ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയ പ്രതിയെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയപ്പകയെത്തുടർന്ന് അധ്യാപികയായ കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസമാണ് അജിത്തിന് ജയിലിൽ നിന്ന് ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തുകയും ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവത്തിന് ശേഷം അമ്മൻപേട്ട പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ നാലുപേരെയും കോടതി റിമാൻഡ് ചെയ്തു.
ആലങ്കുടി സർക്കാർ സ്കൂളിലെ അധ്യാപികയായിരുന്ന കാവ്യ കഴിഞ്ഞ നവംബറിലാണ് കൊല്ലപ്പെട്ടത്. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിലുള്ള വൈരാഗ്യം മൂലം സ്കൂളിലേക്ക് പോകുകയായിരുന്ന കാവ്യയെ വഴിയിൽ തടഞ്ഞുനിർത്തി അജിത് വെട്ടിക്കൊല്ലുകയായിരുന്നു. കാവ്യ അന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
പുണ്യമൂര്‍ത്തിയുടെ മകളും അദ്ധ്യാപികയുമായിരുന്ന കാവ്യയും പെയ്ന്റിംഗ് ജോലിക്കാരനായ അജിത് കുമാറും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലാ യിരുന്നു. ബന്ധത്തെ കാവ്യയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ക്കുകയും യുവതിയുടെ വിവാഹം മറ്റൊരു ബന്ധുവുമായി നിശ്ചയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അജിത് കുമാര്‍ കഴിഞ്ഞ നവംബര്‍ 27-ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തി.




