Oddly News

അച്ഛനെ വിവാഹം കഴിച്ച മകൾ ! വിവാദമായ ആ വിവാഹത്തിന് ശേഷം സമാന്ത ഇപ്പോൾ എവിടെയാണ്?

സ്വന്തം മകളെ വിവാഹം കഴിച്ചുവെന്ന പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 2018-ൽ വലിയ ചർച്ചയായിരുന്നു. അമേരിക്കയിൽ നടന്ന ഈ സംഭവം അന്ന് ലോകത്തെയാകെ ഞെട്ടിച്ചു. ട്രാവിസ് ഫീൽഡ്‌ഗ്രോവ് എന്നയാളാണ് മകൾ സമാന്തയെ വിവാഹം കഴിച്ചത്. 17-ാം വയസ്സിൽ അമ്മയിൽ നിന്നാണ് സമാന്ത തന്റെ അച്ഛനെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഇരുവരും നേരിൽ കാണുകയും മൂന്ന് വർഷത്തിന് ശേഷം വിവാഹിതരാകുകയും ചെയ്തു. എന്നാൽ 2020-ൽ ട്രാവിസ് ലൈംഗികാതിക്രമക്കേസിൽ പിടിയിലായതോടെ ഈ ബന്ധം അവസാനിച്ചു. ഈ സംഭവങ്ങളെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സമാന്ത തന്നെ വിശദീകരണം നൽകിയിരിക്കുകയാണ്.

ട്രാവിസുമായുള്ള ബന്ധം താൻ പൂർണ്ണമായും ഉപേക്ഷിച്ചുവെന്നും ഇപ്പോൾ അദ്ദേഹവുമായി യാതൊരു ആശയവിനിമയവുമില്ലെന്നും സമാന്ത വ്യക്തമാക്കി. നിലവിൽ നെബ്രാസ്‌കയിൽ തന്റെ മകൾക്കും പ്രതിശ്രുത വരനുമൊപ്പമാണ് സമാന്തയുടെ ജീവിതം. അടുത്ത വർഷം താൻ വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നും അവർ അറിയിച്ചു. മുൻപ് നടന്ന സംഭവങ്ങളിൽ നിന്ന് മുക്തയായി പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് സമാന്തയിപ്പോൾ.

അതേസമയം, ലൈംഗികാതിക്രമത്തിനും ഭീഷണിപ്പെടുത്തലിനും ട്രാവിസിനെ കോടതി കഠിനമായ ശിക്ഷയ്ക്ക് വിധിച്ചു. 2025 നവംബറിൽ മൂന്ന് വർഷത്തെ തടവുശിക്ഷയാണ് ഇയാൾക്ക് ലഭിച്ചത്. ഇത് ആദ്യമായല്ല ട്രാവിസ് ജയിലിലാകുന്നത്; 2014-ലും 2021-ലും ഇയാൾ സമാനമായ കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. കുട്ടികളെ പീഡിപ്പിച്ചത്, മദ്യപിച്ച് വാഹനമോടിച്ചത്, വ്യാജരേഖകൾ ഉണ്ടാക്കിയത് എന്നിങ്ങനെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

അച്ഛനും മകളും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമായതിനാൽ കോടതി ഇതിൽ ഇടപെടുകയും ട്രാവിസിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു. തങ്ങൾ തമ്മിൽ രക്തബന്ധമില്ലെന്ന് ഇരുവരും കോടതിയിൽ വാദിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിലൂടെ ഇവർ അച്ഛനും മകളുമാണെന്ന് തെളിഞ്ഞതോടെ ആ വാദം പൊളിഞ്ഞു. ഇതോടെയാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ ട്രാവിസിന് നിയമപരമായ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.