Crime

പ്രായപൂർത്തിയാകാത്ത 5 പെൺകുട്ടികളെ പീഡിപ്പിച്ച് 14കാരൻ; ഫോണിൽ 79 വീഡിയോകളും 30 ഫോട്ടോകളും

മൂന്ന് വർഷത്തിനിടയിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിലൊരാളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ, 14-ാം വയസ്സിൽ കുറ്റകൃത്യങ്ങൾ ആരംഭിച്ച യുവാവിനെതിരെ സിംഗപ്പൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

നിലവിൽ 18 വയസ്സുള്ള പ്രതിക്കെതിരെ 37 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 16 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതടക്കമുള്ള 13 കുറ്റങ്ങൾ പ്രതി സമ്മതിച്ചിട്ടുണ്ട്. ബാക്കി കുറ്റങ്ങൾ ശിക്ഷാവിധി സമയത്ത് പരിഗണിക്കും. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലാത്തതിനാൽ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

കോടതി രേഖകൾ പ്രകാരം പ്രതി മൂന്ന് വർഷത്തിനിടെ അഞ്ച് പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ആദ്യ ഇരയായ 14 വയസ്സുകാരി 2022 ഒക്ടോബറിൽ പ്രതിയുടെ അപ്പാർട്ട്മെന്റിലെ പാർട്ടിയിൽ വെച്ച് മദ്യപിച്ച് അവശയായപ്പോൾ ബെഡ്റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കപ്പെടുകയായിരുന്നു. രണ്ടാമത്തെ ഇരയായ 13 വയസ്സുകാരിയെ 2023 ആഗസ്റ്റിൽ ഓൺലൈൻ ഗെയിമിങ് ആപ്പിലൂടെ പരിചയപ്പെട്ട്, വീട്ടിലെത്തി പലതവണ പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചു. 2024 മാർച്ചിൽ സുഹൃത്ത് വഴി പരിചയപ്പെട്ട 15 വയസ്സുകാരിയായ മൂന്നാമത്തെ ഇരയെ ഒരാഴ്ചയ്ക്ക് ശേഷം സ്വന്തം മുറിയിൽ വെച്ചാണ് പീഡിപ്പിച്ചത്.

2024 ജൂലൈയിൽ നാലാമത്തെ ഇരയായ 15 വയസ്സുകാരിയെ തുടർച്ചയായി മൂന്ന് ദിവസം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തു കയും ചെയ്തു. പ്രതിയുടെ ഫോണിൽ നിന്ന് 79 അശ്ലീല വീഡിയോകളും 30 ഫോട്ടോകളും പൊലീസ് കണ്ടെത്തുകയുണ്ടായി.

മറ്റു കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷം 2024 ഡിസംബറിലാണ് പ്രതി അഞ്ചാമത്തെ ഇരയായ 14 വയസ്സുകാരിയെ പരിചയപ്പെടുന്നത്. ഇരുവരും പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ ദൃശ്യങ്ങളും പൊലീസ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.