Oddly News

ഉരുളക്കിഴങ്ങിനും സവാളയ്ക്കും കച്ചവടം കൂട്ടാൻ തകർപ്പൻ ഡാൻസുമായി യുവതി, പിന്നാലെ ഇടിച്ചുകയറി ആളുകള്‍, വൈറൽ മാർക്കറ്റിങ് വീഡിയോ

കാലം പോകുന്ന പോക്കേ…. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ നാട്ടിലെ തട്ടുകടക്കാര്‍വരെ മാര്‍ക്കറ്റിംഗിന് സെലിബ്രിറ്റികളേയും സോഷ്യല്‍ മീഡിയയേയും കൂട്ടുപിടിക്കുമ്പോള്‍ ഉരുളക്കിഴങ്ങും സവോളയും വിൽക്കുന്നവര്‍ക്കും മാറി നില്‍ക്കാനാവില്ലല്ലോ? കച്ചവടം കൂട്ടാൻ വേറിട്ടൊരു മാർക്കറ്റിംഗ് തന്ത്രവുമായി രംഗത്തെത്തിയ ചെന്നൈയിലെ പച്ചക്കറി വ്യാപാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ കടയിലേക്ക് ആളുകളെ ആകർഷിക്കാനായി ഇയാൾ സുന്ദരിയായ ഒരു യുവതിയെ പണം കൊടുത്ത് കടയ്ക്ക് മുന്നിൽ നൃത്തം ചെയ്യിക്കുകയായിരുന്നു.

30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, ഉരുളക്കിഴങ്ങും സവോളയും വിൽക്കുന്ന കടയുടെ ഉള്ളിലും മുന്നിലുമായി യുവതി ബോളിവുഡ് ചിത്രമായ ‘രാ വൺ’ ലെ ‘ഛമ്മക് ചല്ലോ’ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെക്കുന്നത് കാണാം. ഈ വ്യത്യസ്തമായ ആശയം പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും പച്ചക്കറിക്കടയ്ക്ക് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു. കച്ചവടത്തിനായി വ്യാപാരി കണ്ടെത്തിയ ഈ വിചിത്രമായ വഴി ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.