നെഞ്ചിൽ കുത്തിക്കയറിയ കത്തിയുമായി പഹർഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് സ്വയം കയറിച്ചെന്ന് 15കാരന്. ഉടൻ തന്നെ കുട്ടിയെ കലാവതി സരൺ ആശുപത്രിയിലെത്തിക്കുയും അവിടെനിന്ന് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആർഎംഎൽ ആശുപത്രിയില്‍വച്ച് കത്തി നീക്കം ചെയ്തു. കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. സെപ്റ്റംബർ 4 നായിരുന്നു സംഭവം. ഡൽഹിയിലെ പഹർഗഞ്ചില്‍ സ്കൂളിന് പുറത്ത് നടന്ന സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പേര് അറസ്റ്റിലായി.
അറസ്റ്റ് ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളെ ഒരുസംഘം ആക്രമിച്ചതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി . ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് സംശയം. ഈ ആക്രമണത്തിന്റെ പ്രതികാരമായി ഇയാള്‍ രണ്ട് കൂട്ടാളികളോടൊപ്പം സ്കൂൾ ഗേറ്റിന് സമീപമെത്തുകയും കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. ഇവര്‍ കുട്ടിയ തടഞ്ഞുവയ്ക്കുകയും ഒരാള്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയുമായിരുന്നു. കുത്തുന്നതിന് മുമ്പ് അവരിൽ ഒരാൾ പൊട്ടിയ ബിയർ കുപ്പി കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.
സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത, ആയുധ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് ഫയല്‍ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അരാംബാഗ് പ്രദേശത്ത് നിന്ന് 15 ഉം 16 ഉം വയസ്സുള്ള മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പൊട്ടിയ ബിയർ കുപ്പിയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി അധികൃതർ പറഞ്ഞു.




