Movie News

തിയറ്ററിൽ തരംഗം, ഒടിടിയിൽ വിമർശനം; നിവിൻ പോളി – മമിത ബൈജു ചിത്രത്തെ കീറിമുറിച്ച് സോഷ്യൽ മീഡിയ

മലയാള സിനിമാ ചരിത്രത്തിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (ബികെയു). ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവു പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം തിയറ്ററുകളിൽ നിന്ന് 330 കോടിയിലധികം രൂപയാണ് വാരിയത്. തിയറ്ററുകളിലെ വൻ വിജയത്തിന് ശേഷം ഈ മാസം രണ്ടാം തീയതിയാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. എന്നാൽ, ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ ഓരോ രംഗങ്ങളും സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകൾ Read More…

Oddly News

പൈലറ്റുമാർ ഒരേ ഭക്ഷണം കഴിക്കാറില്ല! വിമാനത്തിലെ ഈ ‘രഹസ്യ നിയമത്തിന്’ പിന്നിലെ യാഥാർത്ഥ്യം

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണശ്രമത്തെ ധീരമായി ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഈ സംഭവത്തോടെ പൈലറ്റുമാരുടെ ജോലിരീതികളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും അറിയാൻ ആളുകൾക്ക് കൗതുകമേറി. ഇതിൽ സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് വിമാനത്തിലെ പൈലറ്റുമാരുടെ ഭക്ഷണരീതി. ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാർക്ക് എയർലൈനുകൾ ഒരിക്കലും ഒരേ ഭക്ഷണം നൽകില്ല. ഇത് അവരുടെ മുൻഗണനയോ പദവിയോ നോക്കിയല്ല, മറിച്ച് കോക്പിറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സുരക്ഷാ മുൻകരുതലാണ്. Read More…

Featured Good News

മക്കൾക്ക് വേണ്ടി ! സാരിയുടുത്ത് നഗ്നപാദയായി ഓടി ഹോം ഗാർഡ് റിക്രൂട്ട്‌മെന്റിൽ താരമായി വിധവയായ അമ്മ, കടുത്ത വെയിലില്‍ വെറും 6 മിനിറ്റിൽ താണ്ടിയത് 1,600 മീറ്റർ

റാഞ്ചി: റാംഗഢിൽ നടക്കുന്ന ഹോം ഗാർഡ് റിക്രൂട്ട്‌‌മെന്റിന്റെ കായികക്ഷമതാ പരീക്ഷണത്തിനിടയിൽ, സോസോ ഗ്രാമത്തിൽ നിന്നുള്ള കവിത കുമാരി എന്ന വിധവയായ യുവതി തന്റെ നിശ്ചയദാർഢ്യം കൊണ്ട് മറ്റു ഉദ്യോഗാർത്ഥികൾക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. കത്തുന്ന വെയിലത്ത്, സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ ഓടിയാണ് കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ആവശ്യത്തിന് സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും, അനുവദിച്ച 10 മിനിറ്റിന് പകരം വെറും ആറ് മിനിറ്റ് കൊണ്ടാണ് അവർ ഓട്ടം പൂർത്തിയാക്കിയത്. സോഷ്യൽ മീഡിയയിൽ ഇവർ ഓടുന്ന വീഡിയോ വൈറലായതോടെ, പ്രാദേശിക Read More…

Crime

എലി ദോശ’ വിവാദത്തിൽ വൻ വഴിത്തിരിവ്! കേസ് ഒതുക്കാൻ ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ; യുവതികൾ അറസ്റ്റിൽ

മുംബൈ: പ്രമുഖ ഹോട്ടലിൽ നിന്നും വാങ്ങിയ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ലംഘനം നടന്നെന്ന പരാതി വ്യാജമാണെന്നും, സംഭവത്തിന്റെ മറവിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ബോറിവലി പൊലീസാണ് ഇരുവരെയും പിടികൂടിയത്. ബോറിവലി വെസ്റ്റിലുള്ള രാധാകൃഷ്ണ ഹോട്ടലിലാണ് വിവാദപരമായ ഈ സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് Read More…

Crime

15 സ്ത്രീകളുമായി ബന്ധം! ഹണിമൂണിനിടയിലും ചൂതാട്ടവും കാമുകി സന്ദർശനവും, കല്യാണം കഴിഞ്ഞ് 15-ാം ദിവസം മൂന്നാമത്തെ ഭർത്താവിനെതിരെ പരാതിയുമായി നവവധു

വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഭർത്താവിന് പതിനഞ്ചോളം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും ഇതേച്ചൊല്ലി ചോദിച്ചപ്പോൾ തന്നെ മർദിച്ചെന്നും കാണിച്ച് യുവതി പോലീസിൽ പരാതി നൽകി. അഹമ്മദാബാദ് സ്വദേശിയായ, അമേരിക്കൻ പൗരത്വമുള്ള 46-കാരിയാണ് ഗുജറാത്ത് പോലീസിനെ സമീപിച്ചത്. ഭർത്താവ് എപ്പോഴും ഫോണിൽ സമയം ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി രഹസ്യമായി ഫോൺ പരിശോധിക്കുകയായിരുന്നു. ഗോവ, യു.എസ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പതിനഞ്ചോളം സ്ത്രീകളുമായി ഭർത്താവ് നിരന്തരം സന്ദേശങ്ങൾ അയക്കുന്നതായി ഫോണിൽ നിന്ന് മനസ്സിലായി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭർത്താവ് ദേഷ്യപ്പെടുകയും Read More…

