കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബരുയിപുരില്‍ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി അയാളുടെ കുടുംബം രംഗത്ത്. സ്വന്തം മകൻ ചെയ്ത ക്രൂരമായ കുറ്റത്തിന് അവൻ അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് വെടിയേറ്റ് മരിച്ച പ്രഭാഷ് മണ്ഡലിന്റെ അമ്മ സന്ധ്യ മണ്ഡൽ വ്യക്തമാക്കി.
“അവന്റെ മൃതദേഹം ഞങ്ങൾ ഏറ്റുവാങ്ങില്ല, ഈ വീട്ടിലേക്ക് കൊണ്ടുവരികയുമില്ല. അവൻ ചെയ്തത് ഒട്ടും നല്ല കാര്യvalല്ല. തെറ്റ് ചെയ്തതുകൊണ്ട് അവൻ ശിക്ഷിക്കപ്പെട്ടു. അവനെ കൊന്നോളൂ, അല്ലെങ്കിൽ മൃതദേഹം എന്ത് വേണമെങ്കിലും ചെയ്തോളൂ, എനിക്ക് യാതൊരു എതിർപ്പുമില്ല” എന്നാണ് സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞത്.
മകന്റെ മരണവിവരം അറിയിക്കാൻ രണ്ട് പോലീസുകാർ വീട്ടിലെത്തിയിരുന്നെങ്കിലും, മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് അവരോടൊപ്പം പോകാൻ പോലും അമ്മ സന്ധ്യ തയ്യാറായില്ല.




