The Origin Story

ഇഡ്ഡലിയുടെ ‘ലോക തലസ്ഥാനം’ ഏതെന്നറിയാമോ? പഞ്ഞിപോലുള്ള ഇഡ്ഡലിയും ചൂടുള്ള സാമ്പാറും!

ദക്ഷിണേന്ത്യൻ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. മൃദുവായതും രുചികരവുമായ ഇഡ്ഡലി ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന പ്രഭാതഭക്ഷണമായ ഇത് തട്ടുകടകളിലും ഓഫീസുകളിലേക്കുള്ള യാത്രയിലുമെല്ലാം ആളുകൾ ഒരുപോലെ തിരഞ്ഞെടുക്കുന്നു. എളുപ്പത്തിൽ തയ്യാറാക്കാമെന്ന പ്രത്യേകത കാരണം ഇന്ത്യയിൽ എവിടെയും ഇന്ന് ഇഡ്ഡലി ലഭ്യമാണ്. എങ്കിലും ഒരു പ്രത്യേക നഗരത്തിന് ഇഡ്ഡലിയോടുള്ള ആത്മബന്ധം കാരണം ആ നഗരം ‘ലോകത്തിന്റെ ഇഡ്ഡലി തലസ്ഥാനം’ എന്ന പേരിൽ അറിയപ്പെടുന്നു. ചെന്നൈ നഗരത്തിന്റെ ഭക്ഷണസംസ്കാരത്തിൽ Read More…

Featured Good News

ഈ ഗ്രാമത്തിൽ മദ്യപിച്ചാൽ 5000 രൂപ പിഴ, ഒറ്റുകൊടുത്താൽ 2000 ഇൻസെന്റീവ്! വേറിട്ട ‘വൈറൽ റൂൾ’

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള വിലുന്താമാവടി എന്ന മൽസ്യത്തൊഴിലാളി ഗ്രാമം യുവതലമുറയെ മദ്യപാനത്തിന്റെ കെണിയിൽ നിന്ന് രക്ഷിക്കാനായി കൈക്കൊണ്ട ഒരു വേറിട്ട തീരുമാനത്തിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ്. ഏറെക്കാലമായി മദ്യപാനം മൂലം ഒട്ടേറെ കുടുംബപ്രശ്നങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ഈ ഗ്രാമത്തിൽ, അടുത്തിടെ ഒരു പതിനെട്ടുകാരൻ മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെട്ട് മരിച്ചതാണ് നാട്ടുകാരെ പിടിച്ചുലച്ചതും ഇത്തരമൊരു മാതൃകാപരമായ നിയമത്തിലേക്ക് നയിച്ചതും. ഈ മാസം ആദ്യം മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം ഗ്രാമത്തിലെ അവിവാഹിതരായ യുവാക്കൾക്ക് മദ്യപിക്കുന്നതിന് പൂർണ്ണ വിലക്കുണ്ട്, Read More…

Oddly News

ഉരുളക്കിഴങ്ങിനും സവാളയ്ക്കും കച്ചവടം കൂട്ടാൻ തകർപ്പൻ ഡാൻസുമായി യുവതി, പിന്നാലെ ഇടിച്ചുകയറി ആളുകള്‍, വൈറൽ മാർക്കറ്റിങ് വീഡിയോ

കാലം പോകുന്ന പോക്കേ…. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ നാട്ടിലെ തട്ടുകടക്കാര്‍വരെ മാര്‍ക്കറ്റിംഗിന് സെലിബ്രിറ്റികളേയും സോഷ്യല്‍ മീഡിയയേയും കൂട്ടുപിടിക്കുമ്പോള്‍ ഉരുളക്കിഴങ്ങും സവോളയും വിൽക്കുന്നവര്‍ക്കും മാറി നില്‍ക്കാനാവില്ലല്ലോ? കച്ചവടം കൂട്ടാൻ വേറിട്ടൊരു മാർക്കറ്റിംഗ് തന്ത്രവുമായി രംഗത്തെത്തിയ ചെന്നൈയിലെ പച്ചക്കറി വ്യാപാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കടയിലേക്ക് ആളുകളെ ആകർഷിക്കാനായി ഇയാൾ സുന്ദരിയായ ഒരു യുവതിയെ പണം കൊടുത്ത് കടയ്ക്ക് മുന്നിൽ നൃത്തം ചെയ്യിക്കുകയായിരുന്നു. View this post on Instagram A post shared Read More…