Featured Health

‘ബാധിച്ചാല്‍ 24 മണിക്കൂറിനകം മരണം; രോഗിക്ക് യാത്ര ചെയ്യാനാകില്ല’; റഷ്യന്‍ ലാബില്‍ നിന്ന് പുറത്തുചാടി രോഗാണു, ഇന്ത്യ സുരക്ഷിതമെന്ന് വിദഗ്ധർ

റഷ്യയിലെ ഗവേഷണ ലബോറട്ടറിയിൽനിന്ന് ഉഗ്രശേഷിയുള്ള രോഗാണു ബാക്ടീരിയ ചോർന്നത് ആഗോളതലത്തിൽ വലിയ ഭീതി പരത്തുകയാണ്. സൈബീരിയയിൽ പ്രവർത്തിക്കുന്ന പ്ലേഗ് ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ബാക്ടീരിയ ചോർന്നത്. ലാബിലെ ഗവേഷക തുടർന്ന് ന്യൂമോണിയ ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ശക്തമായെങ്കിലും, നിലവിൽ ഇന്ത്യയിൽ ഈ രോഗാണുവിനെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഗവേഷണ വിഭാഗം കൺവീനർ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുറത്തുചാടിയത് ന്യൂമോണിക് പ്ലേഗിന് Read More…

Featured Good News

പൈലറ്റുമാർ എത്തുംമുൻപ് വിമാനം നിയന്ത്രിച്ചുനിർത്തിയത് പ്ലമ്പര്‍; രക്ഷകരായി ഡെന്റിസ്റ്റ് മുതല്‍ സി.ഇ.ഒ. വരെ, ഫ്‌ളൈ ദുബായ് സംഭവത്തിലെ റിയല്‍ ഹീറോകള്‍

ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ അക്രമിയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിട്ടും കോക്പിറ്റിന്റെ വാതിൽ തുറന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയ ഇന്ത്യൻ വംശജനായ പൈലറ്റ് സ്മിത്ത് മിച്ഛാറിന് അഭിനന്ദനപ്രവാഹമാണ്. വലിയൊരു വൻദുരന്തം ഒഴിവാക്കാൻ പൈലറ്റിന്റെ സമയബന്ധിതമായ ഇടപെടലിന് സാധിച്ചു. എന്നാൽ ജീവൻ അപകടത്തിലായ പൈലറ്റിനെ രക്ഷിക്കാനും അക്രമിയെ കീഴ്‌‌പ്പെടുത്താനും ജീവനക്കാരെ സഹായിച്ചത് വിമാനത്തിലുണ്ടായിരുന്ന പ്ലമ്പറും ദന്തഡോക്ടറും ബാങ്ക് സിഇഒയും അടക്കമുള്ള നാല് ഇസ്രയേൽ പൗരന്മാരുടെ ധീരമായ ഇടപെടലാണ്. മുസായേവ് ഷോട്ട, യാനിവ് ഹയുൻ, അസാഫ് രാജ്വാൻ, Read More…

Sports

ജഴ്സി ചോദിച്ച് കുട്ടി ആരാധിക, വിലക്കുകൾ മറികടന്ന് ഗ്രൗണ്ടിൽ വച്ച് ഊരി സമ്മാനിച്ച് വനിതാ താരം- വിഡിയോ വൈറൽ

മെക്സിക്കോ സിറ്റി: മെക്സിക്കൻ വനിതാ ഫുട്ബോൾ ലീഗിൽ ലിയോണിനെതിരെയുള്ള തകർപ്പൻ വിജയത്തിന് പിന്നാലെ, സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരുടെ വിലക്കുകൾ മറികടന്ന് കൊച്ചു പെൺകുട്ടിക്ക് തന്റെ മാച്ച് ജഴ്‌സി സമ്മാനിച്ച് ക്ലബ് അമേരിക്ക ഫെമെനിൽ ക്യാപ്റ്റൻ സ്‌കാർലറ്റ് കാംബെറോസ്. സെപ്റ്റംബർ 28-ന് നടന്ന മത്സര ശേഷമുള്ള താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വൈറലായിരിക്കുകയാണ്. ലിയോണിന്റെ ഹോം ഗ്രൗണ്ടായ നൗ കാംപ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ക്ലബ് അമേരിക്ക ഫെമെനിൽ വിജയിച്ചുകയറിയത്. മത്സരത്തിന് ശേഷം Read More…

Featured Oddly News

15 കൊല്ലമായി രാഖികെട്ടുന്ന യുവാവിനൊപ്പം 20കാരി ഒളിച്ചോടി; പ്രതീകാത്മക അന്ത്യകർമ്മങ്ങൾ നടത്തി പിതാവ്

ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഇരുപതുകാരിയായ യുവതി ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. എന്നാൽ ഈ വിവാഹത്തിനെതിരെ യുവതിയുടെ കുടുംബം കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. സഹോദരനെപ്പോലെയാണ് മകൾ നന്ദിനി പാണ്ഡെ സുഹൃത്തായ ശാശ്വത് ഗുപ്തയെ കണ്ടിരുന്നതെന്നും കഴിഞ്ഞ 15 വർഷമായി മകൾ ഇയാൾക്ക് രാഖി കെട്ടിയിരുന്നതായും കുടുംബം അവകാശപ്പെടുന്നു. സെപ്റ്റംബർ 20-നാണ് നന്ദിനി കുടുംബത്തെ ഉപേക്ഷിച്ച് ശാശ്വതിനൊപ്പം പോയത്. ശാശ്വത് പതിവായി തങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നെന്ന് നന്ദിനിയുടെ വീട്ടുകാർ പറയുന്നു. എന്നാൽ നന്ദിനി ശാശ്വത്തിന് Read More…