രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറയിൽ പ്രവർത്തിക്കുന്ന ‘ഹബീബിയ ഇസ്ലാമിക് അക്കാദമി’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്. ഇന്നലെ രാത്രി സ്ഥാപനത്തിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രോഗബാധിതയായ കുട്ടിയെ പ്രാർഥനയ്ക്കായി ഒരു അടുത്ത ബന്ധുവാണ് ഓച്ചിറയിലുള്ള ഹബീബിയ ഇസ്ലാമിക് അക്കാദമിയിൽ എത്തിച്ചത്. തുടർച്ചയായ പ്രാർത്ഥനയിലൂടെയും ചികിത്സയിലൂടെയും രോഗം പൂർണ്ണമായി മാറ്റാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച പ്രതി, Read More…
Tag: Rape Case
കാറിലെ യാത്രക്കാരി ഉറക്കമുണര്‍ന്നപ്പോള്‍ ഡ്രൈവര്‍ ദേഹത്ത്, കഴുത്തില്‍ കത്തിവച്ച് ക്രൂരബലാത്സംഗം; ഇന്ത്യന്‍ വംശജന്റെ യുഎസ് പൗരത്വം റദ്ദാക്കി
ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ച് അമേരിക്കൻ പൗരത്വം നേടിയ ഇന്ത്യൻ വംശജന് തിരിച്ചടിയായി കോടതി വിധി. ന്യൂയോർക്കിൽ ടാക്സി ഡ്രൈവറായിരിക്കെ യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിലെ പ്രതി ഗുർമീത് സിങ്ങിന്റെ (55) പൗരത്വമാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയത്. കേസിൽ നിലവിൽ ശിക്ഷ അനുഭവിച്ചുവരികയാണ് ഇയാൾ. 1992-ൽ താൽക്കാലിക വീസയിൽ അമേരിക്കയിലെത്തിയ സിങ് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിയമവിരുദ്ധമായി തുടർന്നു. 2000 ജനുവരിയിൽ സ്ഥിരതാമസത്തിനുള്ള അനുമതി തേടിയ ഇയാൾ, 2011-ൽ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് Read More…
നെഞ്ചില്‍ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം പെണ്‍കുട്ടിയേയും കൂട്ടുകാരിയേയും പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്
പ്രണയം നടിച്ച് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരുവനന്തപുരം പോത്തൻകോട് പൊലീസ് കണ്ണൂരിൽ നിന്ന് പിടികൂടി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ.വി. അനുരാജ് (23) രഹസ്യ നീക്കത്തിലൂടെയാണ് പൊലീസിന്റെ വലയിലായത്. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരികളായ പെൺകുട്ടികളെ ഒരേ ദിവസം തന്നെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതിലൊരാളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതിയുടെ നെഞ്ചിൽ ജനനവർഷവും ‘അമ്മ’ എന്ന വാക്കും ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇൻസ്റ്റഗ്രാം വഴിയാണ് Read More…
ബലാല്‍സംഗപരാതി നല്‍കി; അകത്തായ പ്രതിയെ വിവാഹം കഴിക്കണമെന്ന് അതിജീവിത; ഒടുവില്‍ ദാ ട്വിസ്റ്റ്…
ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിലായ പ്രതിയെത്തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി വിഷം കഴിച്ചു. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം നടക്കുന്നത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് യുവതി ഈ ഘോരകൃത്യം ചെയ്തത്. തനിക്ക് വിവാഹവാഗ്ദാനം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ചുവെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് യുവതി ചൗരി ചൗര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ യുവാവ് ജയിലിലായതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതി ഇയാളെത്തന്നെ വിവാഹം കഴിക്കണമെന്ന് Read More…
ഡോക്ടര്‍ 100 സ്ത്രീകളെ ബലാത്സംഗം ചെയ്തു; 2കോടിയുടെ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നഴ്സിന്റെ ആരോപണം; ട്വിസ്റ്റ്
