ന്യൂഡൽഹി: പൊതുസ്ഥലത്തുവച്ച് തന്റെ വിഡിയോ ചിത്രീകരിച്ച യുവാവിന്റെ മുഖത്തടിച്ച് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ. തടയാൻ ശ്രമിക്കുന്നതിനിടെ മന്ത്രി യുവാവിന്റെ മൊബൈൽ ഫോൺ തട്ടിമാറ്റുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇതിനുപിന്നാലെ യുവാവും മന്ത്രിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെങ്കിലും സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു. പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ റോഡ് പരിശോധനയ്ക്കായി മന്ത്രി എത്തിയപ്പോഴാണ് സംഭവം നടന്നത്. അവിടെവച്ച് നിർമാണത്തിന്റെ ഗുണനിലവാരം കുറവാണെന്ന് ആരോപിച്ച് എഎപി Read More…
Author: ashtagon
‘വിവിയൻ റിച്ചാർഡ്‌സാണ് നിന്റെ പിതാവ് എന്ന സത്യം ഞാൻ തന്നെയാണ് മകളോട് പറഞ്ഞത്’; മസാബയെ വളർത്തിയ കഥ പറഞ്ഞ് നീനാ ഗുപ്ത
മുംബൈ: 1987-ലെ ഇന്ത്യൻ പര്യടനത്തിനിടെ വെസ്‌റ്റിൻഡീസ് നായകൻ വിവിയൻ റിച്ചാർഡ്‌സും നടി നീനാ ഗുപ്‌തയും തമ്മിലുണ്ടായ പ്രണയബന്ധം അന്നത്തെ കായിക-സിനിമ ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു. പിന്നീട് ഇവർക്ക് മസാബ എന്ന പെൺകുഞ്ഞു പിറന്നതും, അവിവാഹിതയായ നീന മകളെ ഒറ്റയ്ക്ക് വളർത്തിയതുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്നു. വിവാഹിതരാകാതിരുന്നിട്ടും മസാബയെ റിച്ചാർഡ്‌സിന്റെ മകളായിത്തന്നെ വളർത്തിയതിനെക്കുറിച്ചും, പിതാവിനെക്കുറിച്ചുള്ള സത്യങ്ങൾ മകളെ എങ്ങനെ ബോധ്യപ്പെടുത്തി എന്നതിനെക്കുറിച്ചും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് നീന ഗുപ്ത. ‘സൂം സ്‌പോട്ട്‌ലൈറ്റ് സെഷൻസിൽ’ സംസാരിക്കവെ, മകൾ മസാബയുമായുള്ള ബന്ധത്തെക്കുറിച്ചും കുട്ടികളോട് Read More…
‘കുറി വരച്ചു, ഇനി നിസ്കരിച്ചിട്ട് കാര്യമില്ല’; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്‍റിന് മറുപടി നല്‍കി ഹരിശ്രീ യൂസഫ്- വീഡിയോ
ദേശീയ അവാർഡ് സ്വീകരിക്കാൻ ഗുജറാത്തിലെത്തിയ നടൻ മമ്മൂട്ടിയെ നെറ്റിയിൽ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്ക് താഴെ വിദ്വേഷ കമന്റിട്ട വ്യക്തിക്ക് കടുത്ത മറുപടിയുമായി നടൻ ഹരിശ്രീ യൂസഫ്. കുറി തൊട്ടതുകൊണ്ട് ഇനി നിസ്കരിച്ചിട്ട് കാര്യമില്ല എന്ന് തീരുമാനിക്കുന്നത് പടച്ചോനാണെന്നും കുറി തൊട്ടാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കേൾക്കുന്നത് ദൈവമാണെന്നും യൂസഫ് വ്യക്തമാക്കി. അബ്ബാസ് എന്ന അക്കൗണ്ടിൽ നിന്നാണ് മമ്മൂട്ടിക്കെതിരെ ഇത്തരം അപകീർത്തികരമായ കമന്റ് വന്നത്. മമ്മൂക്കയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ മലയാളികൾ ഒന്നടങ്കം ആഹ്ലാദിക്കുമ്പോഴാണ് ഇത്തരം Read More…
‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്? പാക് മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് ജയ് ശങ്കര്‍– വിഡിയോ
ന്യൂയോർക്ക്: പാക് മാധ്യമപ്രവർത്തകന്റെ പ്രകോപനപരമായ ചോദ്യത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയ് ശങ്കര്‍. ‘പാകിസ്താനിലെ ഭീകരപ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ ഇന്ത്യ എന്ന് അവസാനിപ്പിക്കും’ എന്നായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് ‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന് ജയ് ശങ്കര്‍ ശക്തമായി തിരിച്ചടിച്ചു. ന്യൂയോർക്കിൽ നടന്ന 81-ാമത് യു.എൻ. പൊതുസഭയോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഈ സംഭവം. മറുപടി നൽകിയതിന് പിന്നാലെ മന്ത്രിയും പ്രതിനിധികളും ഇറങ്ങിപ്പോയെങ്കിലും പാക് മാധ്യമപ്രവർത്തകൻ തന്റെ വാദങ്ങൾ തുടരുകയായിരുന്നു. പാക് Read More…
‘പാർട്ടിയോട് ആലോചിച്ചില്ല’; ഷോൺ ജോർജിന്റെ വാർത്താസമ്മേളനത്തിൽ ബി.ജെ.പിയിൽ കടുത്ത അമർഷം!
