പഞ്ചാബിലെ വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ ചിത്രം ഉൾപ്പെട്ട സംഭവം വലിയ രാഷ്ട്രീയ വിവാദത്തില്‍. എന്നാൽ ഈ പിഴവ് നേരത്തെ തന്നെ കണ്ടെത്തുകയും തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ലുധിയാന ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ പാർട്ട് 38-ൽ, സീരിയൽ നമ്പർ 422-ലെ വോട്ടറുടെ പേരിന് നേരെ ഭഗത് സിങ്ങിന്റേതിന് സമാനമായ ചിത്രം കണ്ടെത്തിയതിനെ തുടർന്നാണ് കോൺഗ്രസ് നേതാവ് അമരിന്ദർ സിങ് രാജാ വോറിങ് ഈ വിഷയം പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ കടുത്ത Read More…
Author: ashtagon
ഫോറടിച്ചെന്ന് കരുതി പിച്ചിന്റെ നടുവിൽ നിന്നു, പന്തുവന്നപ്പോള് അക്ഷർ ഓടിക്കയറി, തിലക് കുടുങ്ങി! കാണികളെ ഞെട്ടിച്ച അസാധാരണ റണ്ണൗട്ടിന്റെ വീഡിയോ
വിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെ തിലക് വർമ റണ്ണൗട്ടായത് അസാധാരണവും നിരാശാജനകവുമായ രീതിയിൽ . പതിനേഴാം ഓവറിൽ ഗുഡാകേഷ് മോട്ടി എറിഞ്ഞ പന്ത് അക്ഷർ പട്ടേൽ ഡീപ് ബാക്ക്വേർഡ് സ്ക്വയർ ലെഗ് അതിർത്തിയിലേക്ക് തിരിച്ചുവിട്ടു. അവിടെ ഫീൽഡ് ചെയ്തിരുന്ന കമിൽ പുരാൻ ഡൈവ് ചെയ്ത് പന്ത് ബൗണ്ടറി കടക്കാതെ തടഞ്ഞെങ്കിലും പന്ത് നാല് റൺസ് നേടിയെന്ന് കരുതിയ ബാറ്ററമാർ പിച്ചിന് നടുവിൽ തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് പുരാൻ എറിഞ്ഞ പന്ത് കണ്ട് അക്ഷർ വേഗത്തിൽ ക്രീസിലെത്തി. എന്നാൽ Read More…
“നാനാ പടേക്കർ മറ്റൊരു രാവണന്, വഞ്ചകന്, അദ്ദേഹം ശരിക്കും മരിച്ചതാണോ?”വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി തനുശ്രീ
വർഷങ്ങൾക്ക് മുൻപ് ഒരു സിനിമാ സെറ്റിൽ വച്ച് നാനാ പടേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച നടി തനുശ്രീ ദത്ത, അദ്ദേഹത്തിന്റെ മരണശേഷം ‘ദുഷ്ട ശക്തിയുടെ അന്ത്യം’ (evil dead) എന്ന തരത്തിൽ പ്രതികരിച്ചിരുന്നു. ഈ പരാമർശത്തിനെതിരെ കടുത്ത വിമർശനമുയർന്നതോടെ, അതിന് മറുപടിയുമായി തനുശ്രീ ഒരു പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. മരണപ്പെട്ട ഒരാളെക്കുറിച്ച് മോശമായി സംസാരിക്കുന്നതിനെ ജനങ്ങൾ ചോദ്യം ചെയ്യുകയാണെങ്കിൽ, അവർ രാവണന്റെ പെരുംരൂപങ്ങൾ കത്തിക്കുന്നതും അവസാനിപ്പിക്കണമെന്ന് തനുശ്രീ ലൈവ് വീഡിയോയിൽ പറഞ്ഞു. നാനാ പടേക്കർ Read More…
പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുമാറ്റി, തലക്കടിച്ചു; കാവിപ്പടയെന്ന് ആരോപണം! ഡല്‍ഹി സമരത്തിനിടെ വ്യാപക അക്രമണം- വീഡിയോ
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അക്രമം അരങ്ങേറുന്നു. പ്രക്ഷോഭത്തിനെത്തിയ യുവാക്കൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ക്രൂരമായ അതിക്രമങ്ങളാണ് നടക്കുന്നത്. പോലീസുകാരല്ലാത്ത ചില ആളുകളാണ് ഈ അക്രമങ്ങൾ അഴിച്ചുവിടുന്നത്. പ്രതിഷേധത്തിനിടെ കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നു. പെൺകുട്ടിയെ മർദ്ദിക്കുന്ന സംഘത്തിലൊരാളുടെ കയ്യിൽ കാവിക്കൊടിയുമുണ്ടായിരുന്നു. ഇയാൾ ഉത്തർപ്രദേശ് എംഎൽഎ നന്ദ കിഷോർ ഗുജ്ജാറിനൊപ്പം നിൽക്കുന്ന ചിത്രം ഫാക്ട് Read More…
‘കുട്ടികളുണ്ടാകാത്തതല്ല, വേണ്ടെന്നു വെച്ചതാണ്’; കാരണം വ്യക്തമാക്കി വരലക്ഷ്മി
വിവാഹശേഷം കുട്ടികൾ വേണ്ടെന്നുവെച്ച തീരുമാനത്തെക്കുറിച്ചും അത് എന്തുകൊണ്ടാണെന്നും തുറന്നുപറഞ്ഞ് നടി വരലക്ഷ്മി ശരത്കുമാർ. നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടി, വിവാഹം കഴിച്ച എല്ലാ ദമ്പതികൾക്കും കുട്ടികൾ വേണമെന്ന പരമ്പരാഗതമായ ധാരണയെ ചോദ്യംചെയ്തു. കുട്ടികൾ വേണ്ടെന്നത് തന്റെ വ്യക്തവും ഉറച്ചതുമായ തീരുമാനമാണെന്നും അതിന് കാരണം തനിക്ക് കുട്ടികളുണ്ടാകാൻ സാധിക്കാത്തതുകൊണ്ടല്ലെന്നും ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ വരലക്ഷ്മി വ്യക്തമാക്കി. 2024-ൽ വ്യവസായിയും ആർട്ട് ഗാലറി ഉടമയുമായ നിക്കോളായ് സച്ച്ദേവിനെ വിവാഹം കഴിച്ച വരലക്ഷ്മി, ഭർത്താവിനും ഇതേ കാഴ്ചപ്പാടാണുള്ളതെന്ന് Read More…
