എപ്പോഴും രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇരുവരും. വീഡിയോ പുറത്തുവന്നതോടെ ഇരുവർക്കും ഇടയിലുള്ള മനോഹരമായ ആത്മബന്ധത്തെ പുകഴ്ത്തി നിരവധി ആരാധകർ രംഗത്തെത്തി. പതിനാല് വർഷത്തോളമായി തുടരുന്ന Read More…
“അവൻ അഴിക്കുള്ളിൽ കിടന്നുതന്നെ മരിക്കും!” പീഡനത്തിനിരയായ 10 വയസ്സുകാരിക്ക് ജഡ്ജിയുടെ വൈകാരിക കുറിപ്പ്
ന്യൂഡല്‍ഹി: ഏഴാം വയസ്സിൽ തന്നെ പീഡിപ്പിച്ച ‘അങ്കിളി’നെ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കണമെന്ന കുട്ടിയുടെ ആവശ്യം പരിഗണിച്ച് കുറ്റവാളിക്ക് ആജീവനാന്ത തടവുശിക്ഷ വിധിച്ച് കോടതി. ഉത്തരവിനൊപ്പം പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ച് വ്യക്തിഗത കത്തെഴുതിയ വിചാരണക്കോടതി ജഡ്ജിയുടെ നടപടിയെ ഡൽഹി ഹൈക്കോടതിയും പിന്തുണച്ചു. രോഹിണി അഡീഷണൽ സെഷൻസ് ജഡ്ജ് രജനി രംഗയാണ് പോക്സോ കേസ് പ്രതിയായ സുമിത് ശാക്യയ്ക്ക് ആജീവനാന്ത തടവും ഒന്നര ലക്ഷത്തോളം രൂപ പിഴയും വിധിച്ച്, നീതിന്യായ ചരിത്രത്തിൽ അപൂർവ്വമായ ഈ സന്ദേശം അയച്ചത്. 2023-ൽ നടന്ന Read More…
രാവിലെ ഉണർന്ന ഉടൻ കാപ്പി കുടിക്കാറുണ്ടോ? എന്നാൽ ഈ ’90 മിനിറ്റ് നിയമം’ അറിയാതെ പോകരുത്!
രാവിലെ കണ്ണുതുറന്ന ഉടൻ ഒരു കപ്പ് കാപ്പി കിട്ടിയില്ലെങ്കിൽ ആ ദിവസം തന്നെ ശരിയാകില്ലെന്ന് കരുതുന്നവരാണ് പലരും. പ്രഭാതം കാപ്പിയോടെ തുടങ്ങുന്നതും ഉറക്കമുണർന്ന ഉടൻ തന്നെ കാപ്പി കുടിക്കുന്നതും പലരുടെയും സ്ഥിരം ശീലമാണ്. എന്നാൽ ഈ രീതി നിങ്ങളെ യഥാർത്ഥത്തിൽ എനർജിറ്റിക് ആക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ആ ശീലത്തിൽ ചെറിയൊരു മാറ്റം വരുത്തി ’90 മിനിറ്റ് നിയമം’ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉറക്കമുണരുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് സ്വാഭാവികമായും വളരെ Read More…
‘ഇതുമിട്ട് അങ്ങോട്ട് പോയാല്‍’; അഫ്ഗാൻ മാധ്യമപ്രവർത്തകയോട് കഴുത്തറുക്കുമെന്ന ആംഗ്യം; പാക്ക് മന്ത്രിയുടെ ‘ ‘ആക്‌ഷൻ’, വിവാദം– വിഡിയോ
ന്യൂഡൽഹി: താലിബാനുമായുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അഫ്ഗാൻ സ്ത്രീകളോടുള്ള നിലപാടിനെക്കുറിച്ചും ചോദ്യം ഉന്നയിച്ച അഫ്ഗാൻ മാധ്യമപ്രവർത്തകയോട് ഭീഷണിയുടെ സ്വരത്തിൽ ആംഗ്യം കാണിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം. വിഷയം പുറത്തുവന്നതോടെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങളിൽ പാകിസ്ഥാന്റെ നിലപാടെന്താണെന്നും, മുൻപ് സൗഹൃദത്തിലായിരുന്നപ്പോൾ ഇത് തിരുത്താൻ എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും മാധ്യമപ്രവർത്തക ചോദിച്ചു. എന്നാൽ ചോദ്യത്തിന് മറുപടി നൽകുന്നതിന് പകരം പ്രകോപിതനായ മന്ത്രി, മാധ്യമപ്രവർത്തകയുടെ Read More…