സി.എം.ആർ.എൽ (CMRL) ഡയറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ട ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ നടപടിയിൽ പാർട്ടിയിൽ കടുത്ത അമർഷവും അതൃപ്തിയും. പാർട്ടിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ അഴിമതിക്കെതിരെ ഉന്നയിച്ചിരുന്ന പ്രധാന രാഷ്ട്രീയ ആയുധത്തിന്റെ മേൽക്കൈ നഷ്ടപ്പെടുത്തുകയും ചെയ്തെന്നാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കളുടെ വിമർശനം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് മുൻകൂട്ടി അറിയിക്കാതെ നടത്തിയ വാർത്താസമ്മേളനം മുതിർന്ന നേതാക്കളെപ്പോലും പ്രതിരോധത്തിലാക്കിയെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. സി.എം.ആർ.എൽ ഉടമ Read More…
AI പിഴച്ചു, ലക്ഷ്യംതെറ്റി US മിസൈലുകൾ, പൊലിഞ്ഞത് 123 കുരുന്നു ജീവൻ; ഭീകരകേന്ദ്രമെന്ന് കരുതി തകർത്തത് പ്രൈമറി സ്കൂൾ, നൂറ്റാണ്ടിലെ വൻ സൈനിക പിഴവ്
ഇറാനിലെ മിനാബിൽ 123 കുട്ടികൾ ഉൾപ്പെടെ 150-ലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം കാലഹരണപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ പിഴവാണെന്ന് രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ, തെക്കൻ ഇറാനിയൻ നഗരമായ മിനാബിലെ ഷജറ ത്വയ്യിബ പ്രൈമറി സ്കൂളിനു നേരെ അമേരിക്ക തൊടുത്ത രണ്ട് ടോമാഹോക്ക് മിസൈലുകൾ പതിച്ചാണ് ഈ വൻ ദുരന്തമുണ്ടായത്. ഫെബ്രുവരി 28-നായിരുന്നു ലോകത്തെ നടുക്കിയ സംഭവം Read More…
54 ദിവസം, കടലമ്മ തിരികെത്തന്നില്ല; മകന്റെ രൂപമുണ്ടാക്കി ഉദകക്രിയ നടത്തി അമ്മ , കൊല്ലത്ത് നെഞ്ചുതകർക്കുന്ന കാഴ്ച
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയുടെ (26) രൂപം തടിയിൽ കൊത്തിയെടുത്ത് മാതാവ് രേഷ്മ അന്ത്യകർമ്മങ്ങൾ നടത്തി. കാണാതായ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ അസ്തമിച്ചതോടെയാണ് ഹൃദയം തകരുന്ന വേദനയോടെ രേഷ്മ ഈ തീരുമാനത്തിലേക്ക് എത്തിയത്. കഴിഞ്ഞ ജൂലൈ 31-ന് പുലർച്ചെയാണ് ഗൗതം ഉൾപ്പെടെ 14 പേർ സഞ്ചരിച്ചിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ഗൗതമിന്റെ പിതാവ് രാധാകൃഷ്ണനും (46) മുത്തശ്ശൻ യു. രാജീവനും (74) മരണപ്പെട്ടിരുന്നു. ഭർത്താവും പിതാവും Read More…
നടി വർഷിണി അറസ്റ്റിൽ; സിനിമാമോഹിയെ പറ്റിച്ച് അഞ്ച് ലക്ഷം തട്ടി, തിരികെ ചോദിച്ച യുവാവിന് ഭീഷണി
ചെന്നൈ: ഹ്രസ്വ ചിത്രം നിർമിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും, പിന്നീട് പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിലായി. ചെന്നൈ പൊലീസാണ് നടിയെയും കൂടെയുണ്ടായിരുന്നവരെയും പിടിയിലാക്കിയത്. ഹ്രസ്വ ചിത്ര നിർമാണത്തിന്റെ പേരിൽ വർഷിണിയുടെ വാഗ്ദാനം വിശ്വസിച്ചാണ് പരാതിക്കാരനായ യുവാവ് അഞ്ച് ലക്ഷം രൂപ കൈമാറിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ പണികളൊന്നും Read More…
ഡയാനയുടെ മരണവാർത്ത കേട്ട് ചാൾസ് ആഹ്ലാദിച്ചു! കൊട്ടാരത്തെ പിടിച്ചുകുലുക്കി സഹോദരന്റെ ഓർമക്കുറിപ്പ്
ബ്രിട്ടീഷ് രാജകുടുംബത്തെയും ലോകത്തെയും ഒരുപോലെ പിടിച്ചുലച്ച ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹോദരൻ ചാൾസ് സ്പെൻസർ. ഡയാന അപകടത്തിൽ മരിച്ച വിവരമറിഞ്ഞയുടൻ ചാൾസ് രാജകുമാരൻ (ഇപ്പോഴത്തെ ചാൾസ് മൂന്നാമൻ രാജാവ്) അത്യധികം ആഹ്ലാദവാനായിരുന്നുവെന്നും, ലോട്ടറിയടിച്ച വ്യക്തി സംസാരിക്കുന്നതു പോലെയാണ് അന്ന് അദ്ദേഹം സംസാരിച്ചതെന്നും സ്പെൻസർ തന്റെ പുതിയ ഓർമക്കുറിപ്പിൽ ആരോപിക്കുന്നു. ചാൾസ് സ്പെൻസർ രചിച്ച ‘സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ’ (Swan Song: Diana, My Sister) എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ Read More…