അടിയോടടി, തിരിച്ചടി! കോൺഗ്രസ് മാർച്ചിൽ വനിതാ നേതാക്കൾ പരസ്പരം കരണത്തടിച്ചു- വീഡിയോ
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടയില്‍ വനിതാ നേതാക്കളുടെ കയ്യാങ്കളി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങിയ മാർച്ച് ഒടുവിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള കൈയ്യാങ്കളിയിലാണ് അവസാനിച്ചത്. ഓൾഡ് ഫരീദാബാദിലെ ചാന്ദി വാലി ധർമ്മശാലയിൽ നിന്ന് പത്ഥ്വാരി ക്ഷേത്രത്തിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ രണ്ട് കോൺഗ്രസ് വനിതാ നേതാക്കൾ തമ്മിൽ തല്ലി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പേൾ ചൗധരി, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ബൽജിത് കൗശിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു Read More…
തച്ചങ്കരിക്ക് ജയിലില്‍ കൂളറും മെത്തയും; തറയിൽ കിടക്കണം, കർമ്മഫലം അനുഭവിച്ചേ പറ്റൂയെന്ന് ആർ. ശ്രീലേഖ; യൂട്യൂബ് വീഡിയോ വൈറൽ
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കെതിരെ ആരോപണവുമായി മുൻ ഡി.ജി.പിയും തിരുവനന്തപുരം കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്തെത്തി. തച്ചങ്കരിക്ക് ജയിലിൽ കൂടുതൽ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്നുണ്ടെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ ആരോപിക്കുന്നത്. കോടതി ശിക്ഷിച്ച ഒരു തടവുകാരനെ ജയിലിലെത്തിച്ചാൽ തുടർന്നങ്ങോട്ട് ചെയ്യേണ്ട കാര്യങ്ങൾക്കെല്ലാം കൃത്യമായ നിയമങ്ങളുണ്ടെന്ന് ശ്രീലേഖ വ്യക്തമാക്കുന്നു. ജയിൽ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ച ശേഷം വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച് നഗ്നനാക്കിയാണ് തടവുകാരനെ അകത്തേക്ക് കയറ്റുക. തുടർന്ന് ജയിൽ Read More…
സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ നാടകീയ ട്വിസ്റ്റ്! കുറ്റം ഏറ്റു പറയാന്‍ തയ്യാറായി പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം
കഴിഞ്ഞ ജനുവരിയിൽ നടൻ സെയ്ഫ് അലി ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരൻ, കുറ്റം ഏറ്റുപറയാൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് വ്യാഴാഴ്ച വീണ്ടും കോടതിയിൽ അപേക്ഷ നൽകി. മുൻപ് നൽകിയ ഇതേ അപേക്ഷ കോടതി തള്ളി ഒരു മാസത്തിന് ശേഷമാണ് പ്രതിയുടെ ഭാഗത്തുനിന്ന് പുതിയ നീക്കമുണ്ടായിരിക്കുന്നത്. സെപ്റ്റംബർ 11-നാണ് മുംബൈ കോടതി പ്രതിയുടെ മുൻ അപേക്ഷ തള്ളുകയും വിചാരണ നടപടികളിലേക്ക് കടക്കാൻ ഉത്തരവിടുകയും ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2025 ജനുവരി 16-ന് Read More…
“റെട്രോ ഒരു പൊട്ട സിനിമ!” കാർത്തിക് സുബ്ബരാജിനെ വേദിയിലിരുത്തി തുറന്നടിച്ച് സംവിധായകൻ മിഷ്കിൻ
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘റെട്രോ’ എന്ന ചിത്രം ഒരു പൊട്ട സിനിമയാണെന്ന് പരസ്യമായി വിമർശിച്ച് നടനും സംവിധായകനുമായ മിഷ്കിൻ. കാർത്തിക് സുബ്ബരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡൊറോത്തി’യുടെ താങ്ക്സ് മീറ്റിൽ സദസ്സിൽ കാർത്തിക്കിനെ വേദിയിലിരുത്തി തന്നെയാണ് മിഷ്കിന്റെ ഈ തുറന്നുപറച്ചിൽ. താൻ തിയറ്ററിൽ പോയി കണ്ട ആദ്യ കാർത്തിക് സുബ്ബരാജ് ചിത്രമായിരുന്നു റെട്രോയെന്നും എന്നാൽ ആ ചിത്രം തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. റെട്രോയിൽ ഷോട്ടുകൾ കൃത്യമായി കട്ട് ചെയ്യാതെ എന്തൊക്കെയോ കാണിച്ചുവെച്ചിരിക്കുകയാണെന്നും, Read More…