രാജസ്ഥാനിലെ ബാമേറിൽ ഡോക്ടറുടെ പരാതിയിൽ നഴ്സ് അറസ്റ്റിലായ കേസിൽ നാടകീയ ട്വിസ്റ്റ്. പരാതിക്കാരനായ ഡോക്ടർ ഒരു സീരിയൽ റേപ്പിസ്റ്റാണെന്നും നൂറിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ നഴ്സ് കമലാദേവി എന്ന കമലേഷ് വെളിപ്പെടുത്തി. ഡോക്ടറിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് നിലവിൽ കമല അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് നഴ്സ് മാധ്യമങ്ങൾക്ക് മുന്നിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ, ഈ കേസിൽ സമഗ്രമായ അന്വേഷണം Read More…
എൻകൗണ്ടറിൽ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതിയായ മകന്റെ മൃതദേഹം വേണ്ടെന്ന് അമ്മ! ‘അർഹിച്ച ശിക്ഷ’
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബരുയിപുരില്‍ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി അയാളുടെ കുടുംബം രംഗത്ത്. സ്വന്തം മകൻ ചെയ്ത ക്രൂരമായ കുറ്റത്തിന് അവൻ അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് വെടിയേറ്റ് മരിച്ച പ്രഭാഷ് മണ്ഡലിന്റെ അമ്മ സന്ധ്യ മണ്ഡൽ വ്യക്തമാക്കി. “അവന്റെ മൃതദേഹം ഞങ്ങൾ ഏറ്റുവാങ്ങില്ല, ഈ വീട്ടിലേക്ക് കൊണ്ടുവരികയുമില്ല. അവൻ ചെയ്തത് ഒട്ടും നല്ല കാര്യvalല്ല. തെറ്റ് ചെയ്തതുകൊണ്ട് അവൻ ശിക്ഷിക്കപ്പെട്ടു. അവനെ കൊന്നോളൂ, അല്ലെങ്കിൽ Read More…
22കാരിയെ തറയില്‍ തള്ളിയിട്ട് വസ്ത്രം വലിച്ചുകീറി പൂര്‍ണ നഗ്നയാക്കി; പിഎച്ച്ഡി വിദ്യാർത്ഥിയുടെ ക്രൂരത; പ്രതിക്ക് 7 വര്‍ഷം തടവ്7
സിംഗപ്പൂർ: തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച 32-കാരനായ ചൈനീസ് പൗരന് സിംഗപ്പൂർ കോടതി ഏഴ് വർഷവും ഏഴ് മാസവും തടവ് ശിക്ഷ വിധിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പിഎച്ച്.ഡി വിദ്യാർത്ഥിയായിരുന്ന ഗാവോ സിയോങ് എന്നയാൾക്കാണ് കോടതി ഈ കടുത്ത ശിക്ഷ നൽകിയത്. നേരത്തെ 2025 ഡിസംബർ 1-ന് ഹൈക്കോടതി ഇയാൾക്ക് ആറ് വർഷവും ആറ് മാസവും തടവ് വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ച് പുനർവിചാരണ നടത്തിയ ശേഷമാണ് കോടതി ശിക്ഷാ Read More…
ആറു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക; വീഡിയോ പകര്‍ത്തി; ഗുരുതര ആരോപണങ്ങള്‍
ഹൈസ്കൂളിൽ ആറ് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ . കേസിൽ നേരത്തെ തന്നെ അറസ്റ്റിലായ അധ്യാപികയ്ക്ക് ‘ഓൺലി ഫാൻസ്’ എന്ന വെബ്‌സൈറ്റിൽ അക്കൗണ്ടുള്ള വിവരം വിദ്യാർഥികൾ അറിഞ്ഞിരുന്നതായും, മികച്ച ഗ്രേഡ് ലഭിക്കുന്നതിനായി അവർ അധ്യാപികയെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായും സെർച്ച് വാറണ്ടിൽ വ്യക്തമാക്കുന്നുണ്ട്. യു.എസിലെ ജോർജിയയിലുള്ള അലക്സാണ്ടർ സ്കൂളിലെ അധ്യാപികയായ മാരിസ് നിക്കോൾസാണ് കേസിൽ പ്രതി . പ്രതി കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി അത് വിദ്യാർഥികൾക്ക് അയച്ചുനൽകുകയും അവർക്ക് നിരന്തരമായി അശ്ലീല Read More…
പുഷ്പഹാരം, തോളിലേറ്റി അനുയായികൾ; ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയ്ക്ക് വീരോചിത സ്വീകരണം- വീഡിയോ
ഗാസിയാബാദ്: ബലാത്സംഗക്കേസില്‍ ജാമ്യത്തിൽ ഇറങ്ങിയ പ്രതിക്ക് വൻ സ്വീകരണം നൽകിയ സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഹിന്ദു യുവ വാഹിനിയുടെ മുൻ ഭാരവാഹിയായ സുശീൽ പ്രജാപതിയെ മാലയിട്ടും തോളിലേറ്റിയുമാണ് അനുയായികൾ രാജകീയമായി സ്വീകരിച്ചത്. വെള്ള വസ്ത്രമണിഞ്ഞ്, കഴുത്തിൽ ജമന്തിപ്പൂമാലകളിട്ട് നിൽക്കുന്ന പ്രജാപതിയുമായി ഒരു സംഘം ആളുകൾ റോഡിലൂടെ പ്രകടനം നടത്തുകയും ചെയ്തു. ഇയാളുടെ അനുയായികൾ തോളിലിരുത്തി മുദ്രാവാക്യങ്ങൾ വിളിച്ചും പരസ്പരം കൈകൊടുത്തുമാണ് വിജയറാലി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Read More…