Celebrity

മഹാശിവരാത്രി; ‘ശിവതാണ്ഡവ സ്തോത്രം’ ചൊല്ലി കെ-പോപ്പ് താരം ഓറ- വീഡിയോ

ദക്ഷിണ കൊറിയൻ ഗായകൻ ഓറ (Aoora) ചെന്നൈയിൽ ഭക്തിസാന്ദ്രമായ രീതിയിൽ മഹാശിവരാത്രി ആഘോഷിച്ചു. ക്ഷേത്രദർശനത്തിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾ ആരാധകർക്കായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. പാർക്ക് മിൻ-ജുൻ എന്ന് പേരുള്ള 40-കാരനായ ഈ കലാകാരൻ നഗരത്തിലെ ഒരു ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും തന്റെ ഭക്തിയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുകയും ചെയ്തു. ശിവതാണ്ഡവ സ്തോത്രാലാപനം അദ്ദേഹത്തിന്റെ സന്ദർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ‘ശിവതാണ്ഡവ സ്തോത്രം’ വളരെ കൃത്യതയോടെ ആലപിച്ചു എന്നതാണ്. കഠിനമായ സംസ്‌കൃത വരികളും താളവും ഉച്ചാരണവുമുള്ള ഈ സ്തോത്രം Read More…

Featured Lifestyle

ക്ഷമിക്കണം സര്‍, ഞങ്ങള്‍ക്ക് സസ്യഭുക്കുകള്‍ മതി; ചെന്നൈയില്‍ വീട് വാടകയ്ക്ക് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി

ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വാടകയ്ക്ക് ഒരു വീട് കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും വാടകക്കാര്‍ നിബന്ധനയുള്ളവരാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ അടുത്തിടെയുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട് വാടകയ്ക്ക് കിട്ടുന്ന കാര്യത്തില്‍ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ എങ്ങിനെ ഒരു പ്രധാന ഫില്‍ട്ടറായി മാറുന്നു എന്നതിനെക്കുറിച്ച് വെളിപ്പെടുത്തി. എക്‌സിലെ ഒരു പോസ്റ്റില്‍, ചെന്നൈ നിവാസിയായ പ്രശാന്ത് രംഗസ്വാമി എന്ന ഉപയോക്താവ് തനിക്ക് വീട്ടുടമയില്‍ നിന്ന് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു. അതില്‍ ഇങ്ങിനെ വായിക്കുന്നു: ”ക്ഷമിക്കണം സര്‍. വെജ് Read More…

Lifestyle

സ്‌ത്രീകള്‍ക്ക്‌ ജോലിചെയ്യാന്‍ പറ്റിയ നഗരങ്ങളുടെ പട്ടിക പുറത്ത്; കേരളത്തിൽ നിന്ന് രണ്ട് നഗരങ്ങള്‍

സ്ത്രീകൾക്ക് നല്ല രീതിയിൽ ജോലി ചെയ്യാന്‍ സാധിക്കണമെങ്കിൽ അവർക്ക് അതിന് അനുസരിച്ചുള്ള സാഹചര്യങ്ങളും ചുറ്റുപാടും ഒരുക്കിനൽകണം. ഇത്തരത്തിൽ ജോലിചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കി നൽകുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ നഗരങ്ങളാണ് ബംഗ്ലൂർ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങൾ. അവ്താർ ഇന്റർനാഷണൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തല്‍. ലിംഗതുല്യതയെ സഹായിക്കുന്ന പരിസ്ഥിതികള്‍ എത്ര മാത്രം ഒരുക്കി നല്‍കുന്നുണ്ടെന്നറിയാനായി ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഒരോ നഗരത്തിനും ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ഹൈദരാബാദ്, പുണെ, Read More…

Oddly News

മെഡിക്കൽ കോൺഫറൻസിനിടയിൽ അശ്ലീല നൃത്തവുമായി യുവതി: ആഘോഷമാക്കി യുവ ഡോക്ടർമാർ, രോഷാകുലരായി സോഷ്യൽ മീഡിയ

ചെന്നൈയിൽ മെഡിക്കൽ കോൺഫറൻസിനിടെയിൽ നടന്ന യുവതിയുടെ അശ്ലീല നൃത്തത്തിൽ വ്യാപക വിമർശനവുമായി സോഷ്യൽ മീഡിയ. നിരവധി മെഡിക്കൽ പ്രാക്ടീഷണർമാർ പങ്കെടുത്ത ഒരു മെഡിക്കൽ കോൺഫറൻസിനിടയിൽ ആയിരുന്നു ഒരു നർത്തകി വേദിയില്‍ അശ്ലീല നൃത്തം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. പല ഭാഗത്തു നിന്നും കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. അസോസിയേഷൻ ഓഫ് കോളൻ ആൻഡ് റെക്ടൽ സർജൻസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍, നടന്ന ചടങ്ങിൽ യുവതിയുടെ നൃത്തത്തെ നിരവധി യുവ ഡോക്ടർമാർ ആഘോഷമാക്കുകയും Read More…

Lifestyle

കുട്ടികളുടെ ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാന്‍ ‘നിങ്ഗ്‌യോ’ പാവകള്‍

പാവക്കുട്ടികളെ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇപ്പോള്‍ ചെന്നൈ നഗരത്തിന്റെ മനം കവരുന്നതാവട്ടെ ജപ്പാനില്‍ നിന്നെത്തിയ ഒരുകൂട്ടം പാവകളാണ്. ജാപ്പനീസ് സംസ്‌കാരവും ഐതിഹ്യവും വിളിച്ചോതുന്നതാണ് ഇത്തരത്തിലുള്ള പാവകള്‍. ജപ്പാന്‍ കോണ്‍സുലറ്റ് സംഘടിപ്പിച്ച ‘ നിങ്ഗ് യോ ‘എന്ന പ്രദര്‍ശനത്തിലുള്ളതാണ് ഈ 67 പാവകള്‍. ‘ നിങ്ഗ് യോ ‘ എന്നാണ് പാവകളുടെ ജാപ്പനീസ് പേര്. ഒരോ പാവകള്‍ക്ക് പിന്നിലും ഒരോ കഥകളാണുള്ളത്. കുട്ടികളുടെ സംരക്ഷണത്തിനും ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാനുമുള്ള ‘ നിങ് ഗ്യോകള്‍’ മുതല്‍ ജപ്പാന്റെ സംസ്‌കാരവും കലയും ചരിത്രവും Read More…

Crime

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്തിന് പരിശീലനം ; യൂട്യൂബറും സംഘവും കടത്തിയത് 267 കിലോ, 167 കോടിയുടെ മുതല്‍

അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിന് സഹായിയായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കൊണ്ടുപോകുവാന്‍ പരിശീലനം നല്‍കിയെന്നും ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹബ് എന്ന സുവനീര്‍ ഷോപ്പ് നടത്തുന്ന സാബിര്‍ അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കൊണ്ടുപോകാന്‍ ഏഴുപേരെ നിയമിക്കുകയും പരിശീലനം നല്‍കുകയും ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. . കഴിഞ്ഞമാസം അവസാനം പോലീസ് നടത്തിയ ഓപ്പറേഷനിലാണ് 29 കാരനായ അലിയെയും അവന്റെ ഏഴ് ജീവനക്കാരെയും അറസ്റ്റ് Read More…